ഏഴാം നിലയിലെ നാലാംവാര്‍ഡില്‍
"എ നെഗറ്റീവ്" കാത്തൊരു പ്രാണൻ,
ഉറങ്ങാത്ത മിഴികളാല്‍ പരിഭവിക്കുന്നു.
വഴികൾതിരഞ്ഞ് മകന്റെദുഖം പെരുവഴിയെ.
വൈദ്ദ്യന്‍ പറഞ്ഞു ഭയക്കണം,
ജീവനുവേണ്ടുന്നചോര നന്നേ
കുറഞ്ഞത് പകരുവാന്‍ കഴിയണം
വേഗമെത്രയും തിരഞ്ഞ് പോകുക.
ആശുപത്രിപടിക്കല്‍ പണത്തിനുപകരമായി
വില്‍ക്കുന്നവരോടു പതിവില്‍ കൂടുതല്‍നൽകാം
എന്നു പറഞ്ഞപ്പോള്‍ "എ നെഗറ്റീവ്"
തിരഞ്ഞു പോകൂ എന്നൊരു നിര്‍ദ്ദേശം.
തിരഞ്ഞൊടുവില്‍ തടഞ്ഞതൊരു
മരംവെട്ടുകാരന്‍ പണികഴിഞ്ഞ് മരുന്നടിച്ചവൻ,
മറുവാക്കുപ്പറയാതെ സമ്മതംമൂളി
മടങ്ങുവാന്‍ മൊഴിഞ്ഞുസ്നേഹം.
സന്തോഷമായി ഗന്ധിതലമടക്കി
കയ്യില്‍ തിരുകുമ്പോളൊരപേക്ഷയും കൊടുത്തു
ദയവായിഓർക്കുക മരുന്നിനുപോലും
ഇന്നിനീവേണ്ട നാളെ പുലര്‍ച്ചക്കുവരാം.
പുലര്‍ച്ചയില്‍ പൂവന്‍കോഴികള്‍ നിലവിളിക്കുംനേരം
കിണറ്റിലെ തണുത്തവെള്ളം പറഞ്ഞത് "എ നെഗറ്റീവ് "
കുളിക്കുമ്പോളും മരംവെട്ടുകാരന്‍റെ മുഖംമന്ത്രിച്ചു
നിങ്ങൾ വൈകാതിരുന്നാൽ മതി.
ലാബില്‍ കയറ്റുമ്പോള്‍ വിറയ്ക്കുന്ന
മരംവെട്ടുകാരന്റെ കൈനോക്കി
നിർദ്ദയം വിദഗ്ദ്ധന്‍ മൊഴിഞ്ഞു
ഹേ... മറ്റൊരാളെ കൊണ്ടു വരൂ !
സുപരിചിതനായ സഖാവിനോടു മനസ്സുതുറന്നപ്പോള്‍
ആശ്വാസമായി കൂട്ടത്തിലൊരാള്‍
നീണ്ടവഴിയെ അലഞ്ഞൊടുവില്‍
കണ്ടു പറഞ്ഞപ്പോള്‍ ഉള്ളിലൊരു പനിയുണ്ടു
പകര്‍ന്നാല്‍ പലപനിയുള്ളതല്ലേ സൂക്ഷിക്കണമെന്ന് .
കടശിയിൽ വിഷാദഗർഭംധരിച്ചു നിക്കുമ്പോൾ
ഒർമ്മപെരുക്കങ്ങളിൽ പഴയചങ്ങതി,
ഓടികിതച്ച് പണിശാലയിലെത്തി
പറഞ്ഞപ്പോൾ മനസിനൊപ്പം പാഞ്ഞെത്തി.
മറ്റിനങ്ങളെ പോലല്ല "എ" നെഗറ്റീവ്
എണ്ണിയാല്‍ നൂറില്‍ ഒന്നു കണ്ടേക്കാം
അതിലും സുമനസ്സുള്ളവരെ കണ്ടാല്‍ഭാഗ്യം
വിലപ്പെട്ടതാണ്,ജലംപോലെ കരുതണം.
2011, ജനുവരി 16, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)