2009, ഓഗസ്റ്റ് 31, തിങ്കളാഴ്‌ച

ജീവിത പെരുമ്പറ

ഈ ജീവിത ചൂതാട്ടങ്ങള്‍ക്ക്
ദിനങ്ങള്‍ അമര്‍ന്നു പൊലിയുമ്പോള്‍
തനിച്ചാ പകയുടെ തീക്കനലുകള്‍ പാറിയത്
തെറിവാക്കിന്‍റെ വായ്ത്തല തിളക്കത്തിലേക്ക്
അറുത്തെടുത്തതു എന്‍റെ നീല ഞരമ്പുകള്‍.
ആത്മാവിന്‍റെ അകലാത്ത നേര്‍വികാരങ്ങള്‍
വെളിച്ചപ്പുറത്തേക്ക് തേരു‍ത്തെളിക്കുന്നു.
ഞാന്‍ നിങ്ങളുടെ സംസ്കാരത്തോടു
പരിഭവിക്കുന്നില്ല ഈ വര്‍ത്തമാനങ്ങളില്‍ .
ക്ഷമിക്കണം
ഞാനെന്‍റെ ജനാലകളും വാതിലുകളും
കൊട്ടിയടക്കുന്നു ഈ കൊഴുക്കുന്ന
ഇരുട്ടിനെ ഭയന്ന് .
ഉത്തരത്തില്‍ ഇരക്കായി കാക്കുന്ന
പല്ലികള്‍ ചിലച്ചിറങ്ങുന്നു
പകലിരവുകളറിയാതെ.
എന്‍റെ ഹൃദയം നോവില്‍ പടരുന്ന
തീ നാളങ്ങളില്‍ എരിയുന്നത് ഒരു മാനസം
അന്‍പായി നിനച്ചാ കൂട്ടിരിക്കാത്ത കുരുവികള്‍
പകിട കളിയില്‍ ലയിക്കുന്നുണ്ടാവം .
പകല്‍ മുടിച്ച കണക്കുമായി
ശാപവചനങ്ങളുമായി അവ ചാവടിയിലുണ്ടാവാം
മുഴങ്ങുന്ന ഈ ജീവിത പെരുമ്പറ
താളം ഉറയ്ക്കാതെ പിന്നെയും നാളേക്ക് നീങ്ങുന്നു
:
കുറിപ്പ്,
എന്‍റെ ഒരു സുഹൃത്തിനായി കോറിടുന്നത്

24 അഭിപ്രായങ്ങൾ:

പാവപ്പെട്ടവൻ പറഞ്ഞു...

എന്‍റെ ഒരു സുഹ്ര്‍ത്തിനായി കോറിടുന്നത്

പിള്ളേച്ചന്‍ പറഞ്ഞു...

ഞാനെന്‍റെ ജനാലകളും വാതിലുകളും
കൊട്ടിയടക്കുന്നു ഈ കൊഴുക്കുന്ന
ഇരുട്ടിനെ ഭയന്ന്.
ഇരുട്ടിനെ ആരാ ഭയക്കാത്തത്.വെളിച്ചം ഒരിക്കൽ
ഇരുട്ടിലേയ്ക്ക് നയിക്കുന്നു എന്നുള്ള ചിന്ത എന്നിട്ടും നാം മറക്കുന്നു.

സസ്നേഹം
അനൂപ് കോതനല്ലൂർ

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

തനിച്ചാ പകയുടെ തീക്കനലുകള്‍ പാറിയത്
തെറിവാക്കിന്‍റെ വായ്ത്തല തിളക്കത്തിലേക്ക്
അറുത്തെടുത്തതു എന്‍റെ നീല ഞരമ്പുകള്‍.

സത്യത്തില്‍ എന്താണ് പറ്റിയത്? പറയൂ...

ഞാനെന്‍റെ ജനാലകളും വാതിലുകളും
കൊട്ടിയടക്കുന്നു ഈ കൊഴുക്കുന്ന
ഇരുട്ടിനെ ഭയന്ന്.

ഭയപ്പെടേണ്ട ഞാന്‍ നിന്നോട് കൂടെയുണ്ട് :)
കവിത നന്നായി കെട്ടോ!
ഓണാശംസകള്‍...

മീരാ അനിരുദ്ധൻ പറഞ്ഞു...

എന്‍റെ ഹൃദയം നോവില്‍ പടരുന്ന
തീ നാളങ്ങളില്‍ എരിയുന്നത് ഒരു മാനസം
അന്‍പായി നിനച്ചാ കൂട്ടിരിക്കാത്ത കുരുവികള്‍
പകിട കളിയില്‍ ലയിക്കുന്നുണ്ടാവം .
പകല്‍ മുടിച്ച കണക്കുമായി
ശാപവചനങ്ങളുമായി അവ ചാവടിയിലുണ്ടാവാം


ഇഷ്ടപ്പെട്ടു വരികൾ.ഓണാശംസകൾ

Junaiths പറഞ്ഞു...

കൊള്ളാട്ടോ,തകര്‍ത്തു.

രാജീവ്‌ .എ . കുറുപ്പ് പറഞ്ഞു...

അന്‍പായി നിനച്ചാ കൂട്ടിരിക്കാത്ത കുരുവികള്‍
പകിട കളിയില്‍ ലയിക്കുന്നുണ്ടാവം .
പകല്‍ മുടിച്ച കണക്കുമായി
ശാപവചനങ്ങളുമായി അവ ചാവടിയിലുണ്ടാവാം

പാവൂ,
കവിത നന്നായി,
പിന്നെ ഓണം ആശംസകള്‍,

രഞ്ജിത് വിശ്വം I ranji പറഞ്ഞു...

കവിത വായിച്ചു..നന്നായി എന്നു പറയാന്‍ ഞാനാളല്ല.. എനിക്കിഷ്ടമായി എന്നു പറയാം..
പാവപ്പെട്ടവനും പണക്കാരനുമെല്ലാം ഒന്നായിരുന്ന നല്ല ഇന്നലെകളുടെ സ്മരണ തുളുമ്പുന്ന ഓണം ഇങ്ങെത്തി..
സ്നേഹം നിറഞ്ഞ ഓണാശംസകള്‍

jyo.mds പറഞ്ഞു...

വായിച്ചപ്പോള്‍ തോന്നിയത്--ഏകാന്തതയില്‍ അമര്‍ഷത്തിന്റെ പെരുബര കൊട്ടിയപോലെയാണു

shajkumar പറഞ്ഞു...

ആത്മാവിന്‍റെ അകലാത്ത നേര്‍വികാരങ്ങള്‍
വെളിച്ചപ്പുറത്തേക്ക് തേരു‍ത്തെളിക്കുന്നു.
Post Onam Wishes dear

പാവത്താൻ പറഞ്ഞു...

ആശംസകള്‍

Anil cheleri kumaran പറഞ്ഞു...

നല്ല വരികൾ.. ഇഷ്ടപ്പെട്ടു.

ഗീത പറഞ്ഞു...

പുറത്ത് ഇരുട്ടു കൊഴുക്കുമ്പോള്‍ ജനാലകളും വാതിലുകളും കൊട്ടിയടച്ചിടുന്നത് തന്നെ നല്ലത്.
അന്നേരം ഉള്ളില്‍ സ്നേഹത്തിന്റേയും നന്മയുടേയും പ്രകാശം പരക്കട്ടെ.

ആ സുഹൃത്ത് ഇതു വായിച്ചിട്ടുണ്ടാവുമോ?

the man to walk with പറഞ്ഞു...

evideyo koriyathinte lakshanam ..?

മുരളി I Murali Mudra പറഞ്ഞു...

നല്ല വരികള്‍...
ആസ്വദിച്ചു....യാത്ര തുടരട്ടെ എന്ന് ആശംസിക്കുന്നു.....

monu.. പറഞ്ഞു...

തീര്‍ച്ചയായും നല്ല വരികള്‍..ആശംസകള്‍...

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

സുഹൃത്തിനായി കോറിയിട്റ്റ ഈ വരികള്‍ നന്നായിരിക്കുന്നു

raadha പറഞ്ഞു...

ആരോടാകും സുഹൃത്തിനു ഇത്രക്കും അമര്‍ഷം?

അപർണ പറഞ്ഞു...

നല്ല വരികള്‍ :)

lijeesh k പറഞ്ഞു...

കവിത നന്നായിട്ടുണ്ട്....
ആശംസകള്‍......

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

നോമും ഇതിലേ വന്നു; നല്ല കവിത!ആശംസകൾ!

lekshmi. lachu പറഞ്ഞു...

eru ttine pedichu kottiyadacha vathilukal,ozhuki varunna prakashathine ethirelkkanayi malarkke thuraniduka...
manaharamaya varikal...aashamsakal..

SUNIL V S സുനിൽ വി എസ്‌ പറഞ്ഞു...

അത്ര നന്നെന്നുതോന്നുന്നില്ലെങ്കിലും
ചിലവരികൾ കരളുടക്കുന്നു..

ആശംസകൾ കൂട്ടുകാരാ..!

chenlina പറഞ്ഞു...

nba jerseys
christian louboutin pas cher
jordan femme
ray ban pas cher
kate spade outlet
tommy hilfiger outlet
louis vuitton
cheap nfl jerseys
canada goose jackets
nike air max pas cher
chenlina20161108

Unknown പറഞ്ഞു...

tommy hilfiger
louis vuitton handbags
hollister
nike huarache
ugg boots
canada goose outlet
canada goose
louis vuitton purses
moncler jackets uk
calvin klein
20172.14wengdongdong