2020, ജനുവരി 30, വ്യാഴാഴ്‌ച

വിദ്യാസമ്പത്ത് മാത്രമാണ് ശാശ്വതമായുള്ളത്. മറ്റു സമ്പത്തുകൾ നശ്വരമാണ്. അറിവില്ലാത്തവർ ശവത്തിനു സമമാണ്. അറിവ് ജീവിതാവസാനംവരെ രക്ഷിക്കുന്ന ആയുധമാണ്. ലോകജനതയെയും സർവജീവജാലങ്ങളെയും സ്നേഹിക്കുക എന്നതാണ് അറിവെന്ന ബോധ കർമ്മം. സ്വന്തം കൈകളാൽ അധ്വാനിച്ചു ജീവിക്കുന്നതാണു ധർമം. ഗതിമുട്ടിയാലും
 യാചിക്കരുത്. ദാരിദ്ര്യം ജീവിത ദുരന്തമാണ്. നീതിയും ധർമവും നില നിർത്തി മറ്റുള്ളവർക്ക് പ്രയോജനകരമായ രീതിയിൽ ജീവിതം നയിക്കുക.

2020, ജനുവരി 27, തിങ്കളാഴ്‌ച

ജാതിയും മതവും

ഇന്ത്യയിലെ ജാതിവ്യവസ്ഥയെപ്പറ്റി ഡോ.റാംമനോഹർ ലോഹ്യയുടെ അഭിപ്രായം ശ്രദ്ധിക്കാം: ഇന്ത്യൻ ജീവിതത്തില അതിപ്രധാനഘടകം ജാതിയാണ്. ഒരു വശത്ത് ജാതിയും അതിനോടു ബന്ധപ്പെട്ട സ്വഭാവങ്ങളം മറുവശത്ത് വരുമാനത്തിലെ വമ്പിച്ച അന്തരവും ആണ് ഈ രാജ്യത്ത് സാമൂഹിക ജീർണതയ്ക്ക് ഇടയാക്കിയ രണ്ടു ഘടകങ്ങൾ.ജാതിയും മതവും സൈദ്ധാന്തുമായി നിരാകരിക്കുന്നവർ പോലും ദൈനംദിന ജീവിതത്തിൽ അതിനെ അംഗീകരിക്കുന്നു. ജനജീവിതം ജാതികളുടെയും മതങ്ങളുടെയും അതിർവരമ്പുകളിലാണ് ചലിക്കുന്നത്. സംസ്കാര സമ്പന്നരായ ആളുകൾ ജാതി മത സമ്പ്രദായത്തിനെതിരെ മൗനം പാലിക്കുകയോ വളരെ മൃദുലമായ ഭാഷയിൽ  സംസാരിക്കുകയോ ചെയ്യുന്നു.ഇന്ത്യയിലെ ജാതിമത സമ്പ്രദായമാണ് രാജ്യത്തിന്റെ ഭൗതിക ശാസ്ത്ര പുരോഗതിയുടെ അധഃപതനത്തിന് കാരണം. ജാതിമത സമ്പ്രദായം പൂർണമായി നശിപ്പിക്കാതെ ഇന്ത്യയുടെ പുനർനിർമിതി സാധ്യമല്ല.

മനസ്സുവേണം

നിങ്ങളുടെ സ്വന്തം മനസ്സിന്റേയും ഹൃദയത്തിന്റേയും, സമഗ്ര അസ്തിത്വത്തിന്റേയും ചലനത്തെ നിരീക്ഷിക്കാൻ ഒരു സ്വതന്ത്രമായ മനസ്സുവേണം .പിന്താങ്ങുകയോ, പിന്താങ്ങാതിരിക്കുകയോ ചെയ്യുന്ന മനസ്സല്ല.
തർക്കങ്ങളിൽ ഭാഗം ചേരുന്ന മനസ്സല്ല .വെറും വാക്കുകളിൽ തർക്കിക്കുന്നതുമല്ല. മനസ്സിലാക്കുക എന്ന കേവല ഉദ്ദേശ്യമാണ് ഉണ്ടാവേണ്ടത്.

ഭാഷാശാസ്ത്രത്തിന്റെ ഉറവ

മാനവിക വിജ്ഞാന മണ്ഡലത്തെ സ്ഫോടനാത്മക പരിവർത്തനത്തിന് വിധേയമാക്കിയ പാശ്ചാത്യ ഭാഷാശാസ്ത്രത്തിന്റെ ഉറവ യവനരുടെ തത്ത്വചിന്താധിഷ്ഠിതമായ ഭാഷാപഠനങ്ങളാണ്. സമഗ്ര വിജ്ഞാനമാതൃത്വം തത്ത്വചിന്തയ്ക്ക് കല്പിച്ച യവനരുടെ ഭാഷാപഠനങ്ങൾ മറ്റൊരു രീതിയിലാവുക അസാധ്യവുമാണെല്ലോ.


🗑️

2020, ജനുവരി 25, ശനിയാഴ്‌ച

ചാർവാക ദർശനം

നല്ല ആഹാരം കഴിച്ചും നല്ല വാക്കു പറഞ്ഞും നന്മ മാത്രം ചെയ്തു കൊണ്ട് സന്തോഷത്തോടെ നൂറു വർഷം ജീവിക്കുക എന്നതാണ് ചാർവാകരുടെ ആശിർവാദം. അവർ ദൈവ സങ്കൽപത്തെയും ആത്മസങ്കൽപങ്ങളെയും നിരാകരിക്കുന്നു. മനുഷ്യന്റെ അദ്ധ്വാനത്തിനു വമ്പിച്ച പ്രാധാന്യം നൽകുന്ന ആദ്യത്തെ ദർശനം ലോകായതമാണ്.

2020, ജനുവരി 22, ബുധനാഴ്‌ച

അഥാതോ ഇതി മാനവഃ ഏകവർണഃ

അഥാതോ ഇതി മാനവഃ ഏകവർണഃ
------------------------------------------------
ജനനത്തിന്റെയോ ഗുണത്തിന്റെയോ കർമത്തിന്റെയോ അടിസ്ഥാനത്തിൽ മനുഷ്യരെ വേർതിരിക്കാനാവില്ല. സത്വ രജസ്
തമോഗുണങ്ങൾ എല്ലാ മനുഷ്യരിലുമുണ്ട് .സാഹചര്യങ്ങൾ മനുഷ്യന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നു.വ്യക്തിത്വ രൂപീകരണത്തിൽ പ്രധാന പങ്കുവഹിക്കുന്നത്ത് അറിവാണ്. അറിവുതേടാനുള്ള അവകാശം ജന്മനിദ്ധമാണ്.