2011, ഏപ്രിൽ 29, വെള്ളിയാഴ്‌ച
നമുക്ക് ഉണർന്നിരിക്കാം
ഒരു ഭരണത്തെകുറിച്ചും ഭരണാധികാരികളുടെ നിലപാടുകളെ കുറിച്ചും ഇത്രയേറെ വേദനിക്കുന്ന ഒരു ജനവിഭാഗം ഒരു പക്ഷേ ഇന്ത്യയിൽ മാത്രമെ കാണുകയുള്ള്.എൻഡോസൾഫാന്റെ കാര്യത്തിൽ കേന്ദ്രഭരണാധികാരികൾ സ്വീകരിച്ച എല്ലാ നാടകങ്ങളും സ്റ്റോക്ഹോം കൺവെൻഷനോടുകൂടി ഇവിടെ തകർന്നിരിക്കുന്നു.തിരഞ്ഞെടുത്ത ഭരണാധികാരികൾ പകരമായി ജനങ്ങൾക്ക് നൽകിയ ക്രൂരമായഉപദ്രവം ,അതിൽ ഒടുങ്ങിയവരുടെ കണ്ണീർ ,ശേഷിക്കുന്ന മൃതജീവനുകൾ ഈ കഴ്ചകൾ ഒരു വികാരവും ഇവരിൽ ജനിപ്പിക്കുന്നില്ലേ..? ലോകാരാജ്യങ്ങൾ മുഴുവനും ഏകസ്വരത്തിൽ നിരോധനം ആവിശ്യപ്പെടുമ്പോളും വീണ്ടും ഇതു ഉപയോഗിക്കാൻ പുതിയ മാർഗ്ഗങ്ങൾ തേടുകയാണ് നമ്മുടെ അധികാരി വർഗ്ഗം .എൻഡോസൾഫാന്റെ ഇരകളെല്ലാം ഇന്നാട്ടിലെ പാവങ്ങളാണ്,വെറും പട്ടിണിപാവങ്ങൾ .നമ്മുടെ കൃഷിയിടങ്ങളിൽ പണിയെടുക്കുന്ന വെള്ളപേപ്പറിൽ പെൻസിലുകൊണ്ടു കോറിയ കറുത്തവരപോലെയുള്ള മെലിഞ്ഞ ആൾരൂപങ്ങൾ .സമ്പന്നരെയും ,ഭൂപ്രമാണികളെയും വൻകിട കച്ചവടക്കാരെയും ഇതു ബാധിക്കുന്നതല്ല .അതുകൊണ്ട് തന്നെ ഈ പാവങ്ങളുടെ കണ്ണീരും ,വേദനകൊണ്ടുള്ള നിലവിളീയും അവൻ ഉഴുതിട്ട ഈ മണ്ണിലേക്ക് തന്നെ പുറംലോകമറിയാതെ അമർന്നൊടുങ്ങി.എപ്പോഴൊ വേദനയുടെ നിലവിളികൾ ഉയർന്നപ്പോൾ സമാനജീവികൾ അറിഞ്ഞതാണ് ഇന്നു ഇതു നിരോധിക്കാൻ കാരണമായത്. എന്നാലും ഈ കാര്യത്തിൽ നമ്മൾ ഇവരെ ഭയക്കണം പൂർണമായി ഇവർ ഈ കീടനാശിനി നിരോധിക്കില്ല .നിരോധനത്തിൽ ഇളവുകൾ ആവിശ്യപ്പെടുന്നവരുടെ മനസിലിരുപ്പ് എന്താണന്ന് ഉണർന്നിരിക്കുന്നവർക്കറിയാം .നമുക്ക് ഉണർന്നിരിക്കാം ..
ലേബലുകള്‍:
ലേഖനം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)