ചരിത്രത്തിന്റെ മാറ്റമില്ലാത്ത നിയമം 16
--------------------------------------------------
ആർഭാടങ്ങൾ അവശ്യവസ്തുക്കളായിത്തീരുകയും പുതിയ കടപ്പാടുകൾക്കു തുടക്കമിടുകയും ചെയ്യുന്നുവെന്നത് ചരിത്രത്തിന്റെ മാറ്റമില്ലാത്ത ചുരുക്കം നിയമങ്ങളിൽ ഒന്നാണ്. ഒരു പ്രത്യേക ആർഭാടം ആളുകൾക്ക് പരിചിതമായിക്കഴിയുമ്പോൾ, അവർ അതിനെ വിലയുള്ളതായി കണക്കാക്കാതെ പോകുന്നു. പിന്നെ അവർ അതിനെ ആശ്രയിക്കുന്നു. ഒടുവിൽ അതില്ലാതെ ജീവിക്കാൻ കഴിയുകയില്ല എന്ന ഒരു ഘട്ടത്തിൽ അവർ എത്തുന്നു. നമ്മുടെ കാലത്തെ തന്നെ പരിചിതമായ ഒരു ഉദാരണം നമുക്കെടുക്കാം. കഴിഞ്ഞ ഏതാനും ദശകങ്ങളിലായി, സമയം ലാഭിക്കാൻ സഹായിക്കുന്ന അനേകം ഉപകരണങ്ങൾ നാം കണ്ടുപിടിച്ചു. (വാഷിങ് മെഷീൻ, ഡിഷ് വാഷർ, ടെലഫോൺ, മൊബൈൽ ഫോൺ, കമ്പ്യൂട്ടർ, ഇമെയിൽ) നമ്മുടെ ജീവിതം കുറെക്കൂടി ആയാസരഹിതമാക്കും എന്നാണ് നാം കരുതിയത്. മുമ്പ് ഒരു എഴുത്ത് എഴുതാനും മേൽ വിലാസം എഴുതിച്ചേർക്കാനും കവറിൽ സ്റ്റാമ്പ് ഒട്ടിക്കാനും എഴുത്തു പെട്ടിയിലേക്കു കൊണ്ടുപോകാനും വളരെയേറെ സമയം വേണ്ടി വന്നിരുന്നു. ഒരു മറുപടി ലഭിക്കുന്നതിനു ദിവസങ്ങളും ആഴ്ചകളും മാസങ്ങൾ പോലും വേണ്ടിവന്നു. ഇപ്പോൾ ഒരു ഇമെയിൽ ഭൂഗോളത്തിന്റെ അങ്ങേ വശത്തേക്ക് അയച്ചിട്ട് ( നാം ആർക്ക് അതെഴുതിയോ അയാൾ ഓൺലൈനിൽ ഉണ്ടെങ്കിൽ) ഒരു മിനിറ്റിനു ശേഷം നമുക്ക് അതിനുള്ള മറുപടി ലഭിക്കുന്നു. ആ പ്രയാസങ്ങളും സമയവും ലാഭിച്ചിരിക്കുന്നു. എന്നാൽ കുറെക്കൂടി സ്വസ്ഥതയുള്ള ഒരു ജീവിതമാണോ നാം നയിക്കുന്നത് ?
അല്ല എന്നു സങ്കടത്തോടെ പറയട്ടെ .
അതിനുപകരം നാം ജീവിതമെന്ന കസർത്തുയന്ത്രം പതിന്മടങ്ങു വേഗതയിലാക്കി, നമ്മുടെ ദിനങ്ങളെ ഉത്കണ്ഠ നിറഞ്ഞതും അസ്വസ്ഥതയുള്ളതുമാക്കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ