2009, ഫെബ്രുവരി 27, വെള്ളിയാഴ്‌ച

മാലാഖ കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നു

1
നോവറിഞ്ഞ അമ്മയും
നൊന്തു പെറ്റ മക്കളും
ഏറേകുറഞ്ഞൊരു
വ൪ത്തമാനത്തില്
നിന്‍റെ എന്‍റെയും
ഹൃദയശുദ്ധികള്‍
കുമ്പസാരകൂട്ടില്‍്
വിറങ്ങലിക്കെവേ
നാം സുഖതൃശ്ണക്കായി
പരസ്പരം പകുത്തെടുത്തയാ
സദാചാരത്തിന്‍റെ സീമാകളിന്നു
മാലാഖ കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നു
2
ദിനംതോറും പെരുകുന്നു
മലീനമാകുന്ന ഗര്‍ഭാശയങ്ങള്‍്
ജീവിത തിരക്കിനിടനാഴികളില്‍
പുഴുക്കുത്തു വീണ പുതു
സംസ്കാരത്തിന്‍റെ
ദിനചരൃകളില്‍
പാശ്ചാതൃ
പരിവേഷത്തി൯
പറുദീസകളില്‍
പരുശുദ്ധി പരിഹാസൃമാകുന്ന
നാഗരിക ഭ്രമങ്ങലില്‍
ബോധമറ്റ അപഥസന്ചാരങ്ങളില്‍
സൗന്ദരൃ ചന്തകളില്‍
കച്ചവട തന്ത്രങ്ങളില്‍
തൊഴിലിടങ്ങളില്‍ പാഠശാലകളില്‍
മാലാഖ കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നു
3
നേരംപ്പോക്കിനനുരാഗങ്ങളില്‍
അണപ്പൊട്ടിയ വികാരത്തി൯ ജീവ൯
ആദുരാലയത്തി൯
കുടുസുമുറികളില്‍ വാകീറുംമുന്നേ
വധിക്കപെടുന്നു
നമ്മുടെ മാലാഖ കുഞ്ഞുങ്ങള്‍
ഒന്നു കരയാതെ ഒടുങ്ങുന്നു
നമ്മുടെ മാലാഖ കുഞ്ഞുങ്ങള്‍
4
നാം പരമരഹസൃമായി
നുണഞ്ഞൊരു നി൪വൃതി
ജീവസ്പന്തനം
ക്ഷണിക കാമത്തി൯റിരുട്ടില്‍
കുരുത്ത മാനകേടുകള്‍
നിന്‍റെ എന്‍റെയും
നി൪ദയത്വത്തിന്‍റെ
രക്ത സാക്ഷികള്‍
5
പതിവായിപാളം തെറ്റിപ്പായും
താളംതെറ്റിയ നമ്മള്‍
തുടരും നെറി്കേടുകള്‍
പെരുകി പെരുകി
പാപത്തിന്‍പെരുംപാമ്പ്
ചുറ്റി വിഴുങി
നമ്മിലെ നന്മയെല്ലാം ഒടുങ്ങി
നി൪ദയം മാലാഖ കുഞ്ഞുങ്ങളെ
കൊന്നൊടുക്കുന്നു
ഭ്രൂണഹതൃയുടെ
പുത്ത൯ സദാചാരങ്ങളങ്ങനെ
അരങ്ങു തകര്‍ക്കുമ്പോള്‍
ജീവന്‍ മുറിഞ്ഞൊടുങ്ങിയ
മാലാഖ കുഞ്ഞുങ്ങള്‍ തന്‍
നിഷ്കളങ്ക നീല മിഴികള്‍
പൊഴിക്കും കണ്ണീരൊരു
മഹാപ്രളയം
സ൪വ്വവും ഒടുങ്ങുമാ
സുനാമി മുറ്റത്തെവിടെയോ
പതിയിരിക്കുന്നു .

9 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ഇതൊക്കെയാണ്‌ സുഹൃത്തെ നമ്മുടെ കാലത്തിന്റെ പ്രശ്നങ്ങൾ....

the man to walk with പറഞ്ഞു...

chilar janikkumbe marikkunnu

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

കാലിക പ്രസക്തിയുള്ള വിഷയം വരികളില്‍ നന്നായി വരച്ചിരിക്കുന്നു.. അഭിവാദ്യങ്ങള്‍...

ബോണ്‍സ് പറഞ്ഞു...

ജീവന്‍ മുറിഞ്ഞൊടുങ്ങിയ
മാലാഖ കുഞ്ഞുങ്ങള്‍ തന്‍
നിഷ്കളങ്ക നീല മിഴികള്‍
പൊഴിക്കും കണ്ണീരൊരു
മഹാപ്രളയം
സ൪വ്വവും ഒടുങ്ങുമാ
സുനാമി മുറ്റത്തെവിടെയോ
പതിയിരിക്കുന്നു .

വളരെ അധികം ഹൃദയ സ്പര്ഷി ആയ വാക്കുകള്‍ ...ഒത്തിരി ഇഷ്ടമായി...

പാവപ്പെട്ടവൻ പറഞ്ഞു...

ഇവിടെ വന്നവര്‍ക്കും എന്നെ വായിച്ചവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി

പാവത്താൻ പറഞ്ഞു...

ഒന്നു കരയാതൊടുങ്ങുന്ന മാലാഖക്കുഞ്ഞുങ്ങളുടെ നിഷ്ക്കളങ്ക നീല മിഴികൾക്ക്‌ എന്റെ ഒരു തുള്ളി കണ്ണീരും ഒരു പിടി തുമ്പപ്പൂവും.

ജെ പി വെട്ടിയാട്ടില്‍ പറഞ്ഞു...

""ദിനംതോറും പെരുകുന്നു
മലീനമാകുന്ന ഗര്‍ഭാശയങ്ങള്‍്
ജീവിത തിരക്കിനിടനാഴികളില്‍
പുഴുക്കുത്തു വീണ പുതു
സംസ്കാരത്തിന്‍റെ
ദിനചരൃകളില്‍
പാശ്ചാതൃ
പരിവേഷത്തി൯
പറുദീസകളില്‍""

very interesting
++greetings from thrissivaperoor++

Unknown പറഞ്ഞു...

ray ban sunglasses
adidas yeezy
michael kors outlet
true religion jeans
toms shoes
ed hardy
louis vuitton outlet
louboutin shoes
cheap nfl jerseys
rolex watches
20172.14wengdongdong

Unknown പറഞ്ഞു...

canada goose jackets
adidas nmd
polo outlet
ugg boots for women
pandora bracelet
michael kors outlet
coach outlet
cheap jordans
louboutin chaussures
pandora charms sale
20170215caiyan