ഭാഷ പരദൂഷണത്തിനുള്ളതാണ് 9
---------------------------------------------
ആശയ വിനിമയം നടത്തുന്നത് എങ്ങനെയെന്ന് ഓരോ മൃഗത്തിനുമറിയാം. ഭക്ഷണത്തെക്കുറിച്ച് പരസ്പരം അറിവു നല്കാൻ തേനീച്ചകളും ഉറുമ്പുകളും പോലെയുള്ള പ്രാണികൾക്കു പോലുമറിയാം. അക്രമകാരികളായ മൃഗങ്ങൾ വരുമ്പോൾ മറ്റു മൃഗങ്ങളും പക്ഷികളും ബഹളം ഉണ്ടാക്കുന്നത് കാണാം.
പക്ഷേ മനുഷ്യരുടെ ഭാഷ ഉരുത്തിരിഞ്ഞു വന്നത് പരദൂഷണം പറയുന്നതിനുള്ള ഒരു മാർഗ്ഗം എന്ന നിലയിലാണ്. തങ്ങളുടെ സംഘത്തിൽ ആര് ആരെ വെറുക്കുന്നു, ആര് ആരേടൊപ്പം ശയിക്കുന്നു ,ആരാണ് സത്യസന്ധൻ, ആരാണ് ചതിയൻ ഇതിനൊക്കെ ഭാഷ ആവശ്യമാണ്. അതിജീവനത്തിനും പ്രത്യുത്പാദനത്തിനും ആവശ്യം വേണ്ടതാണ് സാമൂഹ്യ സഹകരണം എന്നാൽ മനുഷ്യർ ഭാഷയെ അതിനു മാത്രമല്ല ഉപയോഗിച്ചത്. പരദൂഷണം ദുഷ്പേരുള്ള ഒരു കഴിവാണെങ്കിലും അത് വാസ്തവത്തിൽ വൻ തോതിലുള്ള സഹകരണത്തിനു ആവശ്യം വേണ്ട ഒരു കഴിവാണ്. എഴുപതിനായിരം വർഷങ്ങൾക്കു മുമ്പ് ആധുനിക സാപ്പിയൻസ് നേടിയെടുത്ത പുതിയ ഭാഷാപരമായ കഴിവുകൾ തുടർച്ചയായി മണിക്കൂറുകളോളം വെടിവട്ടം പറഞ്ഞിരിക്കാൻ അവർക്കു പ്രാപ്തി നല്കി. പരദൂഷണ സിദ്ധാന്തം തമാശയാണെന്നു തോന്നാം, എന്നാൽ അനേകം പഠനങ്ങൾ അതിനെ പിന്തുണയ്ക്കുന്നു. പരദൂഷണത്തിലൂടെയാണ് ആദിമ മനുഷ്യർ ദൈവവിശ്വാസവും മതവും രൂപപ്പെടുത്തിയത്. നോക്കു ... ഇന്നും മനുഷ്യരുടെ ആശയ വിനിമയത്തിൽ അധികവും - ഇ മെയിലും ,ഫോൺ വിളികളും, പത്രപംക്തികളും പരദൂഷണമാണ്. ഒരു പക്ഷേ ഇക്കാലം മൊബൈൽ ഫോൺ വന്നതിന് ശേഷമാണ് നാം പരദൂഷണം പറയുന്നതിനുള്ള ഗ്രേഡ് വർധിപ്പിച്ചത്. ( നല്ല നുണയരായത്) പരദൂഷണം സാധാരണമായി ശ്രദ്ധ കേന്ദ്രികരിക്കുന്നത് തെറ്റുകളിലും അബദ്ധങ്ങളിലുമാണ്. നിലവിലില്ലാത്ത കാര്യങ്ങളെക്കുറിച്ച് വിവരം കൈമാറാനാണ് ഭാഷയെ നാം കൂടുതലും ഉപയോഗിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ