2011, നവംബർ 29, ചൊവ്വാഴ്ച

പുല്ലുവിലയാണ്

മുല്ലപെരിയാറിന്റെ കാര്യത്തിൽ പുല്ലുവിലയാണ് കേന്ദ്രത്തിനും,സുപ്രിംകോടതിക്കും. രാജ്യമൊരു വലിയ ദുരന്തമുഖത്താണന്നു പലയാവർത്തി വാമൊഴിയാൽ മൊഴിഞ്ഞിട്ടും അച്ചുനിരത്തി പറഞ്ഞിട്ടും തെല്ലും കുലുക്കമില്ലാതെ കേരളത്തെ കൊഞ്ഞനംകുത്തി കാണിക്കുകയാണ് കേന്ദ്രവും,കോടതിയും.സുപ്രിംകോടതിയുടെ അന്യായ മൌനത്തിനും .കേന്ദ്രസർക്കാരിന്റെ പൊട്ടൻ സമീപനത്തിനും കേരളം നൽകണ്ടവരുന്നവില 40ലക്ഷം ജനങ്ങളുടെ ജീവനും ജീവിതവുമാണന്നു ഈ വിഷയമറിയാവുന്ന ആർക്കുമറിയാം.

വൈക്കൊയെപോലുള്ള കുറേ തമിഴർക്ക് സാമന്യബോധവും,വിശേഷബുദ്ധിയില്ലായ്മയും ഉണ്ടാകുന്നത് ആ സംസ്ഥാനത്തിൽ പണ്ടേകണ്ടുവരുന്ന ഒരു പ്രതിഭാസമാണ്. അവർ മുല്ലപെരിയാറിന്റെ കാര്യത്തിൽ അവിടെത്തെ തെരുവുകളീൽ കാണീക്കുന്ന ആഭാസങ്ങളെ അത്തരത്തിൽ കണ്ടാൽമതിയാകും.അവർ പച്ചക്കറിയോ,മറ്റുവിഭവങ്ങളോ തന്നില്ലങ്കിൽ വേണ്ടാന്നുവെക്കാം അതിന്റെ പേരിൽ ആരും പട്ടിണികിടന്നു മരിക്കില്ല .വിലഅല്പംകൂടുതൽ നൽകിയാൽ മറ്റുസംസ്ഥാനങ്ങളിൽ നിന്നത് ഇറക്കുമതിചെയ്യാം.

ഡാമിൽ വിള്ളൽ കണ്ടകാലംമുതൽ നടത്തിയിട്ടുള്ള നൂറുകണക്കിനു പഠനങ്ങളും,അത്രയേറെ നിരീക്ഷണങ്ങളും,സന്ദർശനങ്ങളും കോടതിയുടെയും കേന്ദ്രത്തിന്റെയും മുന്നിലുണ്ടു.എന്നിട്ടും ഉചിതമായ നിലപാടെടുക്കാൻ കഴിയാതെ പോകുന്നത് എന്തിന്റെ പേരിലാണ്. തമിഴനു പുതിയ ഡാം വന്നാലും വെള്ളാം നൽകാം എന്നു പറഞ്ഞിട്ടും അവർ കേൾക്കുന്നില്ല.തമിഴനു വെള്ളനൽകണ്ടത് കേരളത്തിന്റെകൂടി ആവിശ്യമാണ്.എന്നാലെ കേരളത്തിനു സുലഭമായി പച്ചക്കറി ലഭിക്കുകയുള്ളു. അത് മറ്റൊരുയാഥാർത്ഥ്യം.

ഒരു കൊളോണിയൽ ഭരണകാലത്തുണ്ടായ കൊട്ടയിലും കോണാത്തിലും കൊള്ളാത്ത ഒരു കരാറിന്റെ പേരിലാണ് കോടതി ഇക്കാര്യത്തിൽ തീർപ്പ് പറയാത്തത് എന്നോർക്കുമ്പോളാണ് ഭയനകമായ ആ ഭീതിനമ്മേ വരിഞ്ഞുമുറുക്കുന്നുന്നത്. ഈ കോടതിയാണോ 125 കോടിജനങ്ങളുടെ സ്വൈര്യജീവിതം,സ്വത്തും സരക്ഷിക്കുന്നത്? കേട്ടുകേൾവിപോലുമില്ലാത്ത ഒരു കാലയളവ് പറയുന്ന ഒരു കാരാറും ഭൂമിയിൽ ഒരു പക്ഷേ ഇവിടെ മാത്രമെ കാണൂകയുള്ളു.പത്തും,അൻപതും,നൂറും വർഷത്തേക്കുള്ള കരാറുകൾ കണ്ടേക്കാം ഇതു 999 വർഷം.
എത്ര അപ്രയോഗികമാണീകരാർ.കരാർ ഉണ്ടാക്കിയകാലഘട്ടത്തിലെ ഭരണക്രമങ്ങളെ അപ്പാടെ തച്ചുടച്ച് പുതിയ ഭരണഘടനയും ജനാധിപത്യനിയമങ്ങളും നിയമനിർമാണസംവിധാനങ്ങളും നിലവിൽവന്നു. കോടതി ഇപ്പോളും ആയിരംവർഷങ്ങൾക്ക് മുൻപുള്ള ചിതലരിച്ച കരാറിന്റെ പേരിൽ അവാങ്മുഖിയായി നിൽക്കുകയാണു.

സ്വഭാവികമായ മാറ്റങ്ങൾക്ക് എല്ലാവികസനങ്ങളും.നിർമാണപ്രവർത്തനങ്ങളും വിധേയമാകണം. കാലപഴക്കം വരുമ്പോൾ ഇന്നു നമ്മൾ കെട്ടിപടുക്കുന്നതിനും.പടുത്തതിനും മാറ്റങ്ങൾ വരുന്നത് അനിവാര്യതയാണ്.നൂറുവർഷം കാരാറുള്ള ഒരു കെട്ടിടത്തിൽ താമസിച്ചുവരികെ അതിന്റെ മേൽകൂര തകരുവാൻ പാകത്തിൽ നിൽക്കുകയാണങ്കിൽ പുനർനിർമാണം പാടില്ല അതിൽ താമസിക്കുന്നവരുടെ മേലിലേക്കത് പതിക്കണം എന്നുപറയുന്ന ന്യായമാണ് തമിഴ്നാടിന്റേത്. അതിനെ കേവലന്യായബോധത്തിൽ കാണാൻ കോടതിക്കോ സർക്കാരിനൊ കഴിയുന്നില്ല എന്നതാണു നാണിപ്പിക്കുന്ന വിരോധാഭാസം.

ഡാംപ്പൊട്ടി നാലുജില്ലകളിൽ പെടുന്ന ജനങ്ങൾ അറബികടലിലേക്കു ഒഴുകിപോയാലും ഇക്കണക്കിനു കോടതിയും കേന്ദ്രസർക്കാറും അനങ്ങില്ല.അത് സ്വഭാവികമായ ഒരുദുരന്തം മാത്രം. അന്നും തമിഴ്നാട് കേരളത്തിൽനിന്നും കരാർ പ്രകാരം കിട്ടാനുള്ള വെള്ളത്തിനായി സുപ്രിംകോടതിയിൽ കേസുകൊടുക്കുമായിരിക്കും. ഡാം പൊട്ടുന്നതൊ ജനങ്ങൾ ചത്തൊടുങ്ങുന്നതോ ലാഭകരമായ കച്ചവടമല്ലാത്തത്കൊണ്ട് കോടതിയും നിലപാടുസ്വീകരിക്കണ്ട കേന്ദ്രസർക്കാരും കേരളം കുറ്റകരമായ അനാസ്ഥകാട്ടിയെന്നു പറയും..