ചങ്ങലകള്‍ പൊട്ടിച്ചു
ചങ്ങാതിയെ തേടാം
ചാരനെവെട്ടി ചട്ടിയിലിട്ടു വറുക്കാം
ചട്ടങ്ങളൊക്കെ ചിതലരിക്കട്ടെ
നമുക്ക് ചാരത്തിരുന്നു ചങ്ങാത്തം പറയാം
ചങ്ങാതിയുടെ മതം (രാഷ്ടിയം, വിശ്വവാസം, കാഴ്ചപാടുകള്‍ ) ഏതാണന്നു പറയണ്ട
മതം മനസ്സില്‍ അതിരുകള്‍ തീര്‍ക്കും
കൂട്ടരെ മതം മറക്കു ചങ്ങാതികളാകൂ
2009 ജൂലൈ 21, ചൊവ്വാഴ്ച
2009 ജൂലൈ 8, ബുധനാഴ്‌ച
വെയിലേറ്റ പ്രണയം
ഈ കലാപ
ബാധിത പ്രദേശത്തുനിക്കുമ്പോഴും
ഞാന്‍ വായിച്ചതും
നീ എഴുതിയതും
അവനും, അവളും പറഞ്ഞതും
നാംഏറേ പങ്കുവച്ചതും,
മൂടി വച്ചോ അടക്കിപ്പിടിച്ചോ ?
വാചാലമായോ ?
ഏല്ലാം പ്രേമത്തെ കുറിച്ചായിരുന്നു .
ഓര്‍മ്മയുടെ മച്ചിന്‍ പുറത്ത്
വാടാമല്ലി പൂക്കള്‍ക്ക്
ഇന്നും കൊടിയസൗരഭ്യം .
ചാഞ്ഞ പോക്കുവെയില്‍
ആളൊഴിഞ്ഞ വഴികള്‍
പ്രണയം പൊതിഞ്ഞ
മധുരം വാക്കുകള്‍
പരസ്പരം
ബന്ധിച്ചപ്രാണന്‍റെ ചരടറ്റം
മുറുകെ പിടിച്ചു
നടന്നു തീരാതെ, നീണ്ടകറുത്ത വാവുകള്‍ .
നിന്‍റെ, എന്‍റെ, അവരുടെയും
ഓര്‍മ്മപ്പെരുമഴയില്‍ ,
കുളിര് ,
നേര്‍ത്ത കാറ്റ്,
മനസ്സുടഞ്ഞ സുഖ -നൊമ്പരം ,
വാചാലമായ മൗനം.
പിന്നെ നിന്‍റെ ,
എന്‍റെയും പനികിടക്ക .
പെരുവഴി രണ്ടായി പിരിഞ്ഞു
ആ ഓര്‍മ്മ പുതപ്പില്‍
നാം പിന്നെയും മുഖംനോക്കുന്നു
ധൃതിയില്‍ കാലം
കണക്കുചേര്‍ക്കാനായിപ്പാഞ്ഞു .
വികാരങ്ങള്‍ ,
വീക്ഷണങ്ങള്‍ ,
വിപ്ലവങ്ങള്‍ ,
വിയോജിപ്പുകള്‍ .
കൊടികളെല്ലാം
താഴ്ത്തിക്കെട്ടുന്നു .
എല്ലാ സമരങ്ങളും
കാഴ്ച്ചപ്പാടുകളും,
നിര്‍ബദ്ധങ്ങളും,
കാലമെന്ന മുനി മെരുക്കുന്നു .
പ്രണയം പിന്നെയും ,
പ്രാണനില്‍ പറ്റിപിടിച്ചിരിക്കുന്നു.....
ബാധിത പ്രദേശത്തുനിക്കുമ്പോഴും
ഞാന്‍ വായിച്ചതും
നീ എഴുതിയതും
അവനും, അവളും പറഞ്ഞതും
നാംഏറേ പങ്കുവച്ചതും,
മൂടി വച്ചോ അടക്കിപ്പിടിച്ചോ ?
വാചാലമായോ ?
ഏല്ലാം പ്രേമത്തെ കുറിച്ചായിരുന്നു .
ഓര്‍മ്മയുടെ മച്ചിന്‍ പുറത്ത്
വാടാമല്ലി പൂക്കള്‍ക്ക്
ഇന്നും കൊടിയസൗരഭ്യം .
ചാഞ്ഞ പോക്കുവെയില്‍
ആളൊഴിഞ്ഞ വഴികള്‍
പ്രണയം പൊതിഞ്ഞ
മധുരം വാക്കുകള്‍
പരസ്പരം
ബന്ധിച്ചപ്രാണന്‍റെ ചരടറ്റം
മുറുകെ പിടിച്ചു
നടന്നു തീരാതെ, നീണ്ടകറുത്ത വാവുകള്‍ .
നിന്‍റെ, എന്‍റെ, അവരുടെയും
ഓര്‍മ്മപ്പെരുമഴയില്‍ ,
കുളിര് ,
നേര്‍ത്ത കാറ്റ്,
മനസ്സുടഞ്ഞ സുഖ -നൊമ്പരം ,
വാചാലമായ മൗനം.
പിന്നെ നിന്‍റെ ,
എന്‍റെയും പനികിടക്ക .
പെരുവഴി രണ്ടായി പിരിഞ്ഞു
ആ ഓര്‍മ്മ പുതപ്പില്‍
നാം പിന്നെയും മുഖംനോക്കുന്നു
ധൃതിയില്‍ കാലം
കണക്കുചേര്‍ക്കാനായിപ്പാഞ്ഞു .
വികാരങ്ങള്‍ ,
വീക്ഷണങ്ങള്‍ ,
വിപ്ലവങ്ങള്‍ ,
വിയോജിപ്പുകള്‍ .
കൊടികളെല്ലാം
താഴ്ത്തിക്കെട്ടുന്നു .
എല്ലാ സമരങ്ങളും
കാഴ്ച്ചപ്പാടുകളും,
നിര്‍ബദ്ധങ്ങളും,
കാലമെന്ന മുനി മെരുക്കുന്നു .
പ്രണയം പിന്നെയും ,
പ്രാണനില്‍ പറ്റിപിടിച്ചിരിക്കുന്നു.....
2009 ജൂൺ 14, ഞായറാഴ്‌ച
"അവസാന അദ്ധ്യായം "
എല്ലാം ഒടുങ്ങിയ
നിശബ്ദതയുടെ കടക്കലേക്ക്
വിറയാര്‍ന്ന ആ കത്തിനീളുന്നു.
"അവസാന അദ്ധ്യായം"
ഞാന്‍ ഭുമിയില്‍ മാപ്പിരക്കാന്‍
കാക്കാത്തമനസ് നിന്നില്‍നിന്ന് ,
തിരിച്ചെടുത്തവന്‍.
തിരിച്ചറിവിന്‍റെ പക്കല്‍ കടംചോദിച്ച ജീവന്‍
ഞാന്‍ നിന്നോടു കടപ്പെട്ടിരിക്കുന്നു .
മുഴുവിപ്പിക്കാത്ത ആ വാക്ക്
ഞാന്‍ നിന്നോടു പറഞ്ഞ അവസാന പ്രണയം-അഥവ സ്നേഹം,
നീ എന്നോടു കയര്‍ക്കുമ്പോള്‍
ഞാന്‍ മനുഷ്യന്‍റെ വിലയാണ് തിരിച്ചറിഞ്ഞത് .
മുഖം നഷ്ടപ്പെട്ടവര്‍ -
അത്രയും ആഗ്രഹിക്കുന്നതില്‍ തെറ്റുണ്ടോ ?
നമ്മള്‍ മതങ്ങള്‍ പറഞ്ഞുകളഞ്ഞ സമയം
നിന്‍റെ ചോരയോടു എനിക്ക് കൊതിതോന്നിയില്ല.
കാരണം എന്നും നാം -
സൌകര്യങ്ങളില്‍ മുഖം അമര്‍ന്നിരിക്കുന്നു.
എന്നാല്‍ നമ്മള്‍ പരസ്പരം തിരിച്ചറിയുന്നു .
കാലങ്ങള്‍ മായിക്കുന്ന മുറിവുകള്‍
നിശബ്ദതയുടെ കടക്കലേക്ക്
വിറയാര്‍ന്ന ആ കത്തിനീളുന്നു.
"അവസാന അദ്ധ്യായം"
ഞാന്‍ ഭുമിയില്‍ മാപ്പിരക്കാന്‍
കാക്കാത്തമനസ് നിന്നില്‍നിന്ന് ,
തിരിച്ചെടുത്തവന്‍.
തിരിച്ചറിവിന്‍റെ പക്കല്‍ കടംചോദിച്ച ജീവന്‍
ഞാന്‍ നിന്നോടു കടപ്പെട്ടിരിക്കുന്നു .
മുഴുവിപ്പിക്കാത്ത ആ വാക്ക്
ഞാന്‍ നിന്നോടു പറഞ്ഞ അവസാന പ്രണയം-അഥവ സ്നേഹം,
നീ എന്നോടു കയര്‍ക്കുമ്പോള്‍
ഞാന്‍ മനുഷ്യന്‍റെ വിലയാണ് തിരിച്ചറിഞ്ഞത് .
മുഖം നഷ്ടപ്പെട്ടവര്‍ -
അത്രയും ആഗ്രഹിക്കുന്നതില്‍ തെറ്റുണ്ടോ ?
നമ്മള്‍ മതങ്ങള്‍ പറഞ്ഞുകളഞ്ഞ സമയം
നിന്‍റെ ചോരയോടു എനിക്ക് കൊതിതോന്നിയില്ല.
കാരണം എന്നും നാം -
സൌകര്യങ്ങളില്‍ മുഖം അമര്‍ന്നിരിക്കുന്നു.
എന്നാല്‍ നമ്മള്‍ പരസ്പരം തിരിച്ചറിയുന്നു .
കാലങ്ങള്‍ മായിക്കുന്ന മുറിവുകള്‍
2009 മേയ് 17, ഞായറാഴ്‌ച
രാത്രിമഴകള്‍
ഇടിമിന്നലിന്‍റെ പൊട്ടിത്തെറിയൊച്ച
ഭയപ്പെടുത്തിയ പുതപ്പിനുള്ളിലെ ഇരുട്ട് .
ജീവിതത്തിന്‍റെ ഇടുങ്ങിയ
ഇടനാഴികളില്‍ പോലും വിറച്ചിരുന്നു .
പകല്‍വെളിച്ചം മറച്ചമഴക്കാര്‍
ഇന്നും മടവരമ്പ് ചാടിവരുന്ന
മലവെള്ള പാച്ചിലിനെയാണ് ഓര്‍മ്മപ്പെടുത്തുന്നത് .
കറങ്ങിവരുന്ന കര്‍ക്കിടകങ്ങള്‍ പകര്‍ന്നത്
ചോരുന്നപുരയില്‍ അമ്മയുടെ അടക്കിപിടിച്ച തേങ്ങലുകള്‍
കര്‍ക്കിടക കാഴ്ചകളിലെന്നും
നനഞ്ഞ സച്ഞിയില്‍
കുതിര്‍ന്ന അരിയുമായി വരുന്ന
മഴനഞ്ഞ അച്ഛന്‍ ഒരു മുറിവിന്‍റെ കണ്ണിരാണ്
മഴകള്‍ കനക്കുന്ന രാത്രികള്‍
ചോര്‍ച്ചവെള്ളം പകരുന്നപാത്രങ്ങള്‍ കെടുത്തിയത്
അമ്മയുടെ ഉറക്കങ്ങള്‍ .
അങ്ങനെയാണ് അമ്മ രാത്രിമഴകളെ ഭയപ്പെട്ടത് .
ഭയപ്പെടുത്തിയ പുതപ്പിനുള്ളിലെ ഇരുട്ട് .
ജീവിതത്തിന്‍റെ ഇടുങ്ങിയ
ഇടനാഴികളില്‍ പോലും വിറച്ചിരുന്നു .
പകല്‍വെളിച്ചം മറച്ചമഴക്കാര്‍
ഇന്നും മടവരമ്പ് ചാടിവരുന്ന
മലവെള്ള പാച്ചിലിനെയാണ് ഓര്‍മ്മപ്പെടുത്തുന്നത് .
കറങ്ങിവരുന്ന കര്‍ക്കിടകങ്ങള്‍ പകര്‍ന്നത്
ചോരുന്നപുരയില്‍ അമ്മയുടെ അടക്കിപിടിച്ച തേങ്ങലുകള്‍
കര്‍ക്കിടക കാഴ്ചകളിലെന്നും
നനഞ്ഞ സച്ഞിയില്‍
കുതിര്‍ന്ന അരിയുമായി വരുന്ന
മഴനഞ്ഞ അച്ഛന്‍ ഒരു മുറിവിന്‍റെ കണ്ണിരാണ്
മഴകള്‍ കനക്കുന്ന രാത്രികള്‍
ചോര്‍ച്ചവെള്ളം പകരുന്നപാത്രങ്ങള്‍ കെടുത്തിയത്
അമ്മയുടെ ഉറക്കങ്ങള്‍ .
അങ്ങനെയാണ് അമ്മ രാത്രിമഴകളെ ഭയപ്പെട്ടത് .
2009 മേയ് 6, ബുധനാഴ്‌ച
അകത്തേക്കും പുറത്തേക്കുമുള്ള നേര്‍ത്ത കാറ്റ്
ഈ ശ്വാസത്തെ
എനിക്ക് വിശ്വാസമില്ലാതായിരിക്കുന്നു.
ശ്വാസം വിലക്കു വാങ്ങുമ്പോള്‍
അതിന്‍റെകനം ഞാന്‍ പരിശോധിച്ചില്ല.
പതിവായി വാങ്ങുന്ന കടയില്‍
ശ്വാസം തീരാറായവര്‍
ജീവന്‍റെ വിലയിന്‍മേല്‍
വരിയായി നിന്നു...
പ്രധാന വാര്‍ത്തകള്‍!
ഈ ഉദരത്തില്‍ സൂക്ഷിച്ച ശ്വാസ സഞ്ചി
കുറെ വലിപ്പത്തിലാക്കണം.
ശ്വാസം കിട്ടാന്‍ ക്ഷാമം ഇനിയങ്ങോട്ട് വന്നേക്കാം.
അകത്തേക്കും പുറത്തേക്കും
വലിക്കുന്ന ഈ നേര്‍ത്തകാറ്റ്
ഈ ലോകവുമായി ബന്ധപെടാനുള്ള
ഒറ്റമാര്‍ഗ്ഗമായി ആരായിരിക്കും കണ്ടുപിടിച്ചത് ?
ദാഹജലത്തിനു ഇന്നെടുക്കുന്ന കുത്തിവെപ്പ്
കുറഞ്ഞതാണോ തൊണ്ട വരളാന്‍ കാരണം?
അതോ ശ്വാസത്തില്‍ മായംചേര്‍ന്നതിലുള്ള ആയാസപ്പെടലാണോ ?
ഞാന്‍ എന്നെ തൂക്കി വിറ്റത്
ജീവന്‍ പോറ്റാന്‍ ചെലവ് കുടിയത് കൊണ്ടാണ്.
ഒരു ജീവന്‍ ആഗ്രഹിക്കുന്ന പോലെ ജീവിക്കാന്‍
സ്വന്തമായി ശ്വാസഉല്‍പ്പാദനകേന്ദ്രം വേണം.
ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്ന
മരുന്നുണ്ടാക്കാന്‍ കഴിയണം.
അല്ലങ്കില്‍ ഇന്നിന്‍റെ ജീവന്‍ ദുസ്സഹം.
കുറിപ്പ്-
ജലവും ,പ്രകൃതിയും, സംസ്കാരവും വ്യവസ്ഥയറ്റ് പുതിയ ചന്തകളിലേക്ക് വെറുംകച്ചവടകണ്ണോടെ കയറ്റി അയക്കപ്പെടുമ്പോള്‍ ,നാളകളില്‍ ജീവനം സമരസപ്പെടതാവുന്നു, ആ കാലത്തിലേക്കാണ് ഈ കവിത വളരുന്നത് .
എനിക്ക് വിശ്വാസമില്ലാതായിരിക്കുന്നു.
ശ്വാസം വിലക്കു വാങ്ങുമ്പോള്‍
അതിന്‍റെകനം ഞാന്‍ പരിശോധിച്ചില്ല.
പതിവായി വാങ്ങുന്ന കടയില്‍
ശ്വാസം തീരാറായവര്‍
ജീവന്‍റെ വിലയിന്‍മേല്‍
വരിയായി നിന്നു...
പ്രധാന വാര്‍ത്തകള്‍!
ഈ ഉദരത്തില്‍ സൂക്ഷിച്ച ശ്വാസ സഞ്ചി
കുറെ വലിപ്പത്തിലാക്കണം.
ശ്വാസം കിട്ടാന്‍ ക്ഷാമം ഇനിയങ്ങോട്ട് വന്നേക്കാം.
അകത്തേക്കും പുറത്തേക്കും
വലിക്കുന്ന ഈ നേര്‍ത്തകാറ്റ്
ഈ ലോകവുമായി ബന്ധപെടാനുള്ള
ഒറ്റമാര്‍ഗ്ഗമായി ആരായിരിക്കും കണ്ടുപിടിച്ചത് ?
ദാഹജലത്തിനു ഇന്നെടുക്കുന്ന കുത്തിവെപ്പ്
കുറഞ്ഞതാണോ തൊണ്ട വരളാന്‍ കാരണം?
അതോ ശ്വാസത്തില്‍ മായംചേര്‍ന്നതിലുള്ള ആയാസപ്പെടലാണോ ?
ഞാന്‍ എന്നെ തൂക്കി വിറ്റത്
ജീവന്‍ പോറ്റാന്‍ ചെലവ് കുടിയത് കൊണ്ടാണ്.
ഒരു ജീവന്‍ ആഗ്രഹിക്കുന്ന പോലെ ജീവിക്കാന്‍
സ്വന്തമായി ശ്വാസഉല്‍പ്പാദനകേന്ദ്രം വേണം.
ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്ന
മരുന്നുണ്ടാക്കാന്‍ കഴിയണം.
അല്ലങ്കില്‍ ഇന്നിന്‍റെ ജീവന്‍ ദുസ്സഹം.
കുറിപ്പ്-
ജലവും ,പ്രകൃതിയും, സംസ്കാരവും വ്യവസ്ഥയറ്റ് പുതിയ ചന്തകളിലേക്ക് വെറുംകച്ചവടകണ്ണോടെ കയറ്റി അയക്കപ്പെടുമ്പോള്‍ ,നാളകളില്‍ ജീവനം സമരസപ്പെടതാവുന്നു, ആ കാലത്തിലേക്കാണ് ഈ കവിത വളരുന്നത് .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
