എല്ലാവരും ഉറങ്ങുമ്പോൾ ഉണർന്നിരിക്കുന്നവൻ ഭരണകൂടത്തിന്റെ കണ്ണിൽ കുറ്റവാളിയാണ്. അയാളെ വകവരുത്തി കണ്ണുകൾ ചൂഴ്ന്നെടുത്തു മാറ്റിയാലേ അവർക്ക് ഉറക്കം കിട്ടൂ! ഇതിനെതിരെ ദിവ്യപ്രതികാരം ചെയ്തവർ ചരിത്രത്തിന്റെ അടയാത്ത കണ്ണുകളാകുന്നു. നക്സൽബാരി വിപ്ലവകാരികളായ ഭൂമയ്യയെയും കിസ്ത ഗൗഡയെയും തൂക്കിക്കൊല്ലാൻ പോകുന്നതിനുമുമ്പ് അവരുടെ കണ്ണുകൾ അന്ധൻമാർക്ക് ദാനം ചെയ്യണമെന്ന് അപേക്ഷിച്ചു. മരിക്കും മുമ്പ് അവർ ഇപ്രകാരം എഴുതി; " ഞങ്ങൾ മരിക്കുകയാണ്. ഞങ്ങൾ മരിച്ചാലും ഞങ്ങളുടെ കണ്ണുകൾ നിലനിൽക്കും ആ കണ്ണുകളിലൂടെ ചരിത്രത്തിന്റെ പ്രവർത്തനം ഞങ്ങൾ നോക്കിക്കാണും!
2020, ഫെബ്രുവരി 13, വ്യാഴാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
4 അഭിപ്രായങ്ങൾ:
പകർന്നു കിട്ടിയ കണ്ണുകളും അതിൽ പടർത്തിയ കാഴ്ചകളുമാണ് ചരിത്രം. ആരാലും മായ്ക്കാനാകാത്തത്.
http://samantharan.blogspot.com/2020/02/blog-post_3.html.?m=1
ചേർത്ത് വായിയ്ക്കാവുന്നത്.
പാവപ്പെട്ടവനും പകൽക്കിനാവനുമൊക്കെയാണ് അഭിപ്രായങ്ങൾ പറഞ്ഞ് എന്നെ എഴുതാൻ പ്രേരിപ്പിച്ചത് എന്നത് ഓർമ്മയുണ്ടോ?
ഓർമ്മയില്ലാന്ന് പറഞ്ഞാൽ സമ്മയ്ക്കൂ
http://samantharan.blogspot.com/2020/02/blog-post_3.html?m=1
ആ കണ്ണുകളിലെ
കനലുകൾ തീപ്പൊരികലായി മാറും ..!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ