2010, മാർച്ച് 18, വ്യാഴാഴ്‌ച

വിലാപങ്ങള്‍ക്കപ്പുറം


വിശക്കുന്ന ഒരു നിറംമങ്ങിയ
ബാല്യത്തിന്‍റെ കണ്ണുകള്‍
എന്നെ തുറിച്ചുനോക്കുന്നു ദൈന്യമായി.
ഒന്നുറക്കെ കരയാനാകാതെ
പൊടിഞ്ഞ വേദനയുടെ മിഴിനീര്‍
എന്നിലെ മനുഷ്യനെയാണ്‌ അന്വേഷിക്കുന്നത് .
ഞാന്‍ വളര്‍ന്നമണ്ണ് പകയ്ക്കുന്നവിലാപങ്ങളാല്‍
മുഖരിതമായ ഒരുചുടുപകലിലാണന്ന്
ഞാന്‍ പിന്നെയും തിരിച്ചറിയുന്നു.
ഒരുനിലവിളിപോലുമുയരാതെ
അത്രയേറെ നിര്‍വികാരമായി എന്നെ
വരിഞ്ഞു മുറുക്കുന്നു,
ഇവന്‍റെ വിളറിയ മിഴികള്‍.
ഇന്നലെ നിറച്ചുണ്ടുഞാന്‍
ഉപേക്ഷിച്ചയാ അന്നം
ഈ കുഞ്ഞിന്‍റെ വകയായിരുന്നു.
വൈകിയ തിരിച്ചറിവിലേറെയിനി
മനസ്സുപിടഞ്ഞിട്ടെന്തു കാര്യം..?
എന്നിട്ടും നാളേക്ക് ഒരു കുഞ്ഞിന്‍റെ
വിശപ്പിനുപകരാന്‍
ഒന്നുംകരുതാന്‍ പാകമാകുന്നില്ലിന്നുകള്‍ .
വീണ്ടും ഇതുപോലൊരു
വിശക്കുന്നബാല്യം ദൈന്യമായി
തുറിച്ചു നോക്കുമ്പോള്‍
ഞാന്‍ ഇന്നലയിലേക്ക്‌ യാത്രയാകും
വിറച്ചൊരു വാക്ക് : കുഞ്ഞേ എന്‍റെ നെഞ്ചുപിളര്‍ന്നിറ്റ് ചുടുരക്തം
കണ്ണീരായി നിന്‍റെ അനാഥത്വത്തിനെ ഓര്‍ത്ത്
ഞാനീ മണ്ണിലിറ്റിക്കുന്നു എന്‍റെ വംശപാപത്തിനായി

2010, മാർച്ച് 16, ചൊവ്വാഴ്ച

തിയതി - ആഗസ്റ്റ് 8 ഞായര്‍


തിയതി ആഗസ്റ്റ് 8 ഞായര്‍ ,
നമുക്ക് മുന്നില്‍ രണ്ടു സ്ഥലങ്ങള്‍
ഒന്ന് - ബോള്‍ഗാട്ടി പാലസ്
രണ്ടു - കുമരകം ബീച്ച് റിസോര്‍ട്ട് ഏതും തിരഞ്ഞെടുക്കാം.
രണ്ടും യാത്രസൗകര്യം ഏറെയുള്ളതാണ് .
ഏതായാലും രാവിലെ പത്ത് മണിക്ക് തന്നെ മീറ്റ്‌ തുടങ്ങണം . ഈ വര്‍ഷത്തെ മീറ്റിനു ഒരു പ്രത്യേഗതയുണ്ടാകും.
നമ്മള്‍ ‍ നമുക്ക് ചുറ്റുമുള്ള എന്നാല്‍ നമ്മെളെ പോലല്ലാത്ത മനുഷ്യരെ സഹായിക്കുന്നതിനെ
കുറിച്ചും ആലോചിക്കും .അതായിരിക്കണം ഈ മീറ്റിന്‍റെ അജണ്ട .സൌഹൃദ കൂട്ടായിമക്കപ്പുറം നമ്മള്‍ അങ്ങനെ ചിലത് കൂടി ആലോചിക്കണ്ടേ ..? എല്ലാ വര്‍ഷവും ഇങ്ങനെ മീറ്റുമ്പോള്‍ അതിനൊരു അര്‍ത്ഥമുണ്ടാകണം . ഇനി നിങ്ങള്‍ അഭിപ്രായം പറയു

2010, മാർച്ച് 10, ബുധനാഴ്‌ച

ബ്ലോഗ്ഗേഴ്സ്മീറ്റ്

പ്രിയ ഭൂലോക സുഹൃത്തുകളെ
ജൂലൈ അവസാനമോ ഓഗസ്റ്റു ആദ്യവാരമോ ഒരു ബ്ലോഗ്ഗേഴ്സ് മീറ്റ് എരണാകുളത്തോ പരിസര പ്രദേശങ്ങളിലോ വെച്ച് കൂടാന്‍ ആലോചിക്കുന്ന് . കഴിഞ്ഞ ചെറായി മീറ്റിനുശേഷം മറ്റൊരു മീറ്റ് കാര്യമായി നടന്നിട്ടില്ലാത്ത സാഹചര്യത്തില്‍ നമുക്ക് ഒന്ന് ഒത്തുകൂടി, പരിചയങ്ങള്‍ പുതുക്കി, കാര്യങ്ങള്‍ പറഞ്ഞു പിരിഞ്ഞുകൂടേ..? മാത്രവുമല്ല കഴിഞ്ഞ മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാതെപോയ ബ്ലോഗേഴ്സിനു ഇതൊരു അവസരം കൂടി ആകും. താല്പര്യമുള്ള ബ്ലോഗര്‍മാര്‍ ഇവിടെ വിവരം അറിയിച്ചാല്‍ സ്ഥലവും നേരവും ഒക്കെ തീരുമാനിക്കുന്നതിന് സൌകര്യമായേനെ . കഴിഞ്ഞ ചെറായി മീറ്റിന്‍റെ വിജയത്തിനായി പ്രവര്‍ത്തിച്ച നല്ലവരായ ബ്ലോഗ്ഗര്‍മാര്‍ ..ഹരീഷ്‌ തൊടുപ്പുഴ, ലതി ചേച്ചി ,നിരക്ഷരന്‍,ജോ ,അനില്‍ അറ്റ്‌ ബ്ലോഗ്‌ , മണികണ്ഠന്‍, നാട്ടുക്കാരന്‍ , മറ്റു നാട്ടുക്കാര്‍ അവരുടെ മഹനിയമായ സാന്നിദ്ധ്യം ഇവിടെയും ഉണ്ടാകും എന്ന് പ്രതീഷിക്കുന്നു .