2021, ജനുവരി 24, ഞായറാഴ്‌ച

കറുത്തവനുമേൽ ചാർത്തിയ ഗൂഢാലോചന 26


_________________________________
ചരിത്രത്തിൽ പലപ്പോഴും ചില പ്രത്യേക കാലഘട്ടത്തിൽ സമൂലമായ മാറ്റങ്ങളുടെ യാദൃച്ഛികതകൾ ധാരളം സംഭവിചിട്ടുണ്ട്. ഉദാഹരണത്തിന് :1865 ആയപ്പോളേക്കും കറുത്തവർഗക്കാർ വെള്ളക്കാരെക്കാൾ ബുദ്ധി കുറഞ്ഞവരും കൂടുതൽ അക്രമകാരികളും ലൈംഗികമായി ജീർണതയുള്ളവരും അലസരും വ്യക്തിശുചിത്വത്തിൽ താല്പര്യമില്ലാത്തവരുമാണെന്നു വെള്ളക്കാരും , അനേകം കറുത്തവർഗക്കാരും  അനായാസം വിശ്വസിച്ചു. അവർ അങ്ങനെ അക്രമത്തിന്റെയും മോഷണത്തിന്റെയും ബലാത്സംഗത്തിന്റെയും രോഗത്തിന്റെയും (മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അശുദ്ധി) കൈയാളുകളായി. 1895-ൽ അലബാമയിലെ ഒരു കറുത്തവർഗക്കാരൻ നല്ല ഒരു വിദ്യാഭ്യാസം തരപ്പെടുത്തുന്നതിൽ വിജയിക്കുകയും അതിനു ശേഷം ബാങ്ക് ക്ലാർക്ക് എന്ന ബഹുമാന്യതയുള്ള ഒരു ജോലിക്കുവേണ്ടി അപേക്ഷിക്കുകയും ചെയ്താൽ, അയാൾക്കു ആ ജോലി ലഭിക്കുന്നതിനുള്ള സാദ്ധ്യത സമാന യോഗ്യതകളുള്ള വെള്ളക്കാരനായ ഒരു ഉദ്യോഗാർത്ഥിക്കുള്ളതിനെക്കാൾ വളരെ കുറവായിരുന്നു. ആശ്രയിക്കാൻ കൊള്ളാത്തവരും അലസരും ബുദ്ധികുറഞ്ഞവരുമാണെന്ന ഗൂഢാലോചന  നിലനിന്നിരുന്നു.

ഈ അപമാനം വാസ്തവമല്ല മിഥ്യയാണെന്നു ക്രമേണ ആളുകൾ മനസ്സിലാക്കുമെന്നും കാലക്രമത്തിൽ കറുത്ത വർഗക്കാർക്ക് തങ്ങൾ വെള്ളക്കാരെപ്പോലെതന്നെ സമർത്ഥരും നിയമം അനുസരിക്കുന്നവരും വ്യത്തിയുള്ളവരും ആണെന്നു തെളിയിക്കാനാകുമെന്നും നിങ്ങൾ ചിന്തിക്കുന്നുണ്ടാവും.
വാസ്തവത്തിൽ, അതിനു വിരുദ്ധമായാണ് സംഭവിച്ചത് .

കാലം ചെന്നപ്പോൾ ഈ മുൻവിധികൾ കൂടുതൽ കൂടുതൽ ഉറച്ചുപോയി. മെച്ചപ്പെട്ട എല്ലാ ജോലികളും വെള്ളക്കാർ കൈവശപ്പെടുത്തിയിരുന്നതിനാൽ, കറുത്തവർ യഥാർത്ഥത്തിൽ മികവുകുറഞ്ഞവരാണെന്നു വിശ്വസിക്കുന്നതു എളുപ്പമായിത്തീർന്നു.
ഉദാഹരണം ഇന്ത്യയിലെ ദളിതുവിഭാഗങ്ങൾ . ഒരു പക്ഷേ ചില ഏറ്റക്കുറവുകൾ വന്നേക്കാം എങ്കിലും സമാന കീഴ് വഴക്കം എല്ലാ രാജ്യത്തും നിലനിന്നിരുന്നു.

 നോക്കൂ,' ശരാശരി പൗരനായി  വെള്ളക്കാരൻ പറഞ്ഞു :, "തലമുറകളായി കറുത്തവർ സ്വതന്ത്രരാണ്. എന്നിട്ടും കറുത്ത പ്രഫസർമാരും വക്കീലന്മാരും ഡോക്ടർമാരും ബാങ്ക് ടെല്ലർമാർ പോലും ഇല്ല. കറുത്തവർ ബുദ്ധികുറഞ്ഞവരും കഠിനാദ്ധ്വാനം ചെയ്യാത്തവരും ആണെന്നതിനുള്ള തെളിവല്ലേ അത്?' 

വിഷമവൃത്തം അവിടെ അവസാനിച്ചില്ല. കറുത്തവർക്കെതിരായ ആക്ഷേപം ശക്തമായതോടുകൂടി, അവ വംശീയ ക്രമം പരിരക്ഷിക്കുന്നതിനു ഉദ്ദേശിക്കപ്പെട്ടിട്ടുളള 'ജിം കാ' നിയമങ്ങളും രീതികളുമായി പരിവർത്തനം ചെയ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിനും വെള്ളക്കാരുടെ സ്കൂളിൽ പഠിക്കുന്നതിനും വെള്ളക്കാരുടെ കടകളിൽ നിന്നു സാധനങ്ങൾ വാങ്ങുന്നതിനും വെള്ളക്കാരുടെ റസ്റ്റോറന്റുകളിൽ ഭക്ഷണംകഴി ക്കുന്നതിനും കറുത്തവർഗക്കാർക്കു വിലക്കുണ്ടായി. ഇന്ത്യയിൽ  അഥവ കറുത്തവർക്ക് ഭക്ഷണം നൽകിയാൽ അതിനു വേണ്ടുന്ന പ്രത്യേക പാത്രങ്ങളും വ്യാപര സ്ഥാപനങ്ങളിൽ സൂക്ഷിച്ചിരുന്നു.
കറുത്തവർ തെമ്മാടികളും അലസരും പകയുള്ളവരും ആയതിനാൽ അവരിൽ നിന്നുമുള്ള സംരക്ഷണത്തിന് നിയമം എന്നതായിരുന്നു വെള്ളക്കാരുടെ പ്രധാനാവശ്യം.

അഭിപ്രായങ്ങളൊന്നുമില്ല: