2021, നവംബർ 30, ചൊവ്വാഴ്ച

ബുദ്ധൻ ദൈവമല്ല

ബുദ്ധമതത്തിലെ കേന്ദ്ര കഥാപാത്രം ഒരു ദേവനല്ല. പിന്നെയോ സിദ്ധാർത്ഥ ഗൗതമൻ എന്ന ഒരു മനുഷ്യജീവിയാണ്. ബുദ്ധമത പാരമ്പര്യ പ്രകാരം, ഗൗതമൻ ഒരു ചെറിയ ഹിമാലയ രാജ്യത്തിന്റെ അവകാശി ആയിരുന്നു. ഏതാണ്ട് 500 ബിസിയോടടുത്ത് തനിക്കു ചുറ്റും കണ്ട ദുരി തങ്ങൾ രാജകുമാരനെ വല്ലാതെ സ്വാധീനിച്ചു. പുരുഷന്മാരും സ്ത്രീകളും കുട്ടികളും പ്രായമുള്ളവരും ദുരിതമനുഭവിക്കുന്നതു അദ്ദേഹംകണ്ടു. അവർ അനുഭവിച്ച ദുരിതം യുദ്ധം, പകർച്ചവ്യാധി എന്നിങ്ങനെ വല്ലപ്പോളുമുള്ള ദുരന്തങ്ങൾ കാരണം മാത്രമല്ല, പിന്നെയോ മനുഷ്യാവസ്ഥയുടെ അവിഭാജ്യഭാഗങ്ങളായ ആകുലതയും നൈരാശ്യവും അസംതൃപ്തിയും പോലെയുള്ള കാരണങ്ങൾ കൊണ്ടുകൂടിയാണ്. ആളുകൾ സമ്പത്തും അധികാരവും പിന്തുടരുന്നു. അറിവും സ്വത്തുകളും നേടുന്നു. 

മക്കളെ ജനിപ്പിക്കുന്നു, വീടുകളും കൊട്ടാരങ്ങളും പണിതുയർത്തുന്നു. എന്തൊക്കെ നേടിയാലും അവർ തൃേപ്തരാകുന്നില്ല. ദാരിദ്ര്യത്തിൽ കഴിയുന്നവർ സമ്പത്തു സ്വപ്നം കാണുന്നു. ഒരുലക്ഷം ഉള്ളവർക്ക് രണ്ടു ലക്ഷം വേണം. സമ്പന്നരും പ്രശസ്തരും പോലും ദുർലഭമായി മാത്രമാണ് സംതൃപ്തർ. അവരും അന്തമില്ലാത്ത ഉത്തരവാദിത്തങ്ങളാലും ആകുലതകളാലും വേട്ടയാടപ്പെടുന്നു. രോഗവും പ്രായാധിക്യവും മരണവും കയ്പുനിറഞ്ഞ ഒരന്ത്യം അവർക്കു പ്രദാനം ചെയ്യുന്നതുവരെ, അവർ വാരിക്കൂട്ടിയതൊക്കെയും പുകപോലെ അപ്രത്യക്ഷമാകുന്നു. ജീവിതം അർത്ഥരഹിതമായ ഒരു മത്സരയോട്ട മാണ്. എങ്ങനെയാണ് അതിൽ നിന്നു രക്ഷപെടുന്നത് ...?

ഇരുപത്തിയൊൻപതാം വയസിൽ അർദ്ധരാത്രിയിൽ ഗൗതമൻ തന്റെ കുടുംബത്തെയും സ്വത്തുകളെയും ഉപേക്ഷിച്ചു കൊട്ടാരത്തിൽ നിന്നിറങ്ങി നടന്നു. ഉത്തരേന്ത്യയിൽ ഉടനീളം ഭവനരഹിതനായി, ഭിക്ഷാടകനായി അലഞ്ഞുതിരിഞ്ഞു. ദുരിതത്തിൽ നിന്നു പുറത്തേക്കുള്ള ഒരു വഴി തേടുകയായിരുന്നു . എല്ലായ്പ്പോളും അസംതൃപ്തി ഏതെങ്കിലും തരത്തിൽ നിലനിന്നു. അദ്ദേഹം നിരാശനായില്ല. പൂർണമായ മുക്തിക്കുള്ള ഒരു രീതി കണ്ടെത്തുന്നതുവരെ തന്റെ സ്വന്തം നിലയിൽ ദുരിതത്തെ മനസ്സിലാക്കണമെന്നു അദ്ദേഹം തീരുമാനമെടുത്തു. മനുഷ്യന്റെ ദുഃഖങ്ങളുടെ സാരവും കാരണങ്ങളും പരിഹാരങ്ങളും ധ്യാനിച്ചുകൊണ്ടു അദ്ദേഹം ആറു വർഷം ചെലവഴിച്ചു. ഒടുവിൽ അദ്ദേഹത്തിനു ബോധ്യമുണ്ടായി. നിർഭാഗ്യം, സാമൂഹ്യ അനീതി, ദൈവേച്ഛ എന്നിവകൊണ്ടു സംഭവിക്കുന്നതല്ല ദുരിതം. മറിച്ച്, ഒരാളുടെ മനസ്സിന്റെ പെരുമാറ്റ രീതികളാണ് ദുരിതം വരുത്തിവയ്ക്കുന്നത്.

1 അഭിപ്രായം:

lekshmi. lachu പറഞ്ഞു...

chinthayaanu ellaa dhukhngalkkum kaaranam ...