2021, ഡിസംബർ 27, തിങ്കളാഴ്‌ച

സത്യം നമ്മൾ കണ്ടതല്ല

കുരങ്ങിൽ നിന്ന് പരിണമിച്ചുണ്ടായ ഉന്നതവിഭാഗമല്ല മനുഷ്യർ, അതായത് ഏതോ ചില ആൾക്കുരങ്ങുകൾ പൂടപൊഴിഞ്ഞുപോയി. നടുവു നിവർത്തി നിന്നു മുന്നോട്ടു നടക്കുന്ന ദൃശ്യങ്ങൾ എല്ലായിടവും നാം വരച്ച് വയ്ക്കുന്നതരത്തിലല്ല പരിണാമം നടന്നത്. നടക്കുന്നത്. കുരങ്ങുവർഗ്ഗത്തിലെ അനേകം വിഭാഗങ്ങളിലെ ഒരു വിഭാഗമാണ് മനുഷ്യകുലം. മനുഷ്യകുലമുണ്ടായിട്ട് ഏകദേശം ഇരുപതു ലക്ഷം വർഷമായി. ഈ മനുഷ്യവിഭാഗത്തിൽത്തന്നെ ധാരാളം വ്യത്യസ്തമായ മനുഷ്യകുലങ്ങളുണ്ട്. ( ഹോമോ റുഡോൾഫെൻ ) (പൂർവ്വ ആഫ്രിക്ക) ഹോമോ എറെക്ടസ് ( നിവർന്ന മനുഷ്യൻ) ഇന്തോനേഷ്യയിലെ ജാവ ദ്വീപിലെ ഹോമോ സൊളോയെൻസിസ് , മറ്റൊരു ദ്വീപിലെ ഫ്ളോറെസ്, അവയെല്ലാം വ്യത്യസ്തരീതിയിലുള്ള കഴിവുകളാലും വ്യത്യസ്തരീതിയിലുള്ള ജീവിതശൈലികളാലും പരസ്പരം ഭിന്നമായിരുന്നു. യൂറോപ്പിൽ വസിച്ചിരുന്ന നിയാണ്ടർത്താൽ മനുഷ്യരെന്ന് നാം വിളിക്കുന്ന, നമ്മിൽ നിന്നും ഭിന്നരായ, മനുഷ്യവിഭാഗമായിരുന്നു അവസാനമായി ഭൂമിയിൽ ഉണ്ടായിരുന്ന നാമല്ലാത്ത മറ്റൊരു മനുഷ്യക്കൂട്ടം. അവർക്ക് വംശനാശം വന്നിട്ട് ഏകദേശം മുപ്പതിനായിരം വർഷമായി. നമ്മുടെ ജനിതകപരിശോധനയിൽ നിന്നും ഇവരുമായി നാം ഒരുകാലത്ത് ഇണചേർന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു മനുഷ്യക്കൂട്ടം ഡെനിസോവൻസാണ്. പലയിനം മനുഷ്യകുലങ്ങളുണ്ടായതിൽ ഒന്നുമാത്രമാണ് ഇന്നവശേഷിക്കുന്ന ഹോമോസാപ്പിയർ എന്ന നമ്മൾ, നാമുണ്ടായിട്ട് രണ്ട് ലക്ഷം വർഷവും.

2021, ഡിസംബർ 17, വെള്ളിയാഴ്‌ച

ചരിത്രം ആപേക്ഷികം

മനുഷ്യരുടെ നന്മയ്ക്കായി ചരിത്രം പ്രവർത്തിക്കുന്നു എന്നതിനു തെളിവില്ല. കാരണം, അത്തരം നേട്ടങ്ങളെ അളക്കുന്നതിനു വസ്തുനിഷ്ഠമായ അളവുസാമഗ്രികൾ നമുക്ക് ഇല്ല.
ചരിത്രം നടത്തുന്ന തെരഞ്ഞെടുപ്പുകളെ വിശദീകരിക്കാൻ നമുക്കു കഴിയുന്നതല്ല. എന്നാൽ അവയെ സംബന്ധിക്കുന്ന വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ നമുക്കു പറയാൻ കഴിയുന്നതാണ്. ചരിത്രത്തിന്റെ തെരഞ്ഞെടുപ്പുകൾ മനുഷ്യരുടെ നേട്ടത്തിനു വേണ്ടി നടത്തപ്പെടുന്നവയല്ല. ചരിത്രം ചുരുൾ നിവർത്തുന്നതിനനുസൃതമായി മനുഷ്യരുടെ സ്വസ്ഥത അനിവാര്യമായി മെച്ചപ്പെടുന്നുവെന്നു കാട്ടുന്ന യാതൊരു തെളിവുകളും നമുക്കു ലഭ്യമല്ല തന്നെ. മനുഷ്യർക്ക് പ്രയോജനമുള്ള സംസ്കാരങ്ങൾ തീർച്ചയായും വിജയിക്കുകയും വ്യാപിക്കുകയും ചെയ്യും, പ്രയോജനമില്ലാത്ത സംസ്കാരങ്ങൾ അപ്രത്യക്ഷമാകും. നിലവിൽ നമ്മൾ വിശ്വസിക്കുന്ന മതങ്ങളും, ദൈവ, സംസ്കാരങ്ങളും ഇല്ലതാകും കാരണം സയൻസിന്റെ പുരോഗതി മനുഷ്യ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്നു. പുതിയ സംസ്കാരങ്ങൾ ഇന്നുള്ള തരത്തിലായിരിക്കില്ല. ഒരു പക്ഷേ മനുഷ്യ പുരോഗതിയിൽ മതങ്ങൾക്കും , ദൈവങ്ങൾക്കും ഒരു സ്ഥാനവുമില്ലാന്ന് ബോധ്യപ്പെടുമ്പോൾ സംഭവിക്കുന്ന സ്വഭാവികമായ പര്യവസാനം മാത്രാന്നെത് മുൻകാലങ്ങൾ പഠിക്കുമ്പോൾ നമുക്ക് ബോധ്യപ്പെടുന്നു.
Like
Comment
Share

2021, നവംബർ 30, ചൊവ്വാഴ്ച

ബുദ്ധൻ ദൈവമല്ല

ബുദ്ധമതത്തിലെ കേന്ദ്ര കഥാപാത്രം ഒരു ദേവനല്ല. പിന്നെയോ സിദ്ധാർത്ഥ ഗൗതമൻ എന്ന ഒരു മനുഷ്യജീവിയാണ്. ബുദ്ധമത പാരമ്പര്യ പ്രകാരം, ഗൗതമൻ ഒരു ചെറിയ ഹിമാലയ രാജ്യത്തിന്റെ അവകാശി ആയിരുന്നു. ഏതാണ്ട് 500 ബിസിയോടടുത്ത് തനിക്കു ചുറ്റും കണ്ട ദുരി തങ്ങൾ രാജകുമാരനെ വല്ലാതെ സ്വാധീനിച്ചു. പുരുഷന്മാരും സ്ത്രീകളും കുട്ടികളും പ്രായമുള്ളവരും ദുരിതമനുഭവിക്കുന്നതു അദ്ദേഹംകണ്ടു. അവർ അനുഭവിച്ച ദുരിതം യുദ്ധം, പകർച്ചവ്യാധി എന്നിങ്ങനെ വല്ലപ്പോളുമുള്ള ദുരന്തങ്ങൾ കാരണം മാത്രമല്ല, പിന്നെയോ മനുഷ്യാവസ്ഥയുടെ അവിഭാജ്യഭാഗങ്ങളായ ആകുലതയും നൈരാശ്യവും അസംതൃപ്തിയും പോലെയുള്ള കാരണങ്ങൾ കൊണ്ടുകൂടിയാണ്. ആളുകൾ സമ്പത്തും അധികാരവും പിന്തുടരുന്നു. അറിവും സ്വത്തുകളും നേടുന്നു. 

മക്കളെ ജനിപ്പിക്കുന്നു, വീടുകളും കൊട്ടാരങ്ങളും പണിതുയർത്തുന്നു. എന്തൊക്കെ നേടിയാലും അവർ തൃേപ്തരാകുന്നില്ല. ദാരിദ്ര്യത്തിൽ കഴിയുന്നവർ സമ്പത്തു സ്വപ്നം കാണുന്നു. ഒരുലക്ഷം ഉള്ളവർക്ക് രണ്ടു ലക്ഷം വേണം. സമ്പന്നരും പ്രശസ്തരും പോലും ദുർലഭമായി മാത്രമാണ് സംതൃപ്തർ. അവരും അന്തമില്ലാത്ത ഉത്തരവാദിത്തങ്ങളാലും ആകുലതകളാലും വേട്ടയാടപ്പെടുന്നു. രോഗവും പ്രായാധിക്യവും മരണവും കയ്പുനിറഞ്ഞ ഒരന്ത്യം അവർക്കു പ്രദാനം ചെയ്യുന്നതുവരെ, അവർ വാരിക്കൂട്ടിയതൊക്കെയും പുകപോലെ അപ്രത്യക്ഷമാകുന്നു. ജീവിതം അർത്ഥരഹിതമായ ഒരു മത്സരയോട്ട മാണ്. എങ്ങനെയാണ് അതിൽ നിന്നു രക്ഷപെടുന്നത് ...?

ഇരുപത്തിയൊൻപതാം വയസിൽ അർദ്ധരാത്രിയിൽ ഗൗതമൻ തന്റെ കുടുംബത്തെയും സ്വത്തുകളെയും ഉപേക്ഷിച്ചു കൊട്ടാരത്തിൽ നിന്നിറങ്ങി നടന്നു. ഉത്തരേന്ത്യയിൽ ഉടനീളം ഭവനരഹിതനായി, ഭിക്ഷാടകനായി അലഞ്ഞുതിരിഞ്ഞു. ദുരിതത്തിൽ നിന്നു പുറത്തേക്കുള്ള ഒരു വഴി തേടുകയായിരുന്നു . എല്ലായ്പ്പോളും അസംതൃപ്തി ഏതെങ്കിലും തരത്തിൽ നിലനിന്നു. അദ്ദേഹം നിരാശനായില്ല. പൂർണമായ മുക്തിക്കുള്ള ഒരു രീതി കണ്ടെത്തുന്നതുവരെ തന്റെ സ്വന്തം നിലയിൽ ദുരിതത്തെ മനസ്സിലാക്കണമെന്നു അദ്ദേഹം തീരുമാനമെടുത്തു. മനുഷ്യന്റെ ദുഃഖങ്ങളുടെ സാരവും കാരണങ്ങളും പരിഹാരങ്ങളും ധ്യാനിച്ചുകൊണ്ടു അദ്ദേഹം ആറു വർഷം ചെലവഴിച്ചു. ഒടുവിൽ അദ്ദേഹത്തിനു ബോധ്യമുണ്ടായി. നിർഭാഗ്യം, സാമൂഹ്യ അനീതി, ദൈവേച്ഛ എന്നിവകൊണ്ടു സംഭവിക്കുന്നതല്ല ദുരിതം. മറിച്ച്, ഒരാളുടെ മനസ്സിന്റെ പെരുമാറ്റ രീതികളാണ് ദുരിതം വരുത്തിവയ്ക്കുന്നത്.

2021, നവംബർ 21, ഞായറാഴ്‌ച

രതിവാഴ്ച

രാജവാഴ്ച കാലത്ത്  അക്രമകാരികളായിട്ടുള്ള വാഴ്ചക്കാർ അവരുടെ സാമ്രാജ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി   മറ്റു  രാജ്യങ്ങളിൽ അതിക്രമിച്ചു കയറുകയും അവിടെയുള്ള സമ്പത്ത് കൊള്ളയടിക്കുകയും പുരുഷന്മാരെ കൊല്ലുകയും സ്ത്രീകളെ പിടിച്ചു കൊണ്ടു വരികയും   ലൈംഗിക അടിമകളാക്കി ഭടൻമാർക്കും  മറ്റ് അതിഥികൾക്കും നിർബന്ധപൂർവ്വം പങ്കുവെക്കുകയും ചെയ്യും. സ്വരാജ്യെത്തെ സ്ത്രീകളെ മേൽതട്ടിലുള്ള പുരുഷന്മാർക്ക് പ്രാപിക്കുവാൻ അവരുടെ സമ്മതമില്ലാതെ കഴിയുന്ന സ്ഥിതി ഉണ്ടായിരുന്നു.  മറ്റ് ബഹുഭൂരി പക്ഷം ജീവികളിലേയും പുരുഷൻ എത്ര ബലവാനായാലും സ്വന്തം ഇണയുടെ സമ്മതത്തിനായി, അവൾ ലൈംഗികമായി പരുവപ്പെട്ട് ഒരുങ്ങാനായി, കാത്തിരിക്കുന്നതായി കാണാം. ആദ്യ കാലങ്ങളിൽ  മനുഷ്യപുരുഷനും ഇങ്ങനെത്തന്നെയായിരുന്നു.  പക്ഷേ, കാർഷിക വിപ്ലവത്തിനും,  ജ്ഞാനവിപ്ലവത്തിനും ശേഷം മനുഷ്യനിൽ ദൈവ സങ്കല്പങ്ങളും തുടർന്നു മത സങ്കല്പങ്ങളും വന്നതിനുശേഷം സ്ത്രീകളോട് അവരുടെ അനുവാദമില്ലാതെ തന്നെ ബലപ്രയോഗങ്ങളിലൂടെ ബന്ധപ്പെടാൻ
 കഴിയുമെന്ന പുരുഷന്റെ അറിവ് സ്ത്രീകളുടെ പൊതുവായ സാമൂഹിക സ്ഥാനത്തിന്റെ അടിത്തറയിളക്കി.

2021, നവംബർ 16, ചൊവ്വാഴ്ച

ഒരു വല്ലാത്ത അഭാസം തന്നെ

സയൻസിനെ എതിർക്കുന്നവരും , അംഗീകരിക്കാത്തവരുമായ
  മതങ്ങൾ, മതപുരോഹിതർ ,മതമേലധ്യക്ഷന്മാർ ആൾദൈവങ്ങൾ ഇവരെല്ലാം സയൻസിന്റെ വളർച്ചയും അതിന്റെ എല്ലാ പുരോഗതിയും നിരന്തരം അനുഭവിക്കുകയും , ജീവിതത്തിൽ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. 
എന്നാൽ സയൻസിനെ ഇവർ എതിർക്കുകയും വിമർശിക്കുകയും ചെയ്യുന്നത് എന്തെർത്ഥത്തിലാണ്.
മാത്രവുമല്ല നിലവിലെ എല്ലാ മതങ്ങളും സയൻസ് പഠിപ്പിക്കുന്ന വിദ്യാലായങ്ങളും ഉയർന്ന വിദ്യാഭ്യാസ സ്ഥാനപനങ്ങളും പണിയുകയും നടത്തികൊണ്ടു പോകുന്നതും എന്തിനാണ് ? ? 

2021, നവംബർ 15, തിങ്കളാഴ്‌ച

പുരോഗതി' അതെന്താണ്


“കുരങ്ങുകൾ പരിണമിച്ചാണോ മനുഷ്യനുണ്ടായത് ? നിശ്ചയമായും അല്ല.

. ഒരു ജീവിയെന്ന നിലയിൽ മനുഷ്യർക്ക് ആന്തരിക പുരോഗ തി ഉണ്ടായിട്ടുണ്ടോ?

നിശ്ചയമായും ഇല്ല.

ങ്... അപ്പോൾ എല്ലാ പാഠപുസ്തകത്തിന്റെയും താളുകളിൽ മനു ഷ്യൻ കുരങ്ങിൽ നിന്നും പരിണമിച്ച് പരിണമിച്ച് എങ്ങനെ മനുഷ്യനായി മാറി എന്ന വസ്തുത ചിത്രങ്ങളടക്കം നാം പഠിക്കുന്നത് തെറ്റാണെന്നാണോ നിങ്ങൾ പറയുന്നത് ? അതേ, അതു തെറ്റുതന്നെയാണ്. ഇത്രയും വലിയ ഒരു ആന മണ്ടത്തരം ശാസ്ത്രത്തിന്റെ പേരിൽ നാം പഠിക്കാനും പഠിപ്പിക്കാനും തുടങ്ങിയിട്ട് കാലമേറെയായി. അത് തിരുത്തുക തന്നെ വേണം.

അപ്പോൾ പുരോഗതിയുമുണ്ടായിട്ടില്ല? ഇല്ല പുരോഗതിയുമുണ്ടായിട്ടില്ല. മാറ്റങ്ങൾ മാത്രമാണുണ്ടാകുന്നത്.

അപ്പോൾ ചുറ്റുപാടും കാണുന്ന ഈ മാറ്റങ്ങൾ ഒന്നും പുരോഗ തിയല്ല എന്നാണോ നിങ്ങൾ പറയുന്നത്?

ചുറ്റുപാടും കാണുന്ന മാറ്റങ്ങൾ നിശ്ചയമായും പുരോഗതി തന്നെ യാണ്. പോരാട്ടത്തിൽ 
നഖങ്ങളും പല്ലുകളും ഉപയോഗിക്കുന്നിനുപകരം നാം കല്ലും വടിയും ഉപയോഗിച്ചു. കല്ലിനും വടിയ്ക്കും പകരം കുന്തവും വാളും ഉപയോഗിച്ചു. അത് പുരോഗതിയാണ്. കുന്തത്തിനും വാളിനും പകരം തോക്കും മിസൈലും ഉപയോഗിക്കുന്നു; അതും നിശ്ചയമായും പുരോഗതിയാണ്. കാളവണ്ടിക്കു പകരം കുതിരവണ്ടിയും കുതിരവണ്ടിക്കു പകരം ഇന്ന് കാറും ബസ്സും ഉപയോഗിക്കുന്നു. ഇതും പുരോഗതിതന്നെയാണ്. അതേ, നമ്മുടെ ചുറ്റുപാടുകൾ കൂടുതൽ നന്നായി ഇണക്കുന്നതിൽ നമുക്ക് നല്ല പുരോഗതിയുണ്ട്.

2021, നവംബർ 13, ശനിയാഴ്‌ച

ഓർമ്മകൾ ഉണ്ടാകണം

ഓർമ്മകൾ ഉണ്ടായിരിക്കണം
__________________________________
ഓർമ്മയുണ്ടോ ഈ മുഖം എന്ന് ഭരത് ചന്ദ്രൻ  IPS  മാഡം അച്ചാമ്മ വർഗ്ഗീസിന്റെ മുഖത്ത് നോക്കി ചോദിക്കുന്നത് അതുകൊണ്ടാണ് നാം അതിവേഗം ചലിച്ചു കൊണ്ടിരിക്കുകയല്ലേ ....

ചലിക്കുന്നേയില്ലെന്നു തോന്നുമ്പോഴും നാം എത്ര വേഗത്തിലാണ് ചലിച്ചുകൊണ്ടിരിക്കുന്നതെന്ന് എപ്പോഴെങ്കിലും നിങ്ങൾ 
ചിന്തിച്ചിട്ടുണ്ടോ?'

- പ്രൊഫസർ ആൻഡ് ഫാായ്, Astrophysicist.

സംഗതികൾ പലപ്പോഴും കാണുന്ന പോലെയല്ല. നിങ്ങൾകൂടി ഭാഗമായ ക്ഷീരപഥം ശൂന്യാകാശത്തി ലൂടെ മണിക്കൂറിൽ 21 ലക്ഷം കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമി സ്വന്തം അച്ചുതണ്ടിൽ തിരിയുന്നതിന്റെയോ (ഭൂമദ്ധ്യരേഖ യോടടുക്കുമ്പോൾ മണിക്കൂറിൽ 1600 കിലോമീറ്റർ വേഗതയിലും ധ്രുവങ്ങളിൽ നിശ്ചലമായും) ഭൂമി സൂര്യനുചുറ്റും പ്രദക്ഷിണം വെക്കുന്നതിന്റെയോ (മണിക്കൂറിൽ 107,000 കിലോമീറ്റർ വേഗതയിൽ) സൂര്യൻ ക്ഷീരപഥത്തെ ചുറ്റി സഞ്ചരിക്കുന്നതിന്റെയോ (മണിക്കൂറിൽ 792,000 കിലോമീറ്റർ വേഗതയിൽ അനന്തരഫലങ്ങൾ കണക്കാക്കാതെയാണ് ഇതെന്ന് ഓർമ്മിക്കണം.  ഓർമ്മകൾ ഉണ്ടായിരിക്കണം

2021, ജനുവരി 27, ബുധനാഴ്‌ച

ഭയപ്പെടുന്ന പുരുഷൻമാർ - 28


എക്സ് - വൈ ക്രോമോസോമുകളും വൃഷണങ്ങളും ധാരാളം ടെസ്റ്റോസ്റ്റെറോണും പോലെയുള്ള ജീവശാസ്ത്രപരമായ ഗുണങ്ങളുള്ള - ഒരു സാപിയൻസ് അല്ല ഒരു പുരുഷൻ. മറിച്ച്, അവന്റെ സമൂഹത്തിന്റെ കല്പിത  സംസ്കാരത്തിലെ മിത്തുകൾ അവന് പ്രത്യേകമായ പൗരുഷവേഷങ്ങൾ എന്നിവ നല്കുന്നു. അതു പോലെ, രണ്ട് എക്സ് ക്രോമോസോമുകളും ഒരു ഗർഭപാത്രവും ധാരാളം ഇസ്രജനും ഉള്ള ഒരു സാപിയൻസ് അല്ല ഒരു സ്ത്രീ . മറിച്ച് അവൾ ഒരു സങ്കല്പിത മനുഷ്യ ക്രമത്തിലെ ഒരു പെൺ അംഗമാണ്. അവളുടെ സമൂ ഹത്തിലെ മിത്തുകൾ അവൾക്ക് പ്രത്യേകമായ സ്ത്രൈണവേഷങ്ങൾ, അവകാശങ്ങൾ , ഉത്തരവാദിത്തങ്ങൾ  എന്നിവ നല്കുന്നു. ജീവശാസ്ത്രത്തിൽ നിന്നു വ്യത്യസ്തമായി മിത്തുകൾ പുരുഷന്മാരുടെയും സ്ത്രീകളുടെയും വേഷങ്ങളും അവകാശങ്ങളും ഉത്തരവാദിത്വങ്ങളും നിർവചിക്കുന്നു .

പുരുഷന്മാർ തങ്ങളുടെ പുരുഷത്വം നിരന്തരം തെളിയിച്ചു കൊണ്ടിരിക്കണം. ഒരു സ്ത്രീയുടെ പ്രവൃത്തിയും ഒരിക്കലും അവസാനിക്കുന്നില്ല. താൻ മതിയായ സ്ത്രൈണതയുള്ളവളാണെന്നു അവൾ തന്നെയും മറ്റുള്ളവരെയും നിരന്തരം ബോദ്ധ്യപ്പെടുത്തിക്കൊണ്ടിരിക്കണം.

 തങ്ങളുടെ പുരുഷത്വത്തിനുള്ള അവകാശം നഷ്ടപ്പെടുമെന്ന് നിരന്തരമായ ഭയത്തിലാണ് പുരുഷന്മാർ പ്രത്യേകിച്ചും ജീവിക്കുന്നത്. ചരിത്രത്തിൽ ഉടനീളം, "അവൻ ഒരു പുരു ഷനായിരുന്നു!' എന്നു ആളുകൾ പറയുന്നതിനു വേണ്ടി അപകടങ്ങൾ നേരിടാനും ജീവൻ ത്യജിക്കാനും പുരുഷന്മാർ തയാറായിരുന്നു.

------------------
1 - പതിനെട്ടാം നൂറ്റാണ്ടിലെ പുരുഷത്വം: ഫ്രാൻസിലെ ലൂയി പതിനാറാമൻ രാജാവിന്റെ ഔദ്യോഗിക ഛായാചിത്രം. നീളമുള്ള വിഗും സ്റ്റോക്കിങ്സും ഉയർന്ന ഹീലുള്ള ഷൂസും നർത്തകന്റെ മാതിരി നില്പ്പും - വലിയ ഒരു വാളും. സമകാലിക യൂറോപ്പിൽ ഇവയെല്ലാം (വാൾ ഒഴികെ) തണത യുടെ അടയാളങ്ങളായി കണക്കാക്കപ്പെടും. എന്നാൽ തന്റെ കാലത്ത് ലൂയി പുരുഷത്വത്തിന്റെയും ശക്തിയുടെയും ഒരു യൂറോപ്യൻ മാതൃക ആയിരുന്നു.



-------------------------------
2_  ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുരുഷത്വം, മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഒരു ഔദ്യോഗിക ഛായാചിതം. വിഗിനും സ്റ്റോക്കിങ്സിനും ഉയർന്ന ഹീലുകൾക്കും വാളിനും എന്തു സംഭവിച്ചു?



2021, ജനുവരി 24, ഞായറാഴ്‌ച

സ്ത്രീകൾ വെറും അടിമകൾ 27


അന്യായമായ വിവേചനം പലപ്പോളും കാലം ചെല്ലുമ്പോൾ കൂടുതൽ കൂടുതൽ വഷളാകുന്നു . പണംവന്നു പണത്തോടു ചേരുന്നു, ദാരിദ്യം വന്നു ദാരിദ്ര്യത്തോടു ചേരുന്നു. വിദ്യാഭ്യാസം വിദ്യാഭ്യാസത്തോടു വന്നുചേരുന്ന, അജ്ഞത അജ്ഞതയോടു ഒത്തുചേരുന്നു.  ചരിത്രം ഒരിക്കൽ ഇരകളാക്കിയവർ വീണ്ടും ഇരയാക്കപ്പെടുവാനാണ് സാദ്ധ്യത . ചരിത്രം പദവികൾ നല്കിയവർ കൂടുതൽ പദവികളിലേക്ക് വീണ്ടും ഉയർത്തപ്പെടാനാണ്  സാദ്ധ്യതയേറേയും .

മിക്ക സാമൂഹ്യ-രാഷ്ട്രീയ തട്ടുവ്യത്യാസങ്ങളും യുക്തിപരമോ ജീവ ശാസ്ത്രപരമോ ആയ അടിസ്ഥാനം ഇല്ലാത്തവയാണ്. എന്നാൽ യാദ്യ ച്ഛികമായ സംഭവവികാസങ്ങൾ മിത്തുകളുടെ പിന്തുണയോടെ അത്തരം വിവേചനങ്ങളെ നിലനിർത്തുന്നു. 
വംശം എന്നാത് ആധുനിക അമേരിക്കക്കാർക്ക് വളരെ പ്രധാനപ്പെട്ടതാണ്, എന്നാൽ മദ്ധ്യകാല മുസ്ലീങ്ങൾക്ക് താരതമ്യേന അപ്രധാനമാണ്. ജാതി എന്നതിനു മദ്ധ്യകാല ഇന്ത്യയിൽ ജീവിതത്തിലും മരണത്തിലും കനത്ത സ്വാധീനമാണുള്ളത്, ആധുനിക യൂറോപ്പിൽ അതു നില നില്ക്കുന്നതേയില്ല.

എല്ലായിടത്തുമുള്ള ആളുകൾ പുരുഷന്മാരും സ്ത്രീകളും എന്നു വേർതിരിക്കപ്പെട്ടിരുന്നു. ഏതാണ്ട് എല്ലായിടത്തും പുരുഷന്മാർ മേൽക്കൈ നേടി, കുറഞ്ഞപക്ഷം കാർഷിക വിപ്ലവത്തിനു ശേഷം.

അനേകം സമൂഹങ്ങളിൽ സ്ത്രീകൾ പുരുഷന്മാരുടെ (മിക്കപ്പോളും തങ്ങളുടെ പിതാവിന്റെ ഭർത്താവിന്റെ, അല്ലെങ്കിലും സഹോദരന്റെ) സ്വത്തു മാത്രമായിരുന്നു. അനേക പൗരാണിക നിയമസംവിധാനങ്ങളിൽ, ബലാൽക്കാരം സ്വത്തവകാശലംഘനമായി കണക്കാക്കപ്പെട്ടു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇര ബലാല്ക്കാരം ചെയ്യപ്പെട്ട സ്ത്രീ ആയിരുന്നില്ല പിന്നെയോ അവളുടെ ഉടമസ്ഥനായ പുരുഷനായിരുന്നു.  ബലാല്ക്കാരം ചെയ്തവൻ ഒരു മണവാട്ടിപ്പണം ആ സ്ത്രീയുടെ പിതാവിനോ, സഹോദരനോ നൽകിയാൽ തീരുന്ന കുറ്റമേയുളളു . 

ഒരു പുരുഷൻ തന്റെ ഭാര്യയെ ബലാല്ക്കാരം ചെയ്തതെങ്കിൽ അയാൾ കുറ്റമൊന്നും ചെയ്തില്ല. വാസ്തവത്തിൽ, ഒരു ഭർത്താവ് തന്റെ ഭാര്യയെ ബലാല്ക്കാരം ചെയ്തുവെന്ന ആശയംതന്നെ നിലനില്ക്കുന്നതല്ല എന്നതാണ് പുരുഷപക്ഷം. ഭാര്യയായി കഴിഞ്ഞാൽ അവളുടെ ലൈംഗികതയുടെ പൂർണ നിയന്ത്രണം ലഭിക്കുക എന്നതാണ് ഭർത്താവായിരിക്കുക എന്നതുകൊണ്ടു ഉദ്ദേശിക്കുന്നത് (ഇന്നും അതിൽ മാറ്റമൊന്നുമില്ല) ഒരു മനുഷ്യൻ തന്റെ പേഴ്സ് കട്ടെടുത്തു എന്നു പറയുന്നതു പോലെതന്നെ യുക്തിഹീനമാണ് ഒരു ഭർത്താവ് തന്റെ ഭാര്യയെ ബലാല്ക്കാരം ചെയ്തുവെന്നു പറയുന്നത്.  ( ഇന്നു കോടതികളിൽ അത്തരം കേസ്സുകൾ വരുന്നുണ്ട് എന്നത് സ്ത്രീ അവളുടെ അവകാശങ്ങൾ തിരിച്ചറിഞ്ഞു എന്നതിനു തെളിവാണ്)

പുരുഷത്വവും , സ്ത്രൈണതയും സംബന്ധിക്കുന്ന സവിശേഷതകളുടെ ഒരു കൂട്ടം തന്നെ സമൂഹങ്ങൾ വളരെ മുന്നേ തയ്യാറാക്കി വച്ചിട്ടുണ്ടു . അതിനെ പിൻപറ്റിയാണ് നമ്മുടെ നിയമങ്ങളും , ന്യായവാദങ്ങളുമെല്ലാം .  സ്ത്രീയുടെ സ്വാതന്ത്ര്യവും, അവകാശങ്ങളും പുരുഷൻ നിശ്ചയിക്കുന്നതു കൊണ്ടാണ് അതു സംഭവിച്ചത്. സ്ത്രീയാണ് പുരുഷന്റെ സ്വാതന്ത്ര്യവും അവകാശങ്ങളും തീരുമാനിക്കുന്നെങ്കിൽ  മറിച്ചും ഇതു സംഭവിക്കുമായിരുന്നു.

കറുത്തവനുമേൽ ചാർത്തിയ ഗൂഢാലോചന 26


_________________________________
ചരിത്രത്തിൽ പലപ്പോഴും ചില പ്രത്യേക കാലഘട്ടത്തിൽ സമൂലമായ മാറ്റങ്ങളുടെ യാദൃച്ഛികതകൾ ധാരളം സംഭവിചിട്ടുണ്ട്. ഉദാഹരണത്തിന് :1865 ആയപ്പോളേക്കും കറുത്തവർഗക്കാർ വെള്ളക്കാരെക്കാൾ ബുദ്ധി കുറഞ്ഞവരും കൂടുതൽ അക്രമകാരികളും ലൈംഗികമായി ജീർണതയുള്ളവരും അലസരും വ്യക്തിശുചിത്വത്തിൽ താല്പര്യമില്ലാത്തവരുമാണെന്നു വെള്ളക്കാരും , അനേകം കറുത്തവർഗക്കാരും  അനായാസം വിശ്വസിച്ചു. അവർ അങ്ങനെ അക്രമത്തിന്റെയും മോഷണത്തിന്റെയും ബലാത്സംഗത്തിന്റെയും രോഗത്തിന്റെയും (മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അശുദ്ധി) കൈയാളുകളായി. 1895-ൽ അലബാമയിലെ ഒരു കറുത്തവർഗക്കാരൻ നല്ല ഒരു വിദ്യാഭ്യാസം തരപ്പെടുത്തുന്നതിൽ വിജയിക്കുകയും അതിനു ശേഷം ബാങ്ക് ക്ലാർക്ക് എന്ന ബഹുമാന്യതയുള്ള ഒരു ജോലിക്കുവേണ്ടി അപേക്ഷിക്കുകയും ചെയ്താൽ, അയാൾക്കു ആ ജോലി ലഭിക്കുന്നതിനുള്ള സാദ്ധ്യത സമാന യോഗ്യതകളുള്ള വെള്ളക്കാരനായ ഒരു ഉദ്യോഗാർത്ഥിക്കുള്ളതിനെക്കാൾ വളരെ കുറവായിരുന്നു. ആശ്രയിക്കാൻ കൊള്ളാത്തവരും അലസരും ബുദ്ധികുറഞ്ഞവരുമാണെന്ന ഗൂഢാലോചന  നിലനിന്നിരുന്നു.

ഈ അപമാനം വാസ്തവമല്ല മിഥ്യയാണെന്നു ക്രമേണ ആളുകൾ മനസ്സിലാക്കുമെന്നും കാലക്രമത്തിൽ കറുത്ത വർഗക്കാർക്ക് തങ്ങൾ വെള്ളക്കാരെപ്പോലെതന്നെ സമർത്ഥരും നിയമം അനുസരിക്കുന്നവരും വ്യത്തിയുള്ളവരും ആണെന്നു തെളിയിക്കാനാകുമെന്നും നിങ്ങൾ ചിന്തിക്കുന്നുണ്ടാവും.
വാസ്തവത്തിൽ, അതിനു വിരുദ്ധമായാണ് സംഭവിച്ചത് .

കാലം ചെന്നപ്പോൾ ഈ മുൻവിധികൾ കൂടുതൽ കൂടുതൽ ഉറച്ചുപോയി. മെച്ചപ്പെട്ട എല്ലാ ജോലികളും വെള്ളക്കാർ കൈവശപ്പെടുത്തിയിരുന്നതിനാൽ, കറുത്തവർ യഥാർത്ഥത്തിൽ മികവുകുറഞ്ഞവരാണെന്നു വിശ്വസിക്കുന്നതു എളുപ്പമായിത്തീർന്നു.
ഉദാഹരണം ഇന്ത്യയിലെ ദളിതുവിഭാഗങ്ങൾ . ഒരു പക്ഷേ ചില ഏറ്റക്കുറവുകൾ വന്നേക്കാം എങ്കിലും സമാന കീഴ് വഴക്കം എല്ലാ രാജ്യത്തും നിലനിന്നിരുന്നു.

 നോക്കൂ,' ശരാശരി പൗരനായി  വെള്ളക്കാരൻ പറഞ്ഞു :, "തലമുറകളായി കറുത്തവർ സ്വതന്ത്രരാണ്. എന്നിട്ടും കറുത്ത പ്രഫസർമാരും വക്കീലന്മാരും ഡോക്ടർമാരും ബാങ്ക് ടെല്ലർമാർ പോലും ഇല്ല. കറുത്തവർ ബുദ്ധികുറഞ്ഞവരും കഠിനാദ്ധ്വാനം ചെയ്യാത്തവരും ആണെന്നതിനുള്ള തെളിവല്ലേ അത്?' 

വിഷമവൃത്തം അവിടെ അവസാനിച്ചില്ല. കറുത്തവർക്കെതിരായ ആക്ഷേപം ശക്തമായതോടുകൂടി, അവ വംശീയ ക്രമം പരിരക്ഷിക്കുന്നതിനു ഉദ്ദേശിക്കപ്പെട്ടിട്ടുളള 'ജിം കാ' നിയമങ്ങളും രീതികളുമായി പരിവർത്തനം ചെയ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിനും വെള്ളക്കാരുടെ സ്കൂളിൽ പഠിക്കുന്നതിനും വെള്ളക്കാരുടെ കടകളിൽ നിന്നു സാധനങ്ങൾ വാങ്ങുന്നതിനും വെള്ളക്കാരുടെ റസ്റ്റോറന്റുകളിൽ ഭക്ഷണംകഴി ക്കുന്നതിനും കറുത്തവർഗക്കാർക്കു വിലക്കുണ്ടായി. ഇന്ത്യയിൽ  അഥവ കറുത്തവർക്ക് ഭക്ഷണം നൽകിയാൽ അതിനു വേണ്ടുന്ന പ്രത്യേക പാത്രങ്ങളും വ്യാപര സ്ഥാപനങ്ങളിൽ സൂക്ഷിച്ചിരുന്നു.
കറുത്തവർ തെമ്മാടികളും അലസരും പകയുള്ളവരും ആയതിനാൽ അവരിൽ നിന്നുമുള്ള സംരക്ഷണത്തിന് നിയമം എന്നതായിരുന്നു വെള്ളക്കാരുടെ പ്രധാനാവശ്യം.

നിറം കെടുത്തിയ സമത്വവും സ്വാതന്ത്ര്യവും .... 25



 മുകൾ തട്ടുട്ടിലുള്ളവർ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും അധികാരവും വേണ്ടുവോളം അനുഭവിക്കുമ്പോൾ . അവർക്ക് സർക്കാർ സഹായവും , പിന്തുണയും നൽകുന്നു. താഴെത്തട്ടിലുള്ളവർ രണ്ടാംതരം പൗരൻമാരെ പോലെ അവഗണനയും അടിച്ചമർത്തലും നേരിടുന്നു. ഡൽഹിയിലെ കർഷക സമരം പോലെ .നമ്മുടെ ലോകത്തിന്റെ ഒരു പൊതുസ്വഭാവം ഇതാണ് .

 ഉദാഹരണംമായി, ഹമുറാബിയുടെ നിയമസംഹിത മേൽത്തട്ടുകാരെന്നും സാധാരണക്കാരെന്നും അടിമകളെന്നും  ഒരു ക്രമം സ്ഥാപിച്ചു. മേൽത്തട്ടുകാർക്ക് ജീവിതത്തിന്റെ എല്ലാ സുഖസൗകര്യളും ലഭിക്കുന്നു. അവശേഷിച്ചത് സാധാരണക്കാർക്ക് ഭാഗികമായോ ,നാമമാത്രമായോ ലഭിക്കുന്നു.  താഴെ തട്ടിലുള്ളവർ പരാതിപ്പെടാൻ പാടില്ല. പരാതിപ്പെട്ടാൽ മർദ്ദനവും , ജയിലറയും വിധിക്കുന്നു. ആദ്യനിയമ സംഹിതയായ ഹമുറാബിയുടെ നിയമം പിൻപറ്റിയ എല്ലാ മേഖലയിലും ഈ വേർതിരിവ് കാണാനാകും. അതു മതങ്ങളിലായാലും , ഭരണഘടനയിലായാലും , സാമൂഹ്യ വ്യവസ്ഥിതിയിലായാലും എല്ലായിടത്തും അതു പ്രകടമാണ്. ഉദാഹരണത്തിന്  അമേരിക്കയിൽ 1776 ൽ ഹമുറാബിയുടെ നിയമ വ്യവസ്ഥയെ പിൻപറ്റി സ്ഥാപിച്ച  ഭരണക്രമത്തിൽ എല്ലാ മനുഷ്യർക്കും സമത്വമെന്ന പ്രഖ്യാപനമുണ്ടെങ്കിലും തട്ടുകളായുള്ള സാമൂഹ്യക്രമം  നിലനിൽക്കുന്നു.

അതുകൊണ്ടുതന്നെ സ്വാതന്ത്ര്യം അനുഭവിക്കുന്ന വെള്ളക്കാരുടെ സമത്വാവകാശങ്ങളിൽ   കറുത്ത വർഗ്ഗക്കാർ പെടാതെ പോകുന്നു.  അവർക്ക് സ്വാതന്ത്ര്യത്തിനും സാമൂഹിക സമത്വത്തിനും അർഹതയില്ല. 
 സ്വാതന്ത്ര്യ പഖ്യാപനത്തിൽ ഒപ്പുവെച്ച അനേക അടിമകളുടെ ഉടമകളായ വെള്ളക്കാർക്കുപോലും കറുത്തവരുടെ സ്വാതന്ത്ര്യത്തിൽ നീതിപൂർവ്വം നിലപ്പാടെടുക്കാൻ കഴിഞ്ഞില്ല. അവരുടെ കാഴ്ചപ്പാടിൽ കറുത്തവർക്ക് സ്വാതന്ത്ര്യത്തിന്റെ ആവശ്യമില്ല എന്നുള്ളതാണ്. ( സൗത്ത് ആഫ്രിക്കയിൽ ജീവിക്കുമ്പോൾ മഹാത്മാഗാന്ധി ആദ്യം വെള്ളക്കാരെ അനുകൂലിച്ചിരുന്നു. അവർ ഉയർന്നവരാണെന്ന് ഇന്ത്യൻ ഓയ്സിൽ എഴുതിയിരുന്നു. ഗാന്ധിക്കുനേരേ അക്രമം  ഉണ്ടായാപ്പോളാണ് ഗാന്ധി തന്റെ വാദം തിരുത്തിയത് )

നിരന്തരമായി നേരിടുന്ന അവഗണനയിലൂടെ തങ്ങളുടെ സാമൂഹ്യ തട്ടുവ്യത്യാസം സ്വാഭാവികവും ന്യായവുമാണെന്നും  പരിഹാസ്യമായ മാനദണ്ഡങ്ങൽ അടിസ്ഥാനപ്പെട്ടവയാണെന്നും മിക്ക ആളുകളും അവകാശപ്പെടുന്നു. ( അതു ഞങ്ങളുടെ വിധിയാണ് എന്ന്  ഇന്ത്യയിലെ ദളിതർ പറയുന്നത് അതുകൊണ്ടാണ് ) വംശീയ തട്ടുവ്യത്യാസമെന്ന ആശയത്തെ പുച്ഛിച്ചു തള്ളാനാണ് ചില ആധുനിക പാശ്ചാത്യ രാജ്യങ്ങളിൽ പരിശീലിപ്പിക്കപ്പെട്ടിരിക്കുന്നത്.

 കറുത്തവർ വെളുത്തവരുടെ പ്രദേശങ്ങളിൽ ജീവിക്കുന്നതിനും വെളുത്തവരുടെ സ്കൂളിൽ പഠിക്കുന്നതിനും വെളുത്തവരുടെ ആശുപത്രികളിൽ ചികിത്സി ക്കപ്പെടുന്നതിനും നിരോധിക്കുന്ന നിയമങ്ങൾ അവരെ ഞെട്ടിക്കുന്നു. എന്നാൽ ധനികരും ദരിദ്രരും തമ്മിലുള്ള വിവേചനം നില നിൽക്കുന്നുണ്ട്. (ധനികർ വേറിട്ടതും ആർഭാടപൂരിതവുമായ പ്രദേശങ്ങളിൽ ജീവിക്കുന്നതും വേറിട്ടതും കൂടുതൽ സൗകര്യങ്ങളുള്ളതുമായ ആശുപ്രതികളിൽ ചികിത്സിക്കപ്പെടുന്നതും) തീർത്തും പ്രായോഗികവും ശരിയുമാണെന്നു അനേകം അമേരിക്കക്കാരും യൂറോപ്പുകാരും വിശ്വസിക്കുന്നു. എങ്കിലും, മിക്ക ധനികരും ധനികരായിരിക്കുന്നതു അവർ ധനിക കുടുംബങ്ങളിൽ ജനിച്ചതുകൊണ്ടാ ണെന്നതു വിശ്വസിക്കുന്നു. മിക്ക ദരിദ്രരും തങ്ങളുടെ ജീവിതത്തിൽ ഉടനീളം ദരിദ്രരായിരിക്കുന്നത് അവർ ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ചു. എന്നതുകൊണ്ടാണെന്നു വിശ്വസിക്കുന്നു.

നിർഭാഗ്യവശാൽ, സങ്കീർണ്ണമായ മനുഷ്യസമൂഹങ്ങൾക്ക് സങ്കല്പ്പിത തട്ടുകളും അന്യായമായ വിവേചനവും ആവശ്യമാണെന്നു ഒരു വിഭാഗം കാണുന്നു. തീർച്ചയായും എല്ലാ തട്ടുതിരിവുകളും ധാർമികമായി സമാനമല്ല. ചില സമൂഹങ്ങൾ മറ്റുള്ളവയെക്കാൾ അങ്ങേയറ്റത്തെ തരത്തിലുള്ള വിവേചനം സഹിച്ചു. എങ്കിലും വിവേചനത്തെ തീർത്തും വേണ്ടെന്നുവയ്ക്കാൻ കഴിയുന്ന ഒരു സമൂഹത്തെ നമുക്ക് എങ്ങും കാണാൻ കഴിയില്ല. 

മേൽത്തട്ടുകാർ, സാധാരണക്കാർ, അടിമകൾ, വെള്ളക്കാർ, കറുത്തവർ, പാട്രീഷ്യൻസ്, പ്ലീബിയൻസ്; ബ്രാഹ്മണർ, ശൂദ്രർ; ധനികർ , ദരിദ്രർ എന്നിങ്ങനെ ജനങ്ങളെ സങ്കല്പിത വിഭാഗങ്ങളായി തരംതിരിച്ച് കൊണ്ട്  തങ്ങളുടെ സമൂഹങ്ങളിൽ ക്രമം സൃഷ്ടിച്ചു വാഴാൻ  ചിലർ ശ്രമിക്കുന്നു .ഈ വിഭാഗങ്ങളിലെ ചില ആളുകളെ നിയമപരമായും രാഷ്ട്രീയമായും സാമൂഹികമായും മറ്റുള്ളവരെക്കാൾ മേൽത്തരമാക്കിക്കൊണ്ട് നിയമം സൃഷ്ടിക്കുന്നു.   കോടി കണക്കിനു മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളെയും നിയന്ത്രിക്കുന്നു.

കളിയല്ല കണക്കും , ഓർമ്മയും 24



വിരസമായ ഗണിതവിവരങ്ങൾ അല്ലാതെ മറ്റു കാര്യങ്ങൾ എഴുതിവയ്ക്കണമെന്നു മെസപൊട്ടേമ്യക്കാർ ഒടുവിൽ ആഗ്രഹിച്ചുതുടങ്ങി, 3000 ബി.സിക്കും 2500 ബി.സിക്കും ഇടയിൽ കൂടുതൽ കൂടുതൽ അടയാളങ്ങൾ സുമേറിയയിലെ ലിപികളോടു ചേർത്തുവയ്ക്കപ്പെട്ടു. അങ്ങനെ അതു  ക്രമേണ ഒരു പൂർണ ലിപിയായി മാറ്റപ്പെട്ടു. ഇന്നു നാം ക്യൂണിഫോം എന്നു വിളിക്കുന്നതു അതിനെയാണ്. 2500 ബി.സിയോടെ, കല്പനകൾ ഇറക്കുന്നതിനു രാജാക്കന്മാരും പ്രവചനങ്ങൾ രേഖപ്പെടുത്തുന്നതിനു പുരോഹിതന്മാരും വ്യക്തിപരമായ കത്തുകൾ എഴുതുന്നതിനു സാധാരണക്കാരായ പൗരന്മാരും ക്യൂണിഫോമിനെ ഉപയോഗപ്പെടുത്തുന്നുണ്ടായിരുന്നു. ഏതാണ്ട് അതേ സമയത്ത് ഈജിപ്തുകാർ ഹൈറോഗ്ലിഫിക്സ് എന്നു അറിയപ്പെടുന്ന മറ്റൊരു പൂർണ ലിപി വികസിപ്പിച്ചെടുത്തു. മറ്റു പൂർണ ലിപികൾ ചൈനയിൽ 1200 ബി.സിക്ക് അടുത്തും മദ്ധ്യഅമേരിക്കയിൽ 1000-500 ബി.സിയോടടുത്തും വികസിപ്പിച്ചിരുന്നു.

ഈ തുടക്ക കേന്ദ്രങ്ങളിൽ നിന്നു പൂർണ ലിപികൾ ദൂരെ ദേശങ്ങളിലേക്കു വ്യാപിക്കുകയും പുതിയ രൂപങ്ങളും പുതിയ ഉപയോഗരീതികളും കൈക്കൊള്ളുകയും ചെയ്തു. കവിത, ചരിത്ര പുസ്തകങ്ങൾ, റൊമാൻസുകൾ, നാടകങ്ങൾ, പ്രവചനങ്ങൾ, പാചകപ്പുസ്തകങ്ങൾ എന്നിവ ആളുകൾ എഴുതിത്തുടങ്ങുകയും ചെയ്തു. എന്നിട്ടും എഴുത്തിന്റെ ഏവും പ്രധാന ജോലി റീം കണക്കിനു ഗണിതവിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കുക എന്നതായിരുന്നു. ആ പ്രവൃത്തി ഭാഗിക ലിപിയുടെ പ്രൗഢാധികാരമായി തുടർന്നു. എബ്രായ വേദപുസ്തകം, ഗ്രീക്ക് ഇലിയഡ്, ഹൈന്ദവ മഹാഭാരതം, ബുദ്ധമത ത്രിപിടക എന്നിവ വാച്യകൃതികളായാണ് തുടക്കമിട്ടത്. അനേകം തലമുറകളിൽ അവ വാമൊഴിയായി കൈമാറ്റം ചെയ്യപ്പെട്ടു, എഴുത്തു കണ്ടുപിടിക്കപ്പെട്ടിരുന്നില്ലെങ്കിലും നില നിന്നേനെ. എന്നാൽ നികുതി രജിസ്റ്ററുകളും സങ്കീർണ്ണമായ ഉദ്യോഗസ്ഥ വൃന്ദങ്ങളും ഭാഗിക ലിപിയോടൊപ്പം ജയമെടുക്കുകയും അവ രണ്ടും സയാമീസ് ഇരട്ടകളെപ്പോലെ വേർപിരിക്കാനാകാത്ത നിലയിൽ പരസ്പരം ബന്ധിതമായി ഇന്നും നിലനില്ക്കുകയും ചെയ്യുന്നു. കമ്പ്യൂട്ടർ വല്കൃത ഡാറ്റാബേസുകളിലെയും സ്പ്രെഡ്ഷീറ്റുകളിലെയും മനസ്സിലാ ക്കാൻ പ്രയാസമുള്ള ലിഖിതങ്ങളെ കുറിച്ചു നിങ്ങൾക്ക് ചിന്തിക്കാവുന്ന തേയുള്ളു.

കൂടുതൽ കൂടുതൽ കാര്യങ്ങൾ എഴുതിവയ്ക്കപ്പെട്ടതോടുകൂടി, പ്രത്യേകിച്ചും ഭരണപരമായ രേഖകൾ വലിയ അളവിൽ സൂക്ഷിച്ച വയ്ക്കേണ്ടിവന്നതോടുകൂടി, പുതിയ പ്രശ്നങ്ങൾ പ്രത്യക്ഷപ്പെട്ടു. ഒരു മനുഷ്യന്റെ തലച്ചോറിൽ രേഖപ്പെടുത്തിയ വിവരങ്ങൾ തിരിച്ചെടുക്കുന്നതു എളുപ്പമാണ്. എന്റെ തലച്ചോറിൽ ബില്യൻ കണക്കിനു ബിറ്റുകളായി വിവരങ്ങൾ ശേഖരിച്ചുവച്ചിരിക്കുന്നു. എങ്കിലും എനിക്കു വേഗത്തിൽ, ഏതാണ്ട് അപ്പപ്പോൾ തന്നെ, ശ്രീലങ്കയുടെ  തലസ്ഥാനം ഓർമ്മിക്കാനും അധികം സമയമെടുക്കാതെ 2001 സെപ്തംബർ 11-ന് ഞാൻ - എന്താണ് ചെയ്തതെന്നു ഓർമ്മിക്കാനും അങ്ങനെ എന്റെ വീട്ടിൽ നിന്നു തിരുവനന്തപുരത്തെ  കേരളാ  യൂണിവേഴ്സിറ്റിയിലേക്കുള്ള സഞ്ചാരം മാർഗ്ഗം പുനഃസൃഷ്ടിക്കാനും കഴിയും. എങ്ങനെയാണ് തലച്ചോറിൽ അതു ചെയ്യാൻ കഴിയുന്നതെന്നത് ഒരു നിഗൂഢതയായി അവശേഷിക്കുന്നു. എന്നാൽ ഓർമ്മിച്ചെടുക്കാനുള്ള തലച്ചോറിന്റെ സംവിധാനം അത്ഭുതാവഹമെന്നാണം കാര്യക്ഷമമാണെന്നു നമുക്കെല്ലാവർക്കും അറിയാം. നിങ്ങളുടെ കാറിന്റെ താക്കോൽ എവിടെ മറന്നുവച്ചിരിക്കുന്നു എന്നത് ഓർത്തെടുക്കുന്ന കാര്യത്തിൽ മാത്രമാണ് പ്രായാസമുണ്ടാകുന്നത് അല്ലേ ?

ആദ്യ സാമ്രാജ്യവും , അടിമകളും 23



 8500 ബി.സി യോടടുത്ത് ലോകത്തിലെ ഏറ്റവും വലിയ ആവാസകേന്ദ്രങ്ങൾ യെരിഹോ പോലെയുള്ള ഗ്രാമങ്ങൾ ആയിരുന്നു. അവിടെ ഏതാനും നൂറു വ്യക്തികൾ ഉണ്ടായിരുന്നു. 7000 ബി.സി യോടെ അനറ്റോലിയയിലെ ചാതൽ ഹോയൂക് എന്ന പട്ടണത്തിൽ 5000-നും 10,000-നും ഇടയിൽ വ്യക്തികളുണ്ടായിരുന്നു. അക്കാലത്തു ലോകത്തിലെ ഏറ്റവും വലിയ  ആവാസകേന്ദ്രമായിരുന്നിരിക്കണം അത്. ബി.സി അഞ്ചും നാലും  സഹസ്രാബ്ദങ്ങളിൽ, "ഫലഭൂയിഷ്ഠമായ ചന്ദ്രക്കല'യിൽ (ഫെർട്ടൈൽ
ക്രസന്റ് മേഖല) പതിനായിരക്കണക്കിനു നിവാസികളെ ഉൾക്കൊള്ളുന്ന നഗരങ്ങൾ മുളച്ചുവന്നു. അവയിൽ ഓരോന്നും സമീപപ്രദേശത്തുള്ള ഗ്രാമങ്ങളുടെ മേൽ അധികാരം വിനിയോഗിച്ചു. 3100 ബി.സി യിൽ നൈൽ താഴ്‌വര ആകമാനം ഈജിപ്തിലെ ആദ്യ രാജ്യമായി സംയോജിക്കപ്പെട്ടു. അവിടുത്തെ രാജാക്കന്മാരായ ഫറവോന്മാർ ആയിരക്കണക്കിനു ചതുരശ്ര കിലോമീറ്ററുകളുടെയും ലക്ഷക്കണക്കിനു ആളുകളുടെയും മീതെ അധികാരം സ്ഥാപിച്ചു . 2250 ബി.സി യോടടുത്ത് മഹാനായ സാർഗോൺ ആദ്യ സാമ്രാജ്യമായ അക്കേഡിയൻ രൂപീകരിച്ചു. ഒരു ദശലക്ഷം പ്രജകളും 5400 സൈനികർ ഉൾക്കൊള്ളുന്ന ഒരു സ്ഥിരം സൈന്യവും ഉണ്ടെന്ന് അത് ഊറ്റംകൊണ്ടു. 1000 ബി.സി ക്കും 500 ബി.സി ക്കും ഇടയിൽ, പശ്ചിമേഷ്യയിലെ ആദ്യ വൻസാമ്രാജ്യങ്ങൾ (അസ്സീറിയ സാമ്രാജ്യം, ബാബിലോണിയ സാമ്രാജ്യം, പാഴ്സി സാമ്രാജ്യം) നിലവിൽവന്നു. അവ അനേകം ദശലക്ഷക്കണക്കിനു പ്രജകളെ ഭരിച്ചു. പതിനായിരക്കണക്കിനു സൈനികരെ നയിച്ചു.

221ബി.സിയിൽ ചിൻ വംശം ചൈനയെ ഏകീകരിച്ചു. അധികം താമസിക്കാതെ റോമ മെഡിറ്ററേനിയൻ തടത്തെ ഒന്നിപ്പിച്ചു. 40 ദശലക്ഷം ചിൻ പ്രജകളിൽ നിന്നു ശേഖരിച്ച നികുതി ഉപയോഗപ്പെടുത്തി ലക്ഷക്കണക്കിനു സൈനികർ ഉൾക്കൊള്ളുന്ന ഒരു സ്ഥിരം സൈന്യത്തെയും 100,000-ലേറെ ഉദ്യോഗസ്ഥർ അടങ്ങുന്ന സങ്കീർണ്ണമായ ഒരു ഉദ്യോഗസ്ഥ സംവിധാനത്തെയും പോറ്റിപ്പുലർത്തി. റോമാ സാമ്രാജ്യം അതിന്റെ അത്യുച്ചാവസ്ഥയിൽ 100 ദശലക്ഷം പ്രജകളിൽ നിന്നുവരെ നികുതി പിരിച്ചു. ആ വരുമാനം 250,000 - 500,00 സൈനികർ അടങ്ങുന്ന ഒരു സ്ഥിരം സൈ ന്യത്തെ നിലനിർത്തുന്നതിനും 1500 വർഷങ്ങൾക്കു ശേഷവും ഉപയോഗ ത്തിലിരുന്ന റോഡുകളുടെ ഒരു നെറ്റ്വർക്കും തിയേറ്ററുകളും ആംഫിതി യേറ്ററുകളും നിർമ്മിക്കുന്നതിനും ഇടയാക്കി.

(മനുഷ്യരുടെ ഇടയിലെ മിക്ക സഹകരണ നെറ്റ് വർക്കുകളും (സംവിധാനങ്ങളും) അടിച്ചമർത്തലിനും ചൂഷണത്തിനും വേണ്ടി ഉപയോഗപ്പെടുത്തിയവയാണ്.
റോമയിലെ പ്രസിദ്ധമായ ആംഫി തിയേറ്ററുകൾ പണിതതു  അടിമകളാണ്. തടവറകളും കോൺസെൻട്രേഷൻ ക്യാമ്പുകളും പോലും സഹകരണ സംവിധാനങ്ങളാണ്.

ഭൂമിയിൽ ജീവൻ തുടിച്ചത് 22


ഭൂമിയിൽ ജീവൻ ഉത്ഭവിച്ചത് കടലിലാണെന്നാണ് മിക്ക ശാസ്ത്രജ്ഞരുടേയും നിഗമനം. ഇതിന്നുള്ള പല സയന്റിഫിക് തെളിവുകളും അവർ മുന്നോട്ടു വച്ചിട്ടുണ്ട്.

മുന്നൂറ് കോടി വർഷങ്ങൾക്കു മുമ്പ് നമ്മുടെ സൂര്യന് ഇന്നത്തേതിലും 30 ശതമാനം കുറവായിരുന്നു പ്രകാശമെന്നും അതുകൊണ്ട് അക്കാലത്ത് സമുദ്രങ്ങളുടെ ഉപരിതലം മുന്നൂറു മീറ്റർ ആഴത്തിൽവരെ തണുത്തുറഞ്ഞു കിടന്നിരിക്കാമെന്നും കരുതപ്പെടുന്നു. അക്കാലത്തും സമുദ്രത്തിന്റെ അടിത്തട്ടുകളിൽ ഉഷ്ണജലസ്സ്രോതസ്സുകളുണ്ടായിരുന്നതുകൊണ്ട് സമുദ്രോപരിതലത്തിനും അടിത്തട്ടിനുമിടയിൽ ജൈവപരമായ രാസപ്രക്രിയകൾക്ക് അനുകൂലമായ താപനിലയുള്ള ഇടങ്ങളുണ്ടായിരുന്നു ഇവിടങ്ങളിലാണ് തന്മാത്രാതലത്തിൽ ജീവൻ രൂപം കൊണ്ടതെന്ന ഏറ്റവും പുതിയ തെളിവുകൾ ലഭിച്ചിട്ടുണ്ട്. സമുദ്രോപരിതലം ദീർഘകാലത്തേക്ക് ഉറഞ്ഞുകിടന്നിരുന്നതുകൊണ്ട് ജൈവവസ്തുക്കൾക്ക് ഹാനികരമായ അൾട്രാ വയലറ്റ് വികിരണങ്ങൾ സമുദ്രത്തിനുള്ളിലേക്ക് എത്തിപ്പെടാതിരുന്നത് ജീവന്റെ വ്യാപനത്തേയും വികാസത്തേയും സഹായിച്ചിരുന്നു. പിൽക്കാലത്ത് രൂപംകൊണ്ട അന്തരീക്ഷം സമുദ്രത്തിനു നഷ്ടമായ ഈ ഹിമകവചത്തിന്റെ സ്ഥാനം ഏറ്റെടുക്കുകയും അതിന്റെ തണലിൽ ജീവൻ നാമിന്നു കാണുന്ന വൈവിധ്യമേറിയ രൂപഭാവങ്ങളിലേക്കു പരിണമിക്കുകയും ചെയ്തു എന്നാണ് സയൻസ് പറയുന്നത്.

കാര്യങ്ങൾ ഇങ്ങനെ ആയിരിക്കേ അന്ധവിശ്വാസികൾ ചോദിക്കുന്ന ചോദ്യം : എങ്ങനെ ഇങ്ങനെ ഉണ്ടായി ? അത് താൻ വിശ്വസിക്കുന്ന ദൈവം അങ്ങനെ ഉണ്ടാക്കിയതാണ് എന്നും . സയൻസിന്റെ വളർച്ചതന്നെ ദൈവത്തിന്റെ സംഭാനയാണ്. ഇപ്പറയുന്നവർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് : മത ഗ്രന്ഥങ്ങൾ വരുന്നതിന് മുമ്പുള്ള കാര്യങ്ങൾ സയന്റിഫിക്കായി നമുക്ക് ഇന്ന് തെളിയിക്കാൻ കഴിയുന്നു. ദൈവത്തിന്റെ അസ്ഥിത്വംപോലും . ഭാവന സംമ്പന്നരായ മനുഷ്യന്റെ ഭാവനയിൽ ഉരുവം കൊണ്ട നിരവധി സങ്കല്പങ്ങളിൽ കേവലമായ ഒരു സങ്കല്പം മാത്രമാണ് ദൈവവും, അതിന് പ്രത്യേകമായ പല കഴിവുകളും മനുഷ്യർ ചാർത്തി കൊടുക്കുന്നു പക്ഷേ അന്നിലയിലേക്ക് ഉയരാൻ ദൈവത്തിന് ഇന്നേവരെ കഴിഞ്ഞോ ? എന്ന യാഥാർത്ഥ്യം മനസ്സിലാക്കാൻ മനുഷ്യന്റെ അന്ധവിശ്വാസം അവനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നില്ല. പക്ഷേ വിശ്വാസികൾ സയൻസ് വിജയങ്ങളെ ആഘോഷിക്കുകയും നിത്യജീവിതത്തിൽ അതിന്റെ ഗുണംപറ്റുകയും ജീവിതത്തിന് ഉപകാരപ്രദമാക്കുകയും എന്നാൽ സയൻസിനെ തള്ളിപ്പറയുകയും ചെയ്യുന്നു.

ഹമുറാബിയുടെ (അന്യായ ) നിയമങ്ങൾ 21



മെസപൊട്ടേമ്യയിലെ ദേവന്മാരുടെ നിരയിലെ പ്രമുഖരായ അണു. എൻലിൽ, മർദൂക് എന്നിവർ ഹമുറാബിയെ "നാട്ടിൽ നിയമം പരിപാലിക്കുന്നതിനും ദുഷ്ടന്മാരെയും തിന്മ പ്രവർത്തിക്കുന്നവരെയും ഇല്ലാതാക്കുന്നതിനും ശക്തർ ദുർബലരെ അടിച്ചമർത്തുന്നതു തടയുന്നതിനും നിയമിച്ചിരിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് ആ ഗ്രന്ഥം ആരംഭിക്കുന്നത്. അതിനു പിന്നാലെ 300 ന്യായവിധികൾ ഒരു പ്രത്യേക ക്രമത്തിൽ (അങ്ങനെ സംഭവിച്ചാൽ ഇങ്ങനെ ന്യായം വിധിക്കുന്നതാണ്) നല്കിയിരിക്കുന്നു. ഉദാഹരണമായി, 196-199, 209-214 ന്യായവിധികൾ ഇങ്ങനെ വായിക്കുന്നു;

196. ഒരു മേൽത്തട്ടുകാരൻ പുരുഷൻ മറ്റൊരു മേൽത്തട്ടുകാരൻ പുരുഷന്റെ കണ്ണുകൾ അന്ധമാക്കിയാൽ, അവർ അയാളുടെ കണ്ണു അന്ധമാക്കണം,

199. അയാൾ മേൽത്തട്ടുകാരനായ ഒരു പുരുഷന്റെ അടിമയുടെ കണ്ണു അന്ധമാക്കുകയോ മേൽത്തട്ടുകാരനായ ഒരു പുരുഷന്റെ അടിമയുടെ അസ്ഥി ഒടിക്കുകയോ ചെയ്താൽ, അയാൾ അടി മയുടെ വിലയുടെ പകുതി (വെള്ളിയിൽ) നല്കണം.

209, മേൽത്തട്ടുകാരനായ ഒരു പുരുഷൻ മേൽത്തട്ടിലുള്ള ഒരു സ്ത്രീയെ അടിക്കുകയും അങ്ങനെ അവളുടെ ഗർഭം അലസാൻ ഇടയാകുകയും ചെയ്താൽ, അയാൾ അവളുടെ ഗർഭത്തിനുപകരമായി 10 ഷേക്കെൽ വെള്ളി അളന്നു നല്കണം.

214. ആ അടിമ-സ്ത്രീ മരിച്ചാൽ, അയാൾ 20 ഷേക്കെൽ വെള്ളി അളന്നു നല്കണം.

തന്റെ ന്യായവിധികൾ നിരത്തിയതിനു ശേഷം അദ്ദേഹം വീണ്ടും
ഇങ്ങനെ പ്രഖ്യാപിക്കുന്നു, സത്യത്തിന്റെ മാർഗ്ഗത്തിലും ശരിയായ ജീവിതരീതിയിലും രാജ്യം നയിക്കപ്പെടുന്നതിനു വേണ്ടി സമർത്ഥനായ രാജാവു ഹമുറാബി ഏർപ്പെടുത്തിയ "ന്യായമായ " തീരുമാനങ്ങളാണ് ഇവ.... ഞാൻ ഉദാരമതിയായ രാജാവ് ഹമൂറാബിയാണ്. എൻലിൽ ദേവൻ എന്റെ സംരക്ഷണയിൽ നല്കിയിട്ടുള്ളതും മർദൂക് ദേവൻ എന്റെ പരിപാലനത്തിൽ ഏല്പിച്ചിട്ടുള്ളതുമായ മനുഷ്യവർഗ്ഗത്തിനു നേർക്ക് ഞാൻ ശ്രദ്ധയില്ലാതിരിക്കുകയോ അവഗണന കാട്ടുകയോ ചെയ്തിട്ടില്ല.

ദേവന്മാർ നല്കിയ പ്രകാരമുള്ള നീതിയുടെ സാർവതികവും നിത്യവുമായ തത്വങ്ങളിൽ അധിഷ്ഠിതമായിരിക്കുന്നതാണ് ബാബിലോണിലെ സാമൂഹ്യസംവിധാനം എന്നു ഹമൂറാബിയുടെ നിയമം ഉറപ്പുപറയുന്നു. തട്ടുകളായുള്ള വിഭജനം എന്ന തത്വംവളരെ പ്രാധാന്യമുള്ളതാണ്, ആ നിയമപ്രകാരം, ആളുകൾ രണ്ടു ലിംഗവിഭാഗങ്ങളായും മൂന്നു തട്ടുകളായും (മേൽത്തട്ടുകാർ, സാധാരണക്കാർ, അടിമകൾ) വിഭജിക്കപ്പെട്ടിരിക്കുന്നു. ഓരോ ലിംഗവിഭാഗത്തിലെയും തട്ടിലെയും ആളുകൾക്ക് വ്യത്യമായ മൂല്യങ്ങളാണുള്ളത്. സാധാരണക്കാരിയായ ഒരു സ്ത്രീക്ക് 30 ഷേക്കൽ മൂല്യമാണ് ഉള്ളത്, ഒരു അടിമ സ്ത്രീക്ക് 20-ഉം. സാധാരണക്കാരനായ ഒരു പുരുഷന്റെ കണ്ണിന് 60 വെള്ളി ഷേക്കയൽ മൂല്യമാണു ള്ളത്.

മേൽട്ടുകാരനായ ഒരു പുരുഷൻ മേൽത്തട്ടുകാരനായ മറ്റൊരു പുരുഷന്റെ മകളെ കൊന്നാൽ, ശിക്ഷ എന്ന നിലയിൽ കൊന്നവന്റെ മകൾ കൊല്ലപ്പെടുന്നു. കൊന്നവൻ അപായപ്പെടാതെ അയാളുടെ നിഷ്കളങ്കയായ മകൾ കൊല്ലപ്പെടുന്നുവെന്നത് നമുക്ക് അസാധാരണമായി തോന്നാം. എന്നാൽ ഹമുറാബിക്കും ബാബിലോണിയക്കാർക്കും അതു തീർത്തും ന്യായയുക്തമായി തോന്നുന്നു.

ഹമുറാബി പടച്ചനിയമം, മൂന്ന് തട്ടുകളും 20

ഹമുറാബി പടച്ചനിയമം, മൂന്ന് തട്ടുകളും 20
___________________________________

പുരാതന മെസപൊട്ടേമ്യയിലെ നഗരങ്ങൾ മുതൽ ചിൻ, റോമാ സാമ്രാജ്യങ്ങൾ വരെയുള്ളവ ഈ സഹകരണ സംവിധാനങ്ങൾ എല്ലാം തന്നെ 'സങ്കല്പിത ക്രമങ്ങളാണ്. അവയെ സാധിതമാക്കിയതും നിലനിർത്തിയതുമായ സാമൂഹ്യമര്യാദകൾ കൊത്തിവയ്ക്കപ്പെട്ടതു പോലെയുള്ള ഉൾപ്രേരണകളെയോ വ്യക്തിപരമായ പരിചയങ്ങളെയോ അടിസ്ഥാനമാക്കിയുള്ളതല്ല, പിന്നെയോ എല്ലാവരും വിശ്വസിച്ചു പങ്കിട്ട മിത്തുകളെ അടിസ്ഥാനമാക്കിയുളളതാണ്.

എങ്ങനെയാണ് മിത്തുകൾക്ക് സാമ്രാജ്യങ്ങളെ ആകമാനം നിലനിർത്താൻ കഴിയുന്നത് ? അത്തരം ഒരു ഉദാഹരണമാണ് ചരിത്രത്തിലെ ഏറെ അറിയപ്പെടുന്ന മിത്തുകളിൽ രണ്ടെണ്ണം. ലക്ഷക്കണക്കിനു ബാബിലോണിയർക്കു പുരാതനകാലത്തു ഒരു സഹകരണ കൈപ്പുസ്തകമായി പ്രയോജനപ്പെട്ടത്.  1776 ബി.സിയിലെ ഹമുറാബിയുടെ നിയമവും പട്ടികയുമാണ് അത്. ഇന്നും കോടിക്കണക്കിനു ആധുനിക അമേരിക്കക്കാർക്കും പ്രയോജനപ്പെടുന്നു.

1776 ബി.സിയിൽ ബാബിലോണിയ ലോകത്തിലെ ഏറ്റവും വലിയ നഗരമാണ്, ഒരു മില്യനിലേറെ പ്രജകൾ ഉൾക്കൊള്ളുന്ന, ഒരുപക്ഷേ, ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യമായിരുന്നിരിക്കണം ബാബിലോണിയ, ആധുനിക ഇറാക്കിന്റെ ഏറെ ഭാഗങ്ങളും വർത്തമാനകാല സിറിയയുടെയും ഇറാന്റെയും ഭാഗങ്ങളും ഉൾക്കൊള്ളുന്ന മെസപൊട്ടേമ്യയിൽ അധികവും അതിനു കീഴിലായിരുന്നു. ഇന്നും ഏറ്റവും അറിയപ്പെടുന്ന ബാബിലോണിയൻ രാജാവ് ഹമുറാബിയാണ്. മുഖ്യമായും അദ്ദേഹത്തിന്റെ പേരിലുള്ള ഹമുറാബി നിയമം (കോഡ് ഓഫ് ഹമുറാബി) കാരണമാണ് അദ്ദേഹത്തിന്റെ പ്രശസ്തി. നിയമങ്ങളുടെയും ന്യായാധിപ തീരുമാനങ്ങളുടെയും ഒരു ശേഖരമാണത്. ന്യായപാലകനായ ഒരു രാജാവെന്ന നിലയിൽ ഹമുറാബിയെ അവതരിപ്പിക്കുകയും ബാബിലോണിയൻ സാമ്രാജ്യം ആകമാനം ഏറെക്കുറെ സമാനതയുള്ള ഒരു നിയമസംവിധാനത്തിന് അടിസ്ഥാനമായിരിക്കുകയും ന്യായം എന്താണെന്നും ന്യായപാലകനായ ഒരു രാജാവ് എങ്ങനെ വർത്തിക്കണമെന്നും ഭാവിതലമുറകളെ പഠിപ്പിക്കുകയും ചെയ്യുക എന്നതാണ് അതിന്റെ പ്രധാന ഉദ്ദേശ്യം. ഭാവി തലമുറകൾ അതു ശ്രദ്ധിക്കുകതന്നെ ചെയ്തു. പുരാതന മെസപൊട്ടേമ്യയിലെ ഉദ്യോഗസ്ഥരും ബുദ്ധിജീവികളുമായ വരേണ്യ വർഗം ആ ഗ്രന്ഥത്തെ വിശുദ്ധനിയമമാക്കി മാറ്റുകയും ഹമുറാബി മരിക്കുകയും അദ്ദേഹത്തിന്റെ സാമ്രാജ്യം തകരുകയും ചെയ്തതിനു ശേഷവും ദീർഘകാലം പരിശീലനക്കാരായ ഉദ്യോഗസ്ഥർ അതുപകർത്തിയെഴുതിക്കൊണ്ടേയിരിക്കുകയും ചെയ്തു. പുരാതന മെസപൊട്ടേമ്യക്കാരുടെ സാമൂഹ്യസംവിധാനത്തെ സംബന്ധിക്കുന്ന ആശയങ്ങൾ മനസ്സിലാക്കുന്നതിനു ഹമുറാബിയുടെ നിയമം നല്ല ഒരു സ്രോതസായി വർത്തിക്കുന്നു. ( പക്ഷേ ആ നിയമത്തിലും മേൽ തട്ടുക്കാരനും കീഴ് തട്ടുക്കാരാനും  രണ്ട് നിയമങ്ങളാണ് )
ലോകത്ത് ഇന്നു നിലനിൽക്കുന്ന പല മത നിയമങ്ങളും രാജ്യനിയമങ്ങളും ഹമുറാബിയുടെ നിയമ (കോഡ് ഓഫ് ഹമുറാബി) വ്യവസ്ഥയിൽ നിന്നും കടം കൊണ്ടതാണ്.

2021, ജനുവരി 3, ഞായറാഴ്‌ച

നിറം കെടുത്തിയ സമത്വവും സ്വാതന്ത്ര്യവും .... 25


 മുകൾ തട്ടുട്ടിലുള്ളവർ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും അധികാരവും വേണ്ടുവോളം അനുഭവിക്കുമ്പോൾ . അവർക്ക് സർക്കാർ സഹായവും , പിന്തുണയും നൽകുന്നു. താഴെത്തട്ടിലുള്ളവർ രണ്ടാംതരം പൗരൻമാരെ പോലെ അവഗണനയും അടിച്ചമർത്തലും നേരിടുന്നു. ഡൽഹിയിലെ കർഷക സമരം പോലെ .നമ്മുടെ ലോകത്തിന്റെ ഒരു പൊതുസ്വഭാവം ഇതാണ് .


 ഉദാഹരണംമായി, ഹമുറാബിയുടെ നിയമസംഹിത മേൽത്തട്ടുകാരെന്നും സാധാരണക്കാരെന്നും അടിമകളെന്നും  ഒരു ക്രമം സ്ഥാപിച്ചു. മേൽത്തട്ടുകാർക്ക് ജീവിതത്തിന്റെ എല്ലാ സുഖസൗകര്യളും ലഭിക്കുന്നു. അവശേഷിച്ചത് സാധാരണക്കാർക്ക് ഭാഗികമായോ ,നാമമാത്രമായോ ലഭിക്കുന്നു.  താഴെ തട്ടിലുള്ളവർ പരാതിപ്പെടാൻ പാടില്ല. പരാതിപ്പെട്ടാൽ മർദ്ദനവും , ജയിലറയും വിധിക്കുന്നു. ആദ്യനിയമ സംഹിതയായ ഹമുറാബിയുടെ നിയമം പിൻപറ്റിയ എല്ലാ മേഖലയിലും ഈ വേർതിരിവ് കാണാനാകും. അതു മതങ്ങളിലായാലും , ഭരണഘടനയിലായാലും , സാമൂഹ്യ വ്യവസ്ഥിതിയിലായാലും എല്ലായിടത്തും അതു പ്രകടമാണ്. ഉദാഹരണത്തിന്  അമേരിക്കയിൽ 1776 ൽ ഹമുറാബിയുടെ നിയമ വ്യവസ്ഥയെ പിൻപറ്റി സ്ഥാപിച്ച  ഭരണക്രമത്തിൽ എല്ലാ മനുഷ്യർക്കും സമത്വമെന്ന പ്രഖ്യാപനമുണ്ടെങ്കിലും തട്ടുകളായുള്ള സാമൂഹ്യക്രമം  നിലനിൽക്കുന്നു.


അതുകൊണ്ടുതന്നെ സ്വാതന്ത്ര്യം അനുഭവിക്കുന്ന വെള്ളക്കാരുടെ സമത്വാവകാശങ്ങളിൽ   കറുത്ത വർഗ്ഗക്കാർ പെടാതെ പോകുന്നു.  അവർക്ക് സ്വാതന്ത്ര്യത്തിനും സാമൂഹിക സമത്വത്തിനും അർഹതയില്ല. 

 സ്വാതന്ത്ര്യ പഖ്യാപനത്തിൽ ഒപ്പുവെച്ച അനേക അടിമകളുടെ ഉടമകളായ വെള്ളക്കാർക്കുപോലും കറുത്തവരുടെ സ്വാതന്ത്ര്യത്തിൽ നീതിപൂർവ്വം നിലപ്പാടെടുക്കാൻ കഴിഞ്ഞില്ല. അവരുടെ കാഴ്ചപ്പാടിൽ കറുത്തവർക്ക് സ്വാതന്ത്ര്യത്തിന്റെ ആവശ്യമില്ല എന്നുള്ളതാണ്. ( സൗത്ത് ആഫ്രിക്കയിൽ ജീവിക്കുമ്പോൾ മഹാത്മാഗാന്ധി ആദ്യം വെള്ളക്കാരെ അനുകൂലിച്ചിരുന്നു. അവർ ഉയർന്നവരാണെന്ന് ഇന്ത്യൻ ഓയ്സിൽ എഴുതിയിരുന്നു. ഗാന്ധിക്കുനേരേ അക്രമം  ഉണ്ടായാപ്പോളാണ് ഗാന്ധി തന്റെ വാദം തിരുത്തിയത് )


നിരന്തരമായി നേരിടുന്ന അവഗണനയിലൂടെ തങ്ങളുടെ സാമൂഹ്യ തട്ടുവ്യത്യാസം സ്വാഭാവികവും ന്യായവുമാണെന്നും  പരിഹാസ്യമായ മാനദണ്ഡങ്ങൽ അടിസ്ഥാനപ്പെട്ടവയാണെന്നും മിക്ക ആളുകളും അവകാശപ്പെടുന്നു. ( അതു ഞങ്ങളുടെ വിധിയാണ് എന്ന്  ഇന്ത്യയിലെ ദളിതർ പറയുന്നത് അതുകൊണ്ടാണ് ) വംശീയ തട്ടുവ്യത്യാസമെന്ന ആശയത്തെ പുച്ഛിച്ചു തള്ളാനാണ് ചില ആധുനിക പാശ്ചാത്യ രാജ്യങ്ങളിൽ പരിശീലിപ്പിക്കപ്പെട്ടിരിക്കുന്നത്.


 കറുത്തവർ വെളുത്തവരുടെ പ്രദേശങ്ങളിൽ ജീവിക്കുന്നതിനും വെളുത്തവരുടെ സ്കൂളിൽ പഠിക്കുന്നതിനും വെളുത്തവരുടെ ആശുപത്രികളിൽ ചികിത്സി ക്കപ്പെടുന്നതിനും നിരോധിക്കുന്ന നിയമങ്ങൾ അവരെ ഞെട്ടിക്കുന്നു. എന്നാൽ ധനികരും ദരിദ്രരും തമ്മിലുള്ള വിവേചനം നില നിൽക്കുന്നുണ്ട്. (ധനികർ വേറിട്ടതും ആർഭാടപൂരിതവുമായ പ്രദേശങ്ങളിൽ ജീവിക്കുന്നതും വേറിട്ടതും കൂടുതൽ സൗകര്യങ്ങളുള്ളതുമായ ആശുപ്രതികളിൽ ചികിത്സിക്കപ്പെടുന്നതും) തീർത്തും പ്രായോഗികവും ശരിയുമാണെന്നു അനേകം അമേരിക്കക്കാരും യൂറോപ്പുകാരും വിശ്വസിക്കുന്നു. എങ്കിലും, മിക്ക ധനികരും ധനികരായിരിക്കുന്നതു അവർ ധനിക കുടുംബങ്ങളിൽ ജനിച്ചതുകൊണ്ടാ ണെന്നതു വിശ്വസിക്കുന്നു. മിക്ക ദരിദ്രരും തങ്ങളുടെ ജീവിതത്തിൽ ഉടനീളം ദരിദ്രരായിരിക്കുന്നത് അവർ ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ചു. എന്നതുകൊണ്ടാണെന്നു വിശ്വസിക്കുന്നു.


നിർഭാഗ്യവശാൽ, സങ്കീർണ്ണമായ മനുഷ്യസമൂഹങ്ങൾക്ക് സങ്കല്പ്പിത തട്ടുകളും അന്യായമായ വിവേചനവും ആവശ്യമാണെന്നു ഒരു വിഭാഗം കാണുന്നു. തീർച്ചയായും എല്ലാ തട്ടുതിരിവുകളും ധാർമികമായി സമാനമല്ല. ചില സമൂഹങ്ങൾ മറ്റുള്ളവയെക്കാൾ അങ്ങേയറ്റത്തെ തരത്തിലുള്ള വിവേചനം സഹിച്ചു. എങ്കിലും വിവേചനത്തെ തീർത്തും വേണ്ടെന്നുവയ്ക്കാൻ കഴിയുന്ന ഒരു സമൂഹത്തെ നമുക്ക് എങ്ങും കാണാൻ കഴിയില്ല. 


മേൽത്തട്ടുകാർ, സാധാരണക്കാർ, അടിമകൾ, വെള്ളക്കാർ, കറുത്തവർ, പാട്രീഷ്യൻസ്, പ്ലീബിയൻസ്; ബ്രാഹ്മണർ, ശൂദ്രർ; ധനികർ , ദരിദ്രർ എന്നിങ്ങനെ ജനങ്ങളെ സങ്കല്പിത വിഭാഗങ്ങളായി തരംതിരിച്ച് കൊണ്ട്  തങ്ങളുടെ സമൂഹങ്ങളിൽ ക്രമം സൃഷ്ടിച്ചു വാഴാൻ  ചിലർ ശ്രമിക്കുന്നു .ഈ വിഭാഗങ്ങളിലെ ചില ആളുകളെ നിയമപരമായും രാഷ്ട്രീയമായും സാമൂഹികമായും മറ്റുള്ളവരെക്കാൾ മേൽത്തരമാക്കിക്കൊണ്ട് നിയമം സൃഷ്ടിക്കുന്നു.   കോടി കണക്കിനു മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളെയും നിയന്ത്രിക്കുന്നു.