2020, നവംബർ 27, വെള്ളിയാഴ്‌ച

പൂർവ്വമനുഷ്യർ 1

പൂർവ്വമനുഷ്യർ 1

---------------------------
'സതേൺ ഏപ് ' (ദക്ഷിണ കുരങ്ങൻ) എന്നർത്ഥമുള്ള ആസ്ട്രേലോ പിതേക്കസ് എന്ന ഒരു മുൻകാല ഏപ്പുകളുടെ (കുരങ്ങന്മാരുടെ )ജനുസിൽ നിന്ന് 2.5 ദശലക്ഷം വർഷം മുമ്പ് ഈസ്റ്റ് ആഫ്രിക്കയിൽ മനുഷ്യർ ആദ്യം ഉരുത്തിരിഞ്ഞ്. ഏതാണ്ട് രണ്ട് ദശലക്ഷം വർഷം മുമ്പ് ഈ പൗരാണിക പുരുഷൻമാരിലെയും സ്ത്രീകളിലേയും ചിലർ തങ്ങളുടെ സ്വദേശം വിട്ട് വടക്കേ ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും ഏഷ്യയിലേക്കും ദിക്കുകളറിയാതെയും മറ്റു യാതൊരു പ്രത്യേക ലക്ഷ്യവും ഇല്ലാതെയും കൂട്ടമായി  ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി നടന്നു തുടങ്ങി. വെള്ളവും ഭക്ഷണവും ഉള്ള ചില ഇടങ്ങളിൽ ചിലർ വാസമുറപ്പിച്ച് .അവരിൽ നിന്ന് പിന്നെയും ചിലർ തുടർ യാത്രനടത്തി.... നിരവധി യാത്രകൾ ... യാത്രയിൽതന്നെ പ്രസവവും, മരണവും നടന്നു കൊണ്ടേയിരുന്നു. വടക്കേ യൂറോപ്പിലെ മഞ്ഞു പൊഴിയുന്നവനങ്ങളിൽ ,ഇന്തോനേഷ്യയിലെ ആവിയും ഉഷ്ണാവുമുള്ള കാടുകളിൽ, വരണ്ട ഭൂപ്രദേശങ്ങളിൽ, മഴക്കാടുകളിൽ ,മലമടക്കുകളിൽ അങ്ങനെ ലോകത്തിന്റെ വ്യത്യസ്തങ്ങളായ വിശാലതയിലേക്ക് ഘട്ടംഘട്ടമായി നടന്നു നടന്നു  അനുകൂലവും ,പ്രതികൂലവുമായ കാലാവസ്ഥ വ്യതിയാനങ്ങളിലുടെനീങ്ങി പരിണാമത്തിന് വിധേയമായി. വ്യത്യസ്തങ്ങളായ സ്പീഷിസുകളായി.
ശാസ്ത്രജ്ഞന്മാർ അവർക്ക് ഗംഭീര ലത്തിൽ
പേരുകൾ നൽകി. യൂറോപ്പിലെയും പശ്ചിമേഷ്യയിലെയും മനുഷ്യർ  'നിയാണ്ടർതാൽമാർ ' (നിയാണ്ടർ താഴ് വരയിൽ നിന്നുള്ളവർ ) ഹോമോ സാപ്പിയൻസ്, ഹോമോ എറെക്ടസ് ( നിവർന്ന മനുഷ്യൻ ) ....തുടരും....

നിവർന്ന മനുഷ്യർ 2.


നിവർന്ന മനുഷ്യർ 2.  
 ----------------------
യൂറോപ്പിലെയും പശ്ചിമേഷ്യയിലെയും മനുഷ്യർ ഹോമോ നിയാണ്ടർ താലെൻസിസ് (നിയാണ്ടർതാൽമാർ) സാപിയൻസിനെക്കാൾ വലിപ്പവും ഭാരവും മസിലുകളും ഉള്ളവർ. ഇവർ പശ്ചിമയൂറേഷ്യയിലെ മഞ്ഞിൽ തണുത്ത കാലാവസ്ഥയിൽ ജീവിക്കാൻ കരുത്ത് നേടി.
ഏഷ്യയിലെ പൂർവദേശങ്ങളിൽ ജീവിച്ചത് ഹോമോ എറെക്ടസ് ( നിവർന്ന മനുഷ്യർ ) അവിടെ അവർ രണ്ട് ദശലക്ഷം വർഷത്തോളം ജീവിച്ച് . ഹോമോ സാപിയൻസായ നമ്മൾ അത്രയും കാലം ജീവിക്കുമോ എന്ന് സംശയമാണ്.
ഇന്തോനേഷ്യയിലെ ജാവ ദ്വീപിൽ ഹോമോ സൊളോയെൻസിസ് (സോളോ താഴ് വരയിൽ ഉള്ളവർ) ട്രോപിക്കൽ പ്രദേശത്ത് ജീവിക്കുന്നതിന് അനുയോജ്യർ. ഇന്തോനേഷ്യയിലെ മറ്റൊരു ദ്വീപിൽ (ഫ്ളോറെസ്) പൗരാണിക മനുഷ്യർ കുള്ളൻമാരായിരുന്നു ( വിനയൻ ചലചിത്രമായ അത്ഭുതദ്വീപിലെ മനുഷ്യരെ പോലെ ) കടൽ തീർത്തും താണാവസ്ഥയിലായിരുന്നപ്പോളാണ് മനുഷ്യർ അവിടെ എത്തുന്നത് . വൻകരയിൽ നിന്ന് അനായാസം അന്ന് കടന്ന് ചെല്ലാമായിരുന്നു അവിടേക്ക് . കടൽ ഉയർന്നപ്പോൾ ചില ആളുകൾ ദ്വീപിൽ കുടുങ്ങി. ഭക്ഷണം ഏറേ ആവശ്യമുള്ള വലിയ മനുഷ്യർ ആദ്യം മരിച്ച്. കുള്ളൻമാർ കുറേ കാലംകൂടി അതിജീവിച്ച് .ഫ്ളോറെൻസിയിലെ ജനങ്ങൾ അങ്ങനെ കുള്ളൻമാർ മാത്രമായി.ഈ സ്പീഷിസിന് പരമാവധി ഒരു മീറ്റർ പൊക്കവും 25 കിലോ താഴെ തൂക്കവും ഉണ്ടായിരുന്നുള്ളു...... തുടരും

വിനയമുള്ള ബുദ്ധിമാനായ മനുഷ്യൻ 3

വിനയമുള്ള ബുദ്ധിമാനായ മനുഷ്യൻ 3
------------------------------------------------------------
2010 ൽ അറിവിൽപ്പെടാതെ കഴിഞ്ഞിരുന്ന നമ്മുടെ  മറ്റൊരു ബന്ധുക്കളെ കുറിച്ചുള്ള ഒരു തെളിവ് കിട്ടി. സൈബീരിയയിലെ ഡെനിസോവ ഗുഹയിൽ ഉൾഖനനം നടത്തുകയായിരുന്ന ശാസ്ത്രജ്ഞർ ഒരു  വിരൽ അസ്ഥിയുടെ ഫോസിൽ കണ്ടെടുത്തു. ഹോമോ ഡെനിസോവ എന്ന് പേരിടപ്പെട്ട ആ ഫോസിൽ മുമ്പ് അറിയപ്പെട്ടിട്ടില്ലാത്തതുമായ ഒരു മനുഷ്യ സ്പീഷസിൽ പെടുന്ന വിരലാണതെന്ന് ജീൻ പരിശോധനയിൽ തെളിഞ്ഞു. ഇനിയും മറ്റു ഗുഹകളിലും ,ദ്വീപുകളിലും വ്യത്യസ്ത കാലാവസ്ഥകളിലും നഷ്ടപ്പെട്ട നമ്മുടെ എത്ര ബന്ധുക്കളെ കുറിച്ച് അറിയാനിരിയ്ക്കുന്നു..! 
ഈ മനുഷ്യർ യൂറോപ്പിലും ഏഷ്യയിലും ഉരുത്തിരിഞ്ഞു വന്നുകൊണ്ടിന്നപ്പോൾ, പൂർവ ആഫ്രിക്കയിലെ പരിണാമം നിലച്ചിരുന്നില്ല. മനുഷ്യരാശിയുടെ തൊട്ടിലിൽ പുതിയ അനേകം സ്പീഷിസുകൾ തുടർന്നും പരിണമിച്ചുവന്നു. ഹോമോ റുഡോൾഫെൻസിസ് (റുഡോൾഫ് തടാകത്തിൽ നിന്നുള്ള മനുഷ്യർ ) ഹോമോ എർഗാസ്റ്റർ ( പണിയെടുക്കുന്ന മനുഷ്യർ ) ഒടുവിൽ, നമ്മുടെതന്നെ സ്പീഷിസ്, വിനയത്തോടെ ഹോമോ സാപിയൻസ് ( ബുദ്ധിമാനായ മനുഷ്യൻ ) എന്ന് നമ്മൾ പേരിട്ട നമ്മുടെ തന്നെ സ്പീഷിസ്.... തുടരും

ഭയ പ്രസവം 4

ഭയ പ്രസവം  4
--------------------------------
ഇന്ന് മനുഷ്യ സ്ത്രീകൾക്ക് പ്രസവസമയത്തെ  അനായാസമായി നേരിടാൻ കഴിയാതെ വരുന്നുണ്ട് . മുമ്പ് കുഞ്ഞുങ്ങളുടെ തലച്ചോറും തലയും താരതമ്യേന വലിപ്പക്കുറവുള്ളതും മൃദുവുമായിരുന്ന കാലത്ത് പ്രസവിച്ച സ്ത്രീകൾക്ക് കുറെക്കൂടി എളുപ്പത്തിൽ കാര്യം നിർവഹിക്കാൻ കഴിഞ്ഞു. കൂടുതൽ കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിനായി ജീവിച്ചിരിക്കുകയും ചെയ്തു. സ്വാഭാവികമായ തെരഞ്ഞെടുക്കൽ അതിന്റെ ഫലമായി നേരത്തെയുള്ള പ്രസവത്തെ അവർ കൂടുതൽ ഇഷ്ടപ്പെട്ടു. വാസ്തവത്തിൽ മറ്റു മൃഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, മനുഷ്യർ സമയമെത്തുന്നതിന് മുമ്പ് പിറക്കുന്നു. അവരുടെ പ്രധാന അവയവങ്ങൾ അപ്പോളും വികസിതമായിക്കഴിഞ്ഞിട്ടില്ല. ജനിച്ചു കഴിഞ്ഞയുടൻ ഒരു കുതിരക്കുട്ടിക്ക് ഓടാൻ കഴിയും. ഏതാനും ആഴ്ച പ്രായമാകുമ്പോൾ ഭക്ഷണം തേടി ഒരു പൂച്ചക്കുഞ്ഞു മാതാവിനെ വിട്ടു പോകുന്നു. മനുഷ്യക്കുഞ്ഞുങ്ങൾ നിസ്സഹായരാണ്, നിലനിൽപ്പിനും സുരക്ഷയ്ക്കും വിദ്യാഭ്യാസത്തിനും വേണ്ടി അനേകം വർഷം തങ്ങളുടെ മുതിർന്നവരെ ആശ്രയിക്കുന്നു.
 മനുഷ്യരാശിയുടെ അസാധാരണമായ സാമൂഹ്യ കഴിവുകൾക്കും അതിന്റെ അനിതരസാധാരണമായ സാമൂഹ്യ പ്രശ്നങ്ങൾക്കും അതു വലിയ തോതിൽ ഇടയാക്കുന്നു.  ഒരു മനുഷ്യനെ വളർത്തിയെടുക്കുന്നതിന് ഏറെ സമയം വേണ്ടിവരുന്നു. മനുഷ്യർ ഗർഭപാത്രത്തിൽ നിന്നു പുറത്തേക്ക് വരുന്നത് തീച്ചൂളയിൽ നിന്നു ഒഴുകിയിറങ്ങുന്ന സ്ഫടിക ലായനി പോലെയാണ്. ആ കുഞ്ഞിനെ നമുക്ക് എങ്ങനെയും വളർത്താം. അതുകൊണ്ടാണ് നമ്മുടെ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം കൊടുക്കുന്നതിന് അനുസരിച്ച് ക്രിസ്ത്യാനിയോ, മുസ്ലീമോ, ഹൈന്ദവനോ, ബൗദ്ധനോ, കമ്മ്യൂണിസ്റ്റോ, സോഷ്യലിസ്റ്റോ മുതലാളിയോ ,സമാധാന പ്രിയനോ ആയി വളർന്നു വരുന്നത് ..... തുടരും....

ഭയവും വലിയ തലച്ചോറും 5

ഭയവും വലിയ തലച്ചോറും 5
--------------------------------
ഒരു വലിയ തലച്ചോറും ,ആയുധങ്ങളുടെയും ഉപകരണളുടെയും ഉപയോഗവും ഉയർന്ന പഠനശേഷി സങ്കീർണ്ണമായ സാമൂഹ്യഘടന എന്നിവയൊക്കെ വലിയ നേട്ടങ്ങളാണെന്നു നാം ചിന്തിക്കുന്നു. ഭൂമിയിലെ ഏറ്റവും ശക്തിയുള്ള മൃഗമായി അതു മനുഷ്യനെ മാറ്റിയെടുത്തു എന്നതു വ്യക്തമാണ്. എന്നാൽ മനുഷ്യർ ഈ നേട്ടങ്ങളെല്ലാം രണ്ടു ദശലക്ഷം വർഷക്കാലം മുഴുവൻ അനുഭവിക്കുന്നുണ്ടായിരുന്നു. അക്കാലത്ത് അവർ ദുർബലരും പ്രത്യേകതകളില്ലാത്തവരുമായ ജീവികളായി കഴിഞ്ഞുകൂടി.ഒരു ദശലക്ഷം വർഷം മുമ്പ് ജീവിച്ചിരുന്ന മനുഷ്യർ തങ്ങൾക്ക് വലിപ്പമുള്ള തലച്ചോറും കൂർമുനയുള്ള ശിലായുധങ്ങളും ഉണ്ടായിരുന്നിട്ടും ആക്രമണകാരികളെ നിരന്തരം ഭയന്നു കൊണ്ടാണ് ജീവിച്ചത്. ദുർലഭമായി മാത്രം വലിയ മൃഗങ്ങളെ വേട്ടയാടി. മുഖ്യമായും സസ്യങ്ങൾ ശേഖരിച്ച് ഉപജീവനം നടത്തിപോന്നു. പ്രാണികളെയും ചെറിയ ജീവികളെയും കൂടുതൽ ശക്തരായ മാംസഭുക്കുകൾ ഭക്ഷിച്ച് അവശേഷിപ്പിച്ച മാംസവും ഭക്ഷിച്ചു ജീവിച്ചു പോന്നു. ... തുടരും....

ചരിത്രവും നുണയും 6

ചരിത്രവും നുണയും 6
------------------------------------
ഇന്നത്തെ ജൈവലോകവും അതിന്റെ വൈവിധ്യവുമാണ് പരിണാമം നടന്നുവെന്നതിന്റെ അനിഷേധ്യമായ തെളിവ്. പരിണാമ വിരോധികളെ ' ചരിത്ര നിഷേധികളെ ' ന്നാണ്  റിച്ചാഡ് ഡോക്കിൻസ് വിളിക്കുന്നത്. രണ്ടാം ലോകയുദ്ധത്തിനൊടുവിൽ നാസിഭരണകൂടം 60 ലക്ഷത്തേളം ജൂതരെ കൂട്ടക്കൊല ചെയ്ത ചരിത്രസംഭവം നുണയാണെന്നു പ്രചരിപ്പിക്കുന്ന മിടുക്കരുണ്ട്. സാമാന്യബുദ്ധിയെ അധിക്ഷേപിക്കുന്ന ഇത്തരം 'വേറിട്ട ചിന്തകൾ 'മതപ്രചരണമെന്ന നിലയിൽ ആസ്വദിക്കപ്പെടുന്നു. 1940-കളിലെ ജൂത കൂട്ടക്കൊല നിഷേധിക്കുന്നവരുടെ മുൻനിരയിൽ ഇറാൻ പ്രസിഡന്റ് അഹമ്മദി നജാദ് വരെ ഹജാരാണ്. റോമാ സാമ്രാജ്യം രണ്ടായിരം വർഷങ്ങൾക്കുമുമ്പ് നിലനിന്നുവെന്ന് ചരിത്ര ക്ലാസ്സുകളിൽ പഠിക്കുന്നവർ തന്നെ രണ്ടാം ലോകയുദ്ധത്തിനിടയിൽ അങ്ങേറിയ ജൂത കൂട്ടക്കൊല നുണയാണെന്നു പ്രചരിപ്പിക്കുന്നതിൽ പന്തികേടുണ്ട്.

തീ എന്ന ആയുധം 7

തീ എന്ന ആയുധം 7
..............................
മനുഷ്യവർഗ്ഗത്തിന്റെ ഒരു പ്രധാന ചുവടുവെപ്പ് തീ കണ്ടു പിടിക്കുകയും ,പിന്നീട് അത് അഹാരത്തിന് ഉപയോഗിക്കുകയും ചെയ്യുന്നതോടാണ്. നിബിഡ വനങ്ങളിൽ മരങ്ങൾ കാറ്റിൽ നിരന്തരം ഉരഞ്ഞു തീ പിടിക്കുന്നതിൽ നിന്നാണ് തീ ഉണ്ടാക്കുന്നതിന്റെ ആദ്യപാഠങ്ങൾ മനുഷ്യവർഗ്ഗത്തിന്റെ മുൻ മുറക്കാർ മനസിലാക്കിയത്. 8 ലക്ഷം വർഷങ്ങൾക്ക് മുമ്പു പോലും ചില മനുഷ്യ സ്പീഷീസുകൾ തീയ് വല്ലപ്പോഴും ഉപയോഗിച്ചിരുന്നു. 3 ലക്ഷം വർഷങ്ങൾക്ക് മുമ്പ് ,ഹോമോ എറക്ടസും നിയാണ്ടർതാൽസും, ഹോമോസാപിയൻസിന്റെ പിതാമഹന്മാരും ദൈനംദിന ജീവിതത്തിൽ തീയ് ഉപയോഗിച്ചിരുന്നു.പ്രകാശത്തിനും ചൂടിനും മനുഷ്യർക്ക് ആശ്രയിക്കാവുന്ന ഒരു സ്രോതസും ചുറ്റിത്തിരിയുന്ന സിംഹങ്ങളിൽ നിന്നും മറ്റു അക്രമകാരികളായ മൃഗങ്ങളിൽ നിന്നും രക്ഷനേടുന്നതിനും തീയെ ഉപയോഗിച്ച് .മാത്രവുമല്ല തങ്ങളുടെ ചുറ്റുപാടുകൾക്ക് മന:പൂർവം തീയിട്ടു തുടങ്ങുകയും ചെയ്ത്. കടന്നുപോകാൻ പോലും പ്രയാസമുള്ള തിങ്ങിയവനങ്ങളെ തീയിട്ട് ഭക്ഷണം തേടിയിരുന്നു. തീയണഞ്ഞുകഴിയുമ്പോൾ വെന്ത മൃഗങ്ങളെയും ,വെന്തഫലങ്ങളും ,കിഴങ്ങുകളും ഭക്ഷണമായി ലഭിക്കും. തീയിൽ വെന്ത ഇത്തരം വിഭവങ്ങളുടെ രുചിയിൽ  നിന്നാണ് പാചകത്തിന്റെ ആദ്യപാഠം പഠിക്കുന്നത്. പാചകവിദ്യ തിരിച്ചറിഞ്ഞതിന് ശേഷമാണ്  ഗോതമ്പ് ,കിഴങ്ങുവർഗ്ഗങ്ങൾ ,മൽസ്യം മാംസം സ്ഥിര ഭക്ഷണത്തിന്റെ മെനുവിലേക്ക് വന്നത്. അതുവരെ ഏറിയപങ്കും സസ്യങ്ങളും ചെറുപ്രാണികളെയും കഴിച്ചിരുന്നവർ പിന്നെ ചുട്ടും, മൊരിച്ചും കഴിക്കാൻ തുടങ്ങി. പാകം ചെയ്യാത്ത ഭക്ഷണം ചവയ്ക്കുന്നതിന് ചിമ്പാൻസി ദിവസവും അഞ്ചു മണിക്കൂർ ചിലവിടുന്നു. തീയ് മനുഷ്യവർഗ്ഗത്തിനും മൃഗങ്ങൾക്കും ഇടയിൽ വലിയ വിടവ് സൃഷ്ടിക്കപ്പെട്ട്.

നമ്മളെങ്ങനെ നമ്മളായെന്ന് 8

നമ്മളെങ്ങനെ നമ്മളായെന്ന് 8
----------------------------------------
മനുഷ്യരുടെയും ചിമ്പാൻസികളുടെയും പൂർവികരിൽ Fox F2 ജീൻ മൂലം ഉത്പാദിപ്പിക്കപ്പെടുന്ന പ്രോട്ടീനിന്റെ ഘടന കഴിഞ്ഞ ഏതാണ്ട് ഒരു കോടി വർഷങ്ങളോളം കാര്യമായ മാറ്റങ്ങളുണ്ടാകാതെ തുടർന്നിരുന്നു. എങ്കിലും ചിമ്പാൻസിയുടെയും മനുഷ്യരുടെയും പൊതു പൂർവികനിൽനിന്നും പിരിഞ്ഞുമാറി മനുഷ്യകുലം ഉരുവം കൊണ്ടപ്പോൾ ഈ പ്രോട്ടീനിൽ ഘടനപരമായ മാറ്റങ്ങളുണ്ടായി. ഈ രണ്ടു മ്യൂട്ടേഷനുകളും ഉണ്ടായത് 50000 വർഷങ്ങൾ മുൻപായതിനാൽ വാസ്തവത്തിൽ നിയാണ്ടർത്താലുകളിലേക്കും പകർന്നു പോയിട്ടുണ്ടാവാം. എന്നാൽ സാപിയൻസിൽ FOXP2 ജനിതക കോശങ്ങളിൽ പ്രോട്ടീനുകൾ സൃഷ്ടിക്കുമ്പോൾ അതിനെ സ്വാധീനിക്കുന്ന മൂന്നാമതൊരു ജനിതക വ്യതിയാനംകൂടി സയന്റിസ്റ്റുകൾക്ക് കണ്ടെത്താനായി. ഈ വ്യതിയാനമാകട്ടെ നിയാണ്ടർത്താലിൽ കാണാനില്ല. 
മൈറ്റോ കോൺഡ്രിയൽ DNA ,Y ക്രോമസോം എന്നിവയുടെ ഘടന മനസ്സിലാക്കി അതിനെ നമ്മുടെ പൂർവികന്മാരുടെ ജനിതകത്തിൽ കോറിയിട്ടിരിക്കുന്ന ഭൂതകാലത്തിലേക്കു ചേർത്തുവച്ചു പരിശോധിക്കുമ്പോൾ നമ്മളെങ്ങനെ നമ്മളായെന്ന് നമ്മളറിയുന്നതിന്റെ തുടക്കമാകുന്നു.

ഭാഷ പരദൂഷണത്തിനുള്ളതാണ് 9

ഭാഷ പരദൂഷണത്തിനുള്ളതാണ്  9
---------------------------------------------
ആശയ വിനിമയം നടത്തുന്നത് എങ്ങനെയെന്ന് ഓരോ മൃഗത്തിനുമറിയാം. ഭക്ഷണത്തെക്കുറിച്ച് പരസ്പരം അറിവു നല്കാൻ തേനീച്ചകളും ഉറുമ്പുകളും പോലെയുള്ള പ്രാണികൾക്കു പോലുമറിയാം. അക്രമകാരികളായ മൃഗങ്ങൾ വരുമ്പോൾ മറ്റു മൃഗങ്ങളും പക്ഷികളും ബഹളം ഉണ്ടാക്കുന്നത് കാണാം.
പക്ഷേ മനുഷ്യരുടെ ഭാഷ ഉരുത്തിരിഞ്ഞു വന്നത്  പരദൂഷണം പറയുന്നതിനുള്ള ഒരു മാർഗ്ഗം എന്ന നിലയിലാണ്. തങ്ങളുടെ സംഘത്തിൽ ആര് ആരെ വെറുക്കുന്നു, ആര് ആരേടൊപ്പം ശയിക്കുന്നു ,ആരാണ് സത്യസന്ധൻ, ആരാണ് ചതിയൻ ഇതിനൊക്കെ ഭാഷ ആവശ്യമാണ്. അതിജീവനത്തിനും പ്രത്യുത്പാദനത്തിനും ആവശ്യം വേണ്ടതാണ് സാമൂഹ്യ സഹകരണം  എന്നാൽ മനുഷ്യർ ഭാഷയെ  അതിനു മാത്രമല്ല ഉപയോഗിച്ചത്. പരദൂഷണം ദുഷ്പേരുള്ള ഒരു കഴിവാണെങ്കിലും അത് വാസ്തവത്തിൽ വൻ തോതിലുള്ള സഹകരണത്തിനു ആവശ്യം വേണ്ട ഒരു കഴിവാണ്. എഴുപതിനായിരം വർഷങ്ങൾക്കു മുമ്പ് ആധുനിക സാപ്പിയൻസ് നേടിയെടുത്ത പുതിയ ഭാഷാപരമായ കഴിവുകൾ തുടർച്ചയായി മണിക്കൂറുകളോളം വെടിവട്ടം പറഞ്ഞിരിക്കാൻ അവർക്കു പ്രാപ്തി നല്കി. പരദൂഷണ സിദ്ധാന്തം തമാശയാണെന്നു തോന്നാം, എന്നാൽ അനേകം പഠനങ്ങൾ അതിനെ പിന്തുണയ്ക്കുന്നു. പരദൂഷണത്തിലൂടെയാണ് ആദിമ മനുഷ്യർ ദൈവവിശ്വാസവും മതവും രൂപപ്പെടുത്തിയത്. നോക്കു ... ഇന്നും മനുഷ്യരുടെ ആശയ വിനിമയത്തിൽ അധികവും - ഇ മെയിലും ,ഫോൺ വിളികളും, പത്രപംക്തികളും പരദൂഷണമാണ്. ഒരു പക്ഷേ ഇക്കാലം മൊബൈൽ ഫോൺ വന്നതിന് ശേഷമാണ് നാം പരദൂഷണം പറയുന്നതിനുള്ള ഗ്രേഡ് വർധിപ്പിച്ചത്. ( നല്ല നുണയരായത്) പരദൂഷണം സാധാരണമായി ശ്രദ്ധ കേന്ദ്രികരിക്കുന്നത് തെറ്റുകളിലും അബദ്ധങ്ങളിലുമാണ്. നിലവിലില്ലാത്ത കാര്യങ്ങളെക്കുറിച്ച് വിവരം കൈമാറാനാണ് ഭാഷയെ നാം കൂടുതലും ഉപയോഗിക്കുന്നത്.

ലൈംഗീകവേഴ്ചയല്ലേ നല്ലത് 10

ലൈംഗീകവേഴ്ചയല്ലേ നല്ലത്  10
...........................................
70000 മുതൽ 30000 വരെ വർഷങ്ങൾക്കു മുമ്പ് ചിന്തയിലും ആശയ വിനിമയത്തിലും പുതിയ മാർഗ്ഗങ്ങൾ പ്രത്യക്ഷപ്പെട്ടതിനെയാണ് ജ്ഞാനവിപ്ലവം അഥവ  തിരിച്ചറിവിന്റെ വിപ്ലവം ( കോഗ്നിറ്റീവ് റവലൂഷൻ) എന്നു വിളിക്കുന്നത്
കെട്ടുകഥകൾ, ഐതിഹ്യങ്ങൾ, ദേവൻമാർ ,മതങ്ങൾ എന്നിവ ആദ്യമായി പ്രത്യക്ഷപ്പെട്ടത് ജ്ഞാന വിപ്ലവത്തിനോടൊപ്പമാണ്. ശ്രദ്ധിക്കുക: ഒരു മൃഗത്തെയൊ ,ഒരു കല്ലിനെയോ ,ഒരു പ്രത്യേക രൂപത്തിനെയോ ഇതാണ് നമ്മുടെ ഗോത്രത്തിന്റെ കാവൽ ആത്മാവ് .ഇത്തരം കഥയുണ്ടാക്കിപ്പറയുന്നതിനുള്ള കഴിവാണ് സാപിയൻസ് ഭാഷയുടെ ഏറ്റവും പ്രധാന സവിശേഷത. ശരിക്കും നിലനിൽക്കാത്ത കാര്യങ്ങളെ കുറിച്ച് സംസാരിച്ച് സ്ഥാപിക്കുന്നതിന് പണ്ടേ മുന്നേ സാപിയൻസിനു കിട്ടിയ ഒരു ജനിതക പ്രത്യേകതയാണ്. ഇതെല്ലാം പരദൂഷണം പറയാനുള്ള കഴിവിൽ നിന്നു നേടിയതാണ്. നിലവിലില്ലാത്ത കാവൽ മാലാഖമാരോടും ആത്മാക്കളോടും പ്രാർത്ഥിക്കുന്നതിന് മണിക്കൂറുകളോളം നിങ്ങൾ ചെലവഴിക്കുന്നുവെങ്കിൽ നിങ്ങളുടെ വിലയോറിയ സമയം നിങ്ങൾ പാഴാക്കുകയല്ലേ '? ഭക്ഷണത്തിനും ,ദാഹ ജലത്തിനും ,സ്നേഹത്തിനും ,പരസ്പര സഹകരണത്തിനും ,ലൈംഗീക വേഴ്ചക്കും സമയം ചെലവഴിക്കുന്നതല്ലേ അതിലും നല്ലത്.

ചിമ്പാൻസിയും ഇലക്ഷനും 11

ചിമ്പാൻസിയും ഇലക്ഷനും 11 
................................................
നമ്മുടെ ബന്ധുക്കളായ ചിമ്പാൻസി സാധരണ ജീവിക്കുന്നത് അനേകം ഡസൻ അംഗങ്ങളുള്ള ചെറിയ സംഘങ്ങളായാണ്. അവയുടെ സാമൂഹ്യഘടന ഉച്ചനീചത്വമുള്ള വിഭാഗങ്ങളാണ്.മുഖ്യാംഗം (മിക്കപ്പോളും അതൊരു  ആണായിരിക്കും) ഒന്നാം പുരുഷൻ  ( ആൽഫ മെയിൽ) എന്നാണ് അറിയപ്പെടുന്നത്. മനുഷ്യപ്രജകൾ രാജാവിനു മുമ്പാകെ മുട്ടുകുത്തുന്നതുപോലെ ചിമ്പാൻസികളും ചെയ്യാറുണ്ട്. സഖ്യത്തിലുള്ള അംഗങ്ങൾ തമ്മിലുള്ള ബന്ധം നിലനിർത്താൻ കെട്ടിപിടുത്തം, സ്പർശനം, ചുംബനം, സഹായം ,സ്നേഹപ്രകടനങ്ങൾ എന്നിനേറേ ലൈംഗീകബന്ധം 'വരെ ഉണ്ടാകാറുണ്ട് ,ഇതെല്ലാം ദിനവും ആവർത്തിക്കാറുണ്ട്. മനുഷ്യൻ ഇന്നുകളിൽ ഇലക്ഷൻ പ്രചരണത്തിൽ ചെയ്യുന്നപോലെ. ചിമ്പാൻസി സംഘത്തിലെ മേൽസ്ഥാനത്തിനു വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത്. ഇവർ സംഘമായി മാത്രമേ ജീവിക്കുകയുള്ളു എന്ന് ജന്തുശാസ്ത്രജ്ഞർ പറയുന്നു. വ്യത്യസ്ത സംഘങ്ങൾ തമ്മിൽ ഇവർ സഹകരിക്കാറില്ല. പ്രദേശത്തിനും ഭക്ഷണത്തിനും വേണ്ടി പരസ്പരം പോരടിക്കാറുണ്ട്. (അത് നമ്മളും ഇന്നുകളിൽ ചെയ്യാറുണ്ട് ) പൗരാണികരായ ഹോമോസാപ്പിയൻസ്, ആദ്യകാല മനുഷ്യരുടെ സാമൂഹ്യ ജീവിതത്തിൽ അത്തരം സ്വഭാവങ്ങൾ ധാരളമുണ്ട്.

കെട്ടുകഥകൾ വളർന്ന ഐതീഹ്യങ്ങൾ 12

കെട്ടുകഥകൾ വളർന്ന ഐതീഹ്യങ്ങൾ 12 
....................................................
വലിയ തോതിലുള്ള ഏതു മാനുഷിക സഹകരണത്തിന്റെ രഹസ്യവും  കെട്ടുകഥകളുടെ കടന്നുവരവോടെയും പരദൂഷണത്തിന്റെ കഴിവു കൊണ്ടുമാണ് സാധ്യമായത്. പൊതുഐതീഹ്യങ്ങളെ പരദൂഷണത്തിൽ കൂടി സൃഷ്ടിക്കുമ്പോൾ  അതിന് പൊതുവായ മാനം വരുന്നു. ദൈവം മനുഷ്യനായി അവതരിക്കുകയും മനുഷ്യരുടെ പാപങ്ങൾക്കു വേണ്ടി കുരിശിലേറ്റപ്പെടുകയും ചെയ്തു എന്ന് പരദൂഷണം പ്രചരിപ്പിക്കുമ്പോൾ പാപം ചെയ്തവരും ഇനി പാപം ചെയ്യാനുള്ളവരും അതിൽ വിശ്വസിക്കപ്പെടും ( ഒരേ ആശയമുള്ളവർ എന്നും ഒരു പക്ഷമായിരിക്കും). ദൈവനിന്ദയുണ്ടായാൽ അതിന്റെ ശിക്ഷ കഠിനമാണെന്നും മരിച്ചു കഴിഞ്ഞുള്ള ലോകത്ത് എല്ലാത്തിനും കോടതിയുണ്ടെന്നും പ്രചരിപ്പിക്കപ്പെടുമ്പോൾ പരദൂഷണം ഒരു പൊതു വിശ്വാസത്തെയാണ് സ്വാധീനിക്കുന്നത്. പൊതുവായ ദേശീയ കഥകളിൽ അടിസ്ഥാനപ്പെട്ടതാണ് രാജ്യങ്ങൾ. ഉദ; തമ്മിൽ കണ്ടിട്ടില്ലാത്ത രണ്ടു സെർബിയക്കാർ പരസ്പരം രക്ഷിക്കുന്നതിന് സ്വന്തം ജീവൻ തന്നെയും നൽകാൻ തയ്യാറാകും. സെർബിയൻ രാജ്യത്തിന്റെയും സെർബിയൻ ദേശത്തിന്റെയും സെർബിയൻ പതാകയുടെയും നിലനില്പിൽ അവർ രണ്ടുപേരും വിശ്വസിക്കുന്നു. നീതിന്യായ സംവിധാനങ്ങൾ പൊതുവായ നിയമ കഥകളിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നു.   പരസ്പരം കണ്ടിട്ടില്ലാത്ത രണ്ടു വക്കീലന്മാർ  തീർത്തും അപരിചിതനായ ഒരു മനുഷ്യനെ കൊലക്കുറ്റത്തിൽ നിന്ന് രക്ഷിക്കാൻ തയ്യാറാകും. അതിന് കാരണം നിയമ വ്യവസ്ഥയ്ക്ക് മേൽ ഫീസായി നൽകപ്പെടുന്ന പണത്തിൽ അവർ വിശ്വസിക്കുന്നു എന്നതാണ്. ( ഈ നിയമ വ്യവസ്ഥ അവരുടെ ചോറാണ്) എന്നാൽ ഇക്കാര്യങ്ങളൊന്നും ആളുകൾ കണ്ടു പിടിക്കുകയും പരസ്പരം പറയുകയും ചെയ്യുന്ന കഥകളുടെ പുറമേ നിലനിൽക്കുന്നില്ല.

നുണ ,പരദൂഷണം സമൂഹവലിപ്പം കൂട്ടും 13

നുണ ,പരദൂഷണം സമൂഹവലിപ്പം കൂട്ടും 13
....................................................
പൗരാണിക മനുഷ്യരുടെ പെരുമാറ്റ രീതികൾ പതിനായിരക്കണക്കിനു വർഷങ്ങളോളം മാറ്റമില്ലാതെ നിലനിന്നപ്പോൾ, സാപിയൻസിനു തങ്ങളുടെ സാമൂഹ്യഘടനകളും വ്യക്തികൾ തമ്മിലുള്ള ബന്ധങ്ങളുടെ സ്വഭാവവും തങ്ങളുടെ സാമ്പത്തിക പ്രവർത്തങ്ങളും മറ്റനേകം പെരുമാറ്റങ്ങളും ഒന്നോ രണ്ടോ ദശകങ്ങൾക്കുള്ളിൽ മാറ്റിയെടുക്കാൻ കഴിഞ്ഞു. എന്നാൽ നിയാണ്ടർതാൽ ഇതിന് നേരേ വിപരീതമായിരുന്നു. ഇല്ലാക്കഥകൾ മെനയുന്നതിനോ,  നുണയും ,പരദൂഷണവും പ്രചരിപ്പിക്കുന്നതിനോ സാപിയൻസിനെ പോലെ കഴിവില്ലാതിരുന്നതിനാൽ നിയാണ്ടർതാലുകൾക്ക് വലിയ സംഖ്യയിൽ ഫലപ്രദമായി സഹകരിക്കുന്നതിനോ അതിവേഗത്തിൽ സമൂഹ്യ പെരുമാറ്റത്തിനോ കഴിഞ്ഞില്ല.   അതുകൊണ്ടുതന്നെ സാപിൻസ് വേട്ടയാടുന്നതുപോലെ കൂട്ടാമായി വേട്ടയാടാൻ അവർ പലപ്പോഴും ശ്രമിച്ചില്ല. ഒറ്റയ്ക്കുള്ള വേട്ടയാടൽ  അവർ തുടർന്നുക്കെണ്ടേയിരുന്നു. സാപിയൻസിന്റെ വിജയത്തിലെ പ്രധാന ഘടകം അതാണ്. ( നുണ ,പരദൂഷണം സംഘബലം കൂട്ടും) ഒറ്റയൊറ്റയായി നേരിടേണ്ട അവസ്ഥയിൽ ഒരു നിയാണ്ടർതാൽ ഒരു പക്ഷേ ഒരു സാപിയൻസിനെ നിസാരമായി കീഴടക്കും . എന്നാൽ നൂറുകണക്കിനാളുകൾ ഉൾപ്പെടുന്ന ഒരു സംഘർഷത്തിൽ നിയാണ്ടർ താലുകൾക്ക് വിജയസാദ്ധ്യത ഇല്ലാതന്നെ. നിയാണ്ടർതാൽ സമൂഹവും ചിമ്പാൻസി സമൂഹവും കെട്ടിപ്പടുക്കപ്പെട്ട അതേ നിർമാണ സാമഗ്രികൾ ഉപയോഗപ്പെടുത്തിയാണ് നമ്മുടെ സമൂഹവും പണിതുയർത്തപ്പെട്ടിരിക്കുന്നത്.ഈ നിർമാണ സാമഗ്രികളെ - സംവേദനങ്ങൾ, വികാരങ്ങൾ, കുടുംബ ബന്ധങ്ങൾ - കൂടുതൽ കൂടുതൽ നാം പഠിക്കുമ്പോൾ, നമുക്കും മറ്റു ആൾക്കുരങ്ങന്മാർക്കും ഇടയിൽ കുറവ് വ്യത്യാസങ്ങൾ മാത്രം നാം കണ്ടെത്താനാകും.

ഗോതമ്പാണ് മനുഷ്യനെ പാകപ്പെടുത്തിയത്- 14

ഗോതമ്പാണ് മനുഷ്യനെ പാകപ്പെടുത്തിയത്- 14
________________________________________

പുരാതന അസ്ഥികൂടങ്ങളെ കുറിച്ചുള്ള പഠനം ചൂണ്ടിക്കാട്ടുന്നത് കൃഷിയിലേക്കുള്ള മാറ്റം നട്ടെല്ലിന്റെ കണ്ണിമാറ്റം, സന്ധി വാതം, ഹെർണിയ പോലെ അനേകം അസുഖങ്ങൾക്ക് കാരണമായി എന്നാണ്.   കൃഷിപ്പണികൾ വളരെയേറെ സമയം ആവശ്യമുള്ളതായിരുന്നതിനാൽ തങ്ങളുടെ ഗോതമ്പുപാടങ്ങൾക്കു സമീപം സ്ഥിരവാസമുറപ്പിക്കുന്നതിനു ആളുകൾ നിർബന്ധിതരായി, അതവരുടെ ജീവിതരീതിയിൽ വലിയ മാറ്റങ്ങൾ വരുത്തി. നാം ഗോതമ്പു പാകപ്പെടുത്തുകയായിരുന്നില്ല. അതു നമ്മെ പാകപ്പെടുത്തി. വളർത്തുക എന്നർത്ഥമുള്ള ഇംഗ്ലീഷ് വാക്ക് (ഡൊമസ്റ്റിക്കേറ്റ്) വീട് എന്നർത്ഥമുള്ള ഡൊമസ് എന്ന ലത്തീൻ വാക്കിൽ നിന്നു വന്നതാണ്, ആരാണ് വീട്ടിൽ ജീവിക്കുന്നത്? ഗോതമ്പല്ല, സാപിയൻസാണ്.

(ഏറെക്കുറെ നല്ലൊരു ജീവിതത്തിന്റെ സ്ഥാനത്ത് അതിനു പകരം കൂടുതൽ ദുരിതമുള്ള ജീവിതം കൈക്കൊള്ളുവാൻ ഹോമോ സാപിയൻ സിനെ ഗോതമ്പ് എങ്ങനെയാണ് ബോദ്ധ്യപ്പെടുത്തിയത്? അതിനു പകരമായി അതെന്താണ് വാഗ്ദാനം ചെയ്തത്? അതു കൂടുതൽ മെച്ച പ്പെട്ട ഒരു ഭക്ഷണക്രമം വാഗ്ദാനം ചെയ്തില്ല. ഓർമ്മിക്കുക, മനുഷ്യർ എല്ലാം ഭക്ഷിക്കുന്ന സർവഭോജിയായ ആൾക്കുരങ്ങന്മാരാണ്, അവർ ഏറെ വൈവിദ്ധ്യമുള്ള എല്ലാത്തരം ഭക്ഷണവും കഴിക്കുന്നു. കാർഷിക വിപ്ലവത്തിനു മുമ്പ് ധാന്യങ്ങൾ മനുഷ്യരുടെ ഭക്ഷണത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമായിരുന്നു. (ധാന്യങ്ങളെ അടിസ്ഥാനമാക്കുന്ന ഒരു ഭക്ഷണ ക്രമം ലവണങ്ങളുടെയും വിറ്റാമിനുകളുടെയും ദാരിദ്ര്യമുള്ളവയായി രിക്കും, പല്ലുകൾക്കും മോണകൾക്കും തീർത്തും ദോഷം ചെയ്യുന്നതാണ്.

ഗോതമ്പ് മനുഷ്യർക്ക് സാമ്പത്തിക സുരക്ഷിതത്വം നല്കിയില്ല. ഒരു കർഷകന്റെ ജീവിതം ഒരു വേട്ടക്കാരൻ-ശേഖരണക്കാരന്റെ ജീവിതത്തെക്കാൾ സുരക്ഷിതത്വക്കുറവുള്ളതാണ്. ഡസൻ കണക്കിനു സ്പീഷിസു കളെ ആധാരമാക്കിയാണ് ഭക്ഷണംതേടിയലയലുകാർ ജീവിച്ചത്. അതു കൊണ്ട് സൂക്ഷിച്ചുവച്ച ഭക്ഷണത്തിന്റെ ശേഖരമില്ലാതെ തന്നെ പ്രയാസ വർഷങ്ങളെ അതിജീവിക്കാൻ അവർക്കു കഴിയുമായിരുന്നു. അടുത്ത കാലം വരെ കർഷക സമൂഹങ്ങൾ തങ്ങളുടെ കലോറി ആവശ്യങ്ങൾക്കായി  അവർ ഗോതമ്പ്, അരി, ഉരുളക്കിഴങ്ങ് എന്നിവ പോലെ ഒരൊറ്റ വിളയിൽ മാത്രം ആശ്രയിച്ചു. മഴ ലഭിച്ചില്ലെങ്കിൽ, വെട്ടുക്കിളിക്കൂട്ടം വന്നെത്തിയെങ്കിൽ പ്രധാന സ്പീഷിസിനെ ഒരു പൂപ്പൽ ബാധിച്ചുവെങ്കിൽ, കൃഷിക്കാർ ആയിരക്കണക്കിനും ദശലക്ഷക്കണക്കിനും പട്ടിണിയിലേക്ക് പോകും.
മനുഷ്യരുടെ അതിക്രമങ്ങൾക്ക് എതിരെയും ഗോതമ്പ് സംരക്ഷണം ഉറപ്പുനൽകിയില്ല.

പെണ്ണ് നേരത്തെ വയസ്സറിയിക്കുന്നു. 15

പെണ്ണ് നേരത്തെ വയസ്സറിയിക്കുന്നു. 15
------------------------------------------------------------

കൃഷിയുടെ ആവിർഭാവം നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളുമെടുത്ത് വളരെ പതുക്കെ സംഭവിച്ച ഒരു കാര്യമാണ്. കൂണുകളും കായകളും ശേഖരിക്കുകയും മാനിനെയും മുയലിനെയും വേട്ടയാടുകയും ചെയ്ത ഹോമോ സാപിയൻസിന്റെ ഒരു സംഘം ഒരു സ്ഥിരഗ്രാമത്തിൽ പെട്ടെന്നു വാസമുറപ്പിക്കുകയും വയൽ ഉഴുകുകയും ഗോതമ്പു വിതയ്ക്കുകയും സമീപത്തെ നദിയിൽ നിന്നും വെള്ളം കൊണ്ടുവരികയും ആയിരുന്നില്ല. മാറ്റം ഘട്ടങ്ങളായി സംഭവിച്ചു. ഓരോന്നും ദൈനംദിന ജീവിതത്തിൽ ചെറിയ വ്യതിയാനം മാത്രം വരുത്തി.

ഹോമോ സാപിയൻസ് പൂർവേഷ്യയിൽ 70,000 വർഷം മുമ്പ് എത്തി, അടുത്ത 50,000 വർഷം നമ്മുടെ പൂർവികർ അവിടെ കൃഷി ഇല്ലാതെ തന്നെ  സമൃദ്ധമായി കഴിഞ്ഞു. ആ പ്രദേശത്തെ മനുഷ്യ ജനസംഖ്യയെ പോറ്റിപ്പുലർത്താൻ അവിടുത്തെ പ്രകൃതിവിഭവങ്ങൾ മതിയാകുമായിരുന്നു. സമൃദ്ധിയുടെ കാലങ്ങളിൽ, പെണ്ണ് നേരത്തെ വയസ്സറിയിക്കുന്നു, അവർ ഗർഭിണിയാ കാനുള്ള സാദ്ധ്യത കൂടുതലാണ്. പ്രയാസ കാലങ്ങളിൽ, വയസ്സറിയിക്കുന്നത് താമസിച്ചാണ്, പ്രത്യത്പാദനം കുറയുകയും ചെയ്യുന്നു.
ദിവസം മുഴുവൻ മുലകുടിപ്പിക്കുന്നവർ ഗർഭിണിയാകാനുള്ള സാദ്ധ്യത കുറയുന്നു. പൂർണ്ണമോ ഭാഗികമോ ആയ ലൈംഗികവർജനം (സാംസ്കാരിക നിരോധനങ്ങളുടെ പിന്തുണയോടെ), ഗർഭം അലസിപ്പിക്കൽ, വല്ലപ്പോഴും ശിശു ഹത്യ എന്നിവയായിരുന്നു മറ്റു മാർഗ്ഗങ്ങൾ.
പ്രകൃതിയുടെ ഈ ജനസംഖ്യാ നിയന്ത്രണ രീതിയോടു ചേർന്നു പോകുന്നതായിരുന്നു
 സാംസ്കാരിക സംവിധാനങ്ങൾ.

ചരിത്രത്തിന്റെ മാറ്റമില്ലാത്ത നിയമം 16

ചരിത്രത്തിന്റെ മാറ്റമില്ലാത്ത നിയമം 16
--------------------------------------------------

ആർഭാടങ്ങൾ അവശ്യവസ്തുക്കളായിത്തീരുകയും  പുതിയ കടപ്പാടുകൾക്കു തുടക്കമിടുകയും ചെയ്യുന്നുവെന്നത് ചരിത്രത്തിന്റെ മാറ്റമില്ലാത്ത ചുരുക്കം നിയമങ്ങളിൽ ഒന്നാണ്. ഒരു പ്രത്യേക ആർഭാടം ആളുകൾക്ക് പരിചിതമായിക്കഴിയുമ്പോൾ, അവർ അതിനെ വിലയുള്ളതായി കണക്കാക്കാതെ പോകുന്നു. പിന്നെ അവർ അതിനെ ആശ്രയിക്കുന്നു. ഒടുവിൽ അതില്ലാതെ ജീവിക്കാൻ കഴിയുകയില്ല എന്ന ഒരു ഘട്ടത്തിൽ അവർ എത്തുന്നു. നമ്മുടെ കാലത്തെ തന്നെ പരിചിതമായ ഒരു ഉദാരണം നമുക്കെടുക്കാം. കഴിഞ്ഞ ഏതാനും ദശകങ്ങളിലായി, സമയം ലാഭിക്കാൻ സഹായിക്കുന്ന അനേകം ഉപകരണങ്ങൾ നാം കണ്ടുപിടിച്ചു.  (വാഷിങ് മെഷീൻ, ഡിഷ് വാഷർ, ടെലഫോൺ, മൊബൈൽ ഫോൺ, കമ്പ്യൂട്ടർ, ഇമെയിൽ) നമ്മുടെ ജീവിതം കുറെക്കൂടി ആയാസരഹിതമാക്കും എന്നാണ് നാം കരുതിയത്. മുമ്പ് ഒരു എഴുത്ത് എഴുതാനും മേൽ വിലാസം എഴുതിച്ചേർക്കാനും കവറിൽ സ്റ്റാമ്പ് ഒട്ടിക്കാനും എഴുത്തു പെട്ടിയിലേക്കു കൊണ്ടുപോകാനും വളരെയേറെ സമയം വേണ്ടി വന്നിരുന്നു. ഒരു മറുപടി ലഭിക്കുന്നതിനു ദിവസങ്ങളും ആഴ്ചകളും മാസങ്ങൾ പോലും വേണ്ടിവന്നു. ഇപ്പോൾ ഒരു ഇമെയിൽ ഭൂഗോളത്തിന്റെ അങ്ങേ വശത്തേക്ക് അയച്ചിട്ട് ( നാം ആർക്ക് അതെഴുതിയോ അയാൾ ഓൺലൈനിൽ ഉണ്ടെങ്കിൽ) ഒരു മിനിറ്റിനു ശേഷം നമുക്ക് അതിനുള്ള മറുപടി ലഭിക്കുന്നു. ആ പ്രയാസങ്ങളും സമയവും  ലാഭിച്ചിരിക്കുന്നു. എന്നാൽ കുറെക്കൂടി സ്വസ്ഥതയുള്ള ഒരു ജീവിതമാണോ നാം നയിക്കുന്നത് ?
അല്ല എന്നു സങ്കടത്തോടെ പറയട്ടെ .
അതിനുപകരം നാം ജീവിതമെന്ന കസർത്തുയന്ത്രം പതിന്മടങ്ങു വേഗതയിലാക്കി, നമ്മുടെ ദിനങ്ങളെ ഉത്കണ്ഠ നിറഞ്ഞതും അസ്വസ്ഥതയുള്ളതുമാക്കി.

കാർഷിക വിപ്ലവമെന്ന ക്രൂരത 17

കാർഷിക വിപ്ലവമെന്ന ക്രൂരത 17
__________________________________
മുട്ടയിടുന്ന കോഴികൾ, കറവയുള്ള പശുക്കൾ, വെള്ളം കോരാനും ഭാരം വഹിക്കാനുമുള്ള മൃഗങ്ങൾ എന്നിവ ചിലപ്പോൾ കൂടുതൽ കാലം ജീവിക്കുന്നതിനു അനുവദിക്കപ്പെടാറുണ്ട്. എന്നാൽ അതിനു അവ നല്കുന്ന വില തങ്ങളുടെ സ്വാഭാവിക പ്രവണതകളിൽനിന്നും ആഗ്രഹങ്ങളിൽനിന്നും തീർത്തും വ്യത്യസ്തമായ ഒരു ജീവിതരീതിയാണ്. 
ഭാരം വഹിക്കുന്ന മൃഗങ്ങളെന്ന നിലയിൽ അനുസരണയുള്ള കാളകളെയും കുതിരകളെയും കഴുതകളെയും ഒട്ടകങ്ങളെയും വളർത്തിയെടുക്കുന്നതിനു അവയുടെ പ്രകൃതത്തെയും പ്രവണതകളെയും സാമൂഹ്യബന്ധങ്ങളെയും തകർക്കുകയും അക്രമരീതിയെയും ലൈംഗികതയെയും തടയുകയും സഞ്ചാരസ്വാതന്ത്ര്യം നിയന്ത്രിക്കുകയും ചെയ്യേണ്ടിയിരുന്നു. മൃഗങ്ങളെ കൂടുകളിലും ആലകളിലും അടച്ചിടുക, മൂക്കുകയറും, കയറുകളും കൊണ്ടു നിയന്ത്രിക്കുക, ചാട്ടയും തോട്ടിയും കൊണ്ടു പരിശീലിപ്പിക്കുക, അംഗഭംഗം വരുത്തുക എന്നിങ്ങനെയുള്ള വിദ്യകൾ കർഷകർ അവലംബിച്ചു. മെരുക്കിയെടുക്കുന്ന പ്രക്രിയയിൽ പുരുഷമൃഗങ്ങളുടെ വരിയുടയ്ക്കുക ഏതാണ്ട് എല്ലായ്പ്പോളും ചെയ്തിരുന്നതാണ്. അങ്ങനെ പുരുഷ അക്രമം തടയുകയും മനുഷ്യർക്ക് കന്നുകാലികളുടെ പ്രത്യുത്പാദനത്തെ  നിയന്ത്രിക്കാനും കഴിയുന്നു.

ന്യൂഗിനിയയിലെ അനേകം സമൂഹങ്ങളിൽ, ഒരു വ്യക്തിയുട സമ്പത്തു പരമ്പരാഗതമായി കണക്കാക്കിയിരുന്നത് അവനോ അവളോ കൈവശം വച്ചിരുന്ന പന്നികളുടെ എണ്ണമനുസരിച്ചാണ്. പന്നികൾ ഓടിപ്പോകാതിരിക്കാൻ വടക്ക് ന്യൂഗിനിയയിലെ കർഷകർ ഓരോ പന്നിയുടെയും മുക്കിന്റെ ഒരു ഭാഗം വെട്ടിമാറ്റിയിരുന്നു. അങ്ങനെയാകുമ്പോൾ മണംപിടിക്കുന്ന അവസരങ്ങളിലെല്ലാം പന്നിക്കു കനത്ത വേദനയുണ്ടാകുന്നു. മണംപിടിക്കാതെ ഭക്ഷണം കണ്ടെത്താനോ ചുറ്റിനടക്കാനോ പന്നിക്കു കഴിയാത്തതിനാൽ ആ അംഗഭംഗം അവയെ പൂർണ്ണമായും തങ്ങളുടെ യജമാനന്മാരായ മനുഷ്യരിൽ ആശ്രയിക്കുന്നതിനു നിർബന്ധിതരാക്കുന്നു. ന്യൂഗിനിയയിലെ മറ്റൊരു പ്രദേശത്ത്, പന്നിക്കു കാഴ്ചയില്ലാതാകുന്ന തരത്തിൽ അവയുടെ കണ്ണുകൾ ചുഴന്നെടുക്കുന്നതു ഒരു പതിവാണ്, അങ്ങനെ അവയ്ക്ക് തങ്ങൾ എവിടേക്കാണ് പോകുന്നതെന്നു പോലും കാണാൻ കഴിയാതാകുന്നു.

പാൽവ്യവസായവും അതിന്റേതായ രീതിയിൽ മൃഗങ്ങളെ ബലമായി കാര്യങ്ങൾ ചെയ്യിക്കുന്നു.  മൃഗങ്ങളിൽനിന്നു പാൽ അനുസൃതം ലഭിക്കുന്നതിനു അവയുടെ കുട്ടികൾ പാലുകുടിക്കണം, എന്നാൽ അവ മുഴുവൻ പാലുകുടിക്കുന്നതു തടയുകയും വേണം.  ചരിത്രത്തിൽ ഉടനീളം വളരെ സാധാരണമായി ചെയ്തുകൊണ്ടിരുന്ന ഒരു കാര്യം ജനിച്ചയുടൻ തന്നെ കുട്ടികളെ കശാപ്പു ചെയ്യുകയും തള്ളയെ കഴിയുന്നിടത്തോളം പാൽ കറക്കുകയും അതിനു ശേഷം വീണ്ടും ചെന പിടിപ്പിന്നുകയും ചെയ്യുക എന്നുള്ളതാണ്.
ഇപ്പോളും അതു വളരെ വ്യാപകമായി പ്രയോഗിക്കപ്പെടുന്നുണ്ട്. പല ആധുനിക ഡയറി ഫാമുകളിലും, കശാപ്പു ചെയ്യപ്പെടുന്നതിനു മുമ്പ് ഒരു പശു ഏതാണ്ട് അഞ്ചു വർഷത്തോളം ജീവിക്കുന്നു. പാലുല്പാദനം പരമാവധി നിലനിർത്തുന്നതിനു ഈ അഞ്ചു വർഷവും പ്രസവം കഴിഞ്ഞു 60-120 ദിവസങ്ങൾക്കു ശേഷം ചെന പിടിപ്പിക്കുന്നു. ജനനത്തിനു ശേഷം ഉടൻതന്നെ കുട്ടിയെ തള്ളയിൽ നിന്നകറ്റുന്നു.

താഴത്തു കാണുന്ന ഫോട്ടോ ഒന്ന് ശ്രദ്ധിക്കുക

ഒരു വ്യാവസായിക മാംസ ഫാമിലെ ഒരു ആധുനിക കാളക്കിടാവ്. ജനനം കഴിഞ്ഞയുടനെ അതിനെ തള്ളയിൽ നിന്നു അകറ്റുകയും ആ കിടാവിന്റെ ശരീരത്തിന്റെ അത്രമാത്രം വലിപ്പമുള്ള ഒരു കൂട്ടിൽ അടച്ചിടുകയും ചെയ്യ്യുന്നു. ആ കിടാവ്  തന്റെ ജീവിതകാലം മുഴുവൻ അവിടെ കഴിയുന്നു - ശരാശരി നാലു മാസം വരുന്നതാണ് അതിന്റെ ജീവിതകാലം. അതു ഒരിക്കൽപ്പോലും കൂട്ടിൽ നിന്നു പുറത്തിറങ്ങുന്നില്ല. മറ്റു കന്നുകുട്ടികളുമായി കളിക്കുന്നതിനോ നടക്കുന്നതിനു പോലുമോ അവയെ അനുവദിക്കാറില്ല - അവയുടെ പേശികൾ ബലപ്പെടാതിരിക്കുന്നതിനു വേണ്ടി. ബലഹീനമായ പേശികൾ എന്നാൽ മൃദുവായ മാംസം എന്നാണർത്ഥം. കന്നുകുട്ടിക്ക് നടക്കാനും പേശികൾ
നിവർത്താനും മറ്റു കന്നുകുട്ടികളെ തൊടാനും കശാപ്പുശാലയിലേക്കുള്ള വഴിയിലാണ് ആദ്യമായി അവസരം ലഭിക്കുന്നത്. പരിണാമ രീതിയിൽ, ഇന്നുവരെ നിലനിന്നിട്ടുള്ളതിൽ ഏറ്റവും വിജയകരമായ മൃഗസ്പീഷിസാണ് കന്നുകാലികൾ. അതേസമയം, ഭൂഗ്രഹത്തിലെ ഏറ്റവും ദുരിതംപിടിച്ച ജീവിയും അവ തന്നെ

വരേണ്യവർഗ്ഗത്തിന്റെ യുദ്ധക്കൊതി 19

വരേണ്യവർഗ്ഗത്തിന്റെ യുദ്ധക്കൊതി 18
_________________________________
ആകുലചിത്തനായ കർഷകൻ വേനലൽക്കാലത്തെ ഉറുമ്പിനെപ്പോലെ തന്നെ കഠിനാദ്ധ്വാനിയായിരുന്നു. അവർ തന്റെ മക്കൾക്കും കൊച്ചു മക്കൾക്കും എണ്ണ ആട്ടിയെടുക്കാൻ കഴിയുന്ന തരത്തിൽ ഒലിവുമരങ്ങൾ വച്ചുപിടിപ്പിക്കുകയും തനിക്കു ഇന്നുഭക്ഷിക്കാൻ ആർത്തിതോന്നുന്ന ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ചുതീർക്കാതെ, തണുപ്പുകാലത്തേക്കും അടുത്ത വർഷത്തേക്കും ഉപയോഗപ്പെടുത്തുന്നതിനായി സൂക്ഷിച്ചുവയ്ക്കുകയും ചെയ്തു.

കൃഷിയുടെ പിരിമുറുക്കം ദൂരവ്യാപകമായ അനന്തരഫലങ്ങൾ ഉളവാക്കി. വലിയ തോതിലുള്ള രാഷ്ട്രീയ, സാമൂഹിക സംവിധാനങ്ങളുടെ അടിസ്ഥാനമായിരുന്നു കൃഷി. ( കേന്ദ്രസർക്കാർ ഇന്ന് തിരിച്ചറിയാത്തതും അതാണെന്ന് ഓർക്കണം )

ആധുനിക കാലഘട്ടംവരെ, "90 ശതമാനത്തിൽ അധികം " ആളുകൾ കർഷകരായിരുന്നു, അവർ രാവിലെ ഉണർന്നെണീക്കുമ്പോൾ മുതൽ വിയർപ്പൊഴുക്കി നിലമൊരുക്കുകയും കൃഷിചെയ്യുകയും ചെയ്തു. അവർ ഉത്പാദിപ്പിച്ച മിച്ചം ഭക്ഷ്യവസ്തുക്കൾ കൊണ്ട് തീർത്തും ന്യൂനപക്ഷമായിരുന്ന ഒരു വരേണ്യവർഗത്തെ (രാജാക്കന്മാർ, ഗവൺമെന്റ് ഉദ്യോഗസ്ഥർ, പട്ടാളക്കാർ, പുരോഹിതർ, കലാകാരന്മാർ, ചിന്തകർ) പോറ്റിപ്പുലർത്തി.  പ്രവൃത്തിയെടുത്തിരുന്നവരിൽ കുറച്ചുപേർ നിലമുഴുവുകയും വെള്ളത്തൊട്ടികൾ ചുമക്കുകയും കുറച്ചുപേർ വിത്തെറിയുകയും ചെയ്തു. മാനവ ചരിത്രത്തിന്റെ കഴിഞ്ഞനാൾവഴി അവസ്ഥയായിരുന്നു അത്.

ചരിത്രത്തിലെ മിക്ക യുദ്ധങ്ങളും വിപ്ലവങ്ങളും സംഭവിച്ചതിനു കാരണം ഭക്ഷ്യ ദൗർലഭ്യമോ , ദാരിദ്ര്യമോ ആയിരുന്നില്ല. ഫ്രഞ്ചു വിപ്ലവത്തിനു തുടക്കമിട്ടതു സമ്പന്നരായ നിയമജ്ഞരാണ്, പട്ടിണിക്കാരായ കർഷകരല്ല. റോമൻ റിപ്ലബ്ലിക്കിന്റെ ഉയർന്ന അധികാരങ്ങൾ ബിസി ഒന്നാം നുറ്റാണ്ടിൽ തന്നെ അവർക്ക് കൈവന്നത് അവരുടെ പിതാമഹന്മാരുടെ വന്യമായ സ്വപ്ങ്ങൾക്കും അപ്പുറത്തുനിന്നു നിധികൾ നിറച്ച കപ്പൽവ്യൂഹങ്ങൾ മെഡിറ്ററേനിയിലേക്ക് എല്ലായിടത്തുനിന്നും എത്തിച്ചേർന്നു റോമക്കാരെ സമ്പന്നരാക്കിയപ്പോളാണ്. സമ്പന്നതയുടെ ആ ഉയർച്ച റോമയിലെ രാഷ്ട്രീയ സംവിധാനങ്ങളിൽ  മറ്റൊരു വിഭാഗം ആഗ്രഹിച്ചപ്പോളാണ് ( സമ്പത്ത് പങ്കിടാൻ ) ആഭ്യന്തര യുദ്ധങ്ങളിൽ തരിപ്പണമായത്. 1991-ൽ യുഗോസ്ലാവിയയിൽ അവിടുത്തെ ജനങ്ങളെ എല്ലാവരെയും പോറ്റിപ്പുലർത്തുന്നതിനു ആവശ്യമായതിനെക്കാൾ കൂടുതൽ സമ്പത്ത് ഉണ്ടായിരുന്നു, എന്നിട്ടും ഭീകരമായ രക്തച്ചൊരിച്ചിലോടെ ആ രാജ്യം ഛിന്നഭിന്നമായത് ചരിത്രം .

2020, ഫെബ്രുവരി 13, വ്യാഴാഴ്‌ച

ചരിത്രത്തിന്റെ അടയാത്ത കണ്ണുകൾ

എല്ലാവരും ഉറങ്ങുമ്പോൾ ഉണർന്നിരിക്കുന്നവൻ ഭരണകൂടത്തിന്റെ കണ്ണിൽ കുറ്റവാളിയാണ്. അയാളെ വകവരുത്തി കണ്ണുകൾ ചൂഴ്ന്നെടുത്തു മാറ്റിയാലേ അവർക്ക് ഉറക്കം കിട്ടൂ! ഇതിനെതിരെ ദിവ്യപ്രതികാരം ചെയ്തവർ ചരിത്രത്തിന്റെ അടയാത്ത കണ്ണുകളാകുന്നു. നക്സൽബാരി വിപ്ലവകാരികളായ ഭൂമയ്യയെയും കിസ്ത ഗൗഡയെയും തൂക്കിക്കൊല്ലാൻ പോകുന്നതിനുമുമ്പ് അവരുടെ കണ്ണുകൾ അന്ധൻമാർക്ക് ദാനം ചെയ്യണമെന്ന് അപേക്ഷിച്ചു. മരിക്കും മുമ്പ് അവർ ഇപ്രകാരം എഴുതി; " ഞങ്ങൾ മരിക്കുകയാണ്. ഞങ്ങൾ മരിച്ചാലും ഞങ്ങളുടെ കണ്ണുകൾ നിലനിൽക്കും ആ കണ്ണുകളിലൂടെ ചരിത്രത്തിന്റെ പ്രവർത്തനം ഞങ്ങൾ നോക്കിക്കാണും!

2020, ഫെബ്രുവരി 12, ബുധനാഴ്‌ച

ഇന്ത്യയുടെ പാരമ്പര്യാവകാശം

ഇരുപതും നൂറ്റാണ്ടുകളിൽ പൗരസ്ത്യവാദികളും ദേശീയവാദികളും ചേർന്ന് നിർമിച്ചെടുത്ത ഇന്ത്യൻ പാരമ്പര്യത്തിൽ ഏറ്റവുമധികം തമസ്കരിക്കപ്പെട്ട മേഖലകളിലൊന്ന് ഇന്ത്യയുടെ രതിവിജ്ഞാനത്തിന്റെയും തൃഷ്ണാജീവിതത്തിന്റെ ആവിഷ്കാരങ്ങളുടേതുമാണ്. നിസ്സംഗരും ആത്മാന്വേഷികളും മറ്റുമായി മുദ്രചാർത്തപ്പെട്ട ഭാരതീയസമൂഹത്തിന് രതിവിലാസങ്ങളുടെ ലോകം സ്വാഭാവികമാകില്ലല്ലോ. അങ്ങനെ, അമർത്യ സെൻ ചൂണ്ടിക്കാണിച്ചതുപോലെ, ഇന്ത്യയുടെ സംവാദാത്മക ജ്ഞാനപാരമ്പര്യം പൊതുവിൽ ആധുനികഘട്ടത്തിൽ പിന്നിലേക്കു നീങ്ങി. രതിവിലാസങ്ങളെയും തൃഷ്ണാജീവിതത്തെയും മുൻനിർത്തുന്ന ആവിഷ്കാരങ്ങൾ അധമമോ അസ്പൃശ്യമോ ആയി. ധ്വന്യാത്മകവും ആത്മീയവുമായ ഒരു കൃത്രിമഭൂതകാലം ഇന്ത്യയുടെ പാരമ്പര്യാവകാശം കൈയേറ്റു.

2020, ഫെബ്രുവരി 11, ചൊവ്വാഴ്ച

ആദ്യ ഹിന്ദുത്വ അധിനിവേശം

ഇക്കാലം ചില ചരിത്ര വസ്തുതകൾ ഓർക്കേണ്ടതുണ്ട്.B.C 185 ൽ മൗര്യ ചക്രവർത്തി ബ്രഹദത്തനെ കൊന്ന് അധികാരം പിടിച്ചെടുത്ത പുഷ്യമിത്ര സുംഗൻ എന്ന ബ്രഹ്മണ സേനാധിപനാണ് ആദ്യ ഹിന്ദുത്വ ഭരണാധികാരി . അതുതന്നെയാണ് ഇന്ത്യയിലെ ആദ്യത്തെ ഹിന്ദുത്വ അധിനിവേശം. സുംഗവംശത്തിന്റെ കാലത്താണ് ഭൃഗുകുലത്തിൽപ്പെട്ട സുമതി എന്ന പണ്ഡിതൻ ബ്രഹ്മണാധിപത്യം ഉറപ്പിക്കാൻ "മനുസ്മൃതി " എന്നറിയപ്പെടുന്ന ചട്ടവ്യവസ്ഥ തയ്യാറാക്കിയത്. ബുദ്ധസ്വാധീനം 
തുടച്ചുമാറ്റി ഹിന്ദുമതത്തിന് പ്രാമുഖ്യം നേടികൊടുത്തത് ശങ്കരാചാര്യരാണെന്ന വിശ്വാസം ശരിയാണെങ്കിൽ പൂർണ്ണ ആധിപത്യം സ്ഥാപിക്കാൻ  പത്തുനൂറ്റാണ്ട് വേണ്ടിവന്നു. വടക്കുനിന്നു കരമാർഗ്ഗം എത്തിയവരും ,പടിഞ്ഞാറുനിന്ന് കടൽമാർഗ്ഗം എത്തിയവരും ഉപഭൂഖണ്ഡത്തിൽ ആധിപത്യം സ്ഥാപിച്ചു. 

പത്തൊമ്പതാം നൂറ്റാണ്ടിൽ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ല കേന്ദ്രമായി രൂപം പ്രാപിച്ച ഏകദൈവാധിഷ്ഠിതമായ മതവിഭാഗമാണ് അയ്യാവഴി (അച്ഛന്റെ അഥവാ ദൈവത്തിന്റെ വഴി). അയ്യാവഴി ഒരു പ്രത്യേക മതമായി അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ദിവ്യശാസ്ത്രവും, ചടങ്ങുകളും, പുരാണവും ഹിന്ദു മതത്തിൽ നിന്നും ഒട്ടേറെ വേർപെട്ടു നില്ക്കുന്നതിനാലും, തെക്കൻ തമിഴ്‌നാട്ടിൽ അതിന്റെ വളർച്ച കാരണവും അയ്യാവഴി വിശ്വാസികൾ ഒരു പ്രത്യേക മതവിഭാഗമായി അറിയപ്പെടുന്നു. ഇന്ത്യാ സർക്കാർ ഇതുവരെ അയ്യാവഴിയെ ഒരു മതമായി അംഗീകരിച്ചിട്ടില്ല. ഇപ്പോഴും കാനേഷുമാരി കണക്കെടുപ്പിൽ അയ്യാവഴി വിശ്വാസികളെ ഹിന്ദുക്കളുടെ ഗണത്തിൽ പെടുത്തുന്നു.

2020, ഫെബ്രുവരി 9, ഞായറാഴ്‌ച

മനസ്സുവേണം

നിങ്ങളുടെ സ്വന്തം മനസ്സിന്റേയും ഹൃദയത്തിന്റേയും, സമഗ്ര അസ്തിത്വത്തിന്റേയും ചലനത്തെ നിരീക്ഷിക്കാൻ ഒരു സ്വതന്ത്രമായ മനസ്സുവേണം .പിന്താങ്ങുകയോ, പിന്താങ്ങാതിരിക്കുകയോ ചെയ്യുന്ന മനസ്സല്ല.
തർക്കങ്ങളിൽ ഭാഗം ചേരുന്ന മനസ്സല്ല .വെറും വാക്കുകളിൽ തർക്കിക്കുന്നതുമല്ല. മനസ്സിലാക്കുക എന്ന കേവല ഉദ്ദേശ്യമാണ് ഉണ്ടാവേണ്ടത്.

2020, ഫെബ്രുവരി 8, ശനിയാഴ്‌ച

ഭരണഘടന വിരുദ്ധം

ഇന്ത്യൻ ഭരണഘടന 17ാം അനുച്ഛേദം അസ്പൃശ്യത നിർത്തലാക്കുകയും അതിന്റെ ഏതു രൂപത്തിലുള്ള ആചരണവും വിലക്കുകയും ചെയ്തിരിക്കുന്നു. അസ്പൃശ്യതയിൽ നിന്നുളവാകുന്ന ഏത് അവശതയെയും നിർബന്ധിച്ചേൽപിക്കുന്നത് നിയമപ്രകാരം ശിക്ഷിക്കപ്പെടേണ്ട ഒരു കുറ്റമായിരിക്കുന്നു. ശിക്ഷാർഹമായ കുറ്റങ്ങൾ ചൂണ്ടിക്കാണിക്കപ്പെടാതെ  അവഗണിക്കപ്പെടുന്നതിനാലാണ് ജാതി വ്യവസ്ഥ സുശക്തമായി തുടരുന്നത്. തദ്ഫലമായി സ്ത്രീകളും, ആദിവാസികളും പീഡിപ്പിക്കപ്പെടുകയും, കൊല്ലപ്പെടുകയും ചെയ്യുന്നത്. ജാത്യഭിമാനത്തിന്റെ പേരിൽ മിശ്രവിവാഹിതരെ വകവരുത്തുകയും ചെയ്യുന്നു. ഇത്രയൊക്കെയായിട്ടും ഇടതുപക്ഷ, പുരോഗമന രാഷ്ട്രിയ  പാർട്ടികൾ പോലും ജാത്യവ്യവസ്ഥയ്ക്കതിരെ മിണ്ടുന്നില്ല.

https://pavapettavanck.blogspot.com

2020, ഫെബ്രുവരി 5, ബുധനാഴ്‌ച

വ്യക്തിത്വം

ഗ്രീസിൽ പ്ലേറ്റോയ്ക്കു ശേഷം ഏറ്റവുമധികം സൈദ്ധാന്തിക ചർച്ച നടത്തിയ സാംസ്കാരിക നായകനായിരുന്നു അരിസ്റ്റോട്ടിൽ.ഗുരുനാഥനായ പ്ലേറ്റോയുടെ പല ആശയങ്ങളെയും ഉൾക്കൊള്ളുകയും പലതിനെയും നവീകരിക്കുകയും ചെയ്തതോടൊപ്പം തന്നെ താത്വികമായ വിയോജിപ്പുകൾ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അടിസ്ഥാനപരമായ വിയോജിപ്പുകളിലധിഷ്ഠിതമായ ഒരാശയലോകം തന്റേതായി വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞുവെന്നതിലാണ് അരിസ്റ്റോട്ടിലെന്റെ വ്യക്തിത്വം..

2020, ഫെബ്രുവരി 4, ചൊവ്വാഴ്ച

ഭാഷ, ബോധം

മനുഷ്യ പരിണാമത്തെ അധ്വാനം, ഭാഷ എന്നിവയുടെ ഗുണാത്മകാശ്രിതത്വത്തിലാണ് മാർക്സിറ്റുകൾ വീക്ഷിക്കുന്നത്. കൂട്ടായ്മ സൃഷ്ടിച്ച ആവശ്യമാണ് ഭാഷ.ബോധവും അങ്ങനെ തന്നെയാണുണ്ടായതും. ജന്തു സഹജമായ ആഹാരസമ്പാദന പ്രേരണ തന്നെയാണ്, മനുഷ്യരുടെ കൂട്ടായ്മയുടെ അടിസ്ഥാനമായത്.ബോധപൂർവം പ്രകൃതിയെ സ്വാധീനിച്ചു ജീവിക്കാൻ മനുഷ്യർക്കു കഴിയുന്നു. മറ്റൊരു ജന്തുവിനും അതാവില്ല. പ്രകൃതിയും മനുഷ്യരും തമ്മിലുള്ള പ്രതിപ്രവർത്തനം ഇഛാപൂർവ്വമാണ് നടക്കുന്നത്.

2020, ഫെബ്രുവരി 3, തിങ്കളാഴ്‌ച

ഭാഷാ പഠനം 19ാം നൂറ്റാണ്ടിൽ

ഭാഷാ പഠനം 19ാം നൂറ്റാണ്ടിൽ -
നവോത്ഥാനത്തോടെ രംഗപ്രവേശം ചെയ്ത നവീന ആശയങ്ങൾ യൂറോപ്പിലാകെ ആധുനികതയ്ക്ക് കളമൊരുക്കുകയാണുണ്ടായത്. പഴയകാല മൂല്യ പദ്ധതി വിചാരണ ചെയ്യപ്പെട്ടതോടെ പുത്തൻ ചിന്താരീതികൾക്കും മൂല്യ ധാരണകൾക്കും സ്ഥാനം വന്നു. പതിനെട്ടാം നൂറ്റാണ്ടിലെ വ്യാവസായിക വിപ്ലവവും ഫ്രഞ്ചു വിപ്ലവവുമാണ് ഈ ഘട്ടത്തിന് പുതിയ പരിപ്രേഷ്യമുണ്ടാക്കിയത്. മാനവരാശിയെ ഇത്രയും സ്വാധീനിച്ചിട്ടുള്ള സംഭവങ്ങൾ ചരിത്രത്തിൽ വിരളമാണ്.ഒരു തരത്തിൽ പറഞ്ഞാൽ സാമ്പത്തികവും സാമൂഹികവും രാഷ്ട്രിയവുമായ സ്ഥാപനങ്ങളുടെ സ്രഷ്ടാവുപോലും വ്യവസായിക വിപ്ലവമാണ്. ഇവയെ തുടർന്ന് വ്യത്യസ്തമായി പുതിയ ഭരണക്രമങ്ങളും പുത്തൻ മൂല്യങ്ങളും വിജയം നേടിയെടുത്തു.അതോടെ യൂറോപ്പിലെ ബൗദ്ധികാന്തരീക്ഷം ആകെ നവീകരിക്കപ്പെട്ടു. സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലുണ്ടായ വസ്ഫോടനാത്മകമായ ഈ ഉണർവത്രെ വിജ്ഞാനമേഖലയിലെ പരിവർത്തനത്തിനും കാരണമായത്.

2020, ജനുവരി 30, വ്യാഴാഴ്‌ച

വിദ്യാസമ്പത്ത് മാത്രമാണ് ശാശ്വതമായുള്ളത്. മറ്റു സമ്പത്തുകൾ നശ്വരമാണ്. അറിവില്ലാത്തവർ ശവത്തിനു സമമാണ്. അറിവ് ജീവിതാവസാനംവരെ രക്ഷിക്കുന്ന ആയുധമാണ്. ലോകജനതയെയും സർവജീവജാലങ്ങളെയും സ്നേഹിക്കുക എന്നതാണ് അറിവെന്ന ബോധ കർമ്മം. സ്വന്തം കൈകളാൽ അധ്വാനിച്ചു ജീവിക്കുന്നതാണു ധർമം. ഗതിമുട്ടിയാലും
 യാചിക്കരുത്. ദാരിദ്ര്യം ജീവിത ദുരന്തമാണ്. നീതിയും ധർമവും നില നിർത്തി മറ്റുള്ളവർക്ക് പ്രയോജനകരമായ രീതിയിൽ ജീവിതം നയിക്കുക.

2020, ജനുവരി 27, തിങ്കളാഴ്‌ച

ജാതിയും മതവും

ഇന്ത്യയിലെ ജാതിവ്യവസ്ഥയെപ്പറ്റി ഡോ.റാംമനോഹർ ലോഹ്യയുടെ അഭിപ്രായം ശ്രദ്ധിക്കാം: ഇന്ത്യൻ ജീവിതത്തില അതിപ്രധാനഘടകം ജാതിയാണ്. ഒരു വശത്ത് ജാതിയും അതിനോടു ബന്ധപ്പെട്ട സ്വഭാവങ്ങളം മറുവശത്ത് വരുമാനത്തിലെ വമ്പിച്ച അന്തരവും ആണ് ഈ രാജ്യത്ത് സാമൂഹിക ജീർണതയ്ക്ക് ഇടയാക്കിയ രണ്ടു ഘടകങ്ങൾ.ജാതിയും മതവും സൈദ്ധാന്തുമായി നിരാകരിക്കുന്നവർ പോലും ദൈനംദിന ജീവിതത്തിൽ അതിനെ അംഗീകരിക്കുന്നു. ജനജീവിതം ജാതികളുടെയും മതങ്ങളുടെയും അതിർവരമ്പുകളിലാണ് ചലിക്കുന്നത്. സംസ്കാര സമ്പന്നരായ ആളുകൾ ജാതി മത സമ്പ്രദായത്തിനെതിരെ മൗനം പാലിക്കുകയോ വളരെ മൃദുലമായ ഭാഷയിൽ  സംസാരിക്കുകയോ ചെയ്യുന്നു.ഇന്ത്യയിലെ ജാതിമത സമ്പ്രദായമാണ് രാജ്യത്തിന്റെ ഭൗതിക ശാസ്ത്ര പുരോഗതിയുടെ അധഃപതനത്തിന് കാരണം. ജാതിമത സമ്പ്രദായം പൂർണമായി നശിപ്പിക്കാതെ ഇന്ത്യയുടെ പുനർനിർമിതി സാധ്യമല്ല.

മനസ്സുവേണം

നിങ്ങളുടെ സ്വന്തം മനസ്സിന്റേയും ഹൃദയത്തിന്റേയും, സമഗ്ര അസ്തിത്വത്തിന്റേയും ചലനത്തെ നിരീക്ഷിക്കാൻ ഒരു സ്വതന്ത്രമായ മനസ്സുവേണം .പിന്താങ്ങുകയോ, പിന്താങ്ങാതിരിക്കുകയോ ചെയ്യുന്ന മനസ്സല്ല.
തർക്കങ്ങളിൽ ഭാഗം ചേരുന്ന മനസ്സല്ല .വെറും വാക്കുകളിൽ തർക്കിക്കുന്നതുമല്ല. മനസ്സിലാക്കുക എന്ന കേവല ഉദ്ദേശ്യമാണ് ഉണ്ടാവേണ്ടത്.

ഭാഷാശാസ്ത്രത്തിന്റെ ഉറവ

മാനവിക വിജ്ഞാന മണ്ഡലത്തെ സ്ഫോടനാത്മക പരിവർത്തനത്തിന് വിധേയമാക്കിയ പാശ്ചാത്യ ഭാഷാശാസ്ത്രത്തിന്റെ ഉറവ യവനരുടെ തത്ത്വചിന്താധിഷ്ഠിതമായ ഭാഷാപഠനങ്ങളാണ്. സമഗ്ര വിജ്ഞാനമാതൃത്വം തത്ത്വചിന്തയ്ക്ക് കല്പിച്ച യവനരുടെ ഭാഷാപഠനങ്ങൾ മറ്റൊരു രീതിയിലാവുക അസാധ്യവുമാണെല്ലോ.


🗑️

2020, ജനുവരി 25, ശനിയാഴ്‌ച

ചാർവാക ദർശനം

നല്ല ആഹാരം കഴിച്ചും നല്ല വാക്കു പറഞ്ഞും നന്മ മാത്രം ചെയ്തു കൊണ്ട് സന്തോഷത്തോടെ നൂറു വർഷം ജീവിക്കുക എന്നതാണ് ചാർവാകരുടെ ആശിർവാദം. അവർ ദൈവ സങ്കൽപത്തെയും ആത്മസങ്കൽപങ്ങളെയും നിരാകരിക്കുന്നു. മനുഷ്യന്റെ അദ്ധ്വാനത്തിനു വമ്പിച്ച പ്രാധാന്യം നൽകുന്ന ആദ്യത്തെ ദർശനം ലോകായതമാണ്.

2020, ജനുവരി 22, ബുധനാഴ്‌ച

അഥാതോ ഇതി മാനവഃ ഏകവർണഃ

അഥാതോ ഇതി മാനവഃ ഏകവർണഃ
------------------------------------------------
ജനനത്തിന്റെയോ ഗുണത്തിന്റെയോ കർമത്തിന്റെയോ അടിസ്ഥാനത്തിൽ മനുഷ്യരെ വേർതിരിക്കാനാവില്ല. സത്വ രജസ്
തമോഗുണങ്ങൾ എല്ലാ മനുഷ്യരിലുമുണ്ട് .സാഹചര്യങ്ങൾ മനുഷ്യന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നു.വ്യക്തിത്വ രൂപീകരണത്തിൽ പ്രധാന പങ്കുവഹിക്കുന്നത്ത് അറിവാണ്. അറിവുതേടാനുള്ള അവകാശം ജന്മനിദ്ധമാണ്.