എല്ലാജീവിയും അതിന്‍റെ കുഞ്ഞിനു കൊടുക്കാനുള്ള പാല് മാത്രമേ ഉല്‍പ്പാദിപ്പിക്കുകയുള്ള് .അതാണ് പ്രകൃതിയില്‍ നാം കണ്ടുവരുന്നത് . മനുഷ്യന്റെ കാര്യത്തിലും മൃഗങ്ങളുടെ കാര്യത്തിലും ഇതില്‍ വേര്‍തിരിവില്ല .പ്രസവിച്ച ജീവിയുടെ കുഞ്ഞിനു അഥവാ കുഞ്ഞുങ്ങള്‍ക്ക് എത്ര പാലുവേണം എന്ന് പ്രകൃതിദത്തമായി ആ ജീവിയുടെ ശരീരഘടനയില്‍ പറയപ്പെടുന്നു . ആ കുഞ്ഞിനു കുടിക്കാനുള്ള പാലില്‍ കൂടുതല്‍ ഒരു ജീവിയും ഉല്‍പ്പാദിപ്പിക്കപ്പെടുന്നില്ല . അപ്പോളെങ്ങനെ ഒറ്റകുട്ടിയെ പ്രസവിച്ചപശു ഇരുപതു ലിറ്ററില്‍ കൂടുതല്‍ പാല്‍തരും .ശ്രദ്ധിച്ചിട്ടില്ലേ നമ്മുടെ നാടന്‍ കാലികളെ ? അതിന്റെ കുട്ടിക്ക് കുടികാനുള്ള പാലെ കാണുള്ളൂ .നമുക്ക് രാവിലെ ചായക്ക് പാലിനുവേണ്ടി അതിന്റെ കുട്ടിയെ ഒന്ന് അഴിച്ചുവിട്ടു പാലുചുരത്തികഴിയുമ്പോള്‍ അതിനെ പിടിച്ചുക്കെട്ടി ഉള്ളപ്പാല്‍ നമ്മള്‍ കറന്നെടുക്കും അല്ലേ ? ചില ആടുകള്‍ നാല് പ്രസവിക്കും അപ്പോള്‍ ആ നാലുകുട്ടികള്‍ക്കും ഉള്ള പാല് അതിന്‍റെ അകിടില്‍ കാണും .പന്നികള്‍ പതിനെട്ടും ഇരുപതും പെറും, അവയ്ക്ക് അത്രയും കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാനുള്ള പാലും അതിന്റെ മുലയില്‍ ഉണ്ടാകും .എന്നാല്‍ മനുഷ്യര്‍ക്ക് പാലുവേണം.നമ്മുടെ ആഹാര ക്രമികരണം അങ്ങനെയാണ് ശീലമാക്കിയത്.മനുഷ്യന് മാത്രമേയുള്ളൂ ഈ ശീലവും . നമ്മുടെ ആഹാരങ്ങളില്‍ പാലിന്റെ , നെയ്യിന്റെ ,വെണ്ണയുടെ ,തൈരിന്റെ ,മോരിന്റെ ഉപയോഗം കൂടുതലാണ് .അതിനു പാലുവേണം . അതും പശുവിന്‍ പാലാണ് താല്‍പര്യവും . അതിനു എന്തുചെയ്യാം എന്നുള്ള അന്വേഷണത്തില്‍ നിന്നാണ് ഇരുപതും മുപ്പതും അതില്‍ കൂടുതലും ലിറ്റര്‍ പാലുകിട്ടുന്ന പശുക്കള്‍ ഉണ്ടായത് . ഇരുപതില്‍ കൂടുതല്‍ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന പന്നിയുടെ പാല്‍ഉള്‍പ്പാദനക്ഷമത ശാസ്ത്രിയമായ നൂതന,നിരീക്ഷണ,പരീക്ഷണ സംവിധാനത്തിലൂടെ പന്നിയുടെ ജീനുകള്‍ ശാസ്ത്രക്രിയയിലൂടെ പശുവിലേക്ക് പകര്‍ന്നു പരീക്ഷിച്ചു നോക്കിയതിലെ വിജയം ഒരു ചരിത്രമായി . അങ്ങനെ ഇരുപതും, മുപ്പതും ലിറ്റര്‍ പാല്‍ തരുന്ന സങ്കരവര്‍ഗ്ഗം എന്ന് നമ്മള്‍ വിളിക്കുന്ന വിദേശിയായ പശുവിനെ നമുക്ക് ലഭിച്ചു .പാല്‍ക്ഷാമം മാറി വീട്ടാവിശ്യത്തിനും,കച്ചവട ആവിശ്യത്തിനും പാലേറെയായി ഇനി പാലഭിഷേകം .ഭാരതത്തില്‍ പശുവിനെ ദൈവത്തെ ആരാധിക്കുന്നപോലെ പൂജിക്കുന്ന സംവിധാനമുണ്ട് വടക്കെയിന്ത്യയില്‍ റോഡുകളില്‍ പോലും നടക്കുന്ന പശുക്കളെ ആളുകള്‍ തെട്ടുതൊഴുത് പോകുന്നത് കാണാം .പുരാണങ്ങളിലും ഐതീഹ്യങ്ങളിലും ഗോക്കള്‍ക്ക്ളള പ്രാധാന്യം ഇതില്‍ നിന്നു വ്യക്തമാണ് . പന്നികളെ ആരും പൂജികാറില്ല .തിന്നാറുണ്ട് ,പന്നിയിറച്ചിക്കു മറ്റുഇറച്ചികളെക്കാള്‍ യൂറോപ്യന്‍ കമ്പോളങ്ങളില്‍ വലിയ മതിപ്പാണ് .എന്നാല്‍ പന്നിയെ വെറുക്കപ്പെട്ട ജീവിയായിയാണ് മുസ്ലീങ്ങള്‍ കാണുന്നത് (പന്നികള്‍ മുസ്ലീങ്ങള്‍ക്ക് ഹറാമാണ് )ഈ വിദേശ ജനുസുല്‍ പിറന്ന പശുവിന്റെ ആകെ ലക്ഷണം ഒന്ന് ശ്രദ്ധിച്ച് നോക്ക് .ഒരു വലിയപന്നിയുടെ രൂപസാദൃശ്യം അവയില്‍ കാണാം . പശുക്കളുടെ ലക്ഷണമായ മുന്‍കാലിന് മുകളിലും ,കഴുത്തിന്‍റെ പിന്നിലുമായി കാണപ്പെടുന്ന ഉയര്‍ന്ന ഭാഗം ( ഉപ്പുറ്റി )കാണാന്‍ കഴിയില്ല . ശരീര ഭാഗങ്ങള്‍ പന്നിയെപോലെ ഉരുണ്ടതാണ് .നിറങ്ങളും അതുപോലെ തന്നെ .നാടന്‍ പശുക്കളെ നോക്ക് നല്ല ഉയരത്തില്‍ ഉപ്പുറ്റി കാണാന്‍ കഴിയും,അകിട് ഇതുപോലെ ഇടിഞ്ഞിറങ്ങില്ല ഇത് പശുലക്ഷണങ്ങളില്‍ പെടുന്നതാണ് . വിദേശി പശുവിന്‍റെ അകിടും ആ ഭാഗങ്ങളും മുതുകും ഒക്കെ ഒരു പന്നിയുടെ ഏറെസാമ്യമായ രൂപമായി കാണാന്‍ കഴിയും . ഈ പശുക്കള്‍ തരുന്നത് പന്നിയുടെ പാല്‍ അവയുടെ അകിട് വഴി നമുക്ക് തരുന്നു. ആ പരീക്ഷണ ശാഖയില്‍ പിന്നീടു റ്റെസ്‌സ്റ്റൂബ് മനുഷ്യകുഞ്ഞുങ്ങളും ഉണ്ടായി .രണ്ടു മുട്ടയിടുന്ന കോഴികളും വ്യാപകമല്ലങ്കിലും ചില വിദേശ ഫാമുകളില്‍ അങ്ങനെയാണ് ഉണ്ടായത് . ശാസ്ത്രത്തെ മനുഷ്യന്‍റെ അവിശ്യത്തിനു വേണ്ടി വികസിപ്പിക്കുമ്പോള്‍ അതിനു മറ്റുചില പ്രതികരണങ്ങള്‍ നമുക്ക് കാണണ്ടിവരും . പക്ഷിപനികളും ,പന്നിപനികളും ,എലിപനികളും അത്തരത്തില്‍ വേണം കാണാന്‍ . ആണവ നിലയങ്ങള്‍ ഉണ്ടാകുമ്പോല്‍ അത് പൂര്‍ണമായി അണുവിമുക്തമാണന്നു അതിന്‍റെ ശാസ്ത്രവിദഗ്ദ്ധര്‍ പോലും ഉറപ്പു പറയുന്നില്ല .ലോകത്ത് ഉണ്ടാക്കിയിട്ടുള്ള ഒരു ആണവ നിലയങ്ങളും പൂര്‍ണക്ഷമതയോടും അണുവിമുക്തമായിപോലും പ്രവര്‍ത്തിക്കുന്നില്ല എന്നത് മറ്റൊരുവശം . ഒരു ആണവ നിലയത്തില്‍ നിന്ന് തൊണ്ണൂറു ശതമാനം വൈദ്യുതി കിട്ടിയാലേ അത് ലാഭകരമെന്നു പറയാന്‍ കഴിയു . ആണവ നിലയങ്ങളില്‍ നിന്ന് വൈദ്യുതി മാത്രമല്ല ആണവായുധങ്ങളും ഉണ്ടാകും എന്ന് എല്ലാര്‍ക്കും അറിയാം .ആണവായുധങ്ങല്‍ വിഴുങ്ങിയ ജീവനുകളെയും, ജീവിതങ്ങളെയും കുറിച്ച് അറിയാത്തവരല്ല പിന്നെയും അത് വേണമെന്ന് ആവിശ്യപ്പെടുന്നത് . അണ്‌പ്രസരണങ്ങള്‍ പോലുള്ള കാര്യങ്ങള്‍ എല്ലാശാസ്ത്രിയമായ കണ്ടത്തലുകളിലും മറ്റുപലതരത്തിലായി മനുഷ്യനെ ബാധിക്കുന്നു ണ്ടന്നു വിശ്വസിക്കണം . അനില്‍ ബ്ലോഗിന്റെ ഒരു പോസ്റ്റില്‍ നിന്നു കേരളത്തിലെ അധിക പാല്‍ ഉപയോഗമാണ് ഡയബെറ്റിസ് രോഗികള്‍ വര്‍ദ്ധിച്ചത് എന്ന പുതിയ കണ്ടെത്തലിനെ കുറിച്ച് പറയുന്നു .
നാടന്‍ പശുവിന്‍പാല്‍ വലിയ ഔഷധം ഗുണമുള്ളതാണന്നു പൌരാണികവും ,നവീനവുമായ ആരോഗ്യഗ്രന്ഥങ്ങള്‍ പറയുന്നു . പാലിന്റെ ഗുണങ്ങളെ കുറിച്ച് പറയുന്ന ഒരുപാഠം പണ്ട് സ്കൂളില്‍ പഠിച്ചത് ഓര്‍ക്കുന്നു . " അമ്മ എനിക്ക് എന്നും പാലുതരും ഞാന്‍ അച്ഛനോളം വളരാന്‍" അങ്ങനെ തുടരുന്ന പാഠഭാഗം. ആ പറഞ്ഞത് നാടന്‍ പശുവിന്‍ പാലിനെ കുറിച്ചാണോ ? അനില്‍ ബ്ലോഗു പറഞ്ഞത് ശരിയാണങ്കില്‍ ഇന്ന് അമ്മാര്‍ കുട്ടികള്‍ക്ക് ഷുഗറുവരാനുള്ള പശുവിന്‍ പാലാണ് കൊടുക്കുന്നത് . മനുഷ്യന്റെ വളര്‍ച്ചക്ക് ശാസ്ത്രം ആവിശ്യമാണ് കാരണം മനുഷ്യന്‍ എന്നും ആര്ത്തിയുള്ളവനാണ്. ശാസ്ത്രത്തെ തെള്ളിപറയാന്‍ ഞാന്‍ ഒരുക്കമല്ല ..കാരണം മണ്‍ പാത്രത്തില്‍ നിന്നുമാറി ഫൈബര്‍ പാത്രത്തില്‍ ആഹാരം കഴിക്കുന്നു ,കാല്‍നടയും, കാളവണ്ടിയും മാറ്റി ഫ്ലൈറ്റില്‍ യാത്രചെയ്യുന്നു ,കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നു , വിറകു വെട്ടത്തില്‍ നിന്നു ഏറെമാറി വൈദ്യുതി ആവിശ്യം ഉപയോഗിക്കുന്നു . ഇതൊക്കെ ഉപയോഗിക്കുമ്പോളും ഇതില്‍ നിന്ന് നാളെ എന്ത്..?എന്നും ചിന്തിക്കുന്നു .
നമ്മള്‍ ഉണ്ടാക്കപെടുന്ന എന്തിനും ഒരു മറുവശം ഉണ്ടന്ന് അറിയണം . അറിഞ്ഞു ജീവിക്കണം
2010, നവംബർ 12, വെള്ളിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)