2021, ഡിസംബർ 27, തിങ്കളാഴ്‌ച

സത്യം നമ്മൾ കണ്ടതല്ല

കുരങ്ങിൽ നിന്ന് പരിണമിച്ചുണ്ടായ ഉന്നതവിഭാഗമല്ല മനുഷ്യർ, അതായത് ഏതോ ചില ആൾക്കുരങ്ങുകൾ പൂടപൊഴിഞ്ഞുപോയി. നടുവു നിവർത്തി നിന്നു മുന്നോട്ടു നടക്കുന്ന ദൃശ്യങ്ങൾ എല്ലായിടവും നാം വരച്ച് വയ്ക്കുന്നതരത്തിലല്ല പരിണാമം നടന്നത്. നടക്കുന്നത്. കുരങ്ങുവർഗ്ഗത്തിലെ അനേകം വിഭാഗങ്ങളിലെ ഒരു വിഭാഗമാണ് മനുഷ്യകുലം. മനുഷ്യകുലമുണ്ടായിട്ട് ഏകദേശം ഇരുപതു ലക്ഷം വർഷമായി. ഈ മനുഷ്യവിഭാഗത്തിൽത്തന്നെ ധാരാളം വ്യത്യസ്തമായ മനുഷ്യകുലങ്ങളുണ്ട്. ( ഹോമോ റുഡോൾഫെൻ ) (പൂർവ്വ ആഫ്രിക്ക) ഹോമോ എറെക്ടസ് ( നിവർന്ന മനുഷ്യൻ) ഇന്തോനേഷ്യയിലെ ജാവ ദ്വീപിലെ ഹോമോ സൊളോയെൻസിസ് , മറ്റൊരു ദ്വീപിലെ ഫ്ളോറെസ്, അവയെല്ലാം വ്യത്യസ്തരീതിയിലുള്ള കഴിവുകളാലും വ്യത്യസ്തരീതിയിലുള്ള ജീവിതശൈലികളാലും പരസ്പരം ഭിന്നമായിരുന്നു. യൂറോപ്പിൽ വസിച്ചിരുന്ന നിയാണ്ടർത്താൽ മനുഷ്യരെന്ന് നാം വിളിക്കുന്ന, നമ്മിൽ നിന്നും ഭിന്നരായ, മനുഷ്യവിഭാഗമായിരുന്നു അവസാനമായി ഭൂമിയിൽ ഉണ്ടായിരുന്ന നാമല്ലാത്ത മറ്റൊരു മനുഷ്യക്കൂട്ടം. അവർക്ക് വംശനാശം വന്നിട്ട് ഏകദേശം മുപ്പതിനായിരം വർഷമായി. നമ്മുടെ ജനിതകപരിശോധനയിൽ നിന്നും ഇവരുമായി നാം ഒരുകാലത്ത് ഇണചേർന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു മനുഷ്യക്കൂട്ടം ഡെനിസോവൻസാണ്. പലയിനം മനുഷ്യകുലങ്ങളുണ്ടായതിൽ ഒന്നുമാത്രമാണ് ഇന്നവശേഷിക്കുന്ന ഹോമോസാപ്പിയർ എന്ന നമ്മൾ, നാമുണ്ടായിട്ട് രണ്ട് ലക്ഷം വർഷവും.

2021, ഡിസംബർ 17, വെള്ളിയാഴ്‌ച

ചരിത്രം ആപേക്ഷികം

മനുഷ്യരുടെ നന്മയ്ക്കായി ചരിത്രം പ്രവർത്തിക്കുന്നു എന്നതിനു തെളിവില്ല. കാരണം, അത്തരം നേട്ടങ്ങളെ അളക്കുന്നതിനു വസ്തുനിഷ്ഠമായ അളവുസാമഗ്രികൾ നമുക്ക് ഇല്ല.
ചരിത്രം നടത്തുന്ന തെരഞ്ഞെടുപ്പുകളെ വിശദീകരിക്കാൻ നമുക്കു കഴിയുന്നതല്ല. എന്നാൽ അവയെ സംബന്ധിക്കുന്ന വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ നമുക്കു പറയാൻ കഴിയുന്നതാണ്. ചരിത്രത്തിന്റെ തെരഞ്ഞെടുപ്പുകൾ മനുഷ്യരുടെ നേട്ടത്തിനു വേണ്ടി നടത്തപ്പെടുന്നവയല്ല. ചരിത്രം ചുരുൾ നിവർത്തുന്നതിനനുസൃതമായി മനുഷ്യരുടെ സ്വസ്ഥത അനിവാര്യമായി മെച്ചപ്പെടുന്നുവെന്നു കാട്ടുന്ന യാതൊരു തെളിവുകളും നമുക്കു ലഭ്യമല്ല തന്നെ. മനുഷ്യർക്ക് പ്രയോജനമുള്ള സംസ്കാരങ്ങൾ തീർച്ചയായും വിജയിക്കുകയും വ്യാപിക്കുകയും ചെയ്യും, പ്രയോജനമില്ലാത്ത സംസ്കാരങ്ങൾ അപ്രത്യക്ഷമാകും. നിലവിൽ നമ്മൾ വിശ്വസിക്കുന്ന മതങ്ങളും, ദൈവ, സംസ്കാരങ്ങളും ഇല്ലതാകും കാരണം സയൻസിന്റെ പുരോഗതി മനുഷ്യ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്നു. പുതിയ സംസ്കാരങ്ങൾ ഇന്നുള്ള തരത്തിലായിരിക്കില്ല. ഒരു പക്ഷേ മനുഷ്യ പുരോഗതിയിൽ മതങ്ങൾക്കും , ദൈവങ്ങൾക്കും ഒരു സ്ഥാനവുമില്ലാന്ന് ബോധ്യപ്പെടുമ്പോൾ സംഭവിക്കുന്ന സ്വഭാവികമായ പര്യവസാനം മാത്രാന്നെത് മുൻകാലങ്ങൾ പഠിക്കുമ്പോൾ നമുക്ക് ബോധ്യപ്പെടുന്നു.
Like
Comment
Share