2013, ഏപ്രിൽ 17, ബുധനാഴ്‌ച
ഇന്ത്യയുടെശാപം
എൻഡോസൾഫാൻ ദുരിത ബാധിതനായി ജനിച്ച് ജീവിതത്തിന്റെ ചെറിയ ആയുസുംകൊണ്ട് മരണത്തിലേക്ക് വേച്ച് നടന്നു കയറിയ അമ്പലത്തറ പാറപ്പള്ളിയിലെ ഷാലുദ്ദീൻ -ഫാത്തിമ ദമ്പതികളുടെ എട്ടുമാസം പ്രായമായ സിനാൻ, ഈ എട്ടുമാസത്തിനിടെ നിരവധി തവണ മെഡികൾ ക്യാമ്പുകളീൽ കൊണ്ടുപോയിട്ടും അച്ചടി ദൃശ്യമാധ്യമങ്ങളിൽ ഈ കുഞ്ഞിന്റെ ദൈന്യത്തിന്റെ വാർത്തവന്നിട്ടും,മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതിനൽകിയിട്ടും എൻഡോസൾഫാൻ ദുരിതബാധിതരുടെ ലിസ്റ്റിൽ ഈ കുഞ്ഞിനെ നാണംക്കെട്ട ഇവിടെത്തെ ഉദ്ദ്യോഗസ്ഥ തെമ്മാടികൾ ഉൾപ്പെടുത്തിയില്ല. ഏപ്രിൽ അഞ്ചിനു ദുരിതങ്ങളില്ലാത്ത ലോകത്തേക്ക് ഉപ്പയോടും ഉമ്മയോടും ഇനി അവന്റെ ദുരിതം പേറണ്ടായെന്നു പറഞ്ഞു കരുണയറ്റവരുടെ ലോകത്തുനിന്നും അവൻയാത്രയായി. കുഞ്ഞുമരിച്ചുകഴിഞ്ഞു അവന്റെ ദുഖത്തിൽനിന്നും കുടുംബം കരകയറുന്നതിനുമുന്നേ ഉദ്യോഗസ്ഥ പരിഹാസത്തിന്റെ നിർദ്ദയഭാവം കത്തിന്റെ രൂപത്തിൽ ചൊവ്വാഴ്ച ജില്ലാ മെഡികൾ ഓഫിസർ തയ്യാറാക്കി വീട്ടിലേക്കയച്ച്,കുട്ടിയെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള ജില്ലാ മെഡിക്കൽ ക്യാമ്പിൽ പങ്കെടുപ്പിക്കണമെന്നായിരുന്നു കത്തിലെ ഉള്ളടക്കം.തലവളർന്നു ശ്വാസമെടുക്കാൻ വിഷമിച്ച സിനാനെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ പെടുത്തുന്നതിനു നിരവധിതവണ വെളുത്ത കുപ്പായമിട്ട കറുത്തമനസ്സിന്റെ ഉടമകളായ മെഡിക്കൾ ഉദ്യോഗസ്ഥപ്രഭുക്കന്മാരോടു കേണപേക്ഷിച്ചിട്ടും അതവർ ചെവികൊണ്ടില്ല.ശ്വാസമെടുക്കാൻ വിഷമിച്ച സിനാനു ചികിത്സചിലാവിനായി വേണ്ടിവന്നിരുന്നതുക ദരിദ്രരായ രക്ഷിതാക്കൾക്ക് വലിയ പ്രയാസങ്ങൾ സൃഷ്ടിച്ച്.സർക്കാർ സഹായങ്ങൾ എന്തെങ്കിലും ലഭിച്ചാൽ ആ കുടുംബത്തിനു അന്ന് അതൊരു സഹായമായിരുന്നു. എന്നാൽ ജനത്തിന്റെ ഒരു ദുഖങ്ങളും,ദുരിതങ്ങളും തങ്ങളെ ബാധിക്കുന്നതല്ല എന്ന സ്ഥിരംപരിപാടിയാണു ഇവിടെയും നടന്നത്.മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും നടപടി സ്വികരിക്കാതെ എൻഡോസൾഫാൻ ഇരയോട് കാട്ടിയക്രൂരത മറയിടാൻ മരണശേഷം തയ്യാറാക്കിയ തിരക്കഥയാണു ഈ കത്തെന്ന് വെളിപ്പെട്ട്.ജില്ലമെഡിക്കൽ ഓഫിസറും പരിവാരങ്ങളും ജനകിയ പ്രതിക്ഷേധത്തിൽനിന്നും മറ്റും രക്ഷനേടനാണു വ്യാജകത്തുണ്ടാക്കിയത്. ഇതിനെതിരെ ജനങ്ങൾ ഉണരണ്ടതുണ്ട്.എല്ലാവികസനങ്ങളെയും, എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തുന്ന ഉത്തരവാദിത്വമില്ലാത്ത ഉദ്യോഗസ്ഥരാണു ഇന്ത്യയുടെശാപം.ഓരോവർഷം കഴിയുംതോറും ആനുകൂല്ല്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുവേണ്ടി സമരം ചെയ്യുകയും മരണംവരെയും പെൻഷനും പറ്റുന്ന ഗവണ്മെന്റ് ജീവനകാർക്ക് സാധരണക്കരന്റെ ജീവനും ജീവിതവും അറിയണ്ടകാര്യമില്ല.അവരുടെ അവകാശങ്ങളും താല്പര്യങ്ങളും മാന്ത്രമാണു അവരുടെ ലക്ഷ്യം. ജനത്തിന്റെ കയ്യിൽ നിന്നും ശമ്പളംകൈപറ്റി ജനത്തെ വഞ്ചിക്കുന്ന ഉദ്ദ്യോഗസ്ഥപ്രമാണിമാരെ നിലക്ക് നിർത്താൻ ജനങ്ങൾ ഉണർന്നു പ്രവർത്തികണ്ട സമയമായിരിക്കുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)