2010, ജൂൺ 22, ചൊവ്വാഴ്ച

ബ്ലോഗേഴ്സ് മീറ്റ് തുടുപ്പിലേക്ക് സ്വാഗതം

വഴിയും വണ്ടിസൗകര്യവും ഏകദേശദൂരവും അറിയിക്കുന്ന വ്യക്തമായ പോസ്റ്റ്‌ ഹരിഷ് തൊടുപുഴയുടെ ബ്ലോഗില്‍ കാണാം കാണുക സുഹൃത്തുകള്‍ അത് ഉപയോഗപെടുത്തണം .
മീറ്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ണമായ നിലയില്‍ചെയ്തു തീര്‍ക്കണമെങ്കില്‍ ബ്ലോഗര്‍മാരുടെ സഹരണം ആവിശ്യമാണ് . എത്തുന്നവര്‍ ,കൂടെ വരുന്നവര്‍ ,തലേന്ന് വരുന്നവര്‍ .ഇങ്ങനെയുള്ള വിവരങ്ങള്‍ വ്യക്തമായി അറിയിക്കണം ...എല്ലാ ബ്ലോഗര്‍മാരും അത്തരം വിവരങ്ങള്‍ അറിയിച്ചിട്ടില്ല .ശ്രദ്ധിക്കുമല്ലോ ?
വളരെ കുറച്ചു നാളുകള്‍ മാത്രമാണ് ഇനി മീറ്റിനായിയുള്ളത് . മീറ്റുമായി ബന്ധപെട്ട ഗുണകരമായ പോസ്റ്റുകള്‍ ഇതിനകം ഏറെ വന്നിട്ടുണ്ട് അതിലൊന്നാണ് മനോരാജിന്റെ ബ്ലോഗ്‌ ക്ലിക്കുക . അതിനൊപ്പം തന്നെ അനാവശ്യ വിവാധങ്ങള്‍ ഉന്നം വെച്ചുകൊണ്ടുള്ള പോസ്റ്റുകളും വന്നിട്ടുണ്ട് .അതിനെയൊക്കെ നല്ലവരായ ബ്ലോഗേഴ്സ് തിരിച്ചറിയുകയും ചെയ്തു മറുപടി അര്‍ഹിക്കാത്ത പലതരത്തിലുള്ള ആരോപണങ്ങള്‍ അഴിച്ചുവിട്ടു മീറ്റില്‍ പങ്കെടുക്കാന്‍ താല്പര്യപ്പെടുന്നവരെ മാനസികമായി തളര്ത്തുക എന്ന ഹിഡന്‍ അജണ്ടയുടെ ഭാഗമായിരുന്നു അത്തരം പോസ്റ്റുകള്‍ .ഇപ്പോള്‍ ഏതാണ്ട് മീറ്റ്‌ ചിത്രം വ്യക്തമായി കഴിഞ്ഞു .ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ മാളങ്ങളിലേക്ക് മടങ്ങി .ഇനി മീറ്റിന്റെ ആരവങ്ങളുടെ നാളുകള്‍ . എല്ലാ നല്ലവരായ ബ്ലോഗര്‍മാര്‍ക്കും തൊടുപുഴയുടെ ബ്ലോഗേഴ്സ് മീറ്റ് തുടുപ്പിലേക്ക് സ്വാഗതം

www.pavapettavan.com

2010, ജൂൺ 12, ശനിയാഴ്‌ച

രക്തസാക്ഷികളാണേ സത്യം

സുഹൃത്തുക്കളെ
തൊടുപുഴമീറ്റും അതുമായി ബന്ധപ്പെട്ടു ബ്ലോഗ്ഗുലോകത്ത് ഇപ്പോള്‍ നടക്കുന്ന കോലാഹാലങ്ങള്‍ തികച്ചും വേദനാജനകമാണ് . ബ്ലോഗിന്റെ രംഗത്തുള്ളവര്‍ ഒന്നുകൂടിചേരുന്നത്‌ ഇത്രവലിയ കുറ്റമാണോ? ഒരു മീറ്റും അതുമായി ബന്ധപ്പെട്ട് രൂപം കൊണ്ട നിരവധി ബ്ലോഗുകളും, ആ ബ്ലോഗുകള്‍ പ്രചരിപ്പിക്കുന്ന നിലവാരമില്ലാത്ത തര്‍ക്കങ്ങളും തെറിവിളികളും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുകയാണ് . പ്രസ്തുത ഒത്തുചേരലിന് രണ്ടുമാസക്കാലം പോലും ഇല്ലാത്ത ഈ സന്ദര്‍ഭത്തില്‍ കുറേപേര്‍ ഒളിഞ്ഞിരുന്നു നടത്തുന്ന അക്രമങ്ങളില്‍ കുറച്ചുപ്പേരെങ്കിലും ആശങ്കപെടുന്നത് സ്വാഭാവികം മാത്രം . മീറ്റിന്റെ സുഖമമായ നടത്തിപ്പിനെ ഈ അക്രമങ്ങള്‍കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന സാമാന്യ ബോധമുള്ളവരല്ല ഇവരെന്ന് അറിയിമ്പോളാണ് ഇവരോട് നമുക്ക് സഹതാപം തോന്നുന്നത് . ഇത്തരം കൂടിച്ചേരലില്‍ ഇവര്‍ക്ക് ഒക്കെ എന്തോ നഷ്ടപ്പെടുന്നുണ്ട് അതുകൊണ്ടാണ് അവര്‍ അസഹിഷ്ണൂത കാണിക്കുന്നത് .എതിര്‍ അഭിപ്രായങ്ങള്‍ ഉണ്ടങ്കില്‍ അവ പൊതുവില്‍ പറയാനും അതിനുള്ള വേദിയില്‍ ചര്‍ച്ച ചെയ്യുവാന്‍ തയ്യാറാകണം .അല്ലാതെ ഒളിച്ചിരുന്ന് കല്ലെടുത്തെറിയുന്നത് വ്യക്തിത്വമില്ലായിമയാണ് തെളിയിക്കുന്നത് .ഒരു കാര്യം ഉറപ്പിച്ചു പറയാം മറ്റു അത്യാഹിതങ്ങള്‍ ഒന്നും സംഭവിച്ചില്ലങ്കില്‍ ഈ ലോകവും അവസാനിച്ചില്ലങ്കില്‍ ആഗസ്റ്റ്‌ എട്ടിന് തൊടുപുഴയില്‍ വരുന്ന മുഴുവന്‍ ബ്ലോഗേഴ്സും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ നല്ലൊരു കൂട്ടായിമയുടെ അനുഭവവുമായി മടങ്ങും ..രക്തസാക്ഷികളാണേ സത്യം .......
www.pavapettavan.com

2010, ജൂൺ 9, ബുധനാഴ്‌ച

ബ്ലോഗ്‌ മീറ്റിന്റെ ലോഗോ

പ്രിയപ്പെട്ടവരേ
തൊടുപുഴ ബ്ലോഗ്‌ മീറ്റിന്റെ ലോഗോയുടെ HTML ബ്ലോഗ്‌സൈഡ് ബാറില്‍ കൊടുത്തുണ്ട് . എല്ലാ ബ്ലോഗ്ഗര്മാരും ഇത് അവരവരുടെ ബ്ലോഗ്ഗില്‍ കോപ്പി ചെയ്യണമെന്നു അഭ്യര്‍ത്ഥിക്കുന്നു2010, ജൂൺ 4, വെള്ളിയാഴ്‌ച

അറുപതില്‍പ്പരം രാപകലുകള്‍ മാത്രം

പ്രിയപ്പെട്ടവരേ
ഇനി നമ്മുടെ ഒത്തുചേരലിന് അറുപതില്‍പ്പരം രാപകലുകള്‍ മാത്രം ...ഒരു വര്‍ഷത്തെ ഇടവേളക്കുശേഷം തൊടുപുഴയില്‍ നാം വീണ്ടും കാണുമ്പോള്‍ അത് ഒരു വെറും ബന്ധം പുതുക്കല്‍ മാത്രമല്ല . ഒരേ മാധ്യമത്തിലെ വിഭിന്ന ആശയങ്ങള്‍ സംവേദിക്കുന്ന ഒത്തുചേരലിന്റെ ഒരു ചരിത്രാവര്‍ത്തനം കൂടിയാണ് . ബ്ലോഗ്ഗ് രംഗത്ത്‌ നിന്നും ,അക്ഷര ലോകത്ത് നിന്നും ,സാമൂഹ്യ ,സാംസ്കാരിക, രാഷ്ടിയ മേഖലകളില്‍ നിന്ന് നമ്മേ വിട്ടുപോയവരുടെ ദുഃഖം പങ്കുവെക്കല്‍ കൂടിയാണ് . ഇത്തരം ഒത്തുചേരലില്‍ അതുകൂടി ഓര്‍മ്മിക്കപ്പെടണം . നന്മയുടെയും, കാരുണ്യത്തിന്റെയും ഒരു ചെറു ദീപമെങ്കിലും ഒരു സഹജീവിയുടെ മനസ്സില്‍ തെളിയിക്കാന്‍ നമുക്ക് കഴിയണം. അതിനു വേണ്ടിയുള്ള തെളിമയാര്‍ന്ന മനസുകള്‍ ഈ കൂട്ടം ചേരലില്‍ നിന്നുണ്ടാകണം .
തൊടുപ്പുഴ മീറ്റില്‍ എത്താന്‍ കഴിയുന്നവര്‍ ഇവിടെ വ്യക്തമായി ഹാജര്‍ രേഖപ്പെടുത്തണം .ബ്ലോഗ്ഗറുടെ കൂടെ ( ബന്ധുക്കള്‍ ,സുഹൃത്തുക്കള്‍ ,കുടുംബം )വരുന്നവരുടെ വിവരം കൂടി അറിയിച്ചാല്‍ ആഹാര ക്രമികരണങ്ങള്‍ സുഖമമായി നടത്താന്‍ സാധിക്കും .മാത്രവുമല്ല തലേന്ന് എത്തുന്നവര്‍ ആ വിവരം കൂടി അറിയിച്ചാല്‍ അവര്‍ക്കയിയുള്ള റൂം സൗകര്യം ലഭ്യമാക്കാന്‍ സഹായിക്കും . തൊടുപുഴ എത്തുന്നവരെ മീറ്റ്‌ നടക്കുന്ന സ്ഥലത്തേക്ക് എത്തിക്കുന്നതിനുള്ള വാഹനസൗകര്യം ഒരുക്കുന്നതാണ് .
അഗസ്റ്റ് എട്ടിന് രാവിലെ പത്ത് മണിക്കാണ് മീറ്റ്‌ തുടങ്ങാന്‍ ഉദ്യേശിക്കുന്നത് .കഴിവതും ബ്ലോഗ്ഗര്‍മാര്‍ ഒന്‍പതര മണിക്ക് തന്നെ എത്തിച്ചേരാന്‍ ശ്രമിക്കണം .
കഴിഞ്ഞ പോസ്റ്റില്‍ ചിലര്‍ മീറ്റ് തിയതി മാറ്റിവെക്കുന്നതിനെ കുറിച്ച് അഭിപ്രായം ചോദിച്ചിരുന്നു .മീറ്റിന്റെ തീരുമാനങ്ങള്‍ വളരെ മാസങ്ങള്‍ക്ക് മുന്‍പ് ആലോചിച്ചതാണ് അതിനെ കുറിച്ച് അന്ന് പോസ്റ്റിട്ടിരുന്നു..തിയതി പറഞ്ഞപ്പോളും ആരും എതിര്‍ അഭിപ്രായം പറഞ്ഞില്ല .അതുകൊണ്ട് ഈ തീരുമാനിച്ച മീറ്റ്‌ ഇപ്പോള്‍ പറഞ്ഞിട്ടുള്ള തിയതിയില്‍ തന്നെ നടക്കും . മറ്റു കാര്യങ്ങള്‍ പിന്നീട് ആലോചിക്കാം .എത്തിച്ചേരുക
www.pavapettavan.com