2020, നവംബർ 27, വെള്ളിയാഴ്‌ച

പെണ്ണ് നേരത്തെ വയസ്സറിയിക്കുന്നു. 15

പെണ്ണ് നേരത്തെ വയസ്സറിയിക്കുന്നു. 15
------------------------------------------------------------

കൃഷിയുടെ ആവിർഭാവം നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളുമെടുത്ത് വളരെ പതുക്കെ സംഭവിച്ച ഒരു കാര്യമാണ്. കൂണുകളും കായകളും ശേഖരിക്കുകയും മാനിനെയും മുയലിനെയും വേട്ടയാടുകയും ചെയ്ത ഹോമോ സാപിയൻസിന്റെ ഒരു സംഘം ഒരു സ്ഥിരഗ്രാമത്തിൽ പെട്ടെന്നു വാസമുറപ്പിക്കുകയും വയൽ ഉഴുകുകയും ഗോതമ്പു വിതയ്ക്കുകയും സമീപത്തെ നദിയിൽ നിന്നും വെള്ളം കൊണ്ടുവരികയും ആയിരുന്നില്ല. മാറ്റം ഘട്ടങ്ങളായി സംഭവിച്ചു. ഓരോന്നും ദൈനംദിന ജീവിതത്തിൽ ചെറിയ വ്യതിയാനം മാത്രം വരുത്തി.

ഹോമോ സാപിയൻസ് പൂർവേഷ്യയിൽ 70,000 വർഷം മുമ്പ് എത്തി, അടുത്ത 50,000 വർഷം നമ്മുടെ പൂർവികർ അവിടെ കൃഷി ഇല്ലാതെ തന്നെ  സമൃദ്ധമായി കഴിഞ്ഞു. ആ പ്രദേശത്തെ മനുഷ്യ ജനസംഖ്യയെ പോറ്റിപ്പുലർത്താൻ അവിടുത്തെ പ്രകൃതിവിഭവങ്ങൾ മതിയാകുമായിരുന്നു. സമൃദ്ധിയുടെ കാലങ്ങളിൽ, പെണ്ണ് നേരത്തെ വയസ്സറിയിക്കുന്നു, അവർ ഗർഭിണിയാ കാനുള്ള സാദ്ധ്യത കൂടുതലാണ്. പ്രയാസ കാലങ്ങളിൽ, വയസ്സറിയിക്കുന്നത് താമസിച്ചാണ്, പ്രത്യത്പാദനം കുറയുകയും ചെയ്യുന്നു.
ദിവസം മുഴുവൻ മുലകുടിപ്പിക്കുന്നവർ ഗർഭിണിയാകാനുള്ള സാദ്ധ്യത കുറയുന്നു. പൂർണ്ണമോ ഭാഗികമോ ആയ ലൈംഗികവർജനം (സാംസ്കാരിക നിരോധനങ്ങളുടെ പിന്തുണയോടെ), ഗർഭം അലസിപ്പിക്കൽ, വല്ലപ്പോഴും ശിശു ഹത്യ എന്നിവയായിരുന്നു മറ്റു മാർഗ്ഗങ്ങൾ.
പ്രകൃതിയുടെ ഈ ജനസംഖ്യാ നിയന്ത്രണ രീതിയോടു ചേർന്നു പോകുന്നതായിരുന്നു
 സാംസ്കാരിക സംവിധാനങ്ങൾ.

അഭിപ്രായങ്ങളൊന്നുമില്ല: