8500 ബി.സി യോടടുത്ത് ലോകത്തിലെ ഏറ്റവും വലിയ ആവാസകേന്ദ്രങ്ങൾ യെരിഹോ പോലെയുള്ള ഗ്രാമങ്ങൾ ആയിരുന്നു. അവിടെ ഏതാനും നൂറു വ്യക്തികൾ ഉണ്ടായിരുന്നു. 7000 ബി.സി യോടെ അനറ്റോലിയയിലെ ചാതൽ ഹോയൂക് എന്ന പട്ടണത്തിൽ 5000-നും 10,000-നും ഇടയിൽ വ്യക്തികളുണ്ടായിരുന്നു. അക്കാലത്തു ലോകത്തിലെ ഏറ്റവും വലിയ ആവാസകേന്ദ്രമായിരുന്നിരിക്കണം അത്. ബി.സി അഞ്ചും നാലും സഹസ്രാബ്ദങ്ങളിൽ, "ഫലഭൂയിഷ്ഠമായ ചന്ദ്രക്കല'യിൽ (ഫെർട്ടൈൽ
ക്രസന്റ് മേഖല) പതിനായിരക്കണക്കിനു നിവാസികളെ ഉൾക്കൊള്ളുന്ന നഗരങ്ങൾ മുളച്ചുവന്നു. അവയിൽ ഓരോന്നും സമീപപ്രദേശത്തുള്ള ഗ്രാമങ്ങളുടെ മേൽ അധികാരം വിനിയോഗിച്ചു. 3100 ബി.സി യിൽ നൈൽ താഴ്‌വര ആകമാനം ഈജിപ്തിലെ ആദ്യ രാജ്യമായി സംയോജിക്കപ്പെട്ടു. അവിടുത്തെ രാജാക്കന്മാരായ ഫറവോന്മാർ ആയിരക്കണക്കിനു ചതുരശ്ര കിലോമീറ്ററുകളുടെയും ലക്ഷക്കണക്കിനു ആളുകളുടെയും മീതെ അധികാരം സ്ഥാപിച്ചു . 2250 ബി.സി യോടടുത്ത് മഹാനായ സാർഗോൺ ആദ്യ സാമ്രാജ്യമായ അക്കേഡിയൻ രൂപീകരിച്ചു. ഒരു ദശലക്ഷം പ്രജകളും 5400 സൈനികർ ഉൾക്കൊള്ളുന്ന ഒരു സ്ഥിരം സൈന്യവും ഉണ്ടെന്ന് അത് ഊറ്റംകൊണ്ടു. 1000 ബി.സി ക്കും 500 ബി.സി ക്കും ഇടയിൽ, പശ്ചിമേഷ്യയിലെ ആദ്യ വൻസാമ്രാജ്യങ്ങൾ (അസ്സീറിയ സാമ്രാജ്യം, ബാബിലോണിയ സാമ്രാജ്യം, പാഴ്സി സാമ്രാജ്യം) നിലവിൽവന്നു. അവ അനേകം ദശലക്ഷക്കണക്കിനു പ്രജകളെ ഭരിച്ചു. പതിനായിരക്കണക്കിനു സൈനികരെ നയിച്ചു.
221ബി.സിയിൽ ചിൻ വംശം ചൈനയെ ഏകീകരിച്ചു. അധികം താമസിക്കാതെ റോമ മെഡിറ്ററേനിയൻ തടത്തെ ഒന്നിപ്പിച്ചു. 40 ദശലക്ഷം ചിൻ പ്രജകളിൽ നിന്നു ശേഖരിച്ച നികുതി ഉപയോഗപ്പെടുത്തി ലക്ഷക്കണക്കിനു സൈനികർ ഉൾക്കൊള്ളുന്ന ഒരു സ്ഥിരം സൈന്യത്തെയും 100,000-ലേറെ ഉദ്യോഗസ്ഥർ അടങ്ങുന്ന സങ്കീർണ്ണമായ ഒരു ഉദ്യോഗസ്ഥ സംവിധാനത്തെയും പോറ്റിപ്പുലർത്തി. റോമാ സാമ്രാജ്യം അതിന്റെ അത്യുച്ചാവസ്ഥയിൽ 100 ദശലക്ഷം പ്രജകളിൽ നിന്നുവരെ നികുതി പിരിച്ചു. ആ വരുമാനം 250,000 - 500,00 സൈനികർ അടങ്ങുന്ന ഒരു സ്ഥിരം സൈ ന്യത്തെ നിലനിർത്തുന്നതിനും 1500 വർഷങ്ങൾക്കു ശേഷവും ഉപയോഗ ത്തിലിരുന്ന റോഡുകളുടെ ഒരു നെറ്റ്വർക്കും തിയേറ്ററുകളും ആംഫിതി യേറ്ററുകളും നിർമ്മിക്കുന്നതിനും ഇടയാക്കി.
(മനുഷ്യരുടെ ഇടയിലെ മിക്ക സഹകരണ നെറ്റ് വർക്കുകളും (സംവിധാനങ്ങളും) അടിച്ചമർത്തലിനും ചൂഷണത്തിനും വേണ്ടി ഉപയോഗപ്പെടുത്തിയവയാണ്.
റോമയിലെ പ്രസിദ്ധമായ ആംഫി തിയേറ്ററുകൾ പണിതതു അടിമകളാണ്. തടവറകളും കോൺസെൻട്രേഷൻ ക്യാമ്പുകളും പോലും സഹകരണ സംവിധാനങ്ങളാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ