2014, ഓഗസ്റ്റ് 31, ഞായറാഴ്‌ച

തനിച്ച്





സങ്കീർണ വർത്തമാനത്തിന്റെ സാമൂഹ്യാന്തരീഷത്തിൽ സ്വച്ഛജീവിതത്തിന്റെ ചെറുത്തുനിൽ‌പ്പുകളെല്ലാം പരാചപ്പെടുകയോ പാർശ്വവൽക്കരിക്കപ്പെടുകയൊ ചെയ്യുന്ന യാന്ത്രികാവസ്ഥയുടെ  ആപൽകരമായ മുറ്റത്തുനിന്നു സ്വയം പരിശോധിക്കപ്പെടുന്ന  ബോധത്തിന്റെ വിമർശനങ്ങളാണു തനിച്ച് .
                                      തനിച്ച് 
 മറിയമേ…നൽജീവിത കാഞ്ഞിരചില്ലേൽ
കാറ്റേറ്റുറ്റൊഴിഞ്ഞിലകൾ ഒരുകടലായിത്തിരതല്ലുന്നു
കരയിൽക്കിനിയും കാലത്തിന്റെക്കയ്പ്പുനീർ
വാഴ്വിൻ കിതപ്പിനെക്കഴുവേറ്റി കാവടിതുള്ളിയുറയുമ്പോൾ
മറിയമേ നീ അറിയണം നാം തനിച്ചാണെന്നസത്യം.

നിന്റെ ഉടഞ്ഞ മിഴികൾ , തോർച്ചയിലെപകൾ
ഇരുണ്ട മേഘങ്ങൾ പറഞ്ഞതും പിന്നെ
നാം ഒപ്പം നടന്നലഞ്ഞ് , വല്ലാണ്ട് കലഹിച്ച്
കരൾനൊന്തു കരഞ്ഞു,  പേമാരികളേറ്റ്  നനഞ്ഞോരം നിന്നതും
മറിയമേഒടുവിൽ നാം തനിച്ചാണന്നാ  സത്യമറിഞ്ഞല്ലേ  

ചുറ്റും വട്ടമിട്ടുപ്പറന്നശലഭങ്ങൾ ,ഇഷ്ടവർണ്ണങ്ങൾ
ചാരേനിന്നകോമള സൌഹൃദ്ദങ്ങൾ
മുല്ലപ്പൂമന്ദഹാസങ്ങൾ മേലേപറന്നുപ്പാറിയപക്ഷികൾ
പറഞ്ഞതും  മറിയമേനാം തനിച്ചാണന്നുള്ള സത്യമല്ലേ..?

ഏതുവിശ്വാസസങ്കൽ‌പ്പവും വിശ്വംഭര വ്യവസ്ഥയും
നല്ലനന്മകൾ പൈശാചികതിന്മകളൊക്കെ  
തനിച്ചാക്കി സഹജാവബോധത്തിലേക്ക് ഗമിക്കുമ്പോൾ
കരച്ചിലുകൾ ഇണതേടി നിലവിളികൾ തുണതേടി
ഏകാന്തത തലതല്ലി ഇടനാഴിയിൽ തെറിയോതി
തെരുവിലെ തിക്കിൽ തിരക്കിൽ തെരഞ്ഞ ആത്മ
ബന്ധത്തിനെ ശപിച്ച്  ഒരു വിപ്ലവബോധത്തിൽ
കരളാഴിയുടെക്കടന്നൽ കരിമേഘത്തോറ്റങ്ങളായി
ജീവിത സമരപടയണിയുടെ ചോരക്കൊടികളുയർത്തുമ്പോൾ
നിലനിൽപ്പിന്റെ നിതാന്തനാഡിമിടിപ്പ് നിലവിളിക്കുമ്പോളറിയണം
മറിയമേ,, നാം തനിച്ചാണെന്ന പെരിയസത്യം 

കയർക്കും കടൽക്കാറ്റുനിലയ്ക്കാത്ത ജീവിതത്തുറയിലെ
തുരുമ്പിച്ച തകരപ്പാത്രത്തിൻ ചിലമ്പുന്ന താളംമുറുകുന്നു
അക്ഷരപ്പിഴ പനിച്ച ജീവന്റെ കർക്കടകവൃത്തം നിന്നുപ്പെയ്യുന്നു
അകമ്പടിയില്ലാത്ത വാഴ്വിൻ പകൽക്കാളകൾ കൊമ്പുക്കോർക്കുന്നു
ഒരിക്കലും വരാത്ത ദൈവദൂതന്റെ കനിവുള്ള ആശ്വാസമെവിടെ
വിശപ്പിന്റെ കുതിരക്കുളമ്പടി ഉയരുമ്പോൾ കാരുണ്യത്തിന്റെ മന്നാമഴ പെയ്തിറങ്ങുന്ന അത്ഭുതത്തിനാകാശമെവിടെ
വേദവചന പ്രവാഹത്തിൽ പെയ്തുനിറയുന്ന
അത്താഴവിരുന്നിന്റെ  മാന്ത്രിക സാന്ത്വനമെവിടെ
നെഞ്ചിടുക്കിലെത്തീച്ചൂടിൽ ദുർബ്ബലവാഴ്വിന്റെ മിഴിയിൽനിന്നുച്ചാറിയ രക്തവർണ്ണതുള്ളിയിൽ  അലിയുന്ന
ദേവമഴയുടെ കുളിരുന്ന ശിശിരമെവിടെ മറിയമേ..?

വഴിപാടുകളിൽ പുരയുടെപ്പൂഴികൾപ്പോലും കാണിക്കവെച്ചിട്ടും
കനിവറ്റ രാപകലെത്ര എരിഞ്ഞൊടുങ്ങി
ദുരന്തങ്ങൾ താണ്ടവമ്മാടുന്ന ദുസ്വപ്നരാത്രികളിൽ
കറുത്തഫലിതങ്ങൾ നീറ്റുന്ന കരിനാക്കിന്റെ പകലുകളിൽ
കരുണാർദ്രം  ഒരുമൃതു കാർമേഘംപോലും പെയ്തതില്ലല്ലോ?
തനിച്ച് തണലില്ലാതെ യൊടുവിലെല്ലാ ഇടവഴിയും
പിരിഞ്ഞ്  എരിത്തീയ്യിലമർന്നൊടുങ്ങും  മറിയമേ

വിരൽത്തുമ്പിൽ വിരിയും വിസ്മയലോകത്തിനിടനാഴിയിൽ
കരിനാഗങ്ങൾക്കാവുകൾവെടിഞ്ഞ് വിഷംത്തുപ്പുന്നു
ആധുനികക്കമ്പോളത്തിന്റെ നിലവാരത്തറയിൽ  
നന്ദിനി നഗ്നയായതും നേരിൻ തിരിച്ചറിവ്
നഷ്ടവേദയുടെ നിലവിളിയായതും,
വർത്തമാനപ്പിശ്ശാചുക്കൾ മുച്ചൂടും മുടിച്ച  
മനിത ബോധമണ്ഡലങ്ങളിൽ വന്യമരുഭൂവ്വ് പിറന്നതും
മലീമസ മനസ്സിന്റെ വിഷമകുട ചിതാഭസ്മക്കലശം
ഒരു തീർത്ഥത്തിലുംക്കലരാതെ കർമ്മക്ഷേത്രത്തിലിരുന്നതും
പിതൃത്വമറ്റ കലികാലത്തിൻ പിഴച്ച പകലിരവുകളിൽ
ഉരുകിയ ശിലാതൈലം നെറ്റിക്കണ്ണിലേക്കു പതിച്ചതും 
കാമാഗ്നിയിൽ  കണ്ണുപ്പൊട്ടിയ പിതാവ് പിഴപ്പിച്ച പുത്രിമാർ തൻമക്കളെപ്പേറി തെരുവ് നിറഞ്ഞതും ,
അമ്മകൂട്ടിക്കൊടുത്ത മകൾ കല്ലെറിയപ്പെട്ടതും
നാം പാപിയായതും ഇക്കാലമാണന്നോർക്കണം മറിയമേ..

ജാലകത്തിനപ്പുറം കനലെരിയുന്ന വർത്തമാനത്തിൻ  
മുറിവുകൾ കാട്ടുവേട്ടപ്പക്ഷികൾ കൊത്തിവലിക്കുന്നു .
നോവിൻ നെരിപ്പോടിൽ വാർന്ന   നീർത്തുള്ളികൾ
അഗ്നിബാഷ്പങ്ങളായി  കാർമുകിൽ കനക്കുന്നു മറിയമേ


പേറുവാൻ  പേരുറ്റ്വരുപ്പേരാൽപ്പെരുമതൻ വിലാസം
പിന്നിട്ട പ്പെരുവഴിയിലങ്ങോ ഉപേക്ഷിച്ചുപ്പോന്നോരല്ലോ
പകുതിയിൽക്കരുതിയ കാനനസ്വപനവും കഴുവേറുമ്പോൾ
കഥിപ്പാനേതുസംസ്കാരമാ‍ണ് നാം ബാക്കിവച്ചത്.
കൂട്ടിക്കിഴിപ്പതിൽ കുലംനട്ടപേരും നഷ്ടപ്പെട്ടവർ
പിഴക്കുന്നു പിന്നിലാവിന്റെയാ നിഴൽ വെട്ടവും
പേറ്റുനോവേറ്റ് പിറന്ന സന്താന സമ്പന്നതയും

പരിതപിച്ചൊടുവിലീ കലികാലരഥചക്രമീ  
 യുഗംവിട്ടുപടിയിറങ്ങുമ്പോൾ
പടുഭാഷയായി നേർമൂല്യങ്ങളൊക്കേ പട്ടടപൂകുന്നു
പകലൊളിയായി  തനിച്ചെന്നസത്യം പകിട്ടേകുമ്പോൾ
വിഷപാതമേറ്റൊരുക്കാലത്തിന്റെ നെറുകയിതൊട്ട്
നിർവൃതിക്കായി മിഴിനീരടരാതെ ശാന്തനിശബ്ദം  
മൽനൊമ്പരംത്തൊട്ടുക്കേഴുക മറിയമേ..

8 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
xjd7410@gmail.com പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
Unknown പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
Unknown പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
chenlina പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
raybanoutlet001 പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
Unknown പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
Unknown പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.