2020, നവംബർ 27, വെള്ളിയാഴ്‌ച

കെട്ടുകഥകൾ വളർന്ന ഐതീഹ്യങ്ങൾ 12

കെട്ടുകഥകൾ വളർന്ന ഐതീഹ്യങ്ങൾ 12 
....................................................
വലിയ തോതിലുള്ള ഏതു മാനുഷിക സഹകരണത്തിന്റെ രഹസ്യവും  കെട്ടുകഥകളുടെ കടന്നുവരവോടെയും പരദൂഷണത്തിന്റെ കഴിവു കൊണ്ടുമാണ് സാധ്യമായത്. പൊതുഐതീഹ്യങ്ങളെ പരദൂഷണത്തിൽ കൂടി സൃഷ്ടിക്കുമ്പോൾ  അതിന് പൊതുവായ മാനം വരുന്നു. ദൈവം മനുഷ്യനായി അവതരിക്കുകയും മനുഷ്യരുടെ പാപങ്ങൾക്കു വേണ്ടി കുരിശിലേറ്റപ്പെടുകയും ചെയ്തു എന്ന് പരദൂഷണം പ്രചരിപ്പിക്കുമ്പോൾ പാപം ചെയ്തവരും ഇനി പാപം ചെയ്യാനുള്ളവരും അതിൽ വിശ്വസിക്കപ്പെടും ( ഒരേ ആശയമുള്ളവർ എന്നും ഒരു പക്ഷമായിരിക്കും). ദൈവനിന്ദയുണ്ടായാൽ അതിന്റെ ശിക്ഷ കഠിനമാണെന്നും മരിച്ചു കഴിഞ്ഞുള്ള ലോകത്ത് എല്ലാത്തിനും കോടതിയുണ്ടെന്നും പ്രചരിപ്പിക്കപ്പെടുമ്പോൾ പരദൂഷണം ഒരു പൊതു വിശ്വാസത്തെയാണ് സ്വാധീനിക്കുന്നത്. പൊതുവായ ദേശീയ കഥകളിൽ അടിസ്ഥാനപ്പെട്ടതാണ് രാജ്യങ്ങൾ. ഉദ; തമ്മിൽ കണ്ടിട്ടില്ലാത്ത രണ്ടു സെർബിയക്കാർ പരസ്പരം രക്ഷിക്കുന്നതിന് സ്വന്തം ജീവൻ തന്നെയും നൽകാൻ തയ്യാറാകും. സെർബിയൻ രാജ്യത്തിന്റെയും സെർബിയൻ ദേശത്തിന്റെയും സെർബിയൻ പതാകയുടെയും നിലനില്പിൽ അവർ രണ്ടുപേരും വിശ്വസിക്കുന്നു. നീതിന്യായ സംവിധാനങ്ങൾ പൊതുവായ നിയമ കഥകളിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നു.   പരസ്പരം കണ്ടിട്ടില്ലാത്ത രണ്ടു വക്കീലന്മാർ  തീർത്തും അപരിചിതനായ ഒരു മനുഷ്യനെ കൊലക്കുറ്റത്തിൽ നിന്ന് രക്ഷിക്കാൻ തയ്യാറാകും. അതിന് കാരണം നിയമ വ്യവസ്ഥയ്ക്ക് മേൽ ഫീസായി നൽകപ്പെടുന്ന പണത്തിൽ അവർ വിശ്വസിക്കുന്നു എന്നതാണ്. ( ഈ നിയമ വ്യവസ്ഥ അവരുടെ ചോറാണ്) എന്നാൽ ഇക്കാര്യങ്ങളൊന്നും ആളുകൾ കണ്ടു പിടിക്കുകയും പരസ്പരം പറയുകയും ചെയ്യുന്ന കഥകളുടെ പുറമേ നിലനിൽക്കുന്നില്ല.

അഭിപ്രായങ്ങളൊന്നുമില്ല: