2020, നവംബർ 27, വെള്ളിയാഴ്‌ച

തീ എന്ന ആയുധം 7

തീ എന്ന ആയുധം 7
..............................
മനുഷ്യവർഗ്ഗത്തിന്റെ ഒരു പ്രധാന ചുവടുവെപ്പ് തീ കണ്ടു പിടിക്കുകയും ,പിന്നീട് അത് അഹാരത്തിന് ഉപയോഗിക്കുകയും ചെയ്യുന്നതോടാണ്. നിബിഡ വനങ്ങളിൽ മരങ്ങൾ കാറ്റിൽ നിരന്തരം ഉരഞ്ഞു തീ പിടിക്കുന്നതിൽ നിന്നാണ് തീ ഉണ്ടാക്കുന്നതിന്റെ ആദ്യപാഠങ്ങൾ മനുഷ്യവർഗ്ഗത്തിന്റെ മുൻ മുറക്കാർ മനസിലാക്കിയത്. 8 ലക്ഷം വർഷങ്ങൾക്ക് മുമ്പു പോലും ചില മനുഷ്യ സ്പീഷീസുകൾ തീയ് വല്ലപ്പോഴും ഉപയോഗിച്ചിരുന്നു. 3 ലക്ഷം വർഷങ്ങൾക്ക് മുമ്പ് ,ഹോമോ എറക്ടസും നിയാണ്ടർതാൽസും, ഹോമോസാപിയൻസിന്റെ പിതാമഹന്മാരും ദൈനംദിന ജീവിതത്തിൽ തീയ് ഉപയോഗിച്ചിരുന്നു.പ്രകാശത്തിനും ചൂടിനും മനുഷ്യർക്ക് ആശ്രയിക്കാവുന്ന ഒരു സ്രോതസും ചുറ്റിത്തിരിയുന്ന സിംഹങ്ങളിൽ നിന്നും മറ്റു അക്രമകാരികളായ മൃഗങ്ങളിൽ നിന്നും രക്ഷനേടുന്നതിനും തീയെ ഉപയോഗിച്ച് .മാത്രവുമല്ല തങ്ങളുടെ ചുറ്റുപാടുകൾക്ക് മന:പൂർവം തീയിട്ടു തുടങ്ങുകയും ചെയ്ത്. കടന്നുപോകാൻ പോലും പ്രയാസമുള്ള തിങ്ങിയവനങ്ങളെ തീയിട്ട് ഭക്ഷണം തേടിയിരുന്നു. തീയണഞ്ഞുകഴിയുമ്പോൾ വെന്ത മൃഗങ്ങളെയും ,വെന്തഫലങ്ങളും ,കിഴങ്ങുകളും ഭക്ഷണമായി ലഭിക്കും. തീയിൽ വെന്ത ഇത്തരം വിഭവങ്ങളുടെ രുചിയിൽ  നിന്നാണ് പാചകത്തിന്റെ ആദ്യപാഠം പഠിക്കുന്നത്. പാചകവിദ്യ തിരിച്ചറിഞ്ഞതിന് ശേഷമാണ്  ഗോതമ്പ് ,കിഴങ്ങുവർഗ്ഗങ്ങൾ ,മൽസ്യം മാംസം സ്ഥിര ഭക്ഷണത്തിന്റെ മെനുവിലേക്ക് വന്നത്. അതുവരെ ഏറിയപങ്കും സസ്യങ്ങളും ചെറുപ്രാണികളെയും കഴിച്ചിരുന്നവർ പിന്നെ ചുട്ടും, മൊരിച്ചും കഴിക്കാൻ തുടങ്ങി. പാകം ചെയ്യാത്ത ഭക്ഷണം ചവയ്ക്കുന്നതിന് ചിമ്പാൻസി ദിവസവും അഞ്ചു മണിക്കൂർ ചിലവിടുന്നു. തീയ് മനുഷ്യവർഗ്ഗത്തിനും മൃഗങ്ങൾക്കും ഇടയിൽ വലിയ വിടവ് സൃഷ്ടിക്കപ്പെട്ട്.

1 അഭിപ്രായം:

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

തീയ് മനുഷ്യവർഗ്ഗത്തിനും മൃഗങ്ങൾക്കും
ഇടയിൽ വലിയ വിടവ് സൃഷ്ടിക്കപ്പെട്ടു ..!