2009, മാർച്ച് 19, വ്യാഴാഴ്‌ച

കുഞ്ഞേ നീ ഉറങ്ങുക .

കുഞ്ഞേ  ഉറങ്ങുക .
ഒന്നുമറിയാതുറങ്ങുക.
ഓര്‍ക്കുവാന്‍ഒന്നുമില്ലാതെ വളരുക .
ഓമല്‍ മിഴികള്‍ക്കു
കാട്ടുവാന്‍ ‍കരുതിയതെല്ലാം
കഴിഞ്ഞതും കഥയിറ്റു
പറഞ്ഞു കാട്ടാന്‍ പോലും
കാഴ്ചക്കൊന്നുമേയില്ലല്ലോ
കുഞ്ഞേ  ഉറങ്ങുക .

മുലപ്പാല്‍ മധുരം മാതൃത്വം
അമ്മതന്‍ മാറിന്‍റെ ചൂടും
തഴുകലും ,പുറം ,തട്ടിയുള്ള താരാട്ടു
പോലുമറിയാതു ഉറങ്ങുക.
കുഞ്ഞേ  ഉറങ്ങുക

തൊടിയിലെപ്പാട്ടും ,പൂക്കളുംതുമ്പിയും ,
പറമ്പിലാകേ..പാറും കരിയിലകള്‍,
ചിലക്കും കുരുവികള്‍,
കാറ്റിലുലയും മാമരങ്ങള്‍,
കൊഴിയും പൂംമ്പൊടി,കണ്ണിമാങ്ങ ,
അണ്ണാനുണ്ണും തേന്‍വരിക്കയും
പുലര്‍കാലം ഉണര്‍ത്തും ക്കോഴിയും,
തൊഴുത്തിലെ പൈക്കളും ,
ചാണകമെഴുകിയ മുറ്റവും ,
തുളസി തറയും ,കൊയ്ത്തും
ക്കറ്റയും, നിര ......നിര..നിരയായി
പാടം, തോടുമതില്‍ മാനത്തുക്കണ്ണി പരല്,
പൊത്ത ,നീര്‍ക്കോലി വരമ്പത്ത്‌ തൊട്ടാവാടി ,
കുറുന്തോട്ടി ,തുമ്പ ,മുക്കുറ്റി,
ചിത്രപ്പാലയും ഉണ്ടായിരുന്നിങ്ങനെ
എത്രയെന്നോ ?
കുഞ്ഞേ കാഴ്ചകളെല്ലാം ഇന്നന്യം.
കുഞ്ഞേ  ഉറങ്ങുക .
ഇതൊന്നുമറിയാതെ ഉറങ്ങുക.

പുലര്‍ച്ചെ കമുങ്ങിന്‍ പാളയില്‍
‍പച്ചമരുന്നു മണക്കും
എണ്ണേലൊന്നുപുരണ്ടു കുളിച്ചും ,
ഒരമരുന്നു നുണഞ്ഞും ഓരായിരം
കൊഞ്ചല്‍ മൊഴികള്‍ ‍പുണരും
കയ്യുകള്‍ എത്രയാ വീടിന്‍ കുട്ടായ്മ
എന്തെന്നറിയാന്‍ വിധിയറ്റൊരു
കുഞ്ഞേ  ഉറങ്ങുക .
ഒന്നുമറിയാതെ ഉറങ്ങുക

നാവിന്‍ തുമ്പില്‍ പൊന്നും,തേനും
തൊട്ടുതരും പാരമ്പര്യം പകരും കയ്യിന്‍
പെരുമയും , നേരും നെറിയും
എന്തെന്നറിയാതുറങ്ങുക.
കുഞ്ഞേ  ഉറങ്ങുക .
ഇതൊന്നുമറിയാതെ ഉറങ്ങുക.

മാമുണ്ണാനൊരു കഥ
പണ്ടുണ്ടായിരുന്നിങ്ങനെ
അരണേ വാ.. ഓന്തേ വാ..
അരണക്കൊരുപ്പിടി ചോറേ..താ..
മാമൂട്ടി കഥ യെല്ലാമൂട്ടി യുറക്കിയ
മുത്തശ്ശിയിന്നുണ്ടകലേ വൃദ്ധസദനമതില്‍
തന്‍ നിഴല്‍ മാത്രം കൂട്ടായി.
കുഞ്ഞേ  ഉറങ്ങുക .
ഇതൊന്നുമറിയാതെ ഉറങ്ങുക.
ഒന്നുമറിയാതെ വളരുക

27 അഭിപ്രായങ്ങൾ:

സമാന്തരന്‍ പറഞ്ഞു...

ഒരു കൈക്കുഞ്ഞിന്റെ ചിത്രം വേണ്ട മനസ്സില്‍.. ഇപ്പോള്‍ വൃദ്ധരല്ലാത്ത ആരുമാകാം ഇതിലെ കുഞ്ഞ്.
കുഞ്ഞിലേ നമ്മള്‍ പലരും, പലതും നഷ്ടപ്പെട്ടവരാണെന്നോര്‍മ്മപ്പെടുത്തുന്ന പാവപ്പെട്ടവന് നന്ദി..

അജ്ഞാതന്‍ പറഞ്ഞു...

മറ്റൊരർത്ഥത്തിൽ നമ്മിലൊക്കെയുള്ള കുട്ടികളുടെ മരണമാണല്ലോ ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

കുഞ്ഞേ നീ ഉണരുക.. എല്ലാമറിഞ്ഞു വളരുക...
അഭിവാദ്യങ്ങൾ...

ആർപീയാർ | RPR പറഞ്ഞു...

തുടരട്ടേ....... ആശംസകൾ

G.MANU പറഞ്ഞു...

:)

jyothi പറഞ്ഞു...

ആ കുഞ്ഞിനെപ്പോലെ എനിയ്ക്കും ഇതൊന്നുമറിയാതെ ഉറങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍....

siva // ശിവ പറഞ്ഞു...

നല്ല വരികള്‍....

the man to walk with പറഞ്ഞു...

urangatte ..unarthathirikkoo

പാവത്താൻ പറഞ്ഞു...

അറിയുവാനുള്ളതെല്ലാം പേടിപ്പെടുത്തുന്ന ശബ്ദങ്ങളും ചിത്രങ്ങളും. അതുകൊണ്ടു കുഞ്ഞേ നീ ഒന്നുമറിയാതെ ഉറങ്ങി വളരുക.

വികടശിരോമണി പറഞ്ഞു...

നന്നായിരിക്കുന്നു.ഒരുപാടു പാടിപ്പതിഞ്ഞതെങ്കിലും.

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

കുഞ്ഞേ നീ ഉണരുക.. എല്ലാമറിഞ്ഞു വളരുക...
അഭിവാദ്യങ്ങൾ...നല്ല വരികള്‍....നന്നായിരിക്കുന്നു

വരവൂരാൻ പറഞ്ഞു...

മാമൂട്ടി കഥ യെല്ലാമൂട്ടി യുറക്കിയ
മുത്തശ്ശിയിന്നുണ്ടകലേ വൃദ്ധസദനമതില്‍
തന്‍ നിഴല്‍ മാത്രം കൂട്ടായി.
കുഞ്ഞേ നീ ഉറങ്ങുക
ഉണർന്നെണിക്കുപ്പോൾ നിനക്കു നഷ്ടമായവ സ്വപനത്തിലെങ്കിലും നീയറിഞ്ഞിട്ടുണ്ടാവുമെന്നു ഞാനോന്നു കരുതിക്കോട്ടെ

ജ്വാല പറഞ്ഞു...

'ഓമല്‍ മിഴികള്‍ക്കു
കാട്ടുവാന്‍ ‍കരുതിയതെല്ലാം
കഴിഞ്ഞതും കഥയിറ്റു
പറഞ്ഞു കാട്ടാന്‍ പോലും
കാഴ്ചക്കൊന്നുമേയില്ലല്ലോ
കുഞ്ഞേ നീ ഉറങ്ങുക "
ബാല്യത്തിന്റെ വിലപ്പെട്ട കാഴ്ചകളെല്ലാം അന്യമായി
ഇനിയുറങ്ങുക..കാലോചിതമായ താരാട്ട്

Typist | എഴുത്തുകാരി പറഞ്ഞു...

എല്ലാം പഴങ്കഥകളായിപ്പോയില്ലേ? ഇപ്പഴത്തേക്കു പറ്റിയ താരാട്ട്. പാവം കുഞ്ഞുങ്ങള്‍.

നാടകക്കാരന്‍ പറഞ്ഞു...

nalla kavitha

raadha പറഞ്ഞു...

കുഞ്ഞായിരുന്നപ്പോ ഉറങ്ങാന്‍ എന്തെളുപ്പമായിരുന്നു...ഇപ്പൊ ഉറങ്ങാനും പറ്റുന്നില്ലെല്ലോ...

Sureshkumar Punjhayil പറഞ്ഞു...

Manoharam ... ഒന്നുമറിയാതെ വളരുക Shariyanu.. Kuttikal onnumariyathethanneyanu valarunnathu... Best wishes.

ശ്രീഇടമൺ പറഞ്ഞു...

കുഞ്ഞേ നീ ഉറങ്ങുക .
ഇതൊന്നുമറിയാതെ ഉറങ്ങുക.
ഒന്നുമറിയാതെ വളരുക

വരികള്‍ നന്നായിട്ടുണ്ട്...
ആശംസകള്‍...*

വീകെ പറഞ്ഞു...

അതെ, ഇപ്പോൾ അറിയാനുള്ളതെല്ലാം പേടിപ്പെടുത്തുന്നതാണ്..ഇതൊന്നു മറിയാതെ ഒന്നുറങ്ങാൻ കഴിഞ്ഞെങ്കിൽ......?!!

ആശംസകൾ.

കെ.കെ.എസ് പറഞ്ഞു...

there is an innocence in lines.good.

Kunjipenne - കുഞ്ഞിപെണ്ണ് പറഞ്ഞു...

കുറേനാള്‌ കഴിയുമ്പോള്‍ നീ ഇതും ഇതിലപ്പുറവും അറിയും

Unknown പറഞ്ഞു...

nalla kazhchakal avanu anyamaakiyathil
namukku pankille ? avane unarthuka...
avaniloode pazhaya nanmakal
uyarthezhunnelkatte....
kavitha manoharam..
aasamsakal...

സായന്തനം പറഞ്ഞു...

പാവം,
എന്റെ കുട്ടിക്കാലം ഓർമ വന്നു..അമ്മൂമ്മയെയും..അവരൊക്കെ കടന്നു പോയി..എങ്കിലും ഓർമകൾക്കു മരണമില്ല..

Unknown പറഞ്ഞു...

zhengjx20160811
oakley sunglasses
cheap ray ban sunglasses
the north face outlet
louis vuitton outlet online
ugg boots uk
burberry outlet
oakley canada
canada goose uk
michael kors purses
pandora charms
moncler coat
uggs outlet
kate spade outlet
north face jackets
ray ban sunglasses
michael kors outlet
ghd hair straighteners
cleveland cavaliers jerseys
oklahoma city thunder jerseys
kobe 10
uggs on sale
tommy hilfiger outlet
abercrombie & fitch
louis vuitton borse
ray ban sonnenbrille
mont blanc pens outlet
true religion outlet
polo ralph lauren outlet
fitflops sale
coach outlet store online clearances
coach outlet
cheap jordans
louis vuitton purses
hollister shirts
longchamp sac
ugg boots
juicy couture
michael kors
polo ralph lauren
burberry handbags

chenlina പറഞ്ഞു...

gucci outlet
fitflops
canada goose outlet
true religion jeans
seattle seahawks jerseys
cheap uggs
air max sale
christian louboutin paris
fitflops
ray ban sunglasses
chenlina20161108

Unknown പറഞ്ഞു...

abercrombie
snapbacks wholesale
louis vuitton outlet
ugg outlet
coach factory outlet online
louboutin shoes
michael kors
canada goose outlet
coach outlet store online
ugg outlet
20172.14wengdongdong

Unknown പറഞ്ഞു...

ugg outlet
birkenstocks
michael kors outlet online
red bottoms shoes
converse trainers
michael kors outlet clearance
ed hardy
ralph lauren sale clearance
fendi handbags
nmd adidas
20170215caiyan