വിനയമുള്ള ബുദ്ധിമാനായ മനുഷ്യൻ 3
------------------------------------------------------------
2010 ൽ അറിവിൽപ്പെടാതെ കഴിഞ്ഞിരുന്ന നമ്മുടെ മറ്റൊരു ബന്ധുക്കളെ കുറിച്ചുള്ള ഒരു തെളിവ് കിട്ടി. സൈബീരിയയിലെ ഡെനിസോവ ഗുഹയിൽ ഉൾഖനനം നടത്തുകയായിരുന്ന ശാസ്ത്രജ്ഞർ ഒരു വിരൽ അസ്ഥിയുടെ ഫോസിൽ കണ്ടെടുത്തു. ഹോമോ ഡെനിസോവ എന്ന് പേരിടപ്പെട്ട ആ ഫോസിൽ മുമ്പ് അറിയപ്പെട്ടിട്ടില്ലാത്തതുമായ ഒരു മനുഷ്യ സ്പീഷസിൽ പെടുന്ന വിരലാണതെന്ന് ജീൻ പരിശോധനയിൽ തെളിഞ്ഞു. ഇനിയും മറ്റു ഗുഹകളിലും ,ദ്വീപുകളിലും വ്യത്യസ്ത കാലാവസ്ഥകളിലും നഷ്ടപ്പെട്ട നമ്മുടെ എത്ര ബന്ധുക്കളെ കുറിച്ച് അറിയാനിരിയ്ക്കുന്നു..!
ഈ മനുഷ്യർ യൂറോപ്പിലും ഏഷ്യയിലും ഉരുത്തിരിഞ്ഞു വന്നുകൊണ്ടിന്നപ്പോൾ, പൂർവ ആഫ്രിക്കയിലെ പരിണാമം നിലച്ചിരുന്നില്ല. മനുഷ്യരാശിയുടെ തൊട്ടിലിൽ പുതിയ അനേകം സ്പീഷിസുകൾ തുടർന്നും പരിണമിച്ചുവന്നു. ഹോമോ റുഡോൾഫെൻസിസ് (റുഡോൾഫ് തടാകത്തിൽ നിന്നുള്ള മനുഷ്യർ ) ഹോമോ എർഗാസ്റ്റർ ( പണിയെടുക്കുന്ന മനുഷ്യർ ) ഒടുവിൽ, നമ്മുടെതന്നെ സ്പീഷിസ്, വിനയത്തോടെ ഹോമോ സാപിയൻസ് ( ബുദ്ധിമാനായ മനുഷ്യൻ ) എന്ന് നമ്മൾ പേരിട്ട നമ്മുടെ തന്നെ സ്പീഷിസ്.... തുടരും
1 അഭിപ്രായം:
ആദിമ മനുഷ്യരിൽ പുതുതായി വന്നെത്തിയ അതിഥികൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ