2009, ഓഗസ്റ്റ് 26, ബുധനാഴ്‌ച

അരുതെന്ന പരസ്യ പലക

അരുത്...
അരുതെന്ന
പരസ്യ പലകയിങ്ങനെ
നിരത്തി നിരത്തില്‍
വിലക്കുകള്‍ വിളിച്ചോതിയറിയിക്കുന്നു,
ഇവിടെ നില്‍ക്കരുത് ,
ഇവിടെ കിടക്കരുത് ,
ഇരിക്കരുത് , മിണ്ടരുത്, തുപ്പരുത്,
ഇതുവഴി പോകരുത് ,ഇവിടെ മുത്രംഒഴിക്കരുതെന്നും ,
വിലക്കുന്ന വാക്കുകളീവിധം
നമ്മുടെ മാനാഭിമാനങ്ങള്‍ക്കുനേരയും
ശുചിത്വ ബോധത്തിനുനേരയും
വിവേകം, പൊതുസമീപനം,
അലസത, അലംഭാവം
പ്രാകൃതശീലങ്ങളുടെ ദുര്‍വാശിക്കുനേരയും
വിരല്‍ ചൂണ്ടി പരസ്യ പലകയിങ്ങനെ
നമ്മേ പരിഹസിക്കുന്നുവോ ?
അതോ പരിസരബോധത്തിന്‍റെ
മറവിയെ ഉണര്‍ത്തുന്നുവോ ?
തിരിച്ചറിവിന്‍റെ സൂത്രവാക്യം
അറിയാത്തവനു വെളിച്ചമോതുന്നുവോ?
ദുഷിക്കുന്ന സദാചാരത്തിന്റെ
നേര്‍ക്ക്‌ വിരല്‍ ചൂണ്ടുന്നുവോ?
പൊതുനിരത്തുകള്‍ മലീനമാക്കപ്പെടുമ്പോള്‍
പൊതു സംസ്കാരത്തിന്‍റെ
നേര്‍ക്കു അര്‍ത്ഥവും അക്ഷരവും
തെറ്റാതീവാക്കുലക്ഷൃം കാണുമ്പോള്‍
നമ്മുടെ പുകള്‍പെറ്റ സംസ്കാരം
കുമ്പസാര കുട്ടില്‍ വിറങ്ങലിക്കുന്നുവോ

കുറിപ്പ് : സ്വന്ത മെന്നത് സ്വവസതിയും ചേര്‍ന്ന വസ്തുവകകളും മാത്രമോ

39 അഭിപ്രായങ്ങൾ:

പാവപ്പെട്ടവൻ പറഞ്ഞു...

സ്വന്ത മെന്നത് സ്വവസതിയും ചേര്‍ന്ന വസ്തുവകകളും മാത്രമോ?????
ഓണ ബോണസ്‌

എല്ലാര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍

വീകെ. പറഞ്ഞു...

അരുതരുതെന്നെത്ര ചൊല്ലിയാലും
അതു തന്നെ ചെയ്യാനായി മനം തുടിക്കും.

സ്വന്തമെന്നതിന് ഈ അണുകുടുംബ വ്യവസ്തിയിൽ മാറ്റം വന്നിട്ടുണ്ടാകും....?

വീകെ. പറഞ്ഞു...

എന്റെ ഓണാശംസകൾ..

Junaiths പറഞ്ഞു...

വിലക്കുന്ന വാക്കുകളീവിധം
നമ്മുടെ മാനാഭിമാനങ്ങള്‍ക്കുനേരയും

അരുതുകളുടെ ഒരു ഘോഷയാത്രയിലൂടെയല്ലേ ഇപ്പോള്‍ ജീവിതം കടന്നു പോകുന്നതും..
ആശംസകള്‍

അല്പ്പം ശര്‍ക്കരപെരട്ടിയും,കുറച്ചു ഉപ്പേരിയും,ഇച്ചിരി മിച്ചരും..
അതുമൊരു പേപ്പരി..

ഇത് കൂടി ഇരിക്കട്ടെ ഓണത്തിന്.

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

പറയേണ്ടത്‌... ഓര്‍ക്കേണ്ടതും.

ഓണാശംസകള്‍...

സ്നേഹതീരം പറഞ്ഞു...

അരുതെന്നു പറയിപ്പിക്കരുതെന്ന് എല്ലാവർക്കും തോന്നിയിരുന്നെങ്കിൽ ആ പരസ്യപ്പലകകളെ എടുത്ത് ദൂരെയെറിയാമായിരുന്നു. പക്ഷെ നമുക്കതിനു കഴിയുന്നില്ലല്ലൊ :(

മീര അനിരുദ്ധൻ പറഞ്ഞു...

അരുതെന്ന് പറയുന്നത് ചെയ്യാനാണു മലയാളികൾ കൂടുതലും തയ്യാറാവുക.സ്വന്തം വീടും പരിസരവും കിടക്കുന്നതു പോലെ തന്നെ നാടും കിടക്കണം എന്ന ബോധം ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയുള്ള പരസ്യപലകകളുടെ ആവശ്യം ഉണ്ടാകുമായിരുന്നില്ലല്ലോ.നല്ല കവിത

ചാണക്യന്‍ പറഞ്ഞു...

“ തിരിച്ചറിവിന്‍റെ സൂത്രവാക്യം
അറിയാത്തവനു വെളിച്ചമോതുന്നുവോ?..”-

നല്ല വരികൾ....

ഓണാശംസകൾ, പാവപ്പെട്ടവൻ....

പാവപ്പെട്ടവൻ പറഞ്ഞു...

ജുനൈതേ അല്പ്പം ശര്‍ക്കരപെരട്ടിയും,കുറച്ചു ഉപ്പേരിയും,ഇച്ചിരി മിച്ചരും..
അതുമൊരു പേപ്പരി.. അത്
ഒരു കവറിലിട്ടു ഇങ്ങു പോസ്റ്റു ചെയ്തേരെ
ഓണശംസകള്‍

പാവപ്പെട്ടവൻ പറഞ്ഞു...

വീകെ എന്‍റെ
ഓണശംസകള്‍

പാവപ്പെട്ടവൻ പറഞ്ഞു...

ശ്രദ്ധേയന്‍ എന്‍റെ
ഓണാശംസകള്‍...

പാവപ്പെട്ടവൻ പറഞ്ഞു...

സ്നേഹതീരത്തിനു
എന്‍റെ
ഓണശംസകള്‍

പാവപ്പെട്ടവൻ പറഞ്ഞു...

മീര അനിരുദ്ധൻ
എന്‍റെ
ഓണശംസകള്‍

പാവപ്പെട്ടവൻ പറഞ്ഞു...

ചാണക്യന്‍
എന്‍റെ
ഓണശംസകള്‍

കണ്ണനുണ്ണി പറഞ്ഞു...

ഈ അരുതുകളോട് ഒക്കെ പോയി പണി നോക്കാന്‍ പറയാം......ല്ലേ

BREAKK THE RULESSSSSSSSSSSSSS....

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

പാവപ്പെട്ടവനെ,
വളരെ ഇഷ്ടമായി വരികള്‍.
വിലക്കുകള്‍ സത്യത്തില്‍ നമ്മുടെ ബോധത്തെ പരിഹസിക്കുന്നവ തന്നെയാണ്.

ഓണാശംസകള്‍

Typist | എഴുത്തുകാരി പറഞ്ഞു...

വിലക്കുകള്‍ ഉള്ളതുകൊണ്ടല്ലേ ലംഘിക്കപ്പെടുന്നതു്, അതുകൊണ്ട് നമുക്കു് വിലക്കുകളേ വേണ്ടെന്നു വച്ചാലോ!

ഓണാശംസകള്‍.

Anil cheleri kumaran പറഞ്ഞു...

മനോഹരമായ വരികൾ.

ജ്വാല പറഞ്ഞു...

‘കുറിപ്പ് : സ്വന്ത മെന്നത് സ്വവസതിയും ചേര്‍ന്ന വസ്തുവകകളും മാത്രമോ‘
സ്വന്തമെന്നത് നിര്‍വചിക്കുമ്പോള്‍ അന്യമായതു കൂടുതല്‍ തിരിച്ചറിയുന്നു.

ഓണാശംസകള്‍

Sabu Kottotty പറഞ്ഞു...

നല്ല ഒന്നാം തരം ഒരു ലേഖനം മനോഹരമായി വരച്ചുകാട്ടിയതിന് അഭിനന്ദനങ്ങള്‍...

താരകൻ പറഞ്ഞു...

വിലക്കപെട്ട കനികൾ ക്കെന്നും സ്വാദു കൂടും..

കാപ്പിലാന്‍ പറഞ്ഞു...

കുറിപ്പ് : സ്വന്ത മെന്നത് സ്വവസതിയും ചേര്‍ന്ന വസ്തുവകകളും മാത്രമോ ?

എന്താണ് അഭിപ്രായം ?

Nalla abhipraayam :)

രഞ്ജിത് വിശ്വം I ranji പറഞ്ഞു...

കവിത നന്നായി...
പൊന്നോണം എല്ലാ നന്മകളും നല്കട്ടെ
ഓണാശംസകള്‍

Jayasree Lakshmy Kumar പറഞ്ഞു...

നന്നായിരിക്കുന്നു വരികൾ
ഓണാശംസകൾ

വികടശിരോമണി പറഞ്ഞു...

ഒരു കുട്ടിയോട് നാം ഏറ്റവും കൂടുതൽ തവണ പറയുന്ന ഒരു വാക്ക്.
നന്നായി,പാവപ്പെട്ടവൻ.

അരുണ്‍ കരിമുട്ടം പറഞ്ഞു...

കൊള്ളാം മോനെ..
ഓണാശംസ നേരുന്നു:-)

സമാന്തരന്‍ പറഞ്ഞു...

വിലക്കുകളുണ്ടായേ പറ്റൂ.. അതൊരു പരിമിതിയാവുംബോൾ പുതിയ പലതും കണ്ടെത്തും. നല്ലതും കെട്ടതും.
ഓണാശംസകളോടെ...

Areekkodan | അരീക്കോടന്‍ പറഞ്ഞു...

):

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

ഇതും അരുത്.
:)

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

നല്ല കവിത സുഹൃത്തേ..
ഓണാശംസകള്‍..

മുഫാദ്‌/\mufad പറഞ്ഞു...

മലിനമാക്കപ്പെടുന്ന സാമൂഹിക മനസ്സിന് നേരെ ഒരു ചൂണ്ടു പലക.
ഓണാശംസകള്‍....

G.MANU പറഞ്ഞു...

cool lines..

രഘുനാഥന്‍ പറഞ്ഞു...

അര്‍ഥവത്തായ വരികള്‍..............

പാവപ്പെട്ടവൻ പറഞ്ഞു...

പ്രിയം നിറഞ്ഞ
കണ്ണനുണ്ണി,
അനിൽ@ബ്ലൊഗ്,
എഴുത്തുകാരി ചേച്ചി ,
കുമാരന്‍ ,
കൊട്ടോട്ടിക്കാരന്‍,
താരകൻ,
കാപ്പിലാന്‍,
രഞ്ജിത്‌ വിശ്വം ,
ലക്ഷ്മി ,
വികടശിരോമണി,
അരുണ്‍ കായംകുളം,
സമാന്തരന്‍,
അരീക്കോടന്‍,
വഴിപോക്കന്‍,
പകല്‍കിനാവന്‍,
മുഫാദ്‌,
സമാന്തരന്‍,
G.മനു ,
രഘുനാഥന്‍,

എന്‍റെ ഹൃദയത്തില്‍ തൊട്ട
ഓണശംസകള്‍

ബിന്ദു കെ പി പറഞ്ഞു...

വിലക്കുകൾ തീർച്ചയായും ഉണ്ടായേ പറ്റൂ..ഇല്ലെങ്കിൽ ലംഘിയ്ക്കുന്നതെങ്ങിനെ? :)

ഓണാശംസകൾ കേട്ടോ..

Vellayani Vijayan/വെള്ളായണിവിജയന്‍ പറഞ്ഞു...

നന്നായിട്ടുണ്ട്.
ഓണാശംസകള്‍....

ബിനോയ്//HariNav പറഞ്ഞു...

ഓണാശംസകള്‍ :)

Deepa Bijo Alexander പറഞ്ഞു...

"അരുത്...
അരുതെന്ന
പരസ്യ പലകയിങ്ങനെ
നിരത്തി നിരത്തില്‍
വിലക്കുകള്‍ വിളിച്ചോതിയറിയിക്കുന്നു,
ഇവിടെ നില്‍ക്കരുത് ,
ഇവിടെ കിടക്കരുത് ,
ഇരിക്കരുത് , മിണ്ടരുത്, തുപ്പരുത്,
ഇതുവഴി പോകരുത് ,ഇവിടെ മുത്രംഒഴിക്കരുതെന്നും ,
വിലക്കുന്ന വാക്കുകളീവിധം......"

വിലക്കിയാലും വിലക്കിയാലും.....എന്തു കാര്യം...? അല്ലേ..?

HAPPY ONAM...!

Unknown പറഞ്ഞു...

zhengjx20160811
louis vuitton
jordan 3s
michael kors canada outlet
oakley sunglasses
ladies cartier watches
coach factory outlet
adidas nmd
gucci belts
tiffany and co
ray ban sunglasses outlet
true religion outlet
louis vuitton purses
nba jerseys
fitflops sale
fitflops
louboutin femme
pandora charms
coach outlet store online
christian louboutin sale
canada goose outlet
christian louboutin outlet
nfl jerseys
cheap rolex watches
michael kors outlet
michael kors outlet
louis vuitton handbags
adidas uk
true religion jeans
copy watches
polo shirts
coach factory outlet
canada goose outlet
adidas shoes
lebron 13 shoes
coach outlet online
michael kors handbags
instyler max
cheap basketball shoes
coach factory outlet
burberry outlet