2021, നവംബർ 21, ഞായറാഴ്‌ച

രതിവാഴ്ച

രാജവാഴ്ച കാലത്ത്  അക്രമകാരികളായിട്ടുള്ള വാഴ്ചക്കാർ അവരുടെ സാമ്രാജ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി   മറ്റു  രാജ്യങ്ങളിൽ അതിക്രമിച്ചു കയറുകയും അവിടെയുള്ള സമ്പത്ത് കൊള്ളയടിക്കുകയും പുരുഷന്മാരെ കൊല്ലുകയും സ്ത്രീകളെ പിടിച്ചു കൊണ്ടു വരികയും   ലൈംഗിക അടിമകളാക്കി ഭടൻമാർക്കും  മറ്റ് അതിഥികൾക്കും നിർബന്ധപൂർവ്വം പങ്കുവെക്കുകയും ചെയ്യും. സ്വരാജ്യെത്തെ സ്ത്രീകളെ മേൽതട്ടിലുള്ള പുരുഷന്മാർക്ക് പ്രാപിക്കുവാൻ അവരുടെ സമ്മതമില്ലാതെ കഴിയുന്ന സ്ഥിതി ഉണ്ടായിരുന്നു.  മറ്റ് ബഹുഭൂരി പക്ഷം ജീവികളിലേയും പുരുഷൻ എത്ര ബലവാനായാലും സ്വന്തം ഇണയുടെ സമ്മതത്തിനായി, അവൾ ലൈംഗികമായി പരുവപ്പെട്ട് ഒരുങ്ങാനായി, കാത്തിരിക്കുന്നതായി കാണാം. ആദ്യ കാലങ്ങളിൽ  മനുഷ്യപുരുഷനും ഇങ്ങനെത്തന്നെയായിരുന്നു.  പക്ഷേ, കാർഷിക വിപ്ലവത്തിനും,  ജ്ഞാനവിപ്ലവത്തിനും ശേഷം മനുഷ്യനിൽ ദൈവ സങ്കല്പങ്ങളും തുടർന്നു മത സങ്കല്പങ്ങളും വന്നതിനുശേഷം സ്ത്രീകളോട് അവരുടെ അനുവാദമില്ലാതെ തന്നെ ബലപ്രയോഗങ്ങളിലൂടെ ബന്ധപ്പെടാൻ
 കഴിയുമെന്ന പുരുഷന്റെ അറിവ് സ്ത്രീകളുടെ പൊതുവായ സാമൂഹിക സ്ഥാനത്തിന്റെ അടിത്തറയിളക്കി.

2021, നവംബർ 16, ചൊവ്വാഴ്ച

ഒരു വല്ലാത്ത അഭാസം തന്നെ

സയൻസിനെ എതിർക്കുന്നവരും , അംഗീകരിക്കാത്തവരുമായ
  മതങ്ങൾ, മതപുരോഹിതർ ,മതമേലധ്യക്ഷന്മാർ ആൾദൈവങ്ങൾ ഇവരെല്ലാം സയൻസിന്റെ വളർച്ചയും അതിന്റെ എല്ലാ പുരോഗതിയും നിരന്തരം അനുഭവിക്കുകയും , ജീവിതത്തിൽ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. 
എന്നാൽ സയൻസിനെ ഇവർ എതിർക്കുകയും വിമർശിക്കുകയും ചെയ്യുന്നത് എന്തെർത്ഥത്തിലാണ്.
മാത്രവുമല്ല നിലവിലെ എല്ലാ മതങ്ങളും സയൻസ് പഠിപ്പിക്കുന്ന വിദ്യാലായങ്ങളും ഉയർന്ന വിദ്യാഭ്യാസ സ്ഥാനപനങ്ങളും പണിയുകയും നടത്തികൊണ്ടു പോകുന്നതും എന്തിനാണ് ? ? 

2021, നവംബർ 15, തിങ്കളാഴ്‌ച

പുരോഗതി' അതെന്താണ്


“കുരങ്ങുകൾ പരിണമിച്ചാണോ മനുഷ്യനുണ്ടായത് ? നിശ്ചയമായും അല്ല.

. ഒരു ജീവിയെന്ന നിലയിൽ മനുഷ്യർക്ക് ആന്തരിക പുരോഗ തി ഉണ്ടായിട്ടുണ്ടോ?

നിശ്ചയമായും ഇല്ല.

ങ്... അപ്പോൾ എല്ലാ പാഠപുസ്തകത്തിന്റെയും താളുകളിൽ മനു ഷ്യൻ കുരങ്ങിൽ നിന്നും പരിണമിച്ച് പരിണമിച്ച് എങ്ങനെ മനുഷ്യനായി മാറി എന്ന വസ്തുത ചിത്രങ്ങളടക്കം നാം പഠിക്കുന്നത് തെറ്റാണെന്നാണോ നിങ്ങൾ പറയുന്നത് ? അതേ, അതു തെറ്റുതന്നെയാണ്. ഇത്രയും വലിയ ഒരു ആന മണ്ടത്തരം ശാസ്ത്രത്തിന്റെ പേരിൽ നാം പഠിക്കാനും പഠിപ്പിക്കാനും തുടങ്ങിയിട്ട് കാലമേറെയായി. അത് തിരുത്തുക തന്നെ വേണം.

അപ്പോൾ പുരോഗതിയുമുണ്ടായിട്ടില്ല? ഇല്ല പുരോഗതിയുമുണ്ടായിട്ടില്ല. മാറ്റങ്ങൾ മാത്രമാണുണ്ടാകുന്നത്.

അപ്പോൾ ചുറ്റുപാടും കാണുന്ന ഈ മാറ്റങ്ങൾ ഒന്നും പുരോഗ തിയല്ല എന്നാണോ നിങ്ങൾ പറയുന്നത്?

ചുറ്റുപാടും കാണുന്ന മാറ്റങ്ങൾ നിശ്ചയമായും പുരോഗതി തന്നെ യാണ്. പോരാട്ടത്തിൽ 
നഖങ്ങളും പല്ലുകളും ഉപയോഗിക്കുന്നിനുപകരം നാം കല്ലും വടിയും ഉപയോഗിച്ചു. കല്ലിനും വടിയ്ക്കും പകരം കുന്തവും വാളും ഉപയോഗിച്ചു. അത് പുരോഗതിയാണ്. കുന്തത്തിനും വാളിനും പകരം തോക്കും മിസൈലും ഉപയോഗിക്കുന്നു; അതും നിശ്ചയമായും പുരോഗതിയാണ്. കാളവണ്ടിക്കു പകരം കുതിരവണ്ടിയും കുതിരവണ്ടിക്കു പകരം ഇന്ന് കാറും ബസ്സും ഉപയോഗിക്കുന്നു. ഇതും പുരോഗതിതന്നെയാണ്. അതേ, നമ്മുടെ ചുറ്റുപാടുകൾ കൂടുതൽ നന്നായി ഇണക്കുന്നതിൽ നമുക്ക് നല്ല പുരോഗതിയുണ്ട്.

2021, നവംബർ 13, ശനിയാഴ്‌ച

ഓർമ്മകൾ ഉണ്ടാകണം

ഓർമ്മകൾ ഉണ്ടായിരിക്കണം
__________________________________
ഓർമ്മയുണ്ടോ ഈ മുഖം എന്ന് ഭരത് ചന്ദ്രൻ  IPS  മാഡം അച്ചാമ്മ വർഗ്ഗീസിന്റെ മുഖത്ത് നോക്കി ചോദിക്കുന്നത് അതുകൊണ്ടാണ് നാം അതിവേഗം ചലിച്ചു കൊണ്ടിരിക്കുകയല്ലേ ....

ചലിക്കുന്നേയില്ലെന്നു തോന്നുമ്പോഴും നാം എത്ര വേഗത്തിലാണ് ചലിച്ചുകൊണ്ടിരിക്കുന്നതെന്ന് എപ്പോഴെങ്കിലും നിങ്ങൾ 
ചിന്തിച്ചിട്ടുണ്ടോ?'

- പ്രൊഫസർ ആൻഡ് ഫാായ്, Astrophysicist.

സംഗതികൾ പലപ്പോഴും കാണുന്ന പോലെയല്ല. നിങ്ങൾകൂടി ഭാഗമായ ക്ഷീരപഥം ശൂന്യാകാശത്തി ലൂടെ മണിക്കൂറിൽ 21 ലക്ഷം കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമി സ്വന്തം അച്ചുതണ്ടിൽ തിരിയുന്നതിന്റെയോ (ഭൂമദ്ധ്യരേഖ യോടടുക്കുമ്പോൾ മണിക്കൂറിൽ 1600 കിലോമീറ്റർ വേഗതയിലും ധ്രുവങ്ങളിൽ നിശ്ചലമായും) ഭൂമി സൂര്യനുചുറ്റും പ്രദക്ഷിണം വെക്കുന്നതിന്റെയോ (മണിക്കൂറിൽ 107,000 കിലോമീറ്റർ വേഗതയിൽ) സൂര്യൻ ക്ഷീരപഥത്തെ ചുറ്റി സഞ്ചരിക്കുന്നതിന്റെയോ (മണിക്കൂറിൽ 792,000 കിലോമീറ്റർ വേഗതയിൽ അനന്തരഫലങ്ങൾ കണക്കാക്കാതെയാണ് ഇതെന്ന് ഓർമ്മിക്കണം.  ഓർമ്മകൾ ഉണ്ടായിരിക്കണം