ചരിത്രവും നുണയും 6
------------------------------------
ഇന്നത്തെ ജൈവലോകവും അതിന്റെ വൈവിധ്യവുമാണ് പരിണാമം നടന്നുവെന്നതിന്റെ അനിഷേധ്യമായ തെളിവ്. പരിണാമ വിരോധികളെ ' ചരിത്ര നിഷേധികളെ ' ന്നാണ് റിച്ചാഡ് ഡോക്കിൻസ് വിളിക്കുന്നത്. രണ്ടാം ലോകയുദ്ധത്തിനൊടുവിൽ നാസിഭരണകൂടം 60 ലക്ഷത്തേളം ജൂതരെ കൂട്ടക്കൊല ചെയ്ത ചരിത്രസംഭവം നുണയാണെന്നു പ്രചരിപ്പിക്കുന്ന മിടുക്കരുണ്ട്. സാമാന്യബുദ്ധിയെ അധിക്ഷേപിക്കുന്ന ഇത്തരം 'വേറിട്ട ചിന്തകൾ 'മതപ്രചരണമെന്ന നിലയിൽ ആസ്വദിക്കപ്പെടുന്നു. 1940-കളിലെ ജൂത കൂട്ടക്കൊല നിഷേധിക്കുന്നവരുടെ മുൻനിരയിൽ ഇറാൻ പ്രസിഡന്റ് അഹമ്മദി നജാദ് വരെ ഹജാരാണ്. റോമാ സാമ്രാജ്യം രണ്ടായിരം വർഷങ്ങൾക്കുമുമ്പ് നിലനിന്നുവെന്ന് ചരിത്ര ക്ലാസ്സുകളിൽ പഠിക്കുന്നവർ തന്നെ രണ്ടാം ലോകയുദ്ധത്തിനിടയിൽ അങ്ങേറിയ ജൂത കൂട്ടക്കൊല നുണയാണെന്നു പ്രചരിപ്പിക്കുന്നതിൽ പന്തികേടുണ്ട്.
1 അഭിപ്രായം:
ഇന്നത്തെ ജൈവലോകവും അതിന്റെ വൈവിധ്യവുമാണ് പരിണാമം നടന്നുവെന്നതിന്റെ അനിഷേധ്യമായ തെളിവ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ