2019, സെപ്റ്റംബർ 13, വെള്ളിയാഴ്‌ച

കറുപ്പിന്റെ വെറുപ്പ്

തിരസ്കാരത്തിൻ ത്തികവിൽ
തിരക്കെട്ട കടൽപ്പോലെ
നിറമറ്റ ജീവനത്തിൽ
മറന്നെല്ലാം മനസ്സോടെ
ഉടഞ്ഞാകേ  മൂകമായി
മിഴിതൂകാതെ മൊഴിയറ്റ്
പ്രതിഷേധ ചുനച്ചുര-
ത്തി ചടച്ചേലിൽനിലയു-
റച്ചു ചമഞ്ഞെല്ലാദുരി-
തവും ചിരിവിരിച്ചൊതു-
ക്കികറുപ്പിന്റെ പുറത്തേ-
റ്റാ വെറുപ്പിന്റെ പടിക്കെ-
ട്ടിൽ ചൊടിക്കെട്ട്  അറപ്പിന്റെ
കയർപ്പെല്ലാം കുടിച്ചാകേ
ജഡമായി  ജന്മംശപി-
ച്ചിട നെഞ്ചിടറാതെക-
ലങ്ങും കാലക്കുടമാറ്റ
മറിയാതെ മുറിവേറ്റു
മറുപക്കമില്ലാ മടു-
പ്പിന്റെ കൊടുംജീവൽക്കടു-
പ്പം പെരുത്തിട്ട് പകച്ചാകേ
ജീവച്ഛവമായി മാറി-
ടുമ്പോളീ കറുപ്പിന്റെവെ-
റുപ്പാറ്റാനെവിടെനിന്നു
നാം തുടങ്ങുമീപ്പുറക്ക-
റുപ്പിന്റെ വെറുപ്പാറ്റാൻ
എവിടെ നിന്നു തുടങ്ങും.

വഴിയൊക്കെ വലഞ്ഞിന്നു
വറുതിക്കനൽ കനത്താ-
കെ തുണക്കെട്ട ജീവന-
ത്തിൻ തുടിപ്പൊക്കെയൊടുങ്ങു-
മ്പോൾ ഒടുക്കത്തെ അടക്ക-
ത്തിനു ഇടമറ്റാ ഒടി-
ച്ചുക്കെട്ടിൻ കോണിലെ അടു-
പ്പെക്കെയുടച്ചുകുത്തി വാ –
യ്ക്കരിയ്യിട്ടു മറയ്ക്കുന്ന
കറുത്തോന്റെ ഗതികേടിൻ
വർത്തമാനം വിളറിപ്പു-
ലരുമ്പോൾ ,കണക്കില്ലാക-
ഥയില്ല ഒടുങ്ങിയകൂ
ട്ടങ്ങൾക്ക്  കാലമില്ല കാവ-
ലാളില്ല ചോദ്യമില്ലാ,
ചരിത്രമില്ലാ, മനുഷ്യനെ-
ന്നാ മതിപ്പുമില്ലാ,മനം
മറിപ്പിന്റെ താറ്റുമാത്രം,
എന്നും മനസ്സിൽ  മറക്കാ
ത്ത മുറിവിനോർമ്മമാത്രം

കറുപ്പോന്റെ  കരുത്ത് അർപ്പി-
തമനസ്സ് വിധേയ സരൂ-
പ സഹനശീലം വാണ
വൈദേശിയും വരേണ്യവർ-
ഗ്ഗപരിശകളും പല
തരമായി പങ്കിട്ടെടു-
ത്തടയാളമായി ചെയ്തൊ-
ഴിയാതൊഴിലിനോരോ ജാ-
തി പേരുകളേകി പകി-
ത്തിട്ട് ദളിതരെന്നു പച്ച
കുത്തി കാർഷിക അടിമ
യാക്കി കാലികളായിമു-
ദ്രചാർത്തി കടുംമയിത്ത -
ക്കാഞ്ഞിരം കൽപിച്ചിരുട്ടാ-
ക്കിയ ജീവനം ആഴക്കി-
ടങ്ങിൽപ്പെട്ട്  വരമ്പേറാതെ
തിരിയുമ്പോ ! ചുങ്കം തല-
യ്ക്കും ,മുലയ്ക്കും,തരംപ്പോലെ
ച്ചുമത്തി, ചാന്നകിടാവി-
നു മേലാടപാടില്ല ക-
ല്ലു,കുപ്പിച്ചില്ലുമാലമാ-
ത്രം കാളി, കൂളി, മറുത,
ദൈവങ്ങളായി പിരിച്ചേ-
കി .മദ്യം ,മാംസം  നിവേദ്യം.
നിർബന്ധ നീതികൾ നെറി
കേടിൻ രീതികൾ ഒടുങ്ങാ
വൈകൃതങ്ങൾ, പേറും ഗെതി-
കേടുകൾ തെറ്റിയാൽ വിചാ-
രണ വിലക്കും വെറിയും
പരിക്കേറ്റ മനസ്സുമാ-
യി അതിലേറെ പശിയു-
മായി വിയർത്തു മണ്ണിൽ വി-
ശപ്പടക്കി, വീശുന്നക്കാ-
റ്റിൽ ശ്വാസമേറ്റി,പൊലിമ
നിങ്ങടെ മുന്നിലാക്കാൻ പ-
കലന്തിയില്ലാ പാടത്തു
വേണം ,അറനിറഞ്ഞാൽ അ-
യിത്തമായി അന്നമുണ്ണാൻ
വിലക്കുമായി വിശന്ന
ഞങ്ങളെ അറപ്പുമായി
വിളറിവളഞ്ഞ കൈക്കു-
ഞ്ഞുമായി തളർന്നുനിന്നു
കേണല്ലേ കാളുംവിശപ്പ-
ടുപ്പിലു കഞ്ഞിവെന്തത്.

തൊഴിലെടുത്തു ദീനമാ-
യാൽ വിളയിടത്തിനു വ-
വളമാക്കും, ആവതറ്റു
തളർന്നിരുന്നാൽ തൊഴി-
ച്ചിട്ടുപതമാക്കും.  അതി-
ലൊക്കെ സഹിക്കെട്ട് മഹാസ-
ങ്കടക്കടൽ സഹിച്ചൂറ്റം
ചക്രശ്വാസ മെടുക്കാൻ
പിടയുമ്പോൾ മനസ്സിന്റെ
നീറ്റലാഴത്തേറുന്ന പ-
തർച്ചതൻ പകിടപെരു
ക്കം പരിധിയില്ലാ പെരു
കുമ്പോൾ കഷ്ടകാലക്ക-
ണക്കിന്റെ തകർന്ന ക്കൂരയിൽ
വിളയുന്ന കറുത്തോന്റെ
കനവൊക്കെ മൌനമൊടു-
ങ്ങി ജന്മാന്തം മറക്കും
ചരിത്രം പതിവായി
ഒക്കെ ചതിച്ചിട്ട് വംശവേ-
രിനു പേരുപ്പോലും നീക്കു
പോക്കിനളക്കാതെ പിന്മു-
റക്കാർക്കൊടുക്കാതെ അറി-
ഞ്ഞതൊക്കെ നിർദ്ദയം വിസ്മൃ-
തിക്കെറിഞ്ഞിട്ട്  തോറ്റുപോയ
കറുത്തോന്റെ കരീവീണ
കിനാപ്പുറത്തു കഴുക
ചിറകടി ചിരിക്കുമ്പോളീ
കറുപ്പിന്റെ വെറുപ്പാറ്റാൻ
എവിടെ നിന്നു നാം തുട-
ങ്ങുമീപ്പുറകറുപ്പിന്റെ
വെറുപ്പാറ്റാനെവിടെ
നിന്നുനാം തുടങ്ങും.

കറുപ്പോന്റെയാ വിയർപ്പാൽ
വളർന്ന  വെളുത്തോരുടെ
തുറയൊക്കെ തുരുതുരേ
തഴച്ചൊക്കെ നിറവിന്റെ
തികവിൽ തിരക്കിട്ടു
പെരുത്തപ്പോൾ വളർച്ചയ്ക്കു
വളമായി കരുത്തുറ്റ
മനസ്സോടെ കുറ്റമാറ്റാ
കരുതലോടെ കണ്ണുമങ്ങാ
കാവൽനിന്നു  കാത്തുക്കൊണ്ടാ
കറുത്തോരിന്നും പച്ചമ
ണ്ണിനാ പുറംപ്പോക്കിൽ നിവൃ-
ത്തിയറ്ററുതിയില്ലാ അ-
ലച്ചിലിൽ  തോരാസങ്കട
മാരിയിൽ വിറച്ചീകാലം
കഴിക്കുമ്പോളീകറുപ്പി-
ന്റെ വെറുപ്പാറ്റാൻ എവിടെ
നിന്നുനാം തുടങ്ങുമീപ്പു-
റകറുപ്പിന്റെ വെറുപ്പാറ്റാൻ
എവിടെനിന്നുനാം തുടങ്ങും.

ചതിനോവുപ്പേറും കറു-
ത്തോർ ജീവനേകിയ സ്മാര-
കങ്ങൾ കണ്ടുനിങ്ങളെല്ലാം
ഹ.. ഹാ കേമമെന്നു മൊഴി-
ഞ്ഞിട്ടു കൂരനാട്ടാൻ ഭുമി
നൽകാം ഗോത്രമെല്ലാംഭദ്ര-
മാക്കാം വിളനിലങ്ങൾ പ-
തിച്ചേകാം കൊതിപ്പിച്ച പ്ര-
ലോഭനങ്ങൾ. പതിവുപ്പോലെ
ചതിച്ചില്ലേ? തനിച്ചായി
ഇക്കാലമൊക്കെ ഇതുപോലെ
കഴിഞ്ഞിട്ടും ഇരിക്കാനും,
കിടക്കാനും, മരിച്ചെന്നാ
ലടക്കാനും, പിറവിടെത്ത്
പൊറുക്കാനും,വിശപ്പാറ്റി
യുറങ്ങാനും മിറ്റിടമില്ലാ.
ഇപ്പിറന്നമണ്ണന്യമാ-
യകഥയെത്ര വിചിത്രം.

ഉണ്ടുറങ്ങിയൊരുമിച്ചാ-
യി ഉണർന്നൊരു നാളില
ല്ലേ? പിറന്നമണ്ണിലധി
ക്രമിച്ചു കടന്നെന്നുനു-
ണച്ചത്. വിഷംവെച്ച വിധി
യിലന്നു വിറങ്ങലിച്ചു
വീണുപ്പോയ പൂർവ്വികരെ
ത്രയെന്നോ? കാറ്റുചുരത്തും
കാട്ടുച്ചുഴികളിൽ ജീവ-
നൊടുക്കിയ കർത്തോരെത്ര?
കാടിനൊപ്പം കലിയിള-
കി കയർത്തിറങ്ങി പൊലി-
ഞ്ഞോരെത്ര? ഇക്കറുത്തമ-
ണ്ണിൻ കണ്ണീരായി മറഞ്ഞു-
പോയോരെത്ര?കാടുക്കാത്തു,
കാലമെല്ലാം ,കുലമൊത്തു
കഴിഞ്ഞതെല്ലാം,കനവേ-
റ്റി കണ്ടതെല്ലാം കുഴിച്ചു-
മൂടാൻ പറയുമ്പോളീ
കറുത്തോന്മേൽ പെരുകുന്ന
വെറുപ്പിന്റെ കരിക്കാറെന്നു
പെയ്തെന്നൊടുങ്ങും? ഇപ്പുറ-
കറുപ്പിന്മേലലറുന്ന
വെറുപ്പിന്റെ പകക്കടൽ
മനുഷ്യനെന്നാ മതിപ്പി-
ലെന്നു ശാന്തമാകും..?വെറും
 മനുഷ്യനെന്നാ മതിപ്പി-
ന്മേലെന്നു സുശാന്തമാകും..?




6 അഭിപ്രായങ്ങൾ:

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

വെറും മനുഷ്യനെന്നാ മതിപ്പി- ന്മേലെന്നു സുശാന്തമാകും..?

mcdeashe പറഞ്ഞു...

replica bags china replica bags near me replica bags dubai

Unknown പറഞ്ഞു...

why not try this out see click site Gucci Dolabuy directory check my source

Unknown പറഞ്ഞു...

replica bags high quality view website b8c15z3c65 replica bags and watches Visit Website z5c66a2q66 replica louis vuitton bags replica bags joy best replica bags online 2018 fake hermes y3f16k7g26 replica bags in dubai

neytap പറഞ്ഞു...

Our site Louis Vuitton Dolabuy see this page high end replica bags Get the facts replica louis vuitton bags

Unknown പറഞ്ഞു...

m7k58p0q20 z4m86e9w83 j2h08s0h10 f8v06n0r82 k5n17u1x65 f2o37h6o73