ഭൂമിയിൽ ജീവൻ ഉത്ഭവിച്ചത് കടലിലാണെന്നാണ് മിക്ക ശാസ്ത്രജ്ഞരുടേയും നിഗമനം. ഇതിന്നുള്ള പല സയന്റിഫിക് തെളിവുകളും അവർ മുന്നോട്ടു വച്ചിട്ടുണ്ട്.
മുന്നൂറ് കോടി വർഷങ്ങൾക്കു മുമ്പ് നമ്മുടെ സൂര്യന് ഇന്നത്തേതിലും 30 ശതമാനം കുറവായിരുന്നു പ്രകാശമെന്നും അതുകൊണ്ട് അക്കാലത്ത് സമുദ്രങ്ങളുടെ ഉപരിതലം മുന്നൂറു മീറ്റർ ആഴത്തിൽവരെ തണുത്തുറഞ്ഞു കിടന്നിരിക്കാമെന്നും കരുതപ്പെടുന്നു. അക്കാലത്തും സമുദ്രത്തിന്റെ അടിത്തട്ടുകളിൽ ഉഷ്ണജലസ്സ്രോതസ്സുകളുണ്ടായിരുന്നതുകൊണ്ട് സമുദ്രോപരിതലത്തിനും അടിത്തട്ടിനുമിടയിൽ ജൈവപരമായ രാസപ്രക്രിയകൾക്ക് അനുകൂലമായ താപനിലയുള്ള ഇടങ്ങളുണ്ടായിരുന്നു ഇവിടങ്ങളിലാണ് തന്മാത്രാതലത്തിൽ ജീവൻ രൂപം കൊണ്ടതെന്ന ഏറ്റവും പുതിയ തെളിവുകൾ ലഭിച്ചിട്ടുണ്ട്. സമുദ്രോപരിതലം ദീർഘകാലത്തേക്ക് ഉറഞ്ഞുകിടന്നിരുന്നതുകൊണ്ട് ജൈവവസ്തുക്കൾക്ക് ഹാനികരമായ അൾട്രാ വയലറ്റ് വികിരണങ്ങൾ സമുദ്രത്തിനുള്ളിലേക്ക് എത്തിപ്പെടാതിരുന്നത് ജീവന്റെ വ്യാപനത്തേയും വികാസത്തേയും സഹായിച്ചിരുന്നു. പിൽക്കാലത്ത് രൂപംകൊണ്ട അന്തരീക്ഷം സമുദ്രത്തിനു നഷ്ടമായ ഈ ഹിമകവചത്തിന്റെ സ്ഥാനം ഏറ്റെടുക്കുകയും അതിന്റെ തണലിൽ ജീവൻ നാമിന്നു കാണുന്ന വൈവിധ്യമേറിയ രൂപഭാവങ്ങളിലേക്കു പരിണമിക്കുകയും ചെയ്തു എന്നാണ് സയൻസ് പറയുന്നത്.
കാര്യങ്ങൾ ഇങ്ങനെ ആയിരിക്കേ അന്ധവിശ്വാസികൾ ചോദിക്കുന്ന ചോദ്യം : എങ്ങനെ ഇങ്ങനെ ഉണ്ടായി ? അത് താൻ വിശ്വസിക്കുന്ന ദൈവം അങ്ങനെ ഉണ്ടാക്കിയതാണ് എന്നും . സയൻസിന്റെ വളർച്ചതന്നെ ദൈവത്തിന്റെ സംഭാനയാണ്. ഇപ്പറയുന്നവർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് : മത ഗ്രന്ഥങ്ങൾ വരുന്നതിന് മുമ്പുള്ള കാര്യങ്ങൾ സയന്റിഫിക്കായി നമുക്ക് ഇന്ന് തെളിയിക്കാൻ കഴിയുന്നു. ദൈവത്തിന്റെ അസ്ഥിത്വംപോലും . ഭാവന സംമ്പന്നരായ മനുഷ്യന്റെ ഭാവനയിൽ ഉരുവം കൊണ്ട നിരവധി സങ്കല്പങ്ങളിൽ കേവലമായ ഒരു സങ്കല്പം മാത്രമാണ് ദൈവവും, അതിന് പ്രത്യേകമായ പല കഴിവുകളും മനുഷ്യർ ചാർത്തി കൊടുക്കുന്നു പക്ഷേ അന്നിലയിലേക്ക് ഉയരാൻ ദൈവത്തിന് ഇന്നേവരെ കഴിഞ്ഞോ ? എന്ന യാഥാർത്ഥ്യം മനസ്സിലാക്കാൻ മനുഷ്യന്റെ അന്ധവിശ്വാസം അവനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നില്ല. പക്ഷേ വിശ്വാസികൾ സയൻസ് വിജയങ്ങളെ ആഘോഷിക്കുകയും നിത്യജീവിതത്തിൽ അതിന്റെ ഗുണംപറ്റുകയും ജീവിതത്തിന് ഉപകാരപ്രദമാക്കുകയും എന്നാൽ സയൻസിനെ തള്ളിപ്പറയുകയും ചെയ്യുന്നു.
1 അഭിപ്രായം:
സയൻസിന്റെ വളർച്ചതന്നെ ദൈവത്തിന്റെ സംഭാനയാണ്. ഇപ്പറയുന്നവർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് : മത ഗ്രന്ഥങ്ങൾ വരുന്നതിന് മുമ്പുള്ള കാര്യങ്ങൾ സയന്റിഫിക്കായി നമുക്ക് ഇന്ന് തെളിയിക്കാൻ കഴിയുന്നു. ദൈവത്തിന്റെ അസ്ഥിത്വംപോലും .
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ