2010, നവംബർ 12, വെള്ളിയാഴ്‌ച

പശുവിന്റെ രൂപം പന്നിയുടെയും

എല്ലാജീവിയും അതിന്‍റെ കുഞ്ഞിനു കൊടുക്കാനുള്ള പാല് മാത്രമേ ഉല്‍പ്പാദിപ്പിക്കുകയുള്ള് .അതാണ്‌ പ്രകൃതിയില്‍ നാം കണ്ടുവരുന്നത് . മനുഷ്യന്റെ കാര്യത്തിലും മൃഗങ്ങളുടെ കാര്യത്തിലും ഇതില്‍ വേര്‍തിരിവില്ല .പ്രസവിച്ച ജീവിയുടെ കുഞ്ഞിനു അഥവാ കുഞ്ഞുങ്ങള്‍ക്ക്‌ എത്ര പാലുവേണം എന്ന് പ്രകൃതിദത്തമായി ആ ജീവിയുടെ ശരീരഘടനയില്‍ പറയപ്പെടുന്നു . ആ കുഞ്ഞിനു കുടിക്കാനുള്ള പാലില്‍ കൂടുതല്‍ ഒരു ജീവിയും ഉല്‍പ്പാദിപ്പിക്കപ്പെടുന്നില്ല . അപ്പോളെങ്ങനെ ഒറ്റകുട്ടിയെ പ്രസവിച്ചപശു ഇരുപതു ലിറ്ററില്‍ കൂടുതല്‍ പാല്‍തരും .ശ്രദ്ധിച്ചിട്ടില്ലേ നമ്മുടെ നാടന്‍ കാലികളെ ? അതിന്റെ കുട്ടിക്ക് കുടികാനുള്ള പാലെ കാണുള്ളൂ .നമുക്ക് രാവിലെ ചായക്ക്‌ പാലിനുവേണ്ടി അതിന്റെ കുട്ടിയെ ഒന്ന് അഴിച്ചുവിട്ടു പാലുചുരത്തികഴിയുമ്പോള്‍ അതിനെ പിടിച്ചുക്കെട്ടി ഉള്ളപ്പാല്‍ നമ്മള്‍ കറന്നെടുക്കും അല്ലേ ? ചില ആടുകള്‍ നാല് പ്രസവിക്കും അപ്പോള്‍ ആ നാലുകുട്ടികള്‍ക്കും ഉള്ള പാല് അതിന്‍റെ അകിടില്‍ കാണും .പന്നികള്‍ പതിനെട്ടും ഇരുപതും പെറും, അവയ്ക്ക് അത്രയും കുഞ്ഞുങ്ങള്‍ക്ക്‌ കൊടുക്കാനുള്ള പാലും അതിന്റെ മുലയില്‍ ഉണ്ടാകും .എന്നാല്‍ മനുഷ്യര്‍ക്ക് പാലുവേണം.നമ്മുടെ ആഹാര ക്രമികരണം അങ്ങനെയാണ് ശീലമാക്കിയത്.മനുഷ്യന് മാത്രമേയുള്ളൂ ഈ ശീലവും . നമ്മുടെ ആഹാരങ്ങളില്‍ പാലിന്റെ , നെയ്യിന്റെ ,വെണ്ണയുടെ ,തൈരിന്റെ ,മോരിന്റെ ഉപയോഗം കൂടുതലാണ് .അതിനു പാലുവേണം . അതും പശുവിന്‍ പാലാണ് താല്‍പര്യവും . അതിനു എന്തുചെയ്യാം എന്നുള്ള അന്വേഷണത്തില്‍ നിന്നാണ് ഇരുപതും മുപ്പതും അതില്‍ കൂടുതലും ലിറ്റര്‍ പാലുകിട്ടുന്ന പശുക്കള്‍ ഉണ്ടായത് . ഇരുപതില്‍ കൂടുതല്‍ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന പന്നിയുടെ പാല്‍ഉള്‍പ്പാദനക്ഷമത ശാസ്ത്രിയമായ നൂതന,നിരീക്ഷണ,പരീക്ഷണ സംവിധാനത്തിലൂടെ പന്നിയുടെ ജീനുകള്‍ ശാസ്ത്രക്രിയയിലൂടെ പശുവിലേക്ക് പകര്‍ന്നു പരീക്ഷിച്ചു നോക്കിയതിലെ വിജയം ഒരു ചരിത്രമായി . അങ്ങനെ ഇരുപതും, മുപ്പതും ലിറ്റര്‍ പാല്‍ തരുന്ന സങ്കരവര്‍ഗ്ഗം എന്ന് നമ്മള്‍ വിളിക്കുന്ന വിദേശിയായ പശുവിനെ നമുക്ക് ലഭിച്ചു .പാല്‍ക്ഷാമം മാറി വീട്ടാവിശ്യത്തിനും,കച്ചവട ആവിശ്യത്തിനും പാലേറെയായി ഇനി പാലഭിഷേകം .ഭാരതത്തില്‍ പശുവിനെ ദൈവത്തെ ആരാധിക്കുന്നപോലെ പൂജിക്കുന്ന സംവിധാനമുണ്ട് വടക്കെയിന്ത്യയില്‍ റോഡുകളില്‍ പോലും നടക്കുന്ന പശുക്കളെ ആളുകള്‍ തെട്ടുതൊഴുത്‌ പോകുന്നത് കാണാം .പുരാണങ്ങളിലും ഐതീഹ്യങ്ങളിലും ഗോക്കള്‍ക്ക്ളള പ്രാധാന്യം ഇതില്‍ നിന്നു വ്യക്തമാണ് . പന്നികളെ ആരും പൂജികാറില്ല .തിന്നാറുണ്ട് ,പന്നിയിറച്ചിക്കു മറ്റുഇറച്ചികളെക്കാള്‍ യൂറോപ്യന്‍ കമ്പോളങ്ങളില്‍ വലിയ മതിപ്പാണ് .എന്നാല്‍ പന്നിയെ വെറുക്കപ്പെട്ട ജീവിയായിയാണ് മുസ്ലീങ്ങള്‍ കാണുന്നത് (പന്നികള്‍ മുസ്ലീങ്ങള്‍ക്ക് ഹറാമാണ്‌ )ഈ വിദേശ ജനുസുല്‍ പിറന്ന പശുവിന്റെ ആകെ ലക്ഷണം ഒന്ന് ശ്രദ്ധിച്ച് നോക്ക് .ഒരു വലിയപന്നിയുടെ രൂപസാദൃശ്യം അവയില്‍ കാണാം . പശുക്കളുടെ ലക്ഷണമായ മുന്‍കാലിന് മുകളിലും ,കഴുത്തിന്‍റെ പിന്നിലുമായി കാണപ്പെടുന്ന ഉയര്‍ന്ന ഭാഗം ( ഉപ്പുറ്റി )കാണാന്‍ കഴിയില്ല . ശരീര ഭാഗങ്ങള്‍ പന്നിയെപോലെ ഉരുണ്ടതാണ് .നിറങ്ങളും അതുപോലെ തന്നെ .നാടന്‍ പശുക്കളെ നോക്ക് നല്ല ഉയരത്തില്‍ ഉപ്പുറ്റി കാണാന്‍ കഴിയും,അകിട് ഇതുപോലെ ഇടിഞ്ഞിറങ്ങില്ല ഇത് പശുലക്ഷണങ്ങളില്‍ പെടുന്നതാണ് . വിദേശി പശുവിന്‍റെ അകിടും ആ ഭാഗങ്ങളും മുതുകും ഒക്കെ ഒരു പന്നിയുടെ ഏറെസാമ്യമായ രൂപമായി കാണാന്‍ കഴിയും . ഈ പശുക്കള്‍ തരുന്നത് പന്നിയുടെ പാല്‍ അവയുടെ അകിട് വഴി നമുക്ക് തരുന്നു. ആ പരീക്ഷണ ശാഖയില്‍ പിന്നീടു റ്റെസ്‌സ്റ്റൂബ് മനുഷ്യകുഞ്ഞുങ്ങളും ഉണ്ടായി .രണ്ടു മുട്ടയിടുന്ന കോഴികളും വ്യാപകമല്ലങ്കിലും ചില വിദേശ ഫാമുകളില്‍ അങ്ങനെയാണ് ഉണ്ടായത് . ശാസ്ത്രത്തെ മനുഷ്യന്‍റെ അവിശ്യത്തിനു വേണ്ടി വികസിപ്പിക്കുമ്പോള്‍ അതിനു മറ്റുചില പ്രതികരണങ്ങള്‍ നമുക്ക് കാണണ്ടിവരും . പക്ഷിപനികളും ,പന്നിപനികളും ,എലിപനികളും അത്തരത്തില്‍ വേണം കാണാന്‍ . ആണവ നിലയങ്ങള്‍ ഉണ്ടാകുമ്പോല്‍ അത് പൂര്‍ണമായി അണുവിമുക്തമാണന്നു അതിന്‍റെ ശാസ്ത്രവിദഗ്ദ്ധര്‍ പോലും ഉറപ്പു പറയുന്നില്ല .ലോകത്ത് ഉണ്ടാക്കിയിട്ടുള്ള ഒരു ആണവ നിലയങ്ങളും പൂര്‍ണക്ഷമതയോടും അണുവിമുക്തമായിപോലും പ്രവര്‍ത്തിക്കുന്നില്ല എന്നത് മറ്റൊരുവശം . ഒരു ആണവ നിലയത്തില്‍ നിന്ന് തൊണ്ണൂറു ശതമാനം വൈദ്യുതി കിട്ടിയാലേ അത് ലാഭകരമെന്നു പറയാന്‍ കഴിയു . ആണവ നിലയങ്ങളില്‍ നിന്ന് വൈദ്യുതി മാത്രമല്ല ആണവായുധങ്ങളും ഉണ്ടാകും എന്ന് എല്ലാര്‍ക്കും അറിയാം .ആണവായുധങ്ങല്‍ വിഴുങ്ങിയ ജീവനുകളെയും, ജീവിതങ്ങളെയും കുറിച്ച് അറിയാത്തവരല്ല പിന്നെയും അത് വേണമെന്ന് ആവിശ്യപ്പെടുന്നത് . അണ്‌പ്രസരണങ്ങള്‍ പോലുള്ള കാര്യങ്ങള്‍ എല്ലാശാസ്ത്രിയമായ കണ്ടത്തലുകളിലും മറ്റുപലതരത്തിലായി മനുഷ്യനെ ബാധിക്കുന്നു ണ്ടന്നു വിശ്വസിക്കണം . അനില്‍ ബ്ലോഗിന്റെ ഒരു പോസ്റ്റില്‍ നിന്നു കേരളത്തിലെ അധിക പാല്‍ ഉപയോഗമാണ് ഡയബെറ്റിസ്‌ രോഗികള്‍ വര്‍ദ്ധിച്ചത് എന്ന പുതിയ കണ്ടെത്തലിനെ കുറിച്ച് പറയുന്നു .
നാടന്‍ പശുവിന്‍പാല്‍ വലിയ ഔഷധം ഗുണമുള്ളതാണന്നു പൌരാണികവും ,നവീനവുമായ ആരോഗ്യഗ്രന്ഥങ്ങള്‍ പറയുന്നു . പാലിന്റെ ഗുണങ്ങളെ കുറിച്ച് പറയുന്ന ഒരുപാഠം പണ്ട് സ്കൂളില്‍ പഠിച്ചത് ഓര്‍ക്കുന്നു . " അമ്മ എനിക്ക് എന്നും പാലുതരും ഞാന്‍ അച്ഛനോളം വളരാന്‍" അങ്ങനെ തുടരുന്ന പാഠഭാഗം. ആ പറഞ്ഞത് നാടന്‍ പശുവിന്‍ പാലിനെ കുറിച്ചാണോ ? അനില്‍ ബ്ലോഗു പറഞ്ഞത് ശരിയാണങ്കില്‍ ഇന്ന് അമ്മാര്‍ കുട്ടികള്‍ക്ക് ഷുഗറുവരാനുള്ള പശുവിന്‍ പാലാണ് കൊടുക്കുന്നത് . മനുഷ്യന്റെ വളര്‍ച്ചക്ക് ശാസ്ത്രം ആവിശ്യമാണ് കാരണം മനുഷ്യന്‍ എന്നും ആര്ത്തിയുള്ളവനാണ്. ശാസ്ത്രത്തെ തെള്ളിപറയാന്‍ ഞാന്‍ ഒരുക്കമല്ല ..കാരണം മണ്‍ പാത്രത്തില്‍ നിന്നുമാറി ഫൈബര്‍ പാത്രത്തില്‍ ആഹാരം കഴിക്കുന്നു ,കാല്‍നടയും, കാളവണ്ടിയും മാറ്റി ഫ്ലൈറ്റില്‍ യാത്രചെയ്യുന്നു ,കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നു , വിറകു വെട്ടത്തില്‍ നിന്നു ഏറെമാറി വൈദ്യുതി ആവിശ്യം ഉപയോഗിക്കുന്നു . ഇതൊക്കെ ഉപയോഗിക്കുമ്പോളും ഇതില്‍ നിന്ന് നാളെ എന്ത്..?എന്നും ചിന്തിക്കുന്നു .
നമ്മള്‍ ഉണ്ടാക്കപെടുന്ന എന്തിനും ഒരു മറുവശം ഉണ്ടന്ന് അറിയണം . അറിഞ്ഞു ജീവിക്കണം

52 അഭിപ്രായങ്ങൾ:

Abduljaleel (A J Farooqi) പറഞ്ഞു...

പാല്‍ നമുക്ക് സമീകൃതാഹാരം ....
അതൊഴിവാക്കാന്‍ കഴിയാത്ത മലയാളിക്ക് മാറി ചിന്തിക്കാന്‍ കഴിയുമോ ആവോ!!!

Abduljaleel (A J Farooqi) പറഞ്ഞു...

പാല്‍ നമുക്ക് സമീകൃതാഹാരം ....
അതൊഴിവാക്കാന്‍ കഴിയാത്ത മലയാളിക്ക് മാറി ചിന്തിക്കാന്‍ കഴിയുമോ ആവോ!!!

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

അതെ, ഓരോ ജീവിയുടെയും പാല്‍ അതിന്റെ കുഞ്ഞുങ്ങള്‍ക്കുള്ളതാണ്. അവയെ മനുഷ്യന്‍ ഉപയോഗിക്കുന്നതിലൂടെ സ്വയം നാശത്തിലേക്കുള്ള വഴികള്‍ ആണ് തുറക്കുന്നതെന്ന് നാം എന്നാണിനി മനസിലാക്കുക?

thalayambalath പറഞ്ഞു...

നല്ലൊരു നിരീക്ഷണമാണ് താങ്കള്‍ ഇവിടെ പങ്കുവെച്ചത്.... അഭിനന്ദനങ്ങള്‍

Basheer Vallikkunnu പറഞ്ഞു...

ശരിയാണ്.. കണ്ണും മനസ്സും തുറപ്പിക്കേണ്ട ചില നിരീക്ഷണങ്ങള്‍ ഇതിലുണ്ട്.

"നമ്മള്‍ ഉണ്ടാക്കപെടുന്ന എന്തിനും ഒരു മറുവശം ഉണ്ടന്ന് അറിയണം . അറിഞ്ഞു ജീവിക്കണം"

ശ്രീനാഥന്‍ പറഞ്ഞു...

നല്ല കുറെ ചിന്തകൾ!

Unknown പറഞ്ഞു...

നാടന്‍ പശുവിന്‍പാല്‍ വലിയ ഔഷധം ഗുണമുള്ളതാണന്നു പൌരാണികവും ,നവീനവുമായ ആരോഗ്യഗ്രന്ഥങ്ങള്‍ പറയുന്നു . പാലിന്റെ ഗുണങ്ങളെ കുറിച്ച് പറയുന്ന ഒരുപാഠം പണ്ട് സ്കൂളില്‍ പഠിച്ചത് ഓര്‍ക്കുന്നു

....ഓര്‍ക്കുന്നത് തന്നെ വലിയ കാര്യം ...ആശംസകള്‍ ........

yousufpa പറഞ്ഞു...

അമ്മതൻ പാലോലം വരുമോ മിൽമ തൻ പാൽ?. ഹറാമാക്ക്ക്കപ്പെട്ട പന്നി മറ്റൊരു തലത്തിൽ ഹലാലയതിന്റെ നർമ്മോക്തി ക്ഷ പിടിച്ചു.

സാബിബാവ പറഞ്ഞു...

പാലില്ലാതെ കഴിയുമോ തൈരില്ലാതെ ഉണ്ണാന്‍ കഴിയും

ചിന്തിക്കാന്‍ ഉതകും ഈ പോസ്റ്റ്‌

നന്നായി

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

മാഷെ,
താങ്കളുടെ വാദം ഒരു പരിധി വരെ ശരിയാണ്. ഏതൊരു ജീവിയും തന്റെ കുഞ്ഞിനു നല്കാന്‍ ആവശ്യമായ പാലാണ് ഉത്പാദിപ്പിക്കുക. എന്നാല്‍ അതിന് അത്രയും മാത്രമെ ഉത്പാദന ശേഷി ഉള്ളൂ എന്ന വാദം ശരിയല്ലതാനും. ഈ ഉത്പാദന ശേഷിയെ നാം ചൂഷണം ചെയ്യുന്നതാണ് ഇപ്പോള്‍ നടക്കുന്നത്.
ഇനിയൊന്ന് ജനിതശാസ്ത്രത്തിന്റെ ഉപയോഗമാണ്. സെലക്ഷന്‍ ആണ് പ്രധാനമായ ഒന്ന്. കൂടുതല്‍ പാലുതരുന്ന മൃഗങ്ങള്‍ മാത്രം അടുത്ത തലമുറയെ ഉത്പാദിപ്പിക്കാന്‍ അനുവദിക്കുക. അതില്‍ എറ്റവും ബെസ്റ്റ് ആയവയെ മാത്രം വീണ്ടും തിരഞ്ഞെടുക്കുക. ഇപ്രകാരം ഉരുത്തിരിഞ്ഞു വരുന്നതാണ് നാം ഇന്ന് കാണുന്ന അത്യുത്പാദന ശേഷി ഉള്ള പശുക്കള്‍. ഇതില്‍ വന്ന ചില ജീന്‍ തകരാറുകളാണ് മുമ്പൊരു പോസ്റ്റില്‍ ചര്‍ച്ച ചെയ്ത് ഡയബെറ്റിസിനു ഹേതു ആകാവുന്ന പാല്‍ പ്രോട്ടീന്‍. എന്നു വച്ച് വിദേശ ജനുസുകള്‍ എല്ലാം മോശമാണെന്ന് നമുക്ക് കണ്‍ക്ലൂഷനില്‍ എത്താനാവില്ല.

പന്നിയുടെ ജീന്‍ പശുവില്‍ സന്നിവേശിപ്പിച്ചാണ് പുതിയ തലമൂറ പശുക്കളെ ഉണ്ടാക്കിയതെന്ന വാദം തികച്ചും തെറ്റാണെന്ന് പറയട്ടെ. ഉയര്‍ന്ന ഉത്പാദന ശേഷിയുള്ള ഏതാണ്ടെല്ലാ വര്‍ഗ്ഗങ്ങ‌ളും സ്വാഭാവികമായി പ്രകൃതിയില്‍ വളര്‍ന്നു വന്നവയാണ്.

lekshmi. lachu പറഞ്ഞു...

കൊള്ളാം നല്ല ചിന്തകള്‍ ..നല്ല പോസ്റ്റ്‌

ഹംസ പറഞ്ഞു...

പോസ്റ്റും അനിലിന്‍റെ കമന്റും വായിച്ചു..
ചിന്തിക്കേണ്ട കാര്യം തന്നെയാണ്.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

പ്രാചീന കാലം മുതല്‍ മൃഗങ്ങളെ വളര്‍ത്തുകയും അവയുടെ പാലും മാംസവും ഉപയോഗിക്കുകയും ചെയ്തു പോരുന്നു. അതില്‍ ചൂഷണമനസ്ഥിതി ഉണ്ടെങ്കില്‍ പോലും കൃഷിയോടൊപ്പം തന്നെ കാലിവളര്‍ത്തലും ഒരു ജീവിതോപാധിയായി കണക്കാക്കേണ്ടിയിരിക്കുന്നു.അതില്‍ തിന്മ യല്ല നന്മയാണ് കാണേണ്ടത്. പാലോ പാലുല്‍പന്നങ്ങളോ ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് ഇന്ന് ചിന്തിക്കാന്‍ കൂടി കഴിയില്ല. മനുഷ്യന്റെ ആര്‍ത്തിയോ ലാഭാക്കൊതിയോ കാരണം പുതിയ പുതിയ കണ്ടുപിടിത്തങ്ങള്‍ എല്ലാ രംഗത്തും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഈ ഒരു കാര്യവും അതിന്റെ ഗണത്തില്‍ പെടുത്തിയാല്‍ മതിയാകും.
നല്ല നിരീക്ഷണങ്ങള്‍ക്കു അഭിനന്ദനങ്ങള്‍ ...

അജയനും ലോകവും പറഞ്ഞു...

ചുമ്മാതല്ല ശങ്കരാടി ലങ്ങനെ പറഞ്ഞത് ..
"ദിവസം ഇരുപത്തഞ്ച് ലിറ്റര്‍ പാല്‍ കിട്ടുന്ന നല്ല ഘടാഘടിയന്‍മാരായ രണ്ട് പശുക്കളെ ഞാന്‍ തരാം .."
പാവം ദാസനെയും വിജയനെയും "പന്നി"പ്പശുവിനെ കൊടുത്ത് പറ്റിച്ചതാണല്ലേ?

കൊള്ളാം പാവപ്പെട്ടവന്‍ ..
ഒരുപക്ഷേ യാത്ഥാര്‍ത്ത്യമായേക്കാവുന്ന നിരീക്ഷണങ്ങളാണിവ ..
അതിനെപ്പറ്റി കൂടുതലൊന്നും അറിയാത്തത് കൊണ്ട് ഞാനൊന്നും പറയുന്നില്ല...

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

എന്തിനും ഒരു മറുവശം ഉണ്ടന്ന് അറിയണം ... അറിഞ്ഞു ജീവിക്കണമെന്നറിയാത്ത മനുഷ്യർ അല്ലേ...

പിന്നെ 20 കുട്ടികളുള്ള പന്നികൾ നമ്മുടെ നാടൻ പശുക്കളേക്കാൾ കുറവ് പാലെ ഉൽ‌പദിപ്പിക്കുന്നുള്ളൂ കേട്ടൊ.
അതുപോലെ ആ പശൂം പന്നീയുമൊന്നുമായി ജീനുബന്ധമൊന്നുമിലാട്ടാ‍ാ.. മാഷെ.

ഇമ്മണി പാൽ ചുരത്തുന്ന ഇവിടത്തെ നാടൻ പശു , ഇമ്മടെ ഫോറിൻ പശു..അതെന്നേ!

മാണിക്യം പറഞ്ഞു...

കുഞ്ഞുങ്ങള്‍ കഴിയുന്നതും കാലം അമ്മയുടെ പാല്‍ തന്നെ കുടിച്ച് വളരണം ആ കുട്ടികള്‍ക്ക് പ്രതിരോധനശേഷിയും 'പ്രതികരണശേഷിയും'കൂടും....
"മൃഗങ്ങളുടെ പാലുകുടിച്ച് വളര്‍ന്നാല്‍ മൃഗത്തിന്റെ സ്വഭാവം കാണിക്കും" എന്ന് ഒരു വലിയമ്മ പറയുമായിരുന്നു.
ആവശ്യത്തിനു അല്ലങ്കില്‍ കൊടുക്കുന്ന ഭക്ഷണത്തിനു അനുസരിച്ച് പശുവിനു പാലുകൂടും.എന്നും കുളിപ്പിച്ച് വയറു നിറയെ പുല്ലും കഞ്ഞിയും പിണ്ണാക്കും വെള്ളവും ഒക്കെ കൊടുത്ത് സംരക്ഷിച്ചാല്‍ നാടന്‍ പശുവും നന്നായി പാല്‍ തരും.. പാവപെട്ടവന്റെ നിരീക്ഷണം കൊള്ളാം.:)
"ആടിനെ പട്ടിയാക്കല്ലേ" കോയാ!പശുവിനെ പന്നിയും!

കാട്ടിപ്പരുത്തി പറഞ്ഞു...

ഇതിലെഴുതിയ കാര്യങ്ങള്‍ക്കൊന്നും തന്നെ ഒരു ശാസ്ത്രീയാടിസ്ഥാനവുമില്ല. മിക്ക ജീവികളും അവക്കാവശ്യമായതില്‍ കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കുന്നുണ്ട്. മാത്രമല്ല പശുവിന്റെ ജീനും പന്നിയുടെ ജീനും രണ്ടാണ്. അവ രണ്ടും ചേര്‍ത്ത ഒരു പുതിയ ജീവിയെ ഇന്നുവരെ ഒരു ലാബിലും ഉണ്ടാക്കിയതായി അറിയപ്പെട്ടിട്ടില്ല. ഭാവനകള്‍ ശാസ്ത്രമെന്ന ലാബെലുകളില്‍ പോസ്റ്റ് ചെയ്യുന്നത് അബദ്ധങ്ങള്‍ പ്രചരിപ്പിക്കുന്നതിനു തുല്യമാണ്.

shajkumar പറഞ്ഞു...

അപ്പോള്‍ റബ്ബര്‍ പാലോ? എന്റെ പാവപ്പെട്ട കൂട പെറപ്പെ?

വീകെ പറഞ്ഞു...

കാട്ടിപ്പരുത്തി പറഞ്ഞ അഭിപ്രായം തന്നെയാണ് എനിക്കും.. വെറുതെ ഊഹാപോഹം പ്രചരിപ്പിക്കുന്നതു ശരിയല്ല...

വിഷയം ചിന്തിക്കേണ്ടതു തന്നെ....
ആശംസകൾ...

പാവപ്പെട്ടവൻ പറഞ്ഞു...

പ്രിയപ്പെട്ട സുഹൃത്തുകള്‍
അബ്ദുല്‍ ജലീല്‍ , കുഞ്ഞൂസ് ,തലയമ്പലത്ത്, ബഷീര്‍ വള്ളിക്കുന്ന് ,ശ്രീനാഥന്‍, സുബൈര്‍ ഇബ്രാഹിം, യൂസഫ്പ , സാബി ബാവ വായനക്കും വിലപ്പെട്ട അഭിപ്രായത്തിനും സന്തോഷം നന്ദി

പാവപ്പെട്ടവൻ പറഞ്ഞു...

ഉയര്‍ന്ന ഉത്പാദന ശേഷിയുള്ള ഏതാണ്ടെല്ലാ വര്‍ഗ്ഗങ്ങ‌ളും സ്വാഭാവികമായി പ്രകൃതിയില്‍ വളര്‍ന്നു വന്നവയാണ്.

പ്രിയ അനില്‍
ഒരു കുഞ്ഞിനു കുടിക്കാന്‍ ഉള്ളതില്‍ കൂടുതല്‍ ഉത്പാദിപ്പിക്കുമായിരിക്കും .എന്നാലും അതിനൊരു പരുതിയില്ലേ ..? ഒരു കുട്ടിക്ക് കുടിക്കാന്‍ ഒരു ലിറ്റര്‍ അതൊരു നാല് ലിറ്റര്‍വരെ ഉയര്‍ത്താം എന്നുവേച്ചോ .ഇത് അങ്ങനെയല്ലല്ലോ . അപ്പോള്‍ ഇവിടെ ഒരു സ്വാഭാവികമല്ലാത്തത് ഒന്ന് നടന്നിട്ടുണ്ട് ഇല്ലേ ? അതുമാത്രമേ ഞാനും പറഞ്ഞുള്ളൂ .
അവയ്ക്ക് അത്രയേ ഉത്പാദന ശേഷി ഉള്ളൂ എന്ന വാദം ശരിയല്ലന്നു താങ്കള്‍ പറയുന്നു അങ്ങനെയാണങ്കില്‍ എന്തുകൊണ്ട് ഇതൊന്നും മുന്പില്ലായിരുന്നു ...ഏറ്റവുംനല്ല പോഷക ആഹാരമുണ്ടായിരുന്ന കാലത്ത് ഇത്തരം പശുക്കള്‍ ഉണ്ടായിരുന്നതായി എങ്ങും വായിക്കാന്‍ കഴിഞ്ഞില്ല .

പാവപ്പെട്ടവൻ പറഞ്ഞു...

പ്രിയപ്പെട്ടവര്‍
ലക്ഷ്മി ലച്ചു ,ഹംസ ,ഇസ്മായില്‍ ഇത്തടം വന്നതിനും നല്ല മനസുവെച്ചു വായിച്ചു അഭിപ്രായം രേഖപ്പെടുത്തിയതിനും അകമഴിഞ്ഞ നന്ദി

പാവപ്പെട്ടവൻ പറഞ്ഞു...

അജയനും ലോകവും വന്നതില്‍ നന്ദിയും സന്തോഷവും സൌഹാര്‍ദ്ദങ്ങള്‍ ഉദയസൂര്യന്‍ ആകട്ടെ

പാവപ്പെട്ടവൻ പറഞ്ഞു...

സ്നേഹം മുരളി മുകുന്ദന്
അപ്പോള്‍ പന്നിയുടെ കുട്ടികള്‍ കുടിക്കാന്‍ ,ജീവിക്കാന്‍ പാലിന്റെ ആവിശ്യം ഇല്ല എന്നാണോ മാഷ്‌ പറയുന്നത് ..?
നമ്മുടെ അമ്മമാര്‍ നമ്മുടെ കുട്ടിക്ക് കൊടുക്കാന്‍ ഒരു ലിറ്ററോളം പാലാണ് ഉത്പാദിപ്പിക്കുന്നത് .. മൃഗങ്ങളില്‍ ഇതിന്റെ അളവ് കൂടുതലാണ്

പാവപ്പെട്ടവൻ പറഞ്ഞു...

ബഹുമാനപ്പെട്ട റ്റീച്ചര്‍... മാണിക്യം
പശുവിനെ പന്നിയാക്കിയതല്ല ശാസ്ത്രത്തിന്റെയും കണ്ടുപിടുത്തത്തിന്റെയും പിന്നാപുറങ്ങള്‍ ഒന്ന് ചെറുതായി ആലോചിച്ചു... ക്ഷമിക്കുമല്ലോ

പാവപ്പെട്ടവൻ പറഞ്ഞു...

ഏറെ ആദരവോടെ കാട്ടിപ്പരുത്തിക്ക്
ഇതിലെഴുതിയ കാര്യങ്ങള്‍ക്കൊന്നും തന്നെ ഒരു ശാസ്ത്രീയാടിസ്ഥാനവുമില്ലന്നു പറയുന്നത് തന്നെ ഒരു വലിയ അബദ്ധമാണ് . ക്ലോണിങ്ങിനെ കുറിച്ചും ,റ്റെസ്ടൂബ് ശിശുക്കളെ കുറിച്ചും അറിയില്ല എന്ന് പറയുന്നത് ഈ വര്ത്തമാനത്തിലല്ല ജീവിക്കുന്നത് എന്ന് പറയുന്നത് പോലാണ്

പാവപ്പെട്ടവൻ പറഞ്ഞു...

ഷാജികുമാര്‍
കൂടപ്പിറപ്പേ റബ്ബര്‍പാലല്ല അമ്മയുടെ മുലപ്പാലാണ്

പാവപ്പെട്ടവൻ പറഞ്ഞു...

വീ കെ
നന്ദി മാഷേ വന്നതിനും അഭിപ്രായം പറഞ്ഞതിനും.
നമ്മള്‍ ശാസ്ത്രംവരച്ചേ വരയിലെ നടക്കു എന്ന് വാശിപിടിക്കുമ്പോള്‍ അതിന്റെ പിന്നാപ്പുറത്തെ കുറിച്ച് പറയുന്നത് തെറ്റാണോ

ചിന്നവീടര്‍ പറഞ്ഞു...

രസകരമായിരിക്കുന്നു!.നല്ല നിരീക്ഷണം. പക്ഷെ എനിക്ക് എന്തോ ഇതിനോട് പൂര്‍ണ്ണമായും യോജിക്കാന്‍ കഴിയുന്നില്ല. എന്തൊക്കെയാണെങ്കിലും പശു കഴിക്കുന്നത്‌ പുല്ലുതന്നെയല്ലേ!!!!

പാവപ്പെട്ടവൻ പറഞ്ഞു...

ചിന്നവീടര്‍
വന്നതിനും അഭിപ്രായം പറഞ്ഞതിലും നന്ദി
പശു പുല്ലുതന്നെ തിന്നാവു അല്ലങ്കില്‍ നമ്മള്‍ അതിന്റെ പാല് കുടിക്കില്ല

കാട്ടിപ്പരുത്തി പറഞ്ഞു...

ഒരു തര്‍ക്കത്തിനല്ല. പക്ഷെ ടെസ്റ്റ്യൂബ് ശിശുവും ക്ലോണിങ്ങും പോലെയല്ല, രണ്ട് ക്രോമസോമുകള്‍ ഉള്ള ജീനുകള്‍ യോജിപ്പിച്ച് പുതിയ ഒന്നിനെ വികസിപ്പിക്കുന്നത്. നാളെ അങ്ങിനെ സംഭവിക്കില്ല എന്നൊന്നും വാദിക്കുന്നില്ല. പ്ക്ഷെ ബ്ലോഗിലെ പനിയുടെയും പശുവിന്റെയും പരാമര്‍ശം ഭാവനയാണു.

പാവപ്പെട്ടവൻ പറഞ്ഞു...

Mr. കാട്ടിപ്പരുത്തി
അല്ല കാട്ടിപ്പരുത്തി ഭാവനയല്ല .ഒരു തര്‍ക്കത്തിനു ഞാനുമില്ല .
എല്ലാ ശാസ്ത്രകണ്ടു പിടുത്തങ്ങളുടെയും പൂര്ണരൂപങ്ങള്‍ എഴുതപ്പെടുകയോ ,പുറംലോകം അറിയികയോ ചെയ്യില്ല . ചിലതൊക്കെ മറച്ചു വെക്കപ്പെടും .എന്നാല്‍ ചിലത് പൂര്ണമായി വെളിപെടുത്തും . ഞാന്‍ ഇവിടെ അതേ പറഞ്ഞുള്ളൂ .എല്ലാ ശാസ്ത്രകണ്ടു പിടുത്തത്തിനും ഒരു ഹിഡന്‍ റിപ്പോര്‍ട്ടുണ്ടാവും .

ജീവി കരിവെള്ളൂർ പറഞ്ഞു...

എല്ലാജീവിയും അതിന്‍റെ കുഞ്ഞിനു കൊടുക്കാനുള്ള പാല് മാത്രമേ ഉല്‍പ്പാദിപ്പിക്കുകയുള്ളൂ എന്നത് ശരിയോ തെറ്റോ എന്നറിയില്ല .പക്ഷേ മനുഷ്യന്മാത്രമേ വളര്‍ന്ന് മുട്ടനായിട്ട് പശുവിന്‍ പാലു കുടിക്കുകയും സ്വന്തം കുഞ്ഞിന് പാലൂട്ടാന്‍ മടികാണിക്കുകയും ചെയ്യുകയുള്ളൂ എന്ന് തോന്നുന്നു .എന്തായാലും കൊന്നു തിന്നുന്നതിലും ഭേദമല്ലോ ഈ പാലുകുടി .

രമേശ്‌ അരൂര്‍ പറഞ്ഞു...

ചോരയു ള്ളോരകിടിന്‍ ചുവട്ടിലും
പാല് തന്നെ മനുഷ്യന്നു കൌതുകം !

SUNIL V S സുനിൽ വി എസ്‌ പറഞ്ഞു...

നല്ലൊരു നിരീക്ഷണമെന്ന രീതിയിൽ ഈ പോസ്റ്റിനെ നോക്കിക്കാണുന്നു. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത കാര്യങ്ങളിലും തുറന്നൊരു സംവാദവും, ചർച്ചയുമൊക്കെ വേണ്ടതുതന്നെ.

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

പാവപ്പെട്ടവന്‍,
അത്യുത്പാദനശേഷിയുള്ള എല്ലാ പശുവര്‍ഗ്ഗങ്ങളും വിവിധ ഭൂവിഭാഗങ്ങളില്‍ ഉള്ളവ തന്നെയാണ്. സെലക്ഷന്‍ എന്ന ഒറ്റ ജനിതക തത്വം മാത്രമേ ഇവയെ കൂടുതല്‍ മെച്ചപ്പെടുത്താനായി പ്രയോഗിച്ചിട്ടുള്ളൂ എന്നത് ആവര്‍ത്തിക്കുകയാണ്.

ബയോ ടെക്നോള്ജി ഇത്രയും വികസിച്ച ഈ കാലത്തുപോലും ഉത്പാദനത്തെ നിയന്ത്രിക്കുന്ന ജീനുകള്‍ പൂര്‍ണ്ണമായും ഐഡ്ന്റിഫൈ ചെയ്യാനോ വേര്‍തിരിച്ചെടുക്കാനോ സാധിച്ചിട്ടില്ല. അത് സാധിച്ചാല്‍ മാത്രമേ താങ്കള്‍ പറഞ്ഞപോലെ വല്ല സൂത്രപ്പണിയും നടത്താന്‍ പറ്റൂ. ഇനി അത് സാധിച്ചാല്‍ തന്നെ അവ ഉള്‍പ്പെടുത്തിയാല്‍ പശുവിനു പന്നിയുടെ രൂപം കിട്ടും എന്ന് പറയുന്നത് തികച്ചും തെറ്റാണ്. കാരണം പാലുത്പാദനത്തെയും ശരീര ഘടനയെയും നിശ്ചയിക്കുന്ന ജീനുകള്‍ വേറെയാണ്.

പശുവിന്റെ പാല്‍ മനുഷ്യര്‍ ചൂഷണം ചെയുന്നു എന്ന് വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ തന്നെ ബാക്കി ഭാഗങ്ങളെല്ലാം തെറ്റിദ്ധാരണാജനകമായി നില്‍ക്കുന്നു.

Anees Hassan പറഞ്ഞു...

pls provide scientific data to clarify the doubts.i iike ur way of writing

പാവപ്പെട്ടവൻ പറഞ്ഞു...

പ്രിയ അനില്‍ മാഷേ
ഈ "അത്യുത്പാദനശേഷിയുള്ള എല്ലാ പശുവര്‍ഗ്ഗങ്ങളും" ഇവിടെയാണ് കുഴപ്പം . ഈ അത്യുത്പാദനശേഷിയുള്ള
എന്ന് പറയുമ്പോള്‍ ഒരു പശു അതിന്റെ കുട്ടിക്ക് വേണ്ടുന്നതിനെക്കാള്‍ അധികമായി കുറഞ്ഞ പക്ഷം എത്ര ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കും ? ഇരുപതു ഇരട്ടിയും മുപ്പതു ഇരിട്ടിയും ഒക്കെ വരുമോ ആ ഉത്പ്പാദാനം..?
പിന്നെ പന്നിയുടെരൂപം പൂര്‍ണമായി വരും എന്നല്ല . വളരെ ദൂരമായ ഒരു സാദൃശ്യം ഉദ: ഈ ഡാന്‍സ്‌ പഠിക്കാന്‍ / പഠിപ്പിക്കാന്‍ പോകുന്ന ആണ്‍കുട്ടികള്‍ക്ക് വരുന്ന സ്ത്രൈണസ്വഭാവം പോലെ

Junaiths പറഞ്ഞു...

Good one n Interesting too..

ഹരീഷ് തൊടുപുഴ പറഞ്ഞു...

പശുവിന്റെ അകിട് പന്നിയുടേതിനോടുപമിപ്പിച്ച്..
നിങ്ങളു വീണ്ടും അതും ഹറാമാക്കാനുള്ള പടപ്പുറപ്പാടിലാണൊ കുറുപ്പേ..:)

പാവപ്പെട്ടവൻ പറഞ്ഞു...

പ്രിയപ്പെട്ട ഹരിഷ് അങ്ങനെപറഞ്ഞു ഒരു കലാപത്തിനു ഞാന്‍ ഒരുക്കമല്ല .
ഒരു പ്രസവംകൊണ്ട് ഒരു ജീവി അതിന്റെ കുഞ്ഞിനു കൊടുക്കാന്‍ ഉണ്ടാക്കുന്ന പാലിന്റെ അളവ് ആ കുട്ടിക്ക് ആവിശ്യമുള്ളതിനെക്കാള്‍ മുപ്പതു മടങ്ങ്‌ അധികം ...ഇതില്‍ ആരും ഒരു അസ്വാഭാവികതയും കാണുന്നില്ലേ ? എന്റെ ചോദ്യം ലളിതമാണ് ഇത് പ്രകൃതിക്ക് വിരുദ്ധമല്ലേ

Areekkodan | അരീക്കോടന്‍ പറഞ്ഞു...

ങേ...അപ്പോള്‍ ഈ മില്‍മ ഒക്കെ പന്നി പാല്‍ മിക്സഡ്???

വിജയലക്ഷ്മി പറഞ്ഞു...

നിരീക്ഷണം

വിജയലക്ഷ്മി പറഞ്ഞു...

നിരീക്ഷണ ഗവേഷണം.......

Sureshkumar Punjhayil പറഞ്ഞു...

Roopangal illaathavarkkum...!

Manoharam, Ashamsakal...!!!

ധനലക്ഷ്മി പി. വി. പറഞ്ഞു...

ഒട്ടും കരുതലില്ലാതെ ഉള്ള പലതിന്റെയും ഉപയോഗം...നമ്മള്‍ അതിനു കണക്ക് പറയേണ്ട അവസ്ഥ കാലം തന്നെ സൃഷ്ടിക്കും ...ആശംസകള്‍

Sidheek Thozhiyoor പറഞ്ഞു...

താങ്കളുടെ പ്രൊഫൈല്‍ സന്ദര്‍ശിക്കാന്‍ കഴിയുന്നില്ല ,അതുകൊണ്ട് ഫോട്ടോ കോപി ചെയ്യാന്‍ കഴിഞ്ഞില്ല , എന്താണ് പ്രശ്നമെന്ന് നോക്കുമെല്ലോ ! പിന്നെ ചിത്രകൂടതിലെ ആ കമ്മന്റ് ഇട്ടാല്‍ പിന്നെ മത്സരത്തിന് പ്രസക്തി ഇല്ലല്ലോ ..അത് കൊണ്ട് ഒന്നൂടെ പേരുകള്‍ ഒഴിവാക്കി കമ്മന്റാമോ?

Sidheek Thozhiyoor പറഞ്ഞു...

പോസ്റ്റു നന്നായിട്ടുണ്ട്..താങ്കളുടെ ബ്ലോഗ് എന്‍റെ ബ്ലോഗുകളില്‍ ഞാന്‍ ചേര്‍ത്തിട്ടുണ്ട് ,പക്ഷേ..അപ്ഡേറ്റുകള്‍ കിട്ടുന്നില്ല ..

HAINA പറഞ്ഞു...

ഇനി മുതൽ പാൽ കുടിക്കുന്നില്ല.:)

Philip Verghese 'Ariel' പറഞ്ഞു...

പന്നിയുടെ ജീന്‍ പശുവില്‍ സന്നിവേശിപ്പിച്ചാണ് പുതിയ തലമൂറ പശുക്കളെ ജനിപ്പിച്ചതെന്ന
ആശയത്തില്‍ എത്ര പ്രസക്തിയുണ്ട് എന്നറിയില്ല,
ഏതായാലും ചിന്തിക്കാന്‍ ചില കുറിപ്പുകള്‍ ഇവിടെ കിട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ.
ചില നിര്‍ ദ്ദേ ശങ്ങള്‍ ഉണ്ട്:
വിഷയം ഖണ്നിക തിരിച്ചു ചേര്‍ത്താല്‍ കുറേക്കൂടി വായിക്കുന്നതിനു സുമുഖത കിട്ടും
എന്നു തോന്നുന്നു. അതുപോലെ മറ്റു ബ്ലോഗുകളെ അല്ലെങ്കില്‍ reference കള്‍
പറയുമ്പോള്‍ അവയുടെ ലിങ്ക് labhyamenkil ചേര്‍ക്കുക, ഉദാഹരണത്തിന്
അനിലിന്റെ കുറിപ്പിനെ പരാമര്‍ശിച്ചിടത്തും തന്റെ ബ്ലോഗ്‌ ലിങ്ക് ചേര്‍ക്കാമായിരുന്നു
അത് വായനക്കാര്‍ക്ക് അനിലിന്റെ ബ്ലോഗിലോ കുറിപ്പിലോ എത്താന്‍ സഹായിക്കും,
ഒടുവില്‍ ഞാന്‍ അനിലിനെ കണ്ടെത്തി തന്റെ കമന്റിലൂടെ
ഏതായാലും വിഷയം നന്നായി അവതരിപ്പിച്ചു ചിന്തിക്കാന്‍ വക നല്‍കി
നന്ദി നമസ്കാരം
വീണ്ടും കാണാം
വളഞ്ഞവട്ടം പി വി ഏരിയല്‍
സിക്കന്ത്രാബാദ്

xjd7410@gmail.com പറഞ്ഞു...

kate spade
toms outlet
polo ralph lauren
ghd hair straighteners
cartier watches
beats by dr dre
nike air max 90
louis vuitton handbags
louis vuitton bags
michael kors outlet
michael kors outlet
michael kors outlet online
adidas uk
oakley sunglasses
giuseppe zanotti
oakley sunglasses wholesale
louis vuitton purses
ralph lauren outlet
nfl jerseys
hollister kids
coach outlet
michael kors outlet
gucci outlet
burberry outlet
kobe 8
jordan retro 4
louis vuitton
louis vuitton outlet online
louis vuitton outlet stores
toms shoes
chenyingying0709

Unknown പറഞ്ഞു...


zhengjx20160811
mbt shoes
instyler max
louis vuitton purses
ray ban sunglasses uk
michael kors outlet
ray bans
jordan 3 retro
coach factory outlet
kate spade outlet
michael kors outlet
ugg uk
red bottom shoes
nba jerseys
michael kors canada outlet
coach outlet
coach outlet
cheap louis vuitton handbags
canada goose jackets
louis vuitton outlet online
cheap uggs
denver broncos jerseys
adidas boost
michael kors outlet online
cheap ray ban sunglasses
louis vuitton bags
coach outlet store online clearances
toms wedges
louis vuitton
adidas yeezy 350
coach outlet online
ugg boots
louis vuitton handbags
oakley outlet
true religion jeans cheap
michael kors outlet clearance
seattle seahawks jerseys
oakley outlet
coach outlet store online
cheap jordan shoes
coach outlet store online