2021, ജനുവരി 24, ഞായറാഴ്‌ച

ഹമുറാബിയുടെ (അന്യായ ) നിയമങ്ങൾ 21



മെസപൊട്ടേമ്യയിലെ ദേവന്മാരുടെ നിരയിലെ പ്രമുഖരായ അണു. എൻലിൽ, മർദൂക് എന്നിവർ ഹമുറാബിയെ "നാട്ടിൽ നിയമം പരിപാലിക്കുന്നതിനും ദുഷ്ടന്മാരെയും തിന്മ പ്രവർത്തിക്കുന്നവരെയും ഇല്ലാതാക്കുന്നതിനും ശക്തർ ദുർബലരെ അടിച്ചമർത്തുന്നതു തടയുന്നതിനും നിയമിച്ചിരിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് ആ ഗ്രന്ഥം ആരംഭിക്കുന്നത്. അതിനു പിന്നാലെ 300 ന്യായവിധികൾ ഒരു പ്രത്യേക ക്രമത്തിൽ (അങ്ങനെ സംഭവിച്ചാൽ ഇങ്ങനെ ന്യായം വിധിക്കുന്നതാണ്) നല്കിയിരിക്കുന്നു. ഉദാഹരണമായി, 196-199, 209-214 ന്യായവിധികൾ ഇങ്ങനെ വായിക്കുന്നു;

196. ഒരു മേൽത്തട്ടുകാരൻ പുരുഷൻ മറ്റൊരു മേൽത്തട്ടുകാരൻ പുരുഷന്റെ കണ്ണുകൾ അന്ധമാക്കിയാൽ, അവർ അയാളുടെ കണ്ണു അന്ധമാക്കണം,

199. അയാൾ മേൽത്തട്ടുകാരനായ ഒരു പുരുഷന്റെ അടിമയുടെ കണ്ണു അന്ധമാക്കുകയോ മേൽത്തട്ടുകാരനായ ഒരു പുരുഷന്റെ അടിമയുടെ അസ്ഥി ഒടിക്കുകയോ ചെയ്താൽ, അയാൾ അടി മയുടെ വിലയുടെ പകുതി (വെള്ളിയിൽ) നല്കണം.

209, മേൽത്തട്ടുകാരനായ ഒരു പുരുഷൻ മേൽത്തട്ടിലുള്ള ഒരു സ്ത്രീയെ അടിക്കുകയും അങ്ങനെ അവളുടെ ഗർഭം അലസാൻ ഇടയാകുകയും ചെയ്താൽ, അയാൾ അവളുടെ ഗർഭത്തിനുപകരമായി 10 ഷേക്കെൽ വെള്ളി അളന്നു നല്കണം.

214. ആ അടിമ-സ്ത്രീ മരിച്ചാൽ, അയാൾ 20 ഷേക്കെൽ വെള്ളി അളന്നു നല്കണം.

തന്റെ ന്യായവിധികൾ നിരത്തിയതിനു ശേഷം അദ്ദേഹം വീണ്ടും
ഇങ്ങനെ പ്രഖ്യാപിക്കുന്നു, സത്യത്തിന്റെ മാർഗ്ഗത്തിലും ശരിയായ ജീവിതരീതിയിലും രാജ്യം നയിക്കപ്പെടുന്നതിനു വേണ്ടി സമർത്ഥനായ രാജാവു ഹമുറാബി ഏർപ്പെടുത്തിയ "ന്യായമായ " തീരുമാനങ്ങളാണ് ഇവ.... ഞാൻ ഉദാരമതിയായ രാജാവ് ഹമൂറാബിയാണ്. എൻലിൽ ദേവൻ എന്റെ സംരക്ഷണയിൽ നല്കിയിട്ടുള്ളതും മർദൂക് ദേവൻ എന്റെ പരിപാലനത്തിൽ ഏല്പിച്ചിട്ടുള്ളതുമായ മനുഷ്യവർഗ്ഗത്തിനു നേർക്ക് ഞാൻ ശ്രദ്ധയില്ലാതിരിക്കുകയോ അവഗണന കാട്ടുകയോ ചെയ്തിട്ടില്ല.

ദേവന്മാർ നല്കിയ പ്രകാരമുള്ള നീതിയുടെ സാർവതികവും നിത്യവുമായ തത്വങ്ങളിൽ അധിഷ്ഠിതമായിരിക്കുന്നതാണ് ബാബിലോണിലെ സാമൂഹ്യസംവിധാനം എന്നു ഹമൂറാബിയുടെ നിയമം ഉറപ്പുപറയുന്നു. തട്ടുകളായുള്ള വിഭജനം എന്ന തത്വംവളരെ പ്രാധാന്യമുള്ളതാണ്, ആ നിയമപ്രകാരം, ആളുകൾ രണ്ടു ലിംഗവിഭാഗങ്ങളായും മൂന്നു തട്ടുകളായും (മേൽത്തട്ടുകാർ, സാധാരണക്കാർ, അടിമകൾ) വിഭജിക്കപ്പെട്ടിരിക്കുന്നു. ഓരോ ലിംഗവിഭാഗത്തിലെയും തട്ടിലെയും ആളുകൾക്ക് വ്യത്യമായ മൂല്യങ്ങളാണുള്ളത്. സാധാരണക്കാരിയായ ഒരു സ്ത്രീക്ക് 30 ഷേക്കൽ മൂല്യമാണ് ഉള്ളത്, ഒരു അടിമ സ്ത്രീക്ക് 20-ഉം. സാധാരണക്കാരനായ ഒരു പുരുഷന്റെ കണ്ണിന് 60 വെള്ളി ഷേക്കയൽ മൂല്യമാണു ള്ളത്.

മേൽട്ടുകാരനായ ഒരു പുരുഷൻ മേൽത്തട്ടുകാരനായ മറ്റൊരു പുരുഷന്റെ മകളെ കൊന്നാൽ, ശിക്ഷ എന്ന നിലയിൽ കൊന്നവന്റെ മകൾ കൊല്ലപ്പെടുന്നു. കൊന്നവൻ അപായപ്പെടാതെ അയാളുടെ നിഷ്കളങ്കയായ മകൾ കൊല്ലപ്പെടുന്നുവെന്നത് നമുക്ക് അസാധാരണമായി തോന്നാം. എന്നാൽ ഹമുറാബിക്കും ബാബിലോണിയക്കാർക്കും അതു തീർത്തും ന്യായയുക്തമായി തോന്നുന്നു.

1 അഭിപ്രായം:

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ന്യായങ്ങളും അന്യായങ്ങളും