2010, ഓഗസ്റ്റ് 22, ഞായറാഴ്‌ച

ഓണഉത്സവം

ഓര്‍മ്മയിലെന്നും ഉത്സവമാണ് ഓണം
ബാല്യംകാത്തിരുന്ന പുത്തനുടുപ്പിന്‍
മണംപൂത്തപൊന്‍ ചിങ്ങനിലാവിന്റെ
ഉറങ്ങാത്ത പൂക്കാലമാണന്റോണം.

കര്ക്കിടകപ്പെരുമഴ പെയ്തുതോര്ത്തിയ
പൂമണമുള്ള മുറ്റത്തെ കുളിരിന്റെ നനവുള്ള
ഓര്‍മയുടെ ഉഞ്ഞാലില്‍ ഉണരുന്ന
നിറവയറുണ്ട കാലമാണ് ഓര്‍മയിലിന്നുമോണം.

ഓലപന്തിന്റെയേറില്‍ ഓടിതളര്‍ന്നൊടുവില്‍
ഉറിയടിമേളത്തിനൊത്താടിയ കളിയുടെ‌
കളത്തിലൊത്ത് പിരിഞ്ഞ ചങ്ങാതിമാരുടെ
ഓണമാണെന്റെ ഓര്‍മയില്‍പൂത്തപൂക്കളം.

ഉച്ചയൂണിന്റെ ഒറ്റനിറവില്‍ പാല്‍പ്പായസം
പഴം,മധുരം,മന്താരംപൂകി ഒരാണ്ടേക്ക്
കൊതിയായി വെച്ചൊരു കാത്തിരുപ്പിന്റെ
വിശപ്പെല്ലാംമകന്ന ഓര്‍മ്മയാണെനിക്കു പൊന്നോണം.

ഓണംകഴിഞ്ഞു പിന്നടുത്തോണത്തിലേക്കോടുന്ന
കയര്‍പ്പുള്ളനാളിന്റെ നിറമറ്റഓട്ടപന്തയത്തിൻ
നിറവാർന്ന സമ്മാനമാണാ....ഓണം
ബാല്യത്തെയെന്നും ഓർക്കാനുള്ളതാണു ഓണം .



www.pavapettavan.com

18 അഭിപ്രായങ്ങൾ:

ബിന്ദു കെ പി പറഞ്ഞു...

ഓണാശംസകൾ....

ഹരീഷ് തൊടുപുഴ പറഞ്ഞു...

താങ്കാൾക്കും കുടുംബാംഗങ്ങൾക്കും എന്റെയും തിരുവോണാശംസകൾ..

ഭാനു കളരിക്കല്‍ പറഞ്ഞു...

ആഹാ കൊള്ളാമല്ലോ.
ഓണംകഴിഞ്ഞു പിന്നടുത്തോണത്തിലേക്കോടുന്ന
കയര്‍പ്പുള്ള നാളിന്റെ നിറമറ്റചിന്തയുമായി
വിഷാദഗര്‍ഭംധരിച്ചു ഒറ്റക്കിരുന്നു
ഇല്ലായിമ ഓര്‍ത്തുനൊന്ത ഓണമിന്നുംഓര്‍മ്മയുണ്ട് .

ഓണത്തിന്റെ ഭംഗി അവിടെയാണ്.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ചങ്ങലക്കിട്ട ഈ പ്രവാസത്തടവിലും ;
ചിങ്ങത്തിലെ ആ തിരുവോണമൂണും ,
തിങ്ങിനിറഞ്ഞാകറികളുമാമടപ്രഥമനും,
മങ്ങാതെനിൽക്കുന്നിതാ മനസ്സിലിപ്പോഴും !

ഒപ്പം താങ്കാൾക്കും കുടുംബാംഗങ്ങൾക്കും ഞങ്ങളുടെ വക തിരുവോണാശംസകൾ....!

jayanEvoor പറഞ്ഞു...

ഓണാശംസകൾ!

http://www.jayandamodaran.blogspot.com/

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

ഹൃദയം നിറഞ്ഞ ഓണാശംസകള്‍!

yousufpa പറഞ്ഞു...

മീറ്റ് കഴിഞ്ഞ് യാതൊരു വിവരവുമില്ലാതിരിക്കുകയായിരുന്നല്ലോ?.ഇപ്പോഴും കാട്ടാക്കടയിൽ തന്നീ...ഓണാശംസകൾ.

Sidheek Thozhiyoor പറഞ്ഞു...

മൊത്തത്തില്‍ ഒരു ഓണമയം...ഓണാശംസകള്‍..

അനില്‍കുമാര്‍ . സി. പി. പറഞ്ഞു...

മധുരമുള്ള ഓര്‍മ്മകള്‍.

ഒരല്പം വൈകി കേട്ടോ..എന്നാലും, ഓണാശംസകള്‍.

ജയിംസ് സണ്ണി പാറ്റൂർ പറഞ്ഞു...

കവിത നന്നായിരിക്കുന്നു.
കവികളും കഥാകാരന്മാരും ഒത്തുച്ചേരുമ്പോ
ളുണ്ടാകുന്ന പുകിലുകളില്‍ എന്താസാധാരണം
ചുള്ളിക്കാട് എഴുതിയതല്ലേ.ഒരു സമ്മേളനത്തില്‍
പങ്കെടുപ്പിക്കാന്‍ പ്രമുഖ നിരൂപകനെ സമീപി
ച്ചപ്പോള്‍ അദ്ദേഹം മറ്റു പ്രാസംഗികരാരെന്നു തിരക്കി മധു സൂദനന്‍ സാര്‍ എന്നു ഞാന്‍ പറഞ്ഞു തീരുന്നതിനു മുമ്പ് മറുപടി ഉയര്‍ന്നു "ഞാന്‍ വരില്ല".

Gopakumar V S (ഗോപന്‍ ) പറഞ്ഞു...

ആശംസകൾ...

bhagya പറഞ്ഞു...

ഇപ്പോള്‍ നമ്മളൊക്കെ ആഘോഷിക്കുന്ന ഓണത്തേക്കാള്‍ നല്ലതല്ലേ ചിങ്ങം പിറക്കുമ്പോള്‍ മനസ്സിലുണ്ടാക്കുന്ന ഈ ഓര്‍മ്മകളുടെ ആഘോഷം ?

ഗീത രാജന്‍ പറഞ്ഞു...

ഓണം നല്ലൊരു അനുഭവമായിരുന്നു ...
ഇപ്പോള്‍ അതു ഓര്മ മാത്രം ആകുന്നു....

Pranavam Ravikumar പറഞ്ഞു...

ഓര്‍മ്മകള്‍ ആഘോഷിക്കാം....

Anees Hassan പറഞ്ഞു...

ഓര്‍മകള്‍ ഉണ്ടായിരിക്കണം

chenlina പറഞ്ഞു...

nba jerseys
christian louboutin pas cher
jordan femme
ray ban pas cher
kate spade outlet
tommy hilfiger outlet
louis vuitton
cheap nfl jerseys
canada goose jackets
nike air max pas cher
chenlina20161108

Unknown പറഞ്ഞു...

abercrombie
snapbacks wholesale
louis vuitton outlet
ugg outlet
coach factory outlet online
louboutin shoes
michael kors
canada goose outlet
coach outlet store online
ugg outlet
20172.14wengdongdong

Unknown പറഞ്ഞു...

polo ralph lauren outlet online
michael kors outlet
toms outlet store
coach outlet
basketball shoes
red bottoms outlet online
louis vuitton outlet
louboutin shoes
nike air max
mont blanc pens
20170215caiyan