എക്സ് - വൈ ക്രോമോസോമുകളും വൃഷണങ്ങളും ധാരാളം ടെസ്റ്റോസ്റ്റെറോണും പോലെയുള്ള ജീവശാസ്ത്രപരമായ ഗുണങ്ങളുള്ള - ഒരു സാപിയൻസ് അല്ല ഒരു പുരുഷൻ. മറിച്ച്, അവന്റെ സമൂഹത്തിന്റെ കല്പിത സംസ്കാരത്തിലെ മിത്തുകൾ അവന് പ്രത്യേകമായ പൗരുഷവേഷങ്ങൾ എന്നിവ നല്കുന്നു. അതു പോലെ, രണ്ട് എക്സ് ക്രോമോസോമുകളും ഒരു ഗർഭപാത്രവും ധാരാളം ഇസ്രജനും ഉള്ള ഒരു സാപിയൻസ് അല്ല ഒരു സ്ത്രീ . മറിച്ച് അവൾ ഒരു സങ്കല്പിത മനുഷ്യ ക്രമത്തിലെ ഒരു പെൺ അംഗമാണ്. അവളുടെ സമൂ ഹത്തിലെ മിത്തുകൾ അവൾക്ക് പ്രത്യേകമായ സ്ത്രൈണവേഷങ്ങൾ, അവകാശങ്ങൾ , ഉത്തരവാദിത്തങ്ങൾ എന്നിവ നല്കുന്നു. ജീവശാസ്ത്രത്തിൽ നിന്നു വ്യത്യസ്തമായി മിത്തുകൾ പുരുഷന്മാരുടെയും സ്ത്രീകളുടെയും വേഷങ്ങളും അവകാശങ്ങളും ഉത്തരവാദിത്വങ്ങളും നിർവചിക്കുന്നു .
പുരുഷന്മാർ തങ്ങളുടെ പുരുഷത്വം നിരന്തരം തെളിയിച്ചു കൊണ്ടിരിക്കണം. ഒരു സ്ത്രീയുടെ പ്രവൃത്തിയും ഒരിക്കലും അവസാനിക്കുന്നില്ല. താൻ മതിയായ സ്ത്രൈണതയുള്ളവളാണെന്നു അവൾ തന്നെയും മറ്റുള്ളവരെയും നിരന്തരം ബോദ്ധ്യപ്പെടുത്തിക്കൊണ്ടിരിക്കണം.
തങ്ങളുടെ പുരുഷത്വത്തിനുള്ള അവകാശം നഷ്ടപ്പെടുമെന്ന് നിരന്തരമായ ഭയത്തിലാണ് പുരുഷന്മാർ പ്രത്യേകിച്ചും ജീവിക്കുന്നത്. ചരിത്രത്തിൽ ഉടനീളം, "അവൻ ഒരു പുരു ഷനായിരുന്നു!' എന്നു ആളുകൾ പറയുന്നതിനു വേണ്ടി അപകടങ്ങൾ നേരിടാനും ജീവൻ ത്യജിക്കാനും പുരുഷന്മാർ തയാറായിരുന്നു.
------------------
1 - പതിനെട്ടാം നൂറ്റാണ്ടിലെ പുരുഷത്വം: ഫ്രാൻസിലെ ലൂയി പതിനാറാമൻ രാജാവിന്റെ ഔദ്യോഗിക ഛായാചിത്രം. നീളമുള്ള വിഗും സ്റ്റോക്കിങ്സും ഉയർന്ന ഹീലുള്ള ഷൂസും നർത്തകന്റെ മാതിരി നില്പ്പും - വലിയ ഒരു വാളും. സമകാലിക യൂറോപ്പിൽ ഇവയെല്ലാം (വാൾ ഒഴികെ) തണത യുടെ അടയാളങ്ങളായി കണക്കാക്കപ്പെടും. എന്നാൽ തന്റെ കാലത്ത് ലൂയി പുരുഷത്വത്തിന്റെയും ശക്തിയുടെയും ഒരു യൂറോപ്യൻ മാതൃക ആയിരുന്നു.
-------------------------------
2_ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുരുഷത്വം, മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഒരു ഔദ്യോഗിക ഛായാചിതം. വിഗിനും സ്റ്റോക്കിങ്സിനും ഉയർന്ന ഹീലുകൾക്കും വാളിനും എന്തു സംഭവിച്ചു?
1 അഭിപ്രായം:
കൊള്ളാം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ