2020 നവംബർ 27, വെള്ളിയാഴ്‌ച

ഗോതമ്പാണ് മനുഷ്യനെ പാകപ്പെടുത്തിയത്- 14

ഗോതമ്പാണ് മനുഷ്യനെ പാകപ്പെടുത്തിയത്- 14
________________________________________

പുരാതന അസ്ഥികൂടങ്ങളെ കുറിച്ചുള്ള പഠനം ചൂണ്ടിക്കാട്ടുന്നത് കൃഷിയിലേക്കുള്ള മാറ്റം നട്ടെല്ലിന്റെ കണ്ണിമാറ്റം, സന്ധി വാതം, ഹെർണിയ പോലെ അനേകം അസുഖങ്ങൾക്ക് കാരണമായി എന്നാണ്.   കൃഷിപ്പണികൾ വളരെയേറെ സമയം ആവശ്യമുള്ളതായിരുന്നതിനാൽ തങ്ങളുടെ ഗോതമ്പുപാടങ്ങൾക്കു സമീപം സ്ഥിരവാസമുറപ്പിക്കുന്നതിനു ആളുകൾ നിർബന്ധിതരായി, അതവരുടെ ജീവിതരീതിയിൽ വലിയ മാറ്റങ്ങൾ വരുത്തി. നാം ഗോതമ്പു പാകപ്പെടുത്തുകയായിരുന്നില്ല. അതു നമ്മെ പാകപ്പെടുത്തി. വളർത്തുക എന്നർത്ഥമുള്ള ഇംഗ്ലീഷ് വാക്ക് (ഡൊമസ്റ്റിക്കേറ്റ്) വീട് എന്നർത്ഥമുള്ള ഡൊമസ് എന്ന ലത്തീൻ വാക്കിൽ നിന്നു വന്നതാണ്, ആരാണ് വീട്ടിൽ ജീവിക്കുന്നത്? ഗോതമ്പല്ല, സാപിയൻസാണ്.

(ഏറെക്കുറെ നല്ലൊരു ജീവിതത്തിന്റെ സ്ഥാനത്ത് അതിനു പകരം കൂടുതൽ ദുരിതമുള്ള ജീവിതം കൈക്കൊള്ളുവാൻ ഹോമോ സാപിയൻ സിനെ ഗോതമ്പ് എങ്ങനെയാണ് ബോദ്ധ്യപ്പെടുത്തിയത്? അതിനു പകരമായി അതെന്താണ് വാഗ്ദാനം ചെയ്തത്? അതു കൂടുതൽ മെച്ച പ്പെട്ട ഒരു ഭക്ഷണക്രമം വാഗ്ദാനം ചെയ്തില്ല. ഓർമ്മിക്കുക, മനുഷ്യർ എല്ലാം ഭക്ഷിക്കുന്ന സർവഭോജിയായ ആൾക്കുരങ്ങന്മാരാണ്, അവർ ഏറെ വൈവിദ്ധ്യമുള്ള എല്ലാത്തരം ഭക്ഷണവും കഴിക്കുന്നു. കാർഷിക വിപ്ലവത്തിനു മുമ്പ് ധാന്യങ്ങൾ മനുഷ്യരുടെ ഭക്ഷണത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമായിരുന്നു. (ധാന്യങ്ങളെ അടിസ്ഥാനമാക്കുന്ന ഒരു ഭക്ഷണ ക്രമം ലവണങ്ങളുടെയും വിറ്റാമിനുകളുടെയും ദാരിദ്ര്യമുള്ളവയായി രിക്കും, പല്ലുകൾക്കും മോണകൾക്കും തീർത്തും ദോഷം ചെയ്യുന്നതാണ്.

ഗോതമ്പ് മനുഷ്യർക്ക് സാമ്പത്തിക സുരക്ഷിതത്വം നല്കിയില്ല. ഒരു കർഷകന്റെ ജീവിതം ഒരു വേട്ടക്കാരൻ-ശേഖരണക്കാരന്റെ ജീവിതത്തെക്കാൾ സുരക്ഷിതത്വക്കുറവുള്ളതാണ്. ഡസൻ കണക്കിനു സ്പീഷിസു കളെ ആധാരമാക്കിയാണ് ഭക്ഷണംതേടിയലയലുകാർ ജീവിച്ചത്. അതു കൊണ്ട് സൂക്ഷിച്ചുവച്ച ഭക്ഷണത്തിന്റെ ശേഖരമില്ലാതെ തന്നെ പ്രയാസ വർഷങ്ങളെ അതിജീവിക്കാൻ അവർക്കു കഴിയുമായിരുന്നു. അടുത്ത കാലം വരെ കർഷക സമൂഹങ്ങൾ തങ്ങളുടെ കലോറി ആവശ്യങ്ങൾക്കായി  അവർ ഗോതമ്പ്, അരി, ഉരുളക്കിഴങ്ങ് എന്നിവ പോലെ ഒരൊറ്റ വിളയിൽ മാത്രം ആശ്രയിച്ചു. മഴ ലഭിച്ചില്ലെങ്കിൽ, വെട്ടുക്കിളിക്കൂട്ടം വന്നെത്തിയെങ്കിൽ പ്രധാന സ്പീഷിസിനെ ഒരു പൂപ്പൽ ബാധിച്ചുവെങ്കിൽ, കൃഷിക്കാർ ആയിരക്കണക്കിനും ദശലക്ഷക്കണക്കിനും പട്ടിണിയിലേക്ക് പോകും.
മനുഷ്യരുടെ അതിക്രമങ്ങൾക്ക് എതിരെയും ഗോതമ്പ് സംരക്ഷണം ഉറപ്പുനൽകിയില്ല.

അഭിപ്രായങ്ങളൊന്നുമില്ല: