ഇന്ത്യയിലെ ജാതിവ്യവസ്ഥയെപ്പറ്റി ഡോ.റാംമനോഹർ ലോഹ്യയുടെ അഭിപ്രായം ശ്രദ്ധിക്കാം: ഇന്ത്യൻ ജീവിതത്തില അതിപ്രധാനഘടകം ജാതിയാണ്. ഒരു വശത്ത് ജാതിയും അതിനോടു ബന്ധപ്പെട്ട സ്വഭാവങ്ങളം മറുവശത്ത് വരുമാനത്തിലെ വമ്പിച്ച അന്തരവും ആണ് ഈ രാജ്യത്ത് സാമൂഹിക ജീർണതയ്ക്ക് ഇടയാക്കിയ രണ്ടു ഘടകങ്ങൾ.ജാതിയും മതവും സൈദ്ധാന്തുമായി നിരാകരിക്കുന്നവർ പോലും ദൈനംദിന ജീവിതത്തിൽ അതിനെ അംഗീകരിക്കുന്നു. ജനജീവിതം ജാതികളുടെയും മതങ്ങളുടെയും അതിർവരമ്പുകളിലാണ് ചലിക്കുന്നത്. സംസ്കാര സമ്പന്നരായ ആളുകൾ ജാതി മത സമ്പ്രദായത്തിനെതിരെ മൗനം പാലിക്കുകയോ വളരെ മൃദുലമായ ഭാഷയിൽ സംസാരിക്കുകയോ ചെയ്യുന്നു.ഇന്ത്യയിലെ ജാതിമത സമ്പ്രദായമാണ് രാജ്യത്തിന്റെ ഭൗതിക ശാസ്ത്ര പുരോഗതിയുടെ അധഃപതനത്തിന് കാരണം. ജാതിമത സമ്പ്രദായം പൂർണമായി നശിപ്പിക്കാതെ ഇന്ത്യയുടെ പുനർനിർമിതി സാധ്യമല്ല.
2020, ജനുവരി 27, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
1 അഭിപ്രായം:
ജാതിമത സമ്പ്രദായം പൂർണമായി
നശിപ്പിക്കാതെ ഇന്ത്യയുടെ പുനർനിർമിതി സാധ്യമല്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ