2010, ജൂലൈ 15, വ്യാഴാഴ്‌ച

ജനസാമാന്യത്തിലേക്ക്

വിദ്യാര്‍ത്ഥി രാഷ്ട്രിയത്തിന്റെ രവതലങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ പാകമാകാന്‍ പറഞ്ഞു അയക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചെയ്യുന്നത് രാജ്യദ്രോഹ കുറ്റമാണ് . നാളെ ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തെ ഭരിക്കുകയും അവിടെ ജീവിക്കുകയും ചെയ്യേണ്ടുന്ന ഒരു തലമുറയെ ജനാധിപത്യ സംവിധാനങ്ങളുടെ ആദ്യ അറിവുകള്‍ പഠിക്കേണ്ടുന്ന വിദ്യാഭ്യാസരാഷ്ട്രിയക്കാലം വേണ്ടാന്നു പറയുന്നവരെ സസൂക്ഷ്മം നിരീക്ഷണവിധേയമാക്കണം. കുട്ടികള്‍ക്ക് രാഷ്ട്രിയ അറിവ് വേണ്ടാന്നുപറയുന്ന ശബ്ദത്തിന്റെ ദിക്ക് നോക്കിയാല്‍ അറിയാം അതിന്റെ ഉദ്ദേശ്യശുദ്ധിയും, അതിലൊളിപ്പിച്ച അജണ്ടയും . വിദ്യാര്‍ത്ഥിരാഷ്ട്രിയത്തെ പടിയടച്ചു പിണ്ഡംവെക്കാന്‍ പറയുന്നത് വളരെ നീണ്ട ഒരു പ്ലാനിങ്ങിന്റെ ഭാഗമാണ് .അത് വേണ്ടുന്ന തരത്തില്‍ ഇവിടെത്തെ ജനസാമാന്യത്തിനെ ബോധ്യപ്പെടുത്തേണ്ടുന്ന മാധ്യമങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് സാമ്പത്തിക സഹായം പറ്റിയതുക്കൊണ്ടോ , താല്‍കാലിക ജീവിത സുഖങ്ങളും, സൌകര്യങ്ങളും വെച്ചുനീട്ടിയത് സ്വീകരിച്ചതുകൊണ്ടോ മിണ്ടാന്‍ കഴിയാത്തഗതികേടിലാണിന്നു . അറിയാനുള്ള പൌരന്റെ മൌലികമായ അവകാശം കലര്‍പ്പില്ലാതെ, വൈകാതെ അവന്റെ പൌരബോധത്തിന്റെ മനോമണ്ഡലങ്ങളില്‍ എത്തിക്കുക എന്ന ശ്രേഷ്ടമായ കര്‍മ്മത്തിന്റെ അമരക്കാര്‍ ആകേണ്ടുന്ന മാധ്യമങ്ങള്‍ പിറന്ന മണ്ണിന്റെ ഒറ്റുകാരായ പിന്നാപ്പുറ കഥകളാണ് നിരയിലെ പുതിയ തലമുറയിലേക്കു പകരുവാന്‍ കഴിയുന്നത്‌ . പിഴച്ചപോയ ഉത്തരവാദിത്വത്തിന്റെ പാപഭാരവുമായി സ്വന്തം മനസാക്ഷിക്ക് മുന്നില്‍ സമ്പന്നനായി നിക്കുമ്പോളും സ്വയം വെറക്കപ്പെട്ടവനായ അവനുനേരെ അവന്‍ വഞ്ചിച്ച സ്വന്തം മനസാക്ഷിയുടെ വിരല്‍ പൊള്ളുന്ന ചോദ്യങ്ങളായികൂമ്പിച്ചു ചൂണ്ടിനില്‍ക്കും .ഒരു ജനതയുടെ വിശ്വാസത്തെ കേവലനാണയങ്ങള്‍ക്ക് ഒറ്റുകെടുക്കപ്പെട്ട ലഹരിയുടെ അബോധങ്ങളില്‍ മയങ്ങുന്ന പത്രധര്‍മം രജ്യത്തെ ജനസാമാന്യത്തിന്റെ ജീവിത പ്രതീക്ഷയുടെ നാമ്പിനെയാണ് തല്ലികെടുത്തുന്നത്.പാഠഭാഗങ്ങളില്‍ നിന്ന് പഠിക്കുന്ന അറിവ് ജീവിതത്തിന്റെ സാമൂഹ്യയന്തരീഷത്തില്‍ പ്രായോഗിക ബുദ്ധിയോടെ ജീവിക്കുന്നതിനും പ്രവര്ത്തിയിലൂടെ സമൂഹത്തിന്റെയും ,സംസ്കാരത്തിന്റെയും , ശാസ്ത്രത്തിന്റെയും, രാജ്യത്തിന്റെയും പുരോഗതിയിലേക്ക് വ്യക്തിയെന്ന നിലയിലെ കടമകള്‍ മറക്കാതെ കാത്തു സംരക്ഷിച്ചുജീവിക്കണമെന്ന അടിസ്ഥാനപാഠമാത്രമാണ് തരുന്നത് . ജീവിതം അനേകം പരീക്ഷ്ണങ്ങളിലൂടെ പാകപെടുന്നത് പോലെ രാജ്യത്തിന്റെ പുരോഗതിയും അത്രതന്നെ നിസാരമല്ല . രാജ്യത്തിന്റെ വളര്‍ച്ചക്കും , പുരോഗതിക്കും വ്യക്തികള്‍ ചെയ്യണ്ടുന്നകടമകള്‍ വളരെ വലുതാണ്‌ .അതിനു രാജ്യസ്നേഹത്തിന്റെ നെഞ്ചിലുറച്ച വളരെ സുതാര്യമായ താല്പര്യം ഉണ്ടാകണം . എന്നാല്‍ ഇന്ന് ഇല്ലാണ്ടായതും മറ്റൊന്നല്ല . അതിനു കാരണക്കാര്‍ ഇത്തരം വിദ്യാലയങ്ങള്‍ തന്നെയാണ് . കുട്ടികള്‍ രാഷ്ട്രിയത്തില്‍ ഇടപെടുന്നതും ,വിദ്യാലയ ഭരണത്തിന്റെ വിദ്യാര്‍ത്ഥി പ്രതിനിധി ആകുന്നതും ഏതോ അപകടം പോലെ കാണുകയും ,ഭയപ്പെടുകയും ചെയ്യന്നത് ദൂര വ്യാപകമായ അപകടം ക്ഷണിച്ചു വരുത്തും . ഉരുണ്ടുകൂടുന്നഭയം രാഷ്ട്രിയവാദികളായിട്ടുള്ള ഒരു പുതുതലമുറയെ സൃഷ്ടിക്കാനെകഴിയു .
ഈ ഭയപ്പെടുന്നവരും ,രാഷ്ട്യയത്തെ അറപ്പോടെ കാണുന്നവരും ഒന്നോര്‍ക്കുന്നത് നന്നാണ് ..! രാഷ്ട്യിയമെന്നത് ഒരു ചെറിയ കാര്യമല്ല അതുള്ളത്‌ കൊണ്ടാണ് ഇന്ന് ഇങ്ങനെ സ്വാതന്ത്ര്യമായി അഭിപ്രായപ്രകടനം നടത്താന്‍ കഴിയുന്നത്‌ . ഇന്ന് കാണുന്ന സുഖസകര്യങ്ങള്‍
അനുഭവിക്കുമ്പോള്‍ ഇന്നലെകുളെ കുറിച്ചും നാളയെ കുറിച്ചും അറിയാന്‍ ശ്രമിക്കണം .എല്ലാം തന്റെ കഴിവുകള്‍ കൊണ്ട് നേടിയതല്ലന്നും ,അതിനു വേണ്ടി ജീവന്‍ കൊടുക്കേണ്ടിവന്ന അനേകായിരങ്ങളുടെ ചോരവീണ മണ്ണിലാണ് താന്‍ ചവിട്ടിനില്‍ക്കുന്നതെന്നും ചോരയില്‍ കുതിര്ന്ന മണ്ണിനു മുകളില്‍ നിന്നുകൊണ്ടാണ് പാശ്ചാത്ത്യ സംസ്കാരത്തിന്റെ പുത്തന്‍ അവകാശങ്ങളും,താല്പര്യങ്ങളും വിളിച്ചു പറയുന്നത് എന്ന് മനസിലാക്കണം . അത് അറിയണമെങ്കില്‍ ചരിത്രം പഠിക്കണം, ഭാരതത്തിന്റെ പഴയമുഖം കാണാന്‍ ശ്രമിക്കണം. വിദ്യാഭ്യാസം
സാധാരണക്കാരന് വിലക്കപ്പെട്ട കാലത്തെ കുറിച്ചും , മാറുമറക്കാന്‍ അവകാശം ഇല്ലായിരുന്ന കാലത്തെകുറിച്ചും , മുല വലുതായതിന്റെ പേരില്‍ മുലക്കരം കൊടുക്കേണ്ടിവന്ന രാജ്യത്തെ സ്ത്രീകളുടെ ചരിത്രത്തെ കുറിച്ചും , വഴിനടക്കാന്‍ കാലവും നേരവും തെറ്റിച്ചാല്‍ ചാട്ടവാറടി
ഏല്‍ക്കണ്ടിവന്ന കാലത്തെകുറിച്ചും,ഇന്നത്തെ പോലെ ക്ഷേത്രങ്ങളില്‍ പോയി ആരാധിക്കാന്‍ കഴിയാത്ത കാലമുണ്ടായിരുന്നെന്ന് അറിയണം. പണിയെടുത്താല്‍ കൂലിക്കിട്ടാത്ത കാലത്തെയും കുറിച്ച് അറിയണം .കുറഞ്ഞപക്ഷം അനേകലക്ഷങ്ങളുടെ ജീനനും, ജീവിതവും കൊടുത്തു നേടിയതാണീ സ്വാതന്ത്ര്യമെന്നറിയണം.

ഒരു പ്രഭാതത്തില്‍ തലേന്ന് കണ്ട സ്വപ്നത്തിന്റെ ഭയത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്ന വ്യക്തികള്‍ ,സ്ഥാപനങ്ങള്‍ തിരിച്ചറിയേണ്ടതായിട്ടുള്ള ചില കാര്യങ്ങളുണ്ട് . അറിവിന്റെ തികഞ്ഞ ആക്കങ്ങളിലാണ് ജീവിതത്തിന്റെ മുന്നോട്ടുള്ള ഗതിവിഗതികളെ തിട്ടപെടുത്തുകയും സുഖസഞ്ചാരത്തിനു ഉന്നമിടുകയും ചെയ്യുന്നത് . അറിവുകള്‍ എന്ന് പറയുമ്പോള്‍ എല്ലാത്തരത്തിലുള്ള അറിവുകളും ആവിശ്യമാണ് ശാസ്ത്രം ,സാഹിത്യം ,സാമ്പത്തികം ,സംസ്കാരം ,കലാ ,കായികം ,സംഗീതം പ്രധാനമായും രാജ്യത്തുണ്ടാകുന്ന മാറ്റങ്ങള്‍ ,നിയമങ്ങള്‍ ,വിലക്കുകള്‍, ഭരണവ്യവഹാരങ്ങള്‍ ,മറ്റുരാജ്യങ്ങളുമായി ഉണ്ടാക്കുന്ന കാരാറകള്‍ എല്ലാം തന്നെ നാളേക്കുള്ള പ്രതിക്ഷയുടെ അറിവാണ് . അറിയാനുള്ള ജനത്തിന്റെ മൌലിക അവകാശത്തെ കളങ്കപ്പെടുത്തുകയും സംരക്ഷിക്കുന്നതിനു ബോധപൂര്‍വ്വമായ നീരസം കാട്ടുകയും ചെയ്യുന്ന ഒരു സാഹചര്യം അറിഞ്ഞോ അറിയാതയോ നിര്‍ഭാഗ്യവശാല്‍ ഭരണതലങ്ങളില്‍ നിലനില്‍ക്കുന്നുണ്ട് . ഈ നീക്കം രാജ്യത്തെ അസ്ഥിരത പെടുത്താനാണ് .ഇന്നിന്റെ ജീവിത തിരക്കില്‍ നെട്ടോട്ടമോടുന്നതിനിടയില്‍ ഇതൊന്നും ശ്രദ്ധിക്കാന്‍ നമ്മളില്‍ പലരും മെനകെടാറില്ല ,അതിനു വേണ്ടി സമയം നീക്കിവെക്കാറില്ല. ഇത് രാജ്യത്തെ അശ്രദ്ധരായിട്ടുള്ള ജനവിഭാഗത്തെ വളര്‍ത്തുന്നതിന്റെ ഭാഗമാണ് .രാജ്യത്തിനും ,ഇവിടെത്തെ പൂരിഭക്ഷംവരുന്ന ജനവിഭാഗത്തിനും അപകടം മുണ്ടാക്കുന്ന കരാറുകളും, വ്യവസ്ഥകളും ,നിയമങ്ങളും ഉണ്ടാക്കുമ്പോള്‍ അറിഞ്ഞുകൊണ്ട് മൌനംഭചിക്കുകയും ,വാര്‍ത്തകളെ തിരസ്കരിക്കുകയും എന്നിട്ട് വര്‍ദ്ധിച്ചുവരുന്ന കലാപങ്ങളില്‍ , അക്രമങ്ങളില്‍ എന്തിനേറെ സമൂഹത്തില്‍ ഉണ്ടാകുന്ന ,ഉണ്ടാക്കപ്പെടുന്ന കത്തികുത്തിനും ചെറുകവര്ച്ചകള്‍ക്ക് പോലും ശ്രദ്ധയോടുള്ള ഒരു വാര്‍ത്ത പ്രാധാന്യം കൊടുക്കുന്നത് നിഗൂടമായ ഒരു ലക്ഷ്യത്തിന്റെ ഭാഗമാണ് . ആ സമൂഹത്തില്‍ ജീവിക്കുന്നവനില്‍ നിലവിലുള്ളനിയമ വ്യവസ്ഥിതിയിലും ,നീതിപരിപാലനത്തിലും വിരക്തി ഉണ്ടാക്കുക, നിയമസംവിധങ്ങള്‍ സമൂഹത്തിനു വേണ്ടുന്നസുരക്ഷ നല്‍കുന്നില്ല എന്ന് വരുത്തി തീര്‍ക്കുക ,അത്തരത്തില്‍ നിലവിലുള്ള എല്ലാ വ്യവസ്ഥതകളെയും തെളളിപറയുവാന്‍ പ്രേരിപ്പിക്കുന്ന മനസ് നിരന്തരമായ ശ്രമങ്ങളിലൂടെ സമൂഹത്തില്‍ സൃഷ്ടിക്കാനും അത് വഴി നമ്മുടെ സാമൂഹ്യസംവിധാനങ്ങള്‍ ശരിയല്ല എന്ന് പറയുന്ന വ്യക്തികളെ പാകപെടുത്തുക എന്നതാണ് അതിന്റെ ഉന്നം . സത്യസന്നത വല്ലാണ്ട് മുറിവേല്‍ക്കുകയും അപകട പെടുകയും ചെയ്ത ഒരു വര്‍ത്തമാനത്തിലാണ് നമ്മള്‍ കഴിയുന്നത്‌ . രാജ്യത്തിന്റെ നിയമനിര്‍മാണസഭകളില്‍ വെക്കുന്ന ഉപയകക്ഷി കരാറുകള്‍ പോലും സത്യസന്നമായി ജനങ്ങളെ ബോധ്യപ്പെടുത്താതെ മറ്റാര്‍ക്കോ വേണ്ടി വളച്ചൊടിക്കുകയോ മൂടിവെക്കപ്പെടുകയോ ചെയ്യുന്നത് കരാറുകളുടെ ദൂഷ്യവശങ്ങള്‍ ജനം അറിയണ്ട എന്ന് കരുതി മാത്രമല്ല എതിര്‍പ്പുകള്‍ ഇല്ലാതെ കച്ചവടം ഉറപ്പിക്കുന്നതിനു കൂടിയാണ് . ജനജീവിതത്തിന്റെ സമസ്ത മേഘലയിലേക്കും ഒളിഞ്ഞും, തെളിഞ്ഞും, ചെറുതും ,വലുതുമായ നിലയില്‍ വിദേശ ശക്തികളുടെയോ അവരുടെ ഏജന്ടുമാരുടെയോ ഇടപ്പെടലുകള്‍ ഉണ്ടാകുന്നതു ആരും അറിയാതെയല്ല .രാജ്യത്തെയും ജനതയെയും സംരക്ഷിക്കേണ്ടുന്നവരുടെ അറിവോടയാണ് എന്നതു ഖേദകരം തന്നെ . പ്രതികരണശേഷിയില്ലാത്ത ,അരാഷ്ട്യയവാദികളായിട്ടുള്ള ഒരു സമൂഹത്തെ സൃഷ്ടിച്ചാല്‍ ഇവിടെയുണ്ടാകാന്‍ ഇടയുള്ള ഒരു സാമൂഹ്യ പ്രശ്നങ്ങളിലും അവരിടപെടില്ല കാര്യങ്ങള്‍ നിസാരം . ഏതുരാജ്യത്തിന്റെയും എത്രനിലവാരം കുറഞ്ഞ ഉല്പ്പന്നമായാലും വളരെ വേഗതയില്‍ വിറ്റഴിക്കാന്‍ പറ്റുന്ന ഏക വിപണിയും ഇന്നിപ്പോള്‍ ഇന്ത്യ തന്നെയാണ് .ഇത് വളരെ കാലങ്ങളായി പരുവപെടുത്തിയെടുത്ത ഒരു പദ്ധതിയാണ് .അതിനൊക്കെ ഇവിടെത്തെ മാധ്യമങ്ങളും ,ചില രാഷ്ടിയക്കാരും ഉയര്‍ന്ന ഉദ്യോഗസ്ഥവൃദ്ധങ്ങളും ആവോളം വിദേശികളെ സഹായിച്ചിട്ടുണ്ട് . കച്ചവട താല്പര്യങ്ങളുടെ അപകടം പറഞ്ഞവരെ പഴഞ്ചന്‍മാരായും ,വികസന വിരോധികളായും അവര്‍ ചിത്രികരിച്ച് ജനത്തെ തെറ്റുധരിപ്പിച്ചു. ഇവിടെത്തെ കോടതികള്‍ അത്തരം സാമൂഹ്യ
പ്രശനങ്ങളില്‍ ഇടപെട്ടില്ല . വിദ്യാര്‍ത്ഥി രാഷ്ട്യയത്തെ രിരോധിക്കാന്‍ കോടതിയിലേക്ക് ചെന്ന സ്വകാര്യപരാതിയിന്‍മേല്‍ കണ്ണുമടച്ചു വിധിപറയുമ്പോള്‍ കോടതികള്‍ ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തെ കുറിച്ച് ആലോചിക്കണമായിരുന്നു . കോടതികള്‍ക്ക് ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശങ്ങളിലും നീതിപൂര്‍വ്വമായി ഇടപെടല്‍ നടത്താന്‍ കുറെ കാലങ്ങളായി ശ്രമിക്കാറില്ല . ജനവിരുദ്ധനയങ്ങള്‍ ഉണ്ടാകുമ്പോള്‍ ജാനകിയ സമരങ്ങള്‍ ഉണ്ടാവുക സ്വഭാവികമാണ് .ആ സമരങ്ങളെ നിരോധിക്കാന്‍ കോടതികള്‍ ഉത്തരവിടുമ്പോള്‍ കോടതികള്‍ ആരുടെ താല്പര്യമാണ് സംരക്ഷിക്കുന്നത് . എണ്ണിയാല്‍ ഒടുങ്ങാത്ത സമരങ്ങളിലൂടെയും ,അത്രതന്നെ രൂക്ഷമായ പോരാട്ടങ്ങളിലൂടയുമാണ് ഇന്ത്യക്ക് അതിന്റെ സ്വാതന്ത്ര്യ പഥങ്ങളില്‍ എത്താന്‍ കഴിഞ്ഞത് എന്ന ചരിത്രം കോടതികള്‍ മറക്കരുത്.
www.pavapettavan.com