2010, ഓഗസ്റ്റ് 11, ബുധനാഴ്ച
ബ്ലോഗ്ഗ്മീറ്റിനെ കുറിച്ച്
എറണാകുളം ഇടപ്പള്ളിയില്‍ നടന്ന ബ്ലോഗ്ഗ്മീറ്റിനെ കുറിച്ച് ഭൂലോകത്തെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ബോധപൂര്‍വമായ ചിലശ്രമങ്ങളുടെ ഭാഗമായിവന്ന ചിലപോസ്റ്റുകള്‍ വായിക്കാന്‍ ഇടയായി .തൊടുപ്പുഴയില്‍ നിശ്ചയിച്ചിരുന്ന ഈ മീറ്റ് എറണാകുളം ഇടപ്പള്ളിയിലേക്ക് മാറ്റെണ്ടി വന്നപ്പോള്‍നേരിട്ട ബുദ്ധിമുട്ടുകളും അതിന്റെ പിന്നില്‍ വേണ്ടിവന്ന മനുഷ്യഅദ്ധ്വാനത്തെ കുറിച്ചോ സംഘാടകര്‍ ആരോടും ഒന്നും പറഞ്ഞില്ല അതിന്റെ പിന്നില്‍വന്ന സാമ്പത്തികപരമായ ചിലവുകളെ കുറിച്ചോ പറഞ്ഞില്ല.മീറ്റില്‍ വന്നുപോയിട്ടുള്ള മനപൂര്‍വ്വമല്ലാത്ത പിഴവുകളെ ,കുറവുകളെ ദൂരെയിരുന്നു പെരുപ്പിച്ചു കാണിക്കുന്നവര്‍ ദയവായി മനസിലാക്കാതെപോയ കുറെ കാര്യങ്ങളുണ്ട് സാങ്കേദിക പരമായ കാരണങ്ങളാല്‍ ഈ കൂടിചേരല്‍ ഒഴിവാക്കാന്‍ തീരുമാനിച്ചതാണ്.എന്നാല്‍ സംഘാടകരുടെ നിശ്ചയദാഢ്യത്തിന്റെ ഒറ്റബലത്തിലാണ് ഈ മീറ്റ് നടന്നത്. ഒപ്പമുണ്ടായിരുന്ന എല്ലാവരും മീറ്റ് ഒഴിവാക്കാം എന്നുപറഞ്ഞപ്പോളും തീരുമാനിച്ച ദിവസം തന്നെ നടത്തും എന്ന് ഞാന്‍ പറഞ്ഞത് ഇപ്പോള്‍ തെറ്റായിപോയി എന്ന് തോന്നുന്നു .സാങ്കേതികത്വത്തിന്റെ കുരുക്കില്‍ നിന്നുകൊണ്ട് മീറ്റ് ഉപേഷിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഈ ഒരു മീറ്റിനു വേണ്ടി യാത്ര തരപെടുത്തിയ എനിക്ക് ഉണ്ടായിട്ടുള്ള നഷ്ടങ്ങളെ കുറിച്ച് ആര്‍ക്കും അറിയില്ലായിരുന്നു.അതുകൊണ്ടാണ് എനിക്ക് അങ്ങനെ പറയണ്ടി വന്നത്.എല്ലാകാലത്തും എല്ലാമേഖലയിലും ചൊറിനായ്ക്കളെ പോലെയുള്ള ഒന്നോ രണ്ടോ പേരുണ്ടാവും അവരുടെ ഉദ്ദേശ്യം ചൊറിഞ്ഞ് പുണ്ണിന്റെ ദുര്‍ഗന്ധം പരത്തി മറ്റുള്ളവരെ ശ്വാസംമുട്ടിക്കുക എന്നതാണ് . എല്ലാവരും മദ്യപിച്ചിരുന്നു ആരും സ്വബോധത്തോടെ അല്ലായിരുന്നു അവിടെ കൂടി ചേര്‍ന്നത് എന്നൊക്കെ കാടടച്ചു വെടിവെക്കുന്നതാണ് ഈ തന്തയില്ലാത്തവന്മാരുടെ പ്രചരണം . അവിടെ ഞാന്‍ മദ്യപിച്ചിരുന്നതായും ഇവര്‍ പറയുന്നു .എന്നാല്‍ അത് അസത്യമാണ് തലേന്ന് രാത്രി കഴിച്ചിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ് . കവി മുരുകന് കാട്ടാക്കട എന്തോ മഹാ അപരാധംകാട്ടി എന്നൊക്കെയാണ് മറ്റൊരു അപരാധം. അദ്ദേഹം കവിത ചൊല്ലി കൊണ്ടിരുന്നപ്പോള്‍ അവിടെ ഹോട്ടാല്‍ ജീവനകാരന് പാത്രങ്ങള്‍ ഇട്ടു വലിച്ചു ശബ്ദം ഉണ്ടാക്കിയത് വിലക്കി അതൊരു കുറ്റാമായി പറയപെടുന്നു .പണംകൊടുത്തു പരിപാടി നടത്താന്‍ ഒരു സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ അവിടെ പരിപാടി നടന്നോണ്ടിരിക്കുമ്പോള്‍ അരോചകമായശബ്ദം ഉണ്ടാക്കിയാല്‍ പറയാന്‍ പാടില്ലേ ? പിന്നെ അദ്ദേഹം പറഞ്ഞ മറ്റൊരു കാര്യം ഇന്റര്‍നെറ്റും ബ്ലോഗ്ഗും നല്ല ഉദ്ദേശ്യത്തോടെ വേണം നമ്മള് ഉപയോഗിക്കണ്ടത് എന്നാണു കാര്യങ്ങളുടെ നല്ല വശങ്ങള്‍ദയവായി പ്രിയപ്പെട്ടവര്‍ മനസിലാക്കണം . മനസുതുറക്കാന്‍ കൂടിയവര്‍ സത്യത്തില്‍ ഒന്ന് മിണ്ടാതെ ഇരുന്ന അവസ്ഥയാണ് അവിടെ ഉണ്ടായത് . ഇങ്ങനെ ഇരിക്കാന്‍ വേണ്ടിയാണങ്കില് പിന്നെ എന്തിനു ഇതുപോലുള്ള മീറ്റുകള്‍ . എന്ത് അഭിപ്രായം ഉണ്ടങ്കിലും അവിടെ പറയാതെ പിന്നീട് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പോസ്റ്റുകള്‍ പടച്ചു വിടുന്നത് തെമ്മാടിത്തരമല്ലേ ? പിന്നെ അദ്ദേഹം മദ്യപിച്ചാണ് എത്തിയത് എന്ന് ചിലര്പറഞ്ഞു . തലേന്ന് രാത്രിയില്‍ മദ്യപിച്ചിരുന്നു അതുകൊണ്ട് തൊണ്ടക്ക് കുഴപ്പമുണ്ടാന്നാണ് പറഞ്ഞത് .മീറ്റിന്റെ നടത്തിപ്പിനെ തെറിവിളിക്കുന്നവര്‍ മുന്‍പ് എപ്പോഴെങ്കിലും ഇതുപോലുള്ള ഒരു മീറ്റിന്റെ ചിലവിനെ കുറിച്ചോ അതിന്റെ ബുദ്ധിമുട്ടുകളെ കുറിച്ചോ അറിഞ്ഞിരിക്കണം . ഒരമരുന്നിന്റെ ഗന്ധം മാറത്ത ചില ചൊറിനായ്ക്കള്‍ ഇത് അവരുടെ ആത്മീയ സംഗമമാണ് എന്ന് തെറ്റിദ്ധരിച്ചു എന്ന് തോന്നുന്നു .ക്ഷമിക്കണം ബോധാമില്ലാത്തവനെ... ഇത് നാനതുറയില്‍ ഉള്ള എഴുത്തുക്കാര്‍ സംഗമിക്കുന്ന വേദി ആയിരുന്നു.
www.pavapettavan.com
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
25 അഭിപ്രായങ്ങൾ:
blog meettine kurich vanna oru postil njaanoru kamant ittirunnu. Onnum aalojikkaathe atharathil kamantiyath thettaayi pooyenn jayan sir paranjappozhaan enikkathinte beekaratha manasshlaayath. Maapp..... Jevithaanubavangalude kuravaavaam ee eduth chaattathin kaaram.
Priya paavapettavaa SORRY
എല്ലാവരും ഇതൊക്കെ മറന്ന് നല്ല സുഹൃത്തുക്കളാകണമെന്ന് അപേക്ഷിക്കുന്നു!
ഈ മീറ്റ് ഞാന്‍ ലൈവ് സ്ട്രീമിങ്ങിലൂടെ കണ്ടിരുന്നു. ഒരു കോണ്‍ഫറന്‍സ് കാണുന്ന പ്രതീതിയാണ് തോന്നിയത്. ചില ബ്ലോഗേര്‍സ് ഹ്രസ്വമായി പരിചയപ്പെടുത്തല്‍ നടത്തിയെങ്കിലും എല്ലാവരും ഒരു സദസ്സില്‍ എന്ന പോലെ മിണ്ടാതിരിക്കുന്നതാണ് കണ്ടത്. ഇങ്ങനെയാണെങ്കില്‍ എന്തിനാണ് ബ്ലോഗ് മീറ്റ് എന്ന ചോദ്യം പ്രസക്തമാണ്. എന്നാലും പലര്‍ക്കും പരിചയപ്പെടാന്‍ വേദിയായി എന്നൊരു പോസിറ്റീവ് വശം മീറ്റിനുണ്ട്. പങ്കെടുത്ത ആരും തന്നെ അതൃപ്തി എവിടെയും കാര്യമായി രേഖപ്പെടുത്തിക്കണ്ടില്ല. പങ്കാളിത്തം കുറഞ്ഞതിന്റെ കാരണം വ്യക്തമാക്കപ്പെട്ട സ്ഥിതിക്ക് അതൊരു ന്യൂനതയായി കാണാന്‍ കഴിയില്ല. ഒരിക്കലും കൂടിച്ചേരാന്‍ കഴിയാതിരിക്കുന്നതിനേക്കാളും നല്ലതല്ലെ ചിലരെങ്കിലും ചിലപ്പോഴെങ്കിലും എവിടെയെങ്കിലുമായി ഒത്ത് ചേരുന്നത്. ബ്ലോഗര്‍മാര്‍ക്കിടയില്‍ വിശാലമായ ഐക്യവും അങ്ങനെയുള്ള വിപുലമായ സംഗമങ്ങളും ഇന്നത്തെ നിലയില്‍ പ്രതീക്ഷിച്ചിട്ട് കാര്യമില്ലെന്ന് തോന്നുന്നു.
ഇതേ വിഷയം ഇന്നു ഞാന്‍ പോസ്റ്റിയിട്ടുണ്ട്. വായിക്കുമല്ലോhttp://sheriffkottarakara.blogspot.com/2010/08/blog-post_1352.html
കെപി. സുകുമാരന്‍ നന്ദി താങ്കളുടെ അഭിപ്രായത്തിനു.. സത്യസന്ധമായ ഒരു അനുഭവം ഞാന്‍ പോസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്..
പാവപ്പെട്ടവന് പറഞ്ഞതു പോലെ, ചില ചൊറി നായ്ക്കളുടെ ജല്പ്പനങ്ങള് ആരു വകവെക്കുന്നു.. അവര്‍ എന്തു പറഞ്ഞു കൊള്ളട്ടെ.. കാട്ടാക്കടയെ പോലെ ജനഹൃദയങ്ങള്‍ നെഞ്ചേറ്റിയ ഒരു കവിയുടെ പങ്കാളിത്തം നിസ്സാരമായി തള്ളാന്‍ കഴിയില്ല.. പാവപ്പെട്ടവനും ഹരീഷേട്ടനും ഒക്കെ ഹൃദയം നിറഞ്ഞ നന്ദി.. നിശ്ച്ചയ ദാര്‍ഡ്യത്തോടെ തീരുമാനിച്ച ദിവസം തന്നെ ഭംഗിയായി നടത്താനായതില്‍..
മറ്റ് പല കൂതറകളും പടച്ചു വിടുന്ന ജല്പ്പനങ്ങളില് മനസ്സു തകരാതിരിക്കുക.. ഈ ബ്ളോഗ് മീറ്റിനെ ആവേശത്തോടെ വരവേറ്റ, മീറ്റില്‍ പങ്കെടുക്കാനായത് ചാരിതാര്ഥ്യമായി കരുതുന്ന എന്നെപ്പോലെ ഉള്ളവര്‍ ഉണ്ട്.. ഈ മീറ്റിണ്റ്റെ വിജയവും അതു തന്നെ... മറ്റുള്ളവരുടെ ജല്പ്പനങ്ങള് ജലരേഖകളായി പരിണമിക്കുക തന്നെ ചെയ്യും..
ബ്ലോഗെഴുതാന്‍ ഒരു നിയന്ത്രണമില്ലാത്ത പോലെ ബ്ലോഗ് മീറ്റിനും നിയന്ത്രണമില്ലാതായോ എന്നൊരു സംശയം?.ഏതായാലും ചിലര്‍ സ്വന്തം പേരുപയോഗിക്കാതെ ബ്ലോഗെഴുതുന്ന പോലെ സ്വന്തം രൂപവും വെളിയില്‍ കാണിക്കാത്തതാണ് ആരോഗ്യകരം എന്നു തോന്നുന്നു.മീറ്റില്‍ പങ്കെടുക്കാതിരുന്നതില്‍ ഇപ്പോള്‍ കൂടുതല്‍ സന്തോഷിക്കുന്നു!.നമുക്കിങ്ങനെ കാണാമറയത്തിരുന്നു സൌഹൃദം പങ്കു വെക്കാം.
സുഹൃത്തുക്കളേ,
കയ്യബദ്ധങ്ങൾ പറ്റാത്തവർ ആരാണുള്ളത്...?
മീറ്റ് അപാകതകളൊന്നുമില്ലാത്ത ഉട്ടൊപ്യൻ സംഭവമൊന്നുമായിരുന്നില്ലെന്നു നമുക്കറിയാം. അതിനി ഏതു മീറ്റായാലും പാളിച്ചകൾ, ചില്ലറ പാരവയ്പ്പുകൾ ഒക്കെയുണ്ടാവും.
ഇപ്പോൾ ഗംഭീരം എന്ന് എല്ലാവരും പറയുന്ന ചെറായി മീറ്റിനുമുണ്ടായിരുന്നു പാരകളും തെറിവിളിയും. ഇന്നത്തേക്ക്ക്കാളധികം!
നിരക്ഷരനെപ്പോലുള്ള പഞ്ചപാവം മനുഷ്യരെപ്പോലും ചിലർ തെറി പറഞ്ഞു.
അത്രയൊന്നും ഇക്കുറി ഉണ്ടായില്ല.
ഒരു പോസ്റ്റ് ചൊരിഞ്ഞുകൊണ്ടു വന്നപ്പോഴെ മറ്റു ബ്ലോഗർമാർ ഇടപെട്ട് പ്രശ്നത്തിന് വ്യക്തത വരുത്തി.
സംഘാടകരുടെ ആത്മാർത്ഥതയും, അവഹേളിക്കപ്പെട്ടപ്പോഴുണ്ടായ നീറ്റലും മനസ്സിലാക്കുന്നു.
എന്നാൽ, കൂതറഹാഷിം പ്രകടിപ്പിച്ച ഖേദം ആത്മാർത്ഥമാണ് എന്നു തന്നെ കരുതുന്നു.
നമുക്കെല്ലാവർക്കും സ്നേഹത്തിൽ തന്നെ കഴിഞ്ഞു കൂടാം...പരസ്പരം വിട്ടുവീഴ്ച കാണിക്കാം....
മനുഷ്യരല്ലേ...
മുഹമ്മദുകുട്ടിക്ക പറഞ്ഞതിനോട് തീർത്തും വിയോജിക്കുന്നു.
ഒറ്റപ്പെട്ട ഒരു വിമർശനം മാത്രമാണ് ഈ മീറ്റിനെക്കുറിച്ചുണ്ടായത്.
നേരിട്ടുകണ്ടു സംസാരിച്ചാൽ ബൂലോകം ഇടിഞ്ഞു വീഴുകയൊന്നുമില്ല!
പരസ്പരം കാണാതെ മറഞ്ഞിരുന്നു മാത്രം സൌഹൃദം പങ്കിടാൻ കഴിയുന്നവർ മീറ്റിനു വരണമെന്നില്ല.
എന്നാൽ തമ്മിൽ കാണാനും സംസാരിക്കാനു ആഗ്രഹമുള്ളവർ കൂടട്ടെ...
ഈ മീറ്റിലും കാണാനും സംവദിക്കാനും ആഗ്രഹമുള്ളവർ അതു ചെയ്തു.
എല്ലാവർക്കും സദസ്സിൽ വന്ന് അവനവനെപ്പറ്റി സംസാരിക്കാനും പ്രസംഗിക്കാനുമുള കഴിവുണ്ടാവണ എന്നില്ല. സങ്കോചം ഏറെയുണ്ടായിരുന്നു താനും.
എന്നാൽ കൂട്ടം കൂടി നിന്നു കത്തി വയ്ക്കാനും പൊട്ടിച്ചിരിക്കാനും ഒരു വിഷമവും ഉണ്ടായില്ല!
ഞങ്ങൾ മീറ്റ് ആസ്വദിച്ചു. വെദിയിൽ നിന്നു പ്രസംഗിച്ചല്ല എന്നു മാത്രം!
മുഹമ്മെദ് കുട്ടിക്കാക്ക് തെറ്റി.റോട്ടീൽ നിറയെ കുഴിയാണെന്ന് കരുതി യാത്ര മുടക്കിയത് പോലെയാണ് താങ്കളുടെ അഭിപ്രായം.ആരെങ്കിലും എന്തെങ്കിലും പരഞ്ഞെന്ന് കരുതി,അത് സത്യമായിരിക്കണം എന്ന് നിർബന്ധമുണ്ടോ?.
Enthinum randu vaadangal undakum, don't worry, happy blogging and happy meet
നടന്നത് ഒക്കെ നല്ലതിന്നു ...................
ഇത് പോലെ ഒരു പൂതി ഇന്നി ഈ പാവപെട്ടവന് ഉണ്ടാവുമോ എന്ന് സംശയം ഉണ്ട്
koothare ennothina ne inngane drama kalikunnatu?newsmaker avan veryundalo margangal
ഞാനൊരിക്കലും ബ്ലോഗ് മീറ്റിനെ വിമര്‍ശിച്ചിട്ടില്ല.കൂതറ ചെയ്തതും പറഞ്ഞതും ശരിയാണെന്ന അഭിപ്രായവുമില്ല. പിന്നെ ഇങ്ങനെ ഒരു സന്ദര്‍ഭത്തില്‍ പരസ്പരം കുറ്റം ചാരി ഉള്ള സൌഹൃദം നഷ്ടപ്പെടുത്തരുതെന്നു ഓര്‍മ്മിപ്പിക്കുക മാത്രം ചെയ്തു.പരസ്പരം കാണുന്നതും കത്തി വെക്കുന്നതും എല്ലാം നല്ലതു തന്നെ.പിന്നെ ഏതിനും രണ്ട് വശങ്ങള് കാണും. എത്ര നന്നായാലും വിമര്‍ശിക്കാനും ആളുകള്‍ കാണും!.ഏതായാലും ഇനി ഇതൊരു തര്‍ക്ക വിഷയമാക്കരുതെന്നപേക്ഷിക്കുന്നു. പിന്നെ ഇവിടെ ഒരഭിപ്രായം പറയാന്‍ മാത്രം ബൂലോകത്ത് അത്ര പരിചിതനുമല്ലല്ലോ ഞാന്‍. ഇത്രയും പറഞ്ഞ സ്ഥിതിക്ക് എന്റെ ഒരു നിരീക്ഷണം പറയാം. സ്വന്തം ഐഡന്റിറ്റിയില്‍ പ്രത്യക്ഷപ്പെടാന്‍ പല ബ്ലോഗര്‍മാരും മടിക്കുന്നുണ്ട്. അതു കൊണ്ടാണല്ലോ പാവപ്പെട്ടവന്,നിരക്ഷരന്,വഴിപോക്കന്,വായാടി....അങ്ങിനെ എത്രയോ!. അതു കൊണ്ടാണ് കാണാമറയത്തിരുന്നു സൌഹൃദം പങ്കിടുന്നതാണ് നല്ലതെന്നു ഞാന്‍ പറഞ്ഞത്. അതിനെ ഒരു തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ല.
@ Mohamedkutty മുഹമ്മദുകുട്ടി : എന്താ മാഷേ ഇത്.. പാവപ്പെട്ടവന്, നിരക്ഷരന്, വഴിപോക്കന് എന്നൊക്കെയുള്ളത് അവരുടെ തൂലികാ നാമം ആണെന്നും അവരുടെയൊക്കെ യഥാര്‍ത്ഥപേരുകള്‍ എന്തെന്നും അവര്‍ ആരൊക്കെയാണെന്നും മനസ്സിലാവാത്തവര്‍ ബൂലോകത്ത് കുറവ്. ഉണ്ടാവാം താങ്കള്‍ പറഞ്ഞപോലെ വളരെ കുറച്ച് ആളുകള്‍.. അല്ലെങ്കില്‍ ഒരു പറ്റം ആളുകള്‍.. അവര്‍ അത് ആസ്വദിക്കുന്നെങ്കില്‍ ആസ്വദിച്ചോട്ടെ.. പിന്നെ മീറ്റുകള്‍ നടത്തുന്നതും അതില്‍ പങ്കെടുക്കുന്നതും വലിയ കാര്യമാണൊ എന്ന് അറിയില്ല. പക്ഷെ ബ്ലോഗിലൂടെ പരിചയപ്പെടുന്ന കുറെ നല്ല സൌഹൃദങ്ങള്‍ അവയെ അരക്കിട്ടൂട്ടിയുറപ്പിക്കുന്നു ഇത്തരം കൂട്ടായ്മകള്‍.. വിമര്‍ശനങ്ങള്‍ വേണം. നമ്മുടെ രചനകളിലെ പോലെ വിമര്‍ശനങ്ങള്‍ ഇവിടെയും വേണം. പക്ഷെ കവിതയെഴുതുന്നവനോട് കഥ നന്നായില്ല എന്ന് പറയുന്ന രീതിയില്‍ ആവരുതെന്ന് മാത്രം.. ഏതായാലും മീറ്റില്‍ പങ്കെടുത്തവരും പങ്കെടുക്കാത്തവരും എല്ലാം സുഹൃത്തുക്കള്‍ തന്നെ. ഇനിയും മീറ്റുകള്‍ ഉണ്ടാവട്ടെ.. ഒപ്പം നല്ല രീതിയിലുള്ള വിമര്‍ശനങ്ങളും
പാവപ്പെട്ടവനും മറ്റു സംഘാടകര്‍ക്കും അഭിനന്ദനങ്ങള്‍ .. മീറ്റ് ലൈവ് സ്ട്രീമിങ്ങിലൂടെ ആദി അന്ത്യം ഞാന്‍ കണ്ടിരുന്നു, വളരെ നന്നായി തോന്നി, മനോരാജും ആയി സംസാരിച്ചപ്പോഴും ഒരു സ്നേഹസംഗമത്തിന്റെ എല്ലാ ഊഷ്മളതയും മനസ്സിലായി...
നമ്മള് കുട്ടികളെ അണിയിച്ചൊരുക്കി പുറത്ത് കൊണ്ടു പോകുമ്പോള്‍ കണ്ണൂതട്ടാതിരിക്കാന് ഒരു കറുത്തപൊട്ടോ കരിവളയോ കറുത്ത ചരടോഒക്കെ ഉപയോഗിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?
അതു പോലെ ഈ മീറ്റിനു കണ്ണ് കിട്ടാതിരിക്കന്‍ ഒരു കറുത്ത പോസ്റ്റ് :)
അത്ര വെയിറ്റ് കൊടുത്താല്‍ മതി.
Cheer up man
You people did a wonderful job!
ഞങ്ങള്‍ മീറ്റ് ആസ്വദിച്ചു.... ഞാന്‍ ആദ്യമായാണ് മീറ്റില്‍ പങ്കെടുക്കുന്നത്.... മാധ്യമപ്രവര്‍ത്തകനായ എനിക്ക് പറയാന്‍ മാത്രം ആക്ഷേപം ഒന്നും കണ്ടെത്താനായില്ല.... ജയന് സാറ് പറഞ്ഞപോലെ... എല്ലാം കരുതിയപോലെ നടക്കണമെന്നില്ല.... എന്തായാലും മീറ്റിന്റെ സംഘാടകരുടെ ബുദ്ധിമുട്ട് എനിക്ക മനസിലാകും.... അവര്‍ ചെയ്തത് വളരെ നല്ല കാര്യം തന്നെയാണ്.... ജീവിതം യാന്ത്രികമല്ല എന്നു തോന്നാന്‍ മീറ്റ് സഹായിച്ചു.... നന്ദി...
പാവപ്പെട്ടവൻ,
കാതലില്ലാത്ത വിമർശനങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയൂ....
മുൻപ് നടന്ന മീറ്റുകൾക്കെതിരേയും ഇത്തരം വിമർശനങ്ങൾ ഉയർന്നിരുന്നു എന്ന കാര്യം സ്മരിക്കുക..
എന്ത് തന്നെയായാലും തീരുമാനിച്ചിരുന്ന ദിനത്തിൽ തന്നെ അവിചാരിത കാരണങ്ങളാൽ സ്ഥലം മറ്റിക്കൊണ്ട് എങ്കിലും മീറ്റ് സംഘടിപ്പിക്കാൻ കഴിഞ്ഞ താങ്കളുടെ ആർജ്ജവത്തിനു അഭിനന്ദനങ്ങൾ....
ഓടോ: ഒഴിവാക്കാനാവാത്ത തികച്ചും വ്യക്തിപരമായ കാരണത്താലാണ് മീറ്റിൽ പങ്കെടുക്കുമെന്ന് മുൻകൂട്ടി അറിയിച്ചിരുന്നിട്ടും എനിക്ക് പങ്കെടുക്കാൻ കഴിയാത്തത്, തികഞ്ഞ നഷ്ടബോധത്തോടെ ക്ഷമ ചോദിക്കുന്നു...
എന്തെല്ലാം കുറവുകള്‍ ഉണ്ടായിരുന്നാലും കൂടിയിരിക്കുക ഒരു നല്ലകാര്യമാണ്. അടുത്ത കൂട്ടത്തില്‍ തെറ്റുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് തിരുത്തുക. നല്ല സൌഹൃദങ്ങള്‍ ഉയര്‍ന്നുവരാന്‍ കൂടുതല്‍ ഉയര്‍ന്നു ചിന്തിക്കാന്‍ ഓരോ മീറ്റിനും കഴിയട്ടെ എന്നു ആശംസിക്കുന്നു.
പിന് കുറിപ്പ്: ജോലി ചെയ്തവനെ കുറ്റം കേള്‍ക്കേണ്ടി വരൂ. ഒന്നും ചെയ്യാതെ കയ്യും കെട്ടി ഇരിക്കുന്നവന് എന്തു കുറ്റം .
ഒരേയൊരു മീറ്റ്; എത്രയെത്ര പോസ്റ്റുകൾ! ആകെ പങ്കെടുത്തത് നാല്പത്തിയേഴു പേർ മാത്രം. അപ്പോൾ ഇതിൽ കൂടുതൽ ആളുകൾ പങ്കെടുത്തിരുന്നെങ്കിൽ ഇതിലുമെത്രയോ പോസ്റ്റുകൾ വായിച്ച് രസിക്കാമായിരുന്നു! ബ്ലോഗ്മീറ്റിൽ പങ്കെടുത്തവർ എഴുതിയ പോസ്റ്റുകൾ വായിക്കുന്നവർ ഈ ബ്ലോഗ്മീറ്റിനെ കുറിച്ച് മോശം പറയില്ല. ആദ്യം ആരോ എഴുതിയ ഒറ്റപ്പെട്ട ഒരു പോസ്റ്റിനു നമ്മൾ ചുമ്മാ ചെവി കൊടുക്കേണ്ടതില്ല. അഥവാ കൊടുത്താൽ അതിനുള്ള മറുപടി താങ്കൾ ഈ പോസ്റ്റിൽ എഴുതിയിരിക്കുന്നവ തന്നെ! സമൂഹത്തിന്റെ ഭാഗമാണല്ലോ ബൂലോകവും. എല്ലാത്തരം ആളുകളും കടന്നു വരാം. ഉത്സവപ്പറമ്പിൽ മുണ്ടഴിച്ചാടിയാൽ ജനശ്രദ്ധ അങ്ങോട്ട് തിരിയും. പക്ഷെ അത് അല്പ നേരത്തേക്കു മാത്രം. ബ്ലോഗ്മീറ്റിനെ മോശപ്പെടുത്തിയവരിൽ ചിലർ ക്ഷമാപണം ചെയ്തെന്നു തോന്നുന്നു.അതിൽ സന്തോഷം. ഇനി ക്ഷമാപണം ചെയ്യാത്തവരും തെറ്റ് ഉൾക്കൊള്ളും എന്നു നമുക്ക് പ്രതീക്ഷിക്കാം. ഈയുള്ളവൻ ആ വിവാദ പോസ്റ്റ് വായിച്ചിരുന്നു.വിഷമവും തോന്നി. പിന്നീട് അത് നീക്കം ചെയ്യപ്പെട്ടതായി കണ്ടു. മീറ്റിനെകിറിച്ച് അല്പം ഗൌരവവും അല്പം നർമ്മവും കലർത്തി ഞാനും ഒരു പോസ്റ്റ് എഴുതിയിരുന്നു.പിന്നെ എത്രയെത്ര പോസ്റ്റുകൾ. എല്ലാം മീറ്റുമായി ബന്ധപ്പെട്ട നല്ല അനുഭവങ്ങൾ!അതൊക്കെ കണ്ടപ്പോൾ ആദ്യമുണ്ടായ വിഷമം മാറിക്കിട്ടി. ആശംസകളോടെ അടുത്ത മീറ്റിനുള്ള കാത്തിരിപ്പുമായി ഈയുള്ളവൻതമ്പുരാൻ!
വിമര്‍ശനം അത് ഒരു വഴിയില്‍..... ആത്മാര്‍ഥമായി ഇതിനു വേണ്ടി പ്രയത്നിച്ചതു ആശംസിക്കുന്നു.... കൂടെ പങ്കെടുക്കാത്തത്തിന്റെ സങ്കടവും......
കൊച്ചുരവി
ഒരു മീറ്റ് നടത്തുന്നതിന്റെ സാങ്കേതിക ബുദ്ധിമുട്ടുകള്‍ നന്നായി അറിയാം.ആഴ്ചകളും മാസങ്ങളും എടുത്തു നടത്തുന്ന പരിപാടികളില്‍ പോലും കുറവുകള്‍ ഉണ്ടാകുമ്പോള്‍, ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് സംഘടിപ്പിച്ച ഈ മീറ്റിന്റെ ഭാരവാഹികള്‍ തികച്ചും അഭിനന്ദനാര്ഹാര് തന്നെ!
ഒരു പ്രോഗ്രാം നടത്തിക്കഴിഞ്ഞു, ഒരാളെങ്കിലും നന്നായി എന്നു പറഞ്ഞാല്‍ അതില്‍ വിജയിച്ചു എന്നു തന്നെയാണ് അര്‍ഥം.
ഓണാശംസകള്‍...onnu thanukkedo
പൊതുജനം പലവിധമല്ലേ സുഹൃത്തേ...
എന്തെങ്കിലും ചെയ്യുമ്പോഴാണ്
ആളുകള്‍ക്ക് അഭിപ്രയം പറയാന്‍ അവസരങ്ങള്‍
ഉണ്ടാകുന്നതു...ചിന്തകള്‍ എല്ലാവരുടെയും ഒന്ന്
പോലെയല്ലല്ലോ ...അഭിപ്രായസ്വാതന്ത്ര്യം എല്ലാവര്ക്കും ഉണ്ടല്ലോ
അതൊന്നും കാര്യമാക്കണ്ട ....നല്ലൊരു കാര്യമാണ് നടന്നത്....
ഇങ്ങനെ കൂടിച്ചേരല്‍ വളരെ നല്ലത് തന്നെയാണ്....
നന്നായീ.....
നല്ല സൌഹൃതങ്ങള്‍ നല്ല ബന്ധങ്ങള്‍ അതൊക്കെയാവട്ടെ
ഇങ്ങനെയുള്ള കൂട്ടായ്മകളുടെ മുതല്‍കൂട്ട് !!
Finally, an issue that I am passionate about. I have looked for information of this caliber for the last several hours. Your site is greatly appreciated.
kate spade
toms outlet
polo ralph lauren
ghd hair straighteners
cartier watches
beats by dr dre
nike air max 90
louis vuitton handbags
louis vuitton bags
michael kors outlet
michael kors outlet
michael kors outlet online
adidas uk
oakley sunglasses
giuseppe zanotti
oakley sunglasses wholesale
louis vuitton purses
ralph lauren outlet
nfl jerseys
hollister kids
coach outlet
michael kors outlet
gucci outlet
burberry outlet
kobe 8
jordan retro 4
louis vuitton
louis vuitton outlet online
louis vuitton outlet stores
toms shoes
chenyingying0709
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ