2020, നവംബർ 27, വെള്ളിയാഴ്‌ച

നുണ ,പരദൂഷണം സമൂഹവലിപ്പം കൂട്ടും 13

നുണ ,പരദൂഷണം സമൂഹവലിപ്പം കൂട്ടും 13
....................................................
പൗരാണിക മനുഷ്യരുടെ പെരുമാറ്റ രീതികൾ പതിനായിരക്കണക്കിനു വർഷങ്ങളോളം മാറ്റമില്ലാതെ നിലനിന്നപ്പോൾ, സാപിയൻസിനു തങ്ങളുടെ സാമൂഹ്യഘടനകളും വ്യക്തികൾ തമ്മിലുള്ള ബന്ധങ്ങളുടെ സ്വഭാവവും തങ്ങളുടെ സാമ്പത്തിക പ്രവർത്തങ്ങളും മറ്റനേകം പെരുമാറ്റങ്ങളും ഒന്നോ രണ്ടോ ദശകങ്ങൾക്കുള്ളിൽ മാറ്റിയെടുക്കാൻ കഴിഞ്ഞു. എന്നാൽ നിയാണ്ടർതാൽ ഇതിന് നേരേ വിപരീതമായിരുന്നു. ഇല്ലാക്കഥകൾ മെനയുന്നതിനോ,  നുണയും ,പരദൂഷണവും പ്രചരിപ്പിക്കുന്നതിനോ സാപിയൻസിനെ പോലെ കഴിവില്ലാതിരുന്നതിനാൽ നിയാണ്ടർതാലുകൾക്ക് വലിയ സംഖ്യയിൽ ഫലപ്രദമായി സഹകരിക്കുന്നതിനോ അതിവേഗത്തിൽ സമൂഹ്യ പെരുമാറ്റത്തിനോ കഴിഞ്ഞില്ല.   അതുകൊണ്ടുതന്നെ സാപിൻസ് വേട്ടയാടുന്നതുപോലെ കൂട്ടാമായി വേട്ടയാടാൻ അവർ പലപ്പോഴും ശ്രമിച്ചില്ല. ഒറ്റയ്ക്കുള്ള വേട്ടയാടൽ  അവർ തുടർന്നുക്കെണ്ടേയിരുന്നു. സാപിയൻസിന്റെ വിജയത്തിലെ പ്രധാന ഘടകം അതാണ്. ( നുണ ,പരദൂഷണം സംഘബലം കൂട്ടും) ഒറ്റയൊറ്റയായി നേരിടേണ്ട അവസ്ഥയിൽ ഒരു നിയാണ്ടർതാൽ ഒരു പക്ഷേ ഒരു സാപിയൻസിനെ നിസാരമായി കീഴടക്കും . എന്നാൽ നൂറുകണക്കിനാളുകൾ ഉൾപ്പെടുന്ന ഒരു സംഘർഷത്തിൽ നിയാണ്ടർ താലുകൾക്ക് വിജയസാദ്ധ്യത ഇല്ലാതന്നെ. നിയാണ്ടർതാൽ സമൂഹവും ചിമ്പാൻസി സമൂഹവും കെട്ടിപ്പടുക്കപ്പെട്ട അതേ നിർമാണ സാമഗ്രികൾ ഉപയോഗപ്പെടുത്തിയാണ് നമ്മുടെ സമൂഹവും പണിതുയർത്തപ്പെട്ടിരിക്കുന്നത്.ഈ നിർമാണ സാമഗ്രികളെ - സംവേദനങ്ങൾ, വികാരങ്ങൾ, കുടുംബ ബന്ധങ്ങൾ - കൂടുതൽ കൂടുതൽ നാം പഠിക്കുമ്പോൾ, നമുക്കും മറ്റു ആൾക്കുരങ്ങന്മാർക്കും ഇടയിൽ കുറവ് വ്യത്യാസങ്ങൾ മാത്രം നാം കണ്ടെത്താനാകും.

അഭിപ്രായങ്ങളൊന്നുമില്ല: