2020, ഫെബ്രുവരി 12, ബുധനാഴ്‌ച

ഇന്ത്യയുടെ പാരമ്പര്യാവകാശം

ഇരുപതും നൂറ്റാണ്ടുകളിൽ പൗരസ്ത്യവാദികളും ദേശീയവാദികളും ചേർന്ന് നിർമിച്ചെടുത്ത ഇന്ത്യൻ പാരമ്പര്യത്തിൽ ഏറ്റവുമധികം തമസ്കരിക്കപ്പെട്ട മേഖലകളിലൊന്ന് ഇന്ത്യയുടെ രതിവിജ്ഞാനത്തിന്റെയും തൃഷ്ണാജീവിതത്തിന്റെ ആവിഷ്കാരങ്ങളുടേതുമാണ്. നിസ്സംഗരും ആത്മാന്വേഷികളും മറ്റുമായി മുദ്രചാർത്തപ്പെട്ട ഭാരതീയസമൂഹത്തിന് രതിവിലാസങ്ങളുടെ ലോകം സ്വാഭാവികമാകില്ലല്ലോ. അങ്ങനെ, അമർത്യ സെൻ ചൂണ്ടിക്കാണിച്ചതുപോലെ, ഇന്ത്യയുടെ സംവാദാത്മക ജ്ഞാനപാരമ്പര്യം പൊതുവിൽ ആധുനികഘട്ടത്തിൽ പിന്നിലേക്കു നീങ്ങി. രതിവിലാസങ്ങളെയും തൃഷ്ണാജീവിതത്തെയും മുൻനിർത്തുന്ന ആവിഷ്കാരങ്ങൾ അധമമോ അസ്പൃശ്യമോ ആയി. ധ്വന്യാത്മകവും ആത്മീയവുമായ ഒരു കൃത്രിമഭൂതകാലം ഇന്ത്യയുടെ പാരമ്പര്യാവകാശം കൈയേറ്റു.

1 അഭിപ്രായം:

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഇന്ത്യയുടെ സംവാദാത്മക ജ്ഞാനപാരമ്പര്യം
പൊതുവിൽ ആധുനികഘട്ടത്തിൽ പിന്നിലേക്കു
നീങ്ങി. രതിവിലാസങ്ങളെയും തൃഷ്ണാജീവിതത്തെയും
മുൻനിർത്തുന്ന ആവിഷ്കാരങ്ങൾ അധമമോ അസ്പൃശ്യമോ ആയി.