2021, ജനുവരി 24, ഞായറാഴ്‌ച

ഹമുറാബി പടച്ചനിയമം, മൂന്ന് തട്ടുകളും 20

ഹമുറാബി പടച്ചനിയമം, മൂന്ന് തട്ടുകളും 20
___________________________________

പുരാതന മെസപൊട്ടേമ്യയിലെ നഗരങ്ങൾ മുതൽ ചിൻ, റോമാ സാമ്രാജ്യങ്ങൾ വരെയുള്ളവ ഈ സഹകരണ സംവിധാനങ്ങൾ എല്ലാം തന്നെ 'സങ്കല്പിത ക്രമങ്ങളാണ്. അവയെ സാധിതമാക്കിയതും നിലനിർത്തിയതുമായ സാമൂഹ്യമര്യാദകൾ കൊത്തിവയ്ക്കപ്പെട്ടതു പോലെയുള്ള ഉൾപ്രേരണകളെയോ വ്യക്തിപരമായ പരിചയങ്ങളെയോ അടിസ്ഥാനമാക്കിയുള്ളതല്ല, പിന്നെയോ എല്ലാവരും വിശ്വസിച്ചു പങ്കിട്ട മിത്തുകളെ അടിസ്ഥാനമാക്കിയുളളതാണ്.

എങ്ങനെയാണ് മിത്തുകൾക്ക് സാമ്രാജ്യങ്ങളെ ആകമാനം നിലനിർത്താൻ കഴിയുന്നത് ? അത്തരം ഒരു ഉദാഹരണമാണ് ചരിത്രത്തിലെ ഏറെ അറിയപ്പെടുന്ന മിത്തുകളിൽ രണ്ടെണ്ണം. ലക്ഷക്കണക്കിനു ബാബിലോണിയർക്കു പുരാതനകാലത്തു ഒരു സഹകരണ കൈപ്പുസ്തകമായി പ്രയോജനപ്പെട്ടത്.  1776 ബി.സിയിലെ ഹമുറാബിയുടെ നിയമവും പട്ടികയുമാണ് അത്. ഇന്നും കോടിക്കണക്കിനു ആധുനിക അമേരിക്കക്കാർക്കും പ്രയോജനപ്പെടുന്നു.

1776 ബി.സിയിൽ ബാബിലോണിയ ലോകത്തിലെ ഏറ്റവും വലിയ നഗരമാണ്, ഒരു മില്യനിലേറെ പ്രജകൾ ഉൾക്കൊള്ളുന്ന, ഒരുപക്ഷേ, ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യമായിരുന്നിരിക്കണം ബാബിലോണിയ, ആധുനിക ഇറാക്കിന്റെ ഏറെ ഭാഗങ്ങളും വർത്തമാനകാല സിറിയയുടെയും ഇറാന്റെയും ഭാഗങ്ങളും ഉൾക്കൊള്ളുന്ന മെസപൊട്ടേമ്യയിൽ അധികവും അതിനു കീഴിലായിരുന്നു. ഇന്നും ഏറ്റവും അറിയപ്പെടുന്ന ബാബിലോണിയൻ രാജാവ് ഹമുറാബിയാണ്. മുഖ്യമായും അദ്ദേഹത്തിന്റെ പേരിലുള്ള ഹമുറാബി നിയമം (കോഡ് ഓഫ് ഹമുറാബി) കാരണമാണ് അദ്ദേഹത്തിന്റെ പ്രശസ്തി. നിയമങ്ങളുടെയും ന്യായാധിപ തീരുമാനങ്ങളുടെയും ഒരു ശേഖരമാണത്. ന്യായപാലകനായ ഒരു രാജാവെന്ന നിലയിൽ ഹമുറാബിയെ അവതരിപ്പിക്കുകയും ബാബിലോണിയൻ സാമ്രാജ്യം ആകമാനം ഏറെക്കുറെ സമാനതയുള്ള ഒരു നിയമസംവിധാനത്തിന് അടിസ്ഥാനമായിരിക്കുകയും ന്യായം എന്താണെന്നും ന്യായപാലകനായ ഒരു രാജാവ് എങ്ങനെ വർത്തിക്കണമെന്നും ഭാവിതലമുറകളെ പഠിപ്പിക്കുകയും ചെയ്യുക എന്നതാണ് അതിന്റെ പ്രധാന ഉദ്ദേശ്യം. ഭാവി തലമുറകൾ അതു ശ്രദ്ധിക്കുകതന്നെ ചെയ്തു. പുരാതന മെസപൊട്ടേമ്യയിലെ ഉദ്യോഗസ്ഥരും ബുദ്ധിജീവികളുമായ വരേണ്യ വർഗം ആ ഗ്രന്ഥത്തെ വിശുദ്ധനിയമമാക്കി മാറ്റുകയും ഹമുറാബി മരിക്കുകയും അദ്ദേഹത്തിന്റെ സാമ്രാജ്യം തകരുകയും ചെയ്തതിനു ശേഷവും ദീർഘകാലം പരിശീലനക്കാരായ ഉദ്യോഗസ്ഥർ അതുപകർത്തിയെഴുതിക്കൊണ്ടേയിരിക്കുകയും ചെയ്തു. പുരാതന മെസപൊട്ടേമ്യക്കാരുടെ സാമൂഹ്യസംവിധാനത്തെ സംബന്ധിക്കുന്ന ആശയങ്ങൾ മനസ്സിലാക്കുന്നതിനു ഹമുറാബിയുടെ നിയമം നല്ല ഒരു സ്രോതസായി വർത്തിക്കുന്നു. ( പക്ഷേ ആ നിയമത്തിലും മേൽ തട്ടുക്കാരനും കീഴ് തട്ടുക്കാരാനും  രണ്ട് നിയമങ്ങളാണ് )
ലോകത്ത് ഇന്നു നിലനിൽക്കുന്ന പല മത നിയമങ്ങളും രാജ്യനിയമങ്ങളും ഹമുറാബിയുടെ നിയമ (കോഡ് ഓഫ് ഹമുറാബി) വ്യവസ്ഥയിൽ നിന്നും കടം കൊണ്ടതാണ്.

അഭിപ്രായങ്ങളൊന്നുമില്ല: