2020, നവംബർ 27, വെള്ളിയാഴ്‌ച

വരേണ്യവർഗ്ഗത്തിന്റെ യുദ്ധക്കൊതി 19

വരേണ്യവർഗ്ഗത്തിന്റെ യുദ്ധക്കൊതി 18
_________________________________
ആകുലചിത്തനായ കർഷകൻ വേനലൽക്കാലത്തെ ഉറുമ്പിനെപ്പോലെ തന്നെ കഠിനാദ്ധ്വാനിയായിരുന്നു. അവർ തന്റെ മക്കൾക്കും കൊച്ചു മക്കൾക്കും എണ്ണ ആട്ടിയെടുക്കാൻ കഴിയുന്ന തരത്തിൽ ഒലിവുമരങ്ങൾ വച്ചുപിടിപ്പിക്കുകയും തനിക്കു ഇന്നുഭക്ഷിക്കാൻ ആർത്തിതോന്നുന്ന ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ചുതീർക്കാതെ, തണുപ്പുകാലത്തേക്കും അടുത്ത വർഷത്തേക്കും ഉപയോഗപ്പെടുത്തുന്നതിനായി സൂക്ഷിച്ചുവയ്ക്കുകയും ചെയ്തു.

കൃഷിയുടെ പിരിമുറുക്കം ദൂരവ്യാപകമായ അനന്തരഫലങ്ങൾ ഉളവാക്കി. വലിയ തോതിലുള്ള രാഷ്ട്രീയ, സാമൂഹിക സംവിധാനങ്ങളുടെ അടിസ്ഥാനമായിരുന്നു കൃഷി. ( കേന്ദ്രസർക്കാർ ഇന്ന് തിരിച്ചറിയാത്തതും അതാണെന്ന് ഓർക്കണം )

ആധുനിക കാലഘട്ടംവരെ, "90 ശതമാനത്തിൽ അധികം " ആളുകൾ കർഷകരായിരുന്നു, അവർ രാവിലെ ഉണർന്നെണീക്കുമ്പോൾ മുതൽ വിയർപ്പൊഴുക്കി നിലമൊരുക്കുകയും കൃഷിചെയ്യുകയും ചെയ്തു. അവർ ഉത്പാദിപ്പിച്ച മിച്ചം ഭക്ഷ്യവസ്തുക്കൾ കൊണ്ട് തീർത്തും ന്യൂനപക്ഷമായിരുന്ന ഒരു വരേണ്യവർഗത്തെ (രാജാക്കന്മാർ, ഗവൺമെന്റ് ഉദ്യോഗസ്ഥർ, പട്ടാളക്കാർ, പുരോഹിതർ, കലാകാരന്മാർ, ചിന്തകർ) പോറ്റിപ്പുലർത്തി.  പ്രവൃത്തിയെടുത്തിരുന്നവരിൽ കുറച്ചുപേർ നിലമുഴുവുകയും വെള്ളത്തൊട്ടികൾ ചുമക്കുകയും കുറച്ചുപേർ വിത്തെറിയുകയും ചെയ്തു. മാനവ ചരിത്രത്തിന്റെ കഴിഞ്ഞനാൾവഴി അവസ്ഥയായിരുന്നു അത്.

ചരിത്രത്തിലെ മിക്ക യുദ്ധങ്ങളും വിപ്ലവങ്ങളും സംഭവിച്ചതിനു കാരണം ഭക്ഷ്യ ദൗർലഭ്യമോ , ദാരിദ്ര്യമോ ആയിരുന്നില്ല. ഫ്രഞ്ചു വിപ്ലവത്തിനു തുടക്കമിട്ടതു സമ്പന്നരായ നിയമജ്ഞരാണ്, പട്ടിണിക്കാരായ കർഷകരല്ല. റോമൻ റിപ്ലബ്ലിക്കിന്റെ ഉയർന്ന അധികാരങ്ങൾ ബിസി ഒന്നാം നുറ്റാണ്ടിൽ തന്നെ അവർക്ക് കൈവന്നത് അവരുടെ പിതാമഹന്മാരുടെ വന്യമായ സ്വപ്ങ്ങൾക്കും അപ്പുറത്തുനിന്നു നിധികൾ നിറച്ച കപ്പൽവ്യൂഹങ്ങൾ മെഡിറ്ററേനിയിലേക്ക് എല്ലായിടത്തുനിന്നും എത്തിച്ചേർന്നു റോമക്കാരെ സമ്പന്നരാക്കിയപ്പോളാണ്. സമ്പന്നതയുടെ ആ ഉയർച്ച റോമയിലെ രാഷ്ട്രീയ സംവിധാനങ്ങളിൽ  മറ്റൊരു വിഭാഗം ആഗ്രഹിച്ചപ്പോളാണ് ( സമ്പത്ത് പങ്കിടാൻ ) ആഭ്യന്തര യുദ്ധങ്ങളിൽ തരിപ്പണമായത്. 1991-ൽ യുഗോസ്ലാവിയയിൽ അവിടുത്തെ ജനങ്ങളെ എല്ലാവരെയും പോറ്റിപ്പുലർത്തുന്നതിനു ആവശ്യമായതിനെക്കാൾ കൂടുതൽ സമ്പത്ത് ഉണ്ടായിരുന്നു, എന്നിട്ടും ഭീകരമായ രക്തച്ചൊരിച്ചിലോടെ ആ രാജ്യം ഛിന്നഭിന്നമായത് ചരിത്രം .

അഭിപ്രായങ്ങളൊന്നുമില്ല: