മുകൾ തട്ടുട്ടിലുള്ളവർ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും അധികാരവും വേണ്ടുവോളം അനുഭവിക്കുമ്പോൾ . അവർക്ക് സർക്കാർ സഹായവും , പിന്തുണയും നൽകുന്നു. താഴെത്തട്ടിലുള്ളവർ രണ്ടാംതരം പൗരൻമാരെ പോലെ അവഗണനയും അടിച്ചമർത്തലും നേരിടുന്നു. ഡൽഹിയിലെ കർഷക സമരം പോലെ .നമ്മുടെ ലോകത്തിന്റെ ഒരു പൊതുസ്വഭാവം ഇതാണ് .
ഉദാഹരണംമായി, ഹമുറാബിയുടെ നിയമസംഹിത മേൽത്തട്ടുകാരെന്നും സാധാരണക്കാരെന്നും അടിമകളെന്നും ഒരു ക്രമം സ്ഥാപിച്ചു. മേൽത്തട്ടുകാർക്ക് ജീവിതത്തിന്റെ എല്ലാ സുഖസൗകര്യളും ലഭിക്കുന്നു. അവശേഷിച്ചത് സാധാരണക്കാർക്ക് ഭാഗികമായോ ,നാമമാത്രമായോ ലഭിക്കുന്നു. താഴെ തട്ടിലുള്ളവർ പരാതിപ്പെടാൻ പാടില്ല. പരാതിപ്പെട്ടാൽ മർദ്ദനവും , ജയിലറയും വിധിക്കുന്നു. ആദ്യനിയമ സംഹിതയായ ഹമുറാബിയുടെ നിയമം പിൻപറ്റിയ എല്ലാ മേഖലയിലും ഈ വേർതിരിവ് കാണാനാകും. അതു മതങ്ങളിലായാലും , ഭരണഘടനയിലായാലും , സാമൂഹ്യ വ്യവസ്ഥിതിയിലായാലും എല്ലായിടത്തും അതു പ്രകടമാണ്. ഉദാഹരണത്തിന് അമേരിക്കയിൽ 1776 ൽ ഹമുറാബിയുടെ നിയമ വ്യവസ്ഥയെ പിൻപറ്റി സ്ഥാപിച്ച ഭരണക്രമത്തിൽ എല്ലാ മനുഷ്യർക്കും സമത്വമെന്ന പ്രഖ്യാപനമുണ്ടെങ്കിലും തട്ടുകളായുള്ള സാമൂഹ്യക്രമം നിലനിൽക്കുന്നു.
അതുകൊണ്ടുതന്നെ സ്വാതന്ത്ര്യം അനുഭവിക്കുന്ന വെള്ളക്കാരുടെ സമത്വാവകാശങ്ങളിൽ കറുത്ത വർഗ്ഗക്കാർ പെടാതെ പോകുന്നു. അവർക്ക് സ്വാതന്ത്ര്യത്തിനും സാമൂഹിക സമത്വത്തിനും അർഹതയില്ല.
സ്വാതന്ത്ര്യ പഖ്യാപനത്തിൽ ഒപ്പുവെച്ച അനേക അടിമകളുടെ ഉടമകളായ വെള്ളക്കാർക്കുപോലും കറുത്തവരുടെ സ്വാതന്ത്ര്യത്തിൽ നീതിപൂർവ്വം നിലപ്പാടെടുക്കാൻ കഴിഞ്ഞില്ല. അവരുടെ കാഴ്ചപ്പാടിൽ കറുത്തവർക്ക് സ്വാതന്ത്ര്യത്തിന്റെ ആവശ്യമില്ല എന്നുള്ളതാണ്. ( സൗത്ത് ആഫ്രിക്കയിൽ ജീവിക്കുമ്പോൾ മഹാത്മാഗാന്ധി ആദ്യം വെള്ളക്കാരെ അനുകൂലിച്ചിരുന്നു. അവർ ഉയർന്നവരാണെന്ന് ഇന്ത്യൻ ഓയ്സിൽ എഴുതിയിരുന്നു. ഗാന്ധിക്കുനേരേ അക്രമം ഉണ്ടായാപ്പോളാണ് ഗാന്ധി തന്റെ വാദം തിരുത്തിയത് )
നിരന്തരമായി നേരിടുന്ന അവഗണനയിലൂടെ തങ്ങളുടെ സാമൂഹ്യ തട്ടുവ്യത്യാസം സ്വാഭാവികവും ന്യായവുമാണെന്നും പരിഹാസ്യമായ മാനദണ്ഡങ്ങൽ അടിസ്ഥാനപ്പെട്ടവയാണെന്നും മിക്ക ആളുകളും അവകാശപ്പെടുന്നു. ( അതു ഞങ്ങളുടെ വിധിയാണ് എന്ന് ഇന്ത്യയിലെ ദളിതർ പറയുന്നത് അതുകൊണ്ടാണ് ) വംശീയ തട്ടുവ്യത്യാസമെന്ന ആശയത്തെ പുച്ഛിച്ചു തള്ളാനാണ് ചില ആധുനിക പാശ്ചാത്യ രാജ്യങ്ങളിൽ പരിശീലിപ്പിക്കപ്പെട്ടിരിക്കുന്നത്.
കറുത്തവർ വെളുത്തവരുടെ പ്രദേശങ്ങളിൽ ജീവിക്കുന്നതിനും വെളുത്തവരുടെ സ്കൂളിൽ പഠിക്കുന്നതിനും വെളുത്തവരുടെ ആശുപത്രികളിൽ ചികിത്സി ക്കപ്പെടുന്നതിനും നിരോധിക്കുന്ന നിയമങ്ങൾ അവരെ ഞെട്ടിക്കുന്നു. എന്നാൽ ധനികരും ദരിദ്രരും തമ്മിലുള്ള വിവേചനം നില നിൽക്കുന്നുണ്ട്. (ധനികർ വേറിട്ടതും ആർഭാടപൂരിതവുമായ പ്രദേശങ്ങളിൽ ജീവിക്കുന്നതും വേറിട്ടതും കൂടുതൽ സൗകര്യങ്ങളുള്ളതുമായ ആശുപ്രതികളിൽ ചികിത്സിക്കപ്പെടുന്നതും) തീർത്തും പ്രായോഗികവും ശരിയുമാണെന്നു അനേകം അമേരിക്കക്കാരും യൂറോപ്പുകാരും വിശ്വസിക്കുന്നു. എങ്കിലും, മിക്ക ധനികരും ധനികരായിരിക്കുന്നതു അവർ ധനിക കുടുംബങ്ങളിൽ ജനിച്ചതുകൊണ്ടാ ണെന്നതു വിശ്വസിക്കുന്നു. മിക്ക ദരിദ്രരും തങ്ങളുടെ ജീവിതത്തിൽ ഉടനീളം ദരിദ്രരായിരിക്കുന്നത് അവർ ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ചു. എന്നതുകൊണ്ടാണെന്നു വിശ്വസിക്കുന്നു.
നിർഭാഗ്യവശാൽ, സങ്കീർണ്ണമായ മനുഷ്യസമൂഹങ്ങൾക്ക് സങ്കല്പ്പിത തട്ടുകളും അന്യായമായ വിവേചനവും ആവശ്യമാണെന്നു ഒരു വിഭാഗം കാണുന്നു. തീർച്ചയായും എല്ലാ തട്ടുതിരിവുകളും ധാർമികമായി സമാനമല്ല. ചില സമൂഹങ്ങൾ മറ്റുള്ളവയെക്കാൾ അങ്ങേയറ്റത്തെ തരത്തിലുള്ള വിവേചനം സഹിച്ചു. എങ്കിലും വിവേചനത്തെ തീർത്തും വേണ്ടെന്നുവയ്ക്കാൻ കഴിയുന്ന ഒരു സമൂഹത്തെ നമുക്ക് എങ്ങും കാണാൻ കഴിയില്ല.
മേൽത്തട്ടുകാർ, സാധാരണക്കാർ, അടിമകൾ, വെള്ളക്കാർ, കറുത്തവർ, പാട്രീഷ്യൻസ്, പ്ലീബിയൻസ്; ബ്രാഹ്മണർ, ശൂദ്രർ; ധനികർ , ദരിദ്രർ എന്നിങ്ങനെ ജനങ്ങളെ സങ്കല്പിത വിഭാഗങ്ങളായി തരംതിരിച്ച് കൊണ്ട് തങ്ങളുടെ സമൂഹങ്ങളിൽ ക്രമം സൃഷ്ടിച്ചു വാഴാൻ ചിലർ ശ്രമിക്കുന്നു .ഈ വിഭാഗങ്ങളിലെ ചില ആളുകളെ നിയമപരമായും രാഷ്ട്രീയമായും സാമൂഹികമായും മറ്റുള്ളവരെക്കാൾ മേൽത്തരമാക്കിക്കൊണ്ട് നിയമം സൃഷ്ടിക്കുന്നു. കോടി കണക്കിനു മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളെയും നിയന്ത്രിക്കുന്നു.
1 അഭിപ്രായം:
നിരന്തരമായി നേരിടുന്ന അവഗണനയിലൂടെ തങ്ങളുടെ സാമൂഹ്യ തട്ടുവ്യത്യാസം സ്വാഭാവികവും ന്യായവുമാണെന്നും പരിഹാസ്യമായ മാനദണ്ഡങ്ങൽ അടിസ്ഥാനപ്പെട്ടവയാണെന്നും മിക്ക കറുത്ത വർഗ്ഗക്കാരും അവകാശപ്പെടുന്നു. ( അതു ഞങ്ങളുടെ വിധിയാണ് എന്ന് ഇന്ത്യയിലെ ദളിതർ പറയുന്നത് അതുകൊണ്ടാണ് )
വംശീയ തട്ടുവ്യത്യാസമെന്ന ആശയത്തെ പുച്ഛിച്ചു തള്ളാനാണ് ചില ആധുനിക പാശ്ചാത്യ രാജ്യങ്ങളിൽ പരിശീലിപ്പിക്കപ്പെട്ടിരിക്കുന്നത്....!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ