ലൈംഗീകവേഴ്ചയല്ലേ നല്ലത് 10
...........................................
70000 മുതൽ 30000 വരെ വർഷങ്ങൾക്കു മുമ്പ് ചിന്തയിലും ആശയ വിനിമയത്തിലും പുതിയ മാർഗ്ഗങ്ങൾ പ്രത്യക്ഷപ്പെട്ടതിനെയാണ് ജ്ഞാനവിപ്ലവം അഥവ തിരിച്ചറിവിന്റെ വിപ്ലവം ( കോഗ്നിറ്റീവ് റവലൂഷൻ) എന്നു വിളിക്കുന്നത്
കെട്ടുകഥകൾ, ഐതിഹ്യങ്ങൾ, ദേവൻമാർ ,മതങ്ങൾ എന്നിവ ആദ്യമായി പ്രത്യക്ഷപ്പെട്ടത് ജ്ഞാന വിപ്ലവത്തിനോടൊപ്പമാണ്. ശ്രദ്ധിക്കുക: ഒരു മൃഗത്തെയൊ ,ഒരു കല്ലിനെയോ ,ഒരു പ്രത്യേക രൂപത്തിനെയോ ഇതാണ് നമ്മുടെ ഗോത്രത്തിന്റെ കാവൽ ആത്മാവ് .ഇത്തരം കഥയുണ്ടാക്കിപ്പറയുന്നതിനുള്ള കഴിവാണ് സാപിയൻസ് ഭാഷയുടെ ഏറ്റവും പ്രധാന സവിശേഷത. ശരിക്കും നിലനിൽക്കാത്ത കാര്യങ്ങളെ കുറിച്ച് സംസാരിച്ച് സ്ഥാപിക്കുന്നതിന് പണ്ടേ മുന്നേ സാപിയൻസിനു കിട്ടിയ ഒരു ജനിതക പ്രത്യേകതയാണ്. ഇതെല്ലാം പരദൂഷണം പറയാനുള്ള കഴിവിൽ നിന്നു നേടിയതാണ്. നിലവിലില്ലാത്ത കാവൽ മാലാഖമാരോടും ആത്മാക്കളോടും പ്രാർത്ഥിക്കുന്നതിന് മണിക്കൂറുകളോളം നിങ്ങൾ ചെലവഴിക്കുന്നുവെങ്കിൽ നിങ്ങളുടെ വിലയോറിയ സമയം നിങ്ങൾ പാഴാക്കുകയല്ലേ '? ഭക്ഷണത്തിനും ,ദാഹ ജലത്തിനും ,സ്നേഹത്തിനും ,പരസ്പര സഹകരണത്തിനും ,ലൈംഗീക വേഴ്ചക്കും സമയം ചെലവഴിക്കുന്നതല്ലേ അതിലും നല്ലത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ