ഭയ പ്രസവം 4
--------------------------------
ഇന്ന് മനുഷ്യ സ്ത്രീകൾക്ക് പ്രസവസമയത്തെ അനായാസമായി നേരിടാൻ കഴിയാതെ വരുന്നുണ്ട് . മുമ്പ് കുഞ്ഞുങ്ങളുടെ തലച്ചോറും തലയും താരതമ്യേന വലിപ്പക്കുറവുള്ളതും മൃദുവുമായിരുന്ന കാലത്ത് പ്രസവിച്ച സ്ത്രീകൾക്ക് കുറെക്കൂടി എളുപ്പത്തിൽ കാര്യം നിർവഹിക്കാൻ കഴിഞ്ഞു. കൂടുതൽ കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിനായി ജീവിച്ചിരിക്കുകയും ചെയ്തു. സ്വാഭാവികമായ തെരഞ്ഞെടുക്കൽ അതിന്റെ ഫലമായി നേരത്തെയുള്ള പ്രസവത്തെ അവർ കൂടുതൽ ഇഷ്ടപ്പെട്ടു. വാസ്തവത്തിൽ മറ്റു മൃഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, മനുഷ്യർ സമയമെത്തുന്നതിന് മുമ്പ് പിറക്കുന്നു. അവരുടെ പ്രധാന അവയവങ്ങൾ അപ്പോളും വികസിതമായിക്കഴിഞ്ഞിട്ടില്ല. ജനിച്ചു കഴിഞ്ഞയുടൻ ഒരു കുതിരക്കുട്ടിക്ക് ഓടാൻ കഴിയും. ഏതാനും ആഴ്ച പ്രായമാകുമ്പോൾ ഭക്ഷണം തേടി ഒരു പൂച്ചക്കുഞ്ഞു മാതാവിനെ വിട്ടു പോകുന്നു. മനുഷ്യക്കുഞ്ഞുങ്ങൾ നിസ്സഹായരാണ്, നിലനിൽപ്പിനും സുരക്ഷയ്ക്കും വിദ്യാഭ്യാസത്തിനും വേണ്ടി അനേകം വർഷം തങ്ങളുടെ മുതിർന്നവരെ ആശ്രയിക്കുന്നു.
മനുഷ്യരാശിയുടെ അസാധാരണമായ സാമൂഹ്യ കഴിവുകൾക്കും അതിന്റെ അനിതരസാധാരണമായ സാമൂഹ്യ പ്രശ്നങ്ങൾക്കും അതു വലിയ തോതിൽ ഇടയാക്കുന്നു. ഒരു മനുഷ്യനെ വളർത്തിയെടുക്കുന്നതിന് ഏറെ സമയം വേണ്ടിവരുന്നു. മനുഷ്യർ ഗർഭപാത്രത്തിൽ നിന്നു പുറത്തേക്ക് വരുന്നത് തീച്ചൂളയിൽ നിന്നു ഒഴുകിയിറങ്ങുന്ന സ്ഫടിക ലായനി പോലെയാണ്. ആ കുഞ്ഞിനെ നമുക്ക് എങ്ങനെയും വളർത്താം. അതുകൊണ്ടാണ് നമ്മുടെ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം കൊടുക്കുന്നതിന് അനുസരിച്ച് ക്രിസ്ത്യാനിയോ, മുസ്ലീമോ, ഹൈന്ദവനോ, ബൗദ്ധനോ, കമ്മ്യൂണിസ്റ്റോ, സോഷ്യലിസ്റ്റോ മുതലാളിയോ ,സമാധാന പ്രിയനോ ആയി വളർന്നു വരുന്നത് ..... തുടരും....
1 അഭിപ്രായം:
പേരിന്റെ പാറ്റേണുകൾ ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ