2021, ജനുവരി 24, ഞായറാഴ്‌ച

കളിയല്ല കണക്കും , ഓർമ്മയും 24വിരസമായ ഗണിതവിവരങ്ങൾ അല്ലാതെ മറ്റു കാര്യങ്ങൾ എഴുതിവയ്ക്കണമെന്നു മെസപൊട്ടേമ്യക്കാർ ഒടുവിൽ ആഗ്രഹിച്ചുതുടങ്ങി, 3000 ബി.സിക്കും 2500 ബി.സിക്കും ഇടയിൽ കൂടുതൽ കൂടുതൽ അടയാളങ്ങൾ സുമേറിയയിലെ ലിപികളോടു ചേർത്തുവയ്ക്കപ്പെട്ടു. അങ്ങനെ അതു  ക്രമേണ ഒരു പൂർണ ലിപിയായി മാറ്റപ്പെട്ടു. ഇന്നു നാം ക്യൂണിഫോം എന്നു വിളിക്കുന്നതു അതിനെയാണ്. 2500 ബി.സിയോടെ, കല്പനകൾ ഇറക്കുന്നതിനു രാജാക്കന്മാരും പ്രവചനങ്ങൾ രേഖപ്പെടുത്തുന്നതിനു പുരോഹിതന്മാരും വ്യക്തിപരമായ കത്തുകൾ എഴുതുന്നതിനു സാധാരണക്കാരായ പൗരന്മാരും ക്യൂണിഫോമിനെ ഉപയോഗപ്പെടുത്തുന്നുണ്ടായിരുന്നു. ഏതാണ്ട് അതേ സമയത്ത് ഈജിപ്തുകാർ ഹൈറോഗ്ലിഫിക്സ് എന്നു അറിയപ്പെടുന്ന മറ്റൊരു പൂർണ ലിപി വികസിപ്പിച്ചെടുത്തു. മറ്റു പൂർണ ലിപികൾ ചൈനയിൽ 1200 ബി.സിക്ക് അടുത്തും മദ്ധ്യഅമേരിക്കയിൽ 1000-500 ബി.സിയോടടുത്തും വികസിപ്പിച്ചിരുന്നു.

ഈ തുടക്ക കേന്ദ്രങ്ങളിൽ നിന്നു പൂർണ ലിപികൾ ദൂരെ ദേശങ്ങളിലേക്കു വ്യാപിക്കുകയും പുതിയ രൂപങ്ങളും പുതിയ ഉപയോഗരീതികളും കൈക്കൊള്ളുകയും ചെയ്തു. കവിത, ചരിത്ര പുസ്തകങ്ങൾ, റൊമാൻസുകൾ, നാടകങ്ങൾ, പ്രവചനങ്ങൾ, പാചകപ്പുസ്തകങ്ങൾ എന്നിവ ആളുകൾ എഴുതിത്തുടങ്ങുകയും ചെയ്തു. എന്നിട്ടും എഴുത്തിന്റെ ഏവും പ്രധാന ജോലി റീം കണക്കിനു ഗണിതവിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കുക എന്നതായിരുന്നു. ആ പ്രവൃത്തി ഭാഗിക ലിപിയുടെ പ്രൗഢാധികാരമായി തുടർന്നു. എബ്രായ വേദപുസ്തകം, ഗ്രീക്ക് ഇലിയഡ്, ഹൈന്ദവ മഹാഭാരതം, ബുദ്ധമത ത്രിപിടക എന്നിവ വാച്യകൃതികളായാണ് തുടക്കമിട്ടത്. അനേകം തലമുറകളിൽ അവ വാമൊഴിയായി കൈമാറ്റം ചെയ്യപ്പെട്ടു, എഴുത്തു കണ്ടുപിടിക്കപ്പെട്ടിരുന്നില്ലെങ്കിലും നില നിന്നേനെ. എന്നാൽ നികുതി രജിസ്റ്ററുകളും സങ്കീർണ്ണമായ ഉദ്യോഗസ്ഥ വൃന്ദങ്ങളും ഭാഗിക ലിപിയോടൊപ്പം ജയമെടുക്കുകയും അവ രണ്ടും സയാമീസ് ഇരട്ടകളെപ്പോലെ വേർപിരിക്കാനാകാത്ത നിലയിൽ പരസ്പരം ബന്ധിതമായി ഇന്നും നിലനില്ക്കുകയും ചെയ്യുന്നു. കമ്പ്യൂട്ടർ വല്കൃത ഡാറ്റാബേസുകളിലെയും സ്പ്രെഡ്ഷീറ്റുകളിലെയും മനസ്സിലാ ക്കാൻ പ്രയാസമുള്ള ലിഖിതങ്ങളെ കുറിച്ചു നിങ്ങൾക്ക് ചിന്തിക്കാവുന്ന തേയുള്ളു.

കൂടുതൽ കൂടുതൽ കാര്യങ്ങൾ എഴുതിവയ്ക്കപ്പെട്ടതോടുകൂടി, പ്രത്യേകിച്ചും ഭരണപരമായ രേഖകൾ വലിയ അളവിൽ സൂക്ഷിച്ച വയ്ക്കേണ്ടിവന്നതോടുകൂടി, പുതിയ പ്രശ്നങ്ങൾ പ്രത്യക്ഷപ്പെട്ടു. ഒരു മനുഷ്യന്റെ തലച്ചോറിൽ രേഖപ്പെടുത്തിയ വിവരങ്ങൾ തിരിച്ചെടുക്കുന്നതു എളുപ്പമാണ്. എന്റെ തലച്ചോറിൽ ബില്യൻ കണക്കിനു ബിറ്റുകളായി വിവരങ്ങൾ ശേഖരിച്ചുവച്ചിരിക്കുന്നു. എങ്കിലും എനിക്കു വേഗത്തിൽ, ഏതാണ്ട് അപ്പപ്പോൾ തന്നെ, ശ്രീലങ്കയുടെ  തലസ്ഥാനം ഓർമ്മിക്കാനും അധികം സമയമെടുക്കാതെ 2001 സെപ്തംബർ 11-ന് ഞാൻ - എന്താണ് ചെയ്തതെന്നു ഓർമ്മിക്കാനും അങ്ങനെ എന്റെ വീട്ടിൽ നിന്നു തിരുവനന്തപുരത്തെ  കേരളാ  യൂണിവേഴ്സിറ്റിയിലേക്കുള്ള സഞ്ചാരം മാർഗ്ഗം പുനഃസൃഷ്ടിക്കാനും കഴിയും. എങ്ങനെയാണ് തലച്ചോറിൽ അതു ചെയ്യാൻ കഴിയുന്നതെന്നത് ഒരു നിഗൂഢതയായി അവശേഷിക്കുന്നു. എന്നാൽ ഓർമ്മിച്ചെടുക്കാനുള്ള തലച്ചോറിന്റെ സംവിധാനം അത്ഭുതാവഹമെന്നാണം കാര്യക്ഷമമാണെന്നു നമുക്കെല്ലാവർക്കും അറിയാം. നിങ്ങളുടെ കാറിന്റെ താക്കോൽ എവിടെ മറന്നുവച്ചിരിക്കുന്നു എന്നത് ഓർത്തെടുക്കുന്ന കാര്യത്തിൽ മാത്രമാണ് പ്രായാസമുണ്ടാകുന്നത് അല്ലേ ?

അഭിപ്രായങ്ങളൊന്നുമില്ല: