2010, ഓഗസ്റ്റ് 22, ഞായറാഴ്‌ച

ഓണഉത്സവം

ഓര്‍മ്മയിലെന്നും ഉത്സവമാണ് ഓണം
ബാല്യംകാത്തിരുന്ന പുത്തനുടുപ്പിന്‍
മണംപൂത്തപൊന്‍ ചിങ്ങനിലാവിന്റെ
ഉറങ്ങാത്ത പൂക്കാലമാണന്റോണം.

കര്ക്കിടകപ്പെരുമഴ പെയ്തുതോര്ത്തിയ
പൂമണമുള്ള മുറ്റത്തെ കുളിരിന്റെ നനവുള്ള
ഓര്‍മയുടെ ഉഞ്ഞാലില്‍ ഉണരുന്ന
നിറവയറുണ്ട കാലമാണ് ഓര്‍മയിലിന്നുമോണം.

ഓലപന്തിന്റെയേറില്‍ ഓടിതളര്‍ന്നൊടുവില്‍
ഉറിയടിമേളത്തിനൊത്താടിയ കളിയുടെ‌
കളത്തിലൊത്ത് പിരിഞ്ഞ ചങ്ങാതിമാരുടെ
ഓണമാണെന്റെ ഓര്‍മയില്‍പൂത്തപൂക്കളം.

ഉച്ചയൂണിന്റെ ഒറ്റനിറവില്‍ പാല്‍പ്പായസം
പഴം,മധുരം,മന്താരംപൂകി ഒരാണ്ടേക്ക്
കൊതിയായി വെച്ചൊരു കാത്തിരുപ്പിന്റെ
വിശപ്പെല്ലാംമകന്ന ഓര്‍മ്മയാണെനിക്കു പൊന്നോണം.

ഓണംകഴിഞ്ഞു പിന്നടുത്തോണത്തിലേക്കോടുന്ന
കയര്‍പ്പുള്ളനാളിന്റെ നിറമറ്റഓട്ടപന്തയത്തിൻ
നിറവാർന്ന സമ്മാനമാണാ....ഓണം
ബാല്യത്തെയെന്നും ഓർക്കാനുള്ളതാണു ഓണം .www.pavapettavan.com

2010, ഓഗസ്റ്റ് 11, ബുധനാഴ്‌ച

ബ്ലോഗ്ഗ്മീറ്റിനെ കുറിച്ച്


എറണാകുളം ഇടപ്പള്ളിയില്‍ നടന്ന ബ്ലോഗ്ഗ്മീറ്റിനെ കുറിച്ച് ഭൂലോകത്തെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ബോധപൂര്‍വമായ ചിലശ്രമങ്ങളുടെ ഭാഗമായിവന്ന ചിലപോസ്റ്റുകള്‍ വായിക്കാന്‍ ഇടയായി .തൊടുപ്പുഴയില്‍ നിശ്ചയിച്ചിരുന്ന ഈ മീറ്റ്‌ എറണാകുളം ഇടപ്പള്ളിയിലേക്ക് മാറ്റെണ്ടി വന്നപ്പോള്‍നേരിട്ട ബുദ്ധിമുട്ടുകളും അതിന്റെ പിന്നില്‍ വേണ്ടിവന്ന മനുഷ്യഅദ്ധ്വാനത്തെ കുറിച്ചോ സംഘാടകര്‍ ആരോടും ഒന്നും പറഞ്ഞില്ല അതിന്റെ പിന്നില്‍വന്ന സാമ്പത്തികപരമായ ചിലവുകളെ കുറിച്ചോ പറഞ്ഞില്ല.മീറ്റില്‍ വന്നുപോയിട്ടുള്ള മനപൂര്‍വ്വമല്ലാത്ത പിഴവുകളെ ,കുറവുകളെ ദൂരെയിരുന്നു പെരുപ്പിച്ചു കാണിക്കുന്നവര്‍ ദയവായി മനസിലാക്കാതെപോയ കുറെ കാര്യങ്ങളുണ്ട് സാങ്കേദിക പരമായ കാരണങ്ങളാല്‍ ഈ കൂടിചേരല്‍ ഒഴിവാക്കാന്‍ തീരുമാനിച്ചതാണ്.എന്നാല്‍ സംഘാടകരുടെ നിശ്ചയദാഢ്യത്തിന്റെ ഒറ്റബലത്തിലാണ് ഈ മീറ്റ് നടന്നത്. ഒപ്പമുണ്ടായിരുന്ന എല്ലാവരും മീറ്റ് ഒഴിവാക്കാം എന്നുപറഞ്ഞപ്പോളും ‌തീരുമാനിച്ച ദിവസം തന്നെ നടത്തും എന്ന് ഞാന്‍ പറഞ്ഞത് ഇപ്പോള്‍ തെറ്റായിപോയി എന്ന് തോന്നുന്നു .സാങ്കേതികത്വത്തിന്റെ കുരുക്കില്‍ നിന്നുകൊണ്ട് മീറ്റ്‌ ഉപേഷിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഈ ഒരു മീറ്റിനു വേണ്ടി യാത്ര തരപെടുത്തിയ എനിക്ക് ഉണ്ടായിട്ടുള്ള നഷ്ടങ്ങളെ കുറിച്ച് ആര്‍ക്കും അറിയില്ലായിരുന്നു.അതുകൊണ്ടാണ് എനിക്ക് അങ്ങനെ പറയണ്ടി വന്നത്.എല്ലാകാലത്തും എല്ലാമേഖലയിലും ചൊറിനായ്ക്കളെ പോലെയുള്ള ഒന്നോ രണ്ടോ പേരുണ്ടാവും അവരുടെ ഉദ്ദേശ്യം ചൊറിഞ്ഞ്‌ പുണ്ണിന്റെ ദുര്‍ഗന്ധം പരത്തി മറ്റുള്ളവരെ ശ്വാസംമുട്ടിക്കുക എന്നതാണ് . എല്ലാവരും മദ്യപിച്ചിരുന്നു ആരും സ്വബോധത്തോടെ അല്ലായിരുന്നു അവിടെ കൂടി ചേര്‍ന്നത്‌ എന്നൊക്കെ കാടടച്ചു വെടിവെക്കുന്നതാണ് ഈ തന്തയില്ലാത്തവന്‍മാരുടെ പ്രചരണം . അവിടെ ഞാന്‍ മദ്യപിച്ചിരുന്നതായും ഇവര്‍ പറയുന്നു .എന്നാല്‍ അത് അസത്യമാണ് തലേന്ന് രാത്രി കഴിച്ചിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്‌ . കവി മുരുകന്‍ കാട്ടാക്കട എന്തോ മഹാ അപരാധംകാട്ടി എന്നൊക്കെയാണ് മറ്റൊരു അപരാധം. അദ്ദേഹം കവിത ചൊല്ലി കൊണ്ടിരുന്നപ്പോള്‍ അവിടെ ഹോട്ടാല്‍ ജീവനകാരന്‍ പാത്രങ്ങള്‍ ഇട്ടു വലിച്ചു ശബ്ദം ഉണ്ടാക്കിയത് വിലക്കി അതൊരു കുറ്റാമായി പറയപെടുന്നു .പണംകൊടുത്തു പരിപാടി നടത്താന്‍ ഒരു സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ അവിടെ പരിപാടി നടന്നോണ്ടിരിക്കുമ്പോള്‍ അരോചകമായശബ്ദം ഉണ്ടാക്കിയാല്‍ പറയാന്‍ പാടില്ലേ ? പിന്നെ അദ്ദേഹം പറഞ്ഞ മറ്റൊരു കാര്യം ഇന്റര്‍നെറ്റും ബ്ലോഗ്ഗും നല്ല ഉദ്ദേശ്യത്തോടെ വേണം നമ്മള്‍ ഉപയോഗിക്കണ്ടത് എന്നാണു കാര്യങ്ങളുടെ നല്ല വശങ്ങള്‍ദയവായി പ്രിയപ്പെട്ടവര്‍ മനസിലാക്കണം . മനസുതുറക്കാന്‍ കൂടിയവര്‍ സത്യത്തില്‍ ഒന്ന് മിണ്ടാതെ ഇരുന്ന അവസ്ഥയാണ് അവിടെ ഉണ്ടായത് . ഇങ്ങനെ ഇരിക്കാന്‍ വേണ്ടിയാണങ്കില്‍ പിന്നെ എന്തിനു ഇതുപോലുള്ള മീറ്റുകള്‍ . എന്ത് അഭിപ്രായം ഉണ്ടങ്കിലും അവിടെ പറയാതെ പിന്നീട് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പോസ്റ്റുകള്‍ പടച്ചു വിടുന്നത് തെമ്മാടിത്തരമല്ലേ ? പിന്നെ അദ്ദേഹം മദ്യപിച്ചാണ് എത്തിയത് എന്ന് ചിലര്‍പറഞ്ഞു . തലേന്ന് രാത്രിയില്‍ മദ്യപിച്ചിരുന്നു അതുകൊണ്ട് തൊണ്ടക്ക് കുഴപ്പമുണ്ടാന്നാണ് പറഞ്ഞത് .മീറ്റിന്റെ നടത്തിപ്പിനെ തെറിവിളിക്കുന്നവര്‍ മുന്‍പ് എപ്പോഴെങ്കിലും ഇതുപോലുള്ള ഒരു മീറ്റിന്റെ ചിലവിനെ കുറിച്ചോ അതിന്റെ ബുദ്ധിമുട്ടുകളെ കുറിച്ചോ അറിഞ്ഞിരിക്കണം . ഒരമരുന്നിന്റെ ഗന്ധം മാറത്ത ചില ചൊറിനായ്ക്കള്‍ ഇത് അവരുടെ ആത്മീയ സംഗമമാണ് എന്ന് തെറ്റിദ്ധരിച്ചു എന്ന് തോന്നുന്നു .ക്ഷമിക്കണം ബോധാമില്ലാത്തവനെ... ഇത് നാനതുറയില്‍ ഉള്ള എഴുത്തുക്കാര്‍ സംഗമിക്കുന്ന വേദി ആയിരുന്നു.
www.pavapettavan.com

2010, ഓഗസ്റ്റ് 1, ഞായറാഴ്‌ച

മീറ്റ് എറണാകുളത്തേക്ക് മാറ്റുന്നു

പ്രിയപ്പെട്ടവരേ
സാങ്കേതികമായ ചില കാരണങ്ങളാല്‍ തുടുപുഴയില്‍ ആഗാസ്റ്റു 8 നീശ്ചയിച്ചിരുന്ന ബ്ലോഗു മീറ്റ്‌ എറണാകുളത്തേക്ക് മാറ്റുന്നു . എറണാകുളത്തെ ഇടപ്പള്ളിയിലെ "ഹൈവേ ഗാര്‍ഡന്‍ (ഓപ്പോസിറ്റ് ഒബ്രോണ്‍ മാള്‍ ) അവിടെ നമ്മള്‍ ഒത്തു കൂടുന്നത് .എല്ലാ ഭാഗത്ത് നിന്നുള്ള ആള്‍ക്കാര്‍ക്കും വളരെ പെട്ടന്ന് എത്തിച്ചേരാന്‍ കഴിയും എന്ന നിലക്കും , കൂടുതല്‍ സ്ഥലസൌകര്യമുണ്ട് എന്നതിന്നാലും ഹൈവേ ഗാര്‍ഡന്‍ എല്ലാവര്ക്കും സ്വീകാര്യമാകുമെന്ന് പ്രതീക്ഷിക്കുന്നു .
പ്രാവിശ്യത്തെ ബ്ലോഗു മീറ്റ്‌ ആദ്യം എറണാകുളത്താണ് തീരുമാനിച്ചെതെങ്കിലും പിന്നീട് സൌകര്യഅര്‍ത്ഥം തൊടുപുഴയ്ക്ക് മാറ്റുകയായിരുന്നു .എന്നാല്‍ മാറിവന്ന തൊടുപുഴയിലെ സാമൂഹ്യസാഹചര്യങ്ങള്‍ കണക്കിലെടുത്ത് എറണാകുളത്ത് തന്നെ കൂടുന്നതാണ് നല്ലത് എന്ന പലഭാഗത്തു നിന്നുള്ള അഭിപ്രായത്തിന്റെ പശ്ചാത്തലത്തിലാണ് ഇവിടേക്ക് മാറ്റുന്നത് സഹകരിക്കുമല്ലോ .....
ഹൈവേ ഗാര്‍ഡനിലേക്ക് എത്താനുള്ള വഴിസൌകര്യങ്ങള്‍ താഴെ കാണുന്നവരുടെ ഫോണില്‍ വിളിച്ചാല്‍ മതിയാകും
പ്രവിണ്‍ ‍ വട്ടപ്പറമ്പത്ത് 9961999455
യുസഫ് 9633557976
മനോരാജ് 9447814972
www.pavapettavan.com