2010, ജൂലൈ 15, വ്യാഴാഴ്‌ച

ജനസാമാന്യത്തിലേക്ക്

വിദ്യാര്‍ത്ഥി രാഷ്ട്രിയത്തിന്റെ രവതലങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ പാകമാകാന്‍ പറഞ്ഞു അയക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചെയ്യുന്നത് രാജ്യദ്രോഹ കുറ്റമാണ് . നാളെ ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തെ ഭരിക്കുകയും അവിടെ ജീവിക്കുകയും ചെയ്യേണ്ടുന്ന ഒരു തലമുറയെ ജനാധിപത്യ സംവിധാനങ്ങളുടെ ആദ്യ അറിവുകള്‍ പഠിക്കേണ്ടുന്ന വിദ്യാഭ്യാസരാഷ്ട്രിയക്കാലം വേണ്ടാന്നു പറയുന്നവരെ സസൂക്ഷ്മം നിരീക്ഷണവിധേയമാക്കണം. കുട്ടികള്‍ക്ക് രാഷ്ട്രിയ അറിവ് വേണ്ടാന്നുപറയുന്ന ശബ്ദത്തിന്റെ ദിക്ക് നോക്കിയാല്‍ അറിയാം അതിന്റെ ഉദ്ദേശ്യശുദ്ധിയും, അതിലൊളിപ്പിച്ച അജണ്ടയും . വിദ്യാര്‍ത്ഥിരാഷ്ട്രിയത്തെ പടിയടച്ചു പിണ്ഡംവെക്കാന്‍ പറയുന്നത് വളരെ നീണ്ട ഒരു പ്ലാനിങ്ങിന്റെ ഭാഗമാണ് .അത് വേണ്ടുന്ന തരത്തില്‍ ഇവിടെത്തെ ജനസാമാന്യത്തിനെ ബോധ്യപ്പെടുത്തേണ്ടുന്ന മാധ്യമങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് സാമ്പത്തിക സഹായം പറ്റിയതുക്കൊണ്ടോ , താല്‍കാലിക ജീവിത സുഖങ്ങളും, സൌകര്യങ്ങളും വെച്ചുനീട്ടിയത് സ്വീകരിച്ചതുകൊണ്ടോ മിണ്ടാന്‍ കഴിയാത്തഗതികേടിലാണിന്നു . അറിയാനുള്ള പൌരന്റെ മൌലികമായ അവകാശം കലര്‍പ്പില്ലാതെ, വൈകാതെ അവന്റെ പൌരബോധത്തിന്റെ മനോമണ്ഡലങ്ങളില്‍ എത്തിക്കുക എന്ന ശ്രേഷ്ടമായ കര്‍മ്മത്തിന്റെ അമരക്കാര്‍ ആകേണ്ടുന്ന മാധ്യമങ്ങള്‍ പിറന്ന മണ്ണിന്റെ ഒറ്റുകാരായ പിന്നാപ്പുറ കഥകളാണ് നിരയിലെ പുതിയ തലമുറയിലേക്കു പകരുവാന്‍ കഴിയുന്നത്‌ . പിഴച്ചപോയ ഉത്തരവാദിത്വത്തിന്റെ പാപഭാരവുമായി സ്വന്തം മനസാക്ഷിക്ക് മുന്നില്‍ സമ്പന്നനായി നിക്കുമ്പോളും സ്വയം വെറക്കപ്പെട്ടവനായ അവനുനേരെ അവന്‍ വഞ്ചിച്ച സ്വന്തം മനസാക്ഷിയുടെ വിരല്‍ പൊള്ളുന്ന ചോദ്യങ്ങളായികൂമ്പിച്ചു ചൂണ്ടിനില്‍ക്കും .ഒരു ജനതയുടെ വിശ്വാസത്തെ കേവലനാണയങ്ങള്‍ക്ക് ഒറ്റുകെടുക്കപ്പെട്ട ലഹരിയുടെ അബോധങ്ങളില്‍ മയങ്ങുന്ന പത്രധര്‍മം രജ്യത്തെ ജനസാമാന്യത്തിന്റെ ജീവിത പ്രതീക്ഷയുടെ നാമ്പിനെയാണ് തല്ലികെടുത്തുന്നത്.പാഠഭാഗങ്ങളില്‍ നിന്ന് പഠിക്കുന്ന അറിവ് ജീവിതത്തിന്റെ സാമൂഹ്യയന്തരീഷത്തില്‍ പ്രായോഗിക ബുദ്ധിയോടെ ജീവിക്കുന്നതിനും പ്രവര്ത്തിയിലൂടെ സമൂഹത്തിന്റെയും ,സംസ്കാരത്തിന്റെയും , ശാസ്ത്രത്തിന്റെയും, രാജ്യത്തിന്റെയും പുരോഗതിയിലേക്ക് വ്യക്തിയെന്ന നിലയിലെ കടമകള്‍ മറക്കാതെ കാത്തു സംരക്ഷിച്ചുജീവിക്കണമെന്ന അടിസ്ഥാനപാഠമാത്രമാണ് തരുന്നത് . ജീവിതം അനേകം പരീക്ഷ്ണങ്ങളിലൂടെ പാകപെടുന്നത് പോലെ രാജ്യത്തിന്റെ പുരോഗതിയും അത്രതന്നെ നിസാരമല്ല . രാജ്യത്തിന്റെ വളര്‍ച്ചക്കും , പുരോഗതിക്കും വ്യക്തികള്‍ ചെയ്യണ്ടുന്നകടമകള്‍ വളരെ വലുതാണ്‌ .അതിനു രാജ്യസ്നേഹത്തിന്റെ നെഞ്ചിലുറച്ച വളരെ സുതാര്യമായ താല്പര്യം ഉണ്ടാകണം . എന്നാല്‍ ഇന്ന് ഇല്ലാണ്ടായതും മറ്റൊന്നല്ല . അതിനു കാരണക്കാര്‍ ഇത്തരം വിദ്യാലയങ്ങള്‍ തന്നെയാണ് . കുട്ടികള്‍ രാഷ്ട്രിയത്തില്‍ ഇടപെടുന്നതും ,വിദ്യാലയ ഭരണത്തിന്റെ വിദ്യാര്‍ത്ഥി പ്രതിനിധി ആകുന്നതും ഏതോ അപകടം പോലെ കാണുകയും ,ഭയപ്പെടുകയും ചെയ്യന്നത് ദൂര വ്യാപകമായ അപകടം ക്ഷണിച്ചു വരുത്തും . ഉരുണ്ടുകൂടുന്നഭയം രാഷ്ട്രിയവാദികളായിട്ടുള്ള ഒരു പുതുതലമുറയെ സൃഷ്ടിക്കാനെകഴിയു .
ഈ ഭയപ്പെടുന്നവരും ,രാഷ്ട്യയത്തെ അറപ്പോടെ കാണുന്നവരും ഒന്നോര്‍ക്കുന്നത് നന്നാണ് ..! രാഷ്ട്യിയമെന്നത് ഒരു ചെറിയ കാര്യമല്ല അതുള്ളത്‌ കൊണ്ടാണ് ഇന്ന് ഇങ്ങനെ സ്വാതന്ത്ര്യമായി അഭിപ്രായപ്രകടനം നടത്താന്‍ കഴിയുന്നത്‌ . ഇന്ന് കാണുന്ന സുഖസകര്യങ്ങള്‍
അനുഭവിക്കുമ്പോള്‍ ഇന്നലെകുളെ കുറിച്ചും നാളയെ കുറിച്ചും അറിയാന്‍ ശ്രമിക്കണം .എല്ലാം തന്റെ കഴിവുകള്‍ കൊണ്ട് നേടിയതല്ലന്നും ,അതിനു വേണ്ടി ജീവന്‍ കൊടുക്കേണ്ടിവന്ന അനേകായിരങ്ങളുടെ ചോരവീണ മണ്ണിലാണ് താന്‍ ചവിട്ടിനില്‍ക്കുന്നതെന്നും ചോരയില്‍ കുതിര്ന്ന മണ്ണിനു മുകളില്‍ നിന്നുകൊണ്ടാണ് പാശ്ചാത്ത്യ സംസ്കാരത്തിന്റെ പുത്തന്‍ അവകാശങ്ങളും,താല്പര്യങ്ങളും വിളിച്ചു പറയുന്നത് എന്ന് മനസിലാക്കണം . അത് അറിയണമെങ്കില്‍ ചരിത്രം പഠിക്കണം, ഭാരതത്തിന്റെ പഴയമുഖം കാണാന്‍ ശ്രമിക്കണം. വിദ്യാഭ്യാസം
സാധാരണക്കാരന് വിലക്കപ്പെട്ട കാലത്തെ കുറിച്ചും , മാറുമറക്കാന്‍ അവകാശം ഇല്ലായിരുന്ന കാലത്തെകുറിച്ചും , മുല വലുതായതിന്റെ പേരില്‍ മുലക്കരം കൊടുക്കേണ്ടിവന്ന രാജ്യത്തെ സ്ത്രീകളുടെ ചരിത്രത്തെ കുറിച്ചും , വഴിനടക്കാന്‍ കാലവും നേരവും തെറ്റിച്ചാല്‍ ചാട്ടവാറടി
ഏല്‍ക്കണ്ടിവന്ന കാലത്തെകുറിച്ചും,ഇന്നത്തെ പോലെ ക്ഷേത്രങ്ങളില്‍ പോയി ആരാധിക്കാന്‍ കഴിയാത്ത കാലമുണ്ടായിരുന്നെന്ന് അറിയണം. പണിയെടുത്താല്‍ കൂലിക്കിട്ടാത്ത കാലത്തെയും കുറിച്ച് അറിയണം .കുറഞ്ഞപക്ഷം അനേകലക്ഷങ്ങളുടെ ജീനനും, ജീവിതവും കൊടുത്തു നേടിയതാണീ സ്വാതന്ത്ര്യമെന്നറിയണം.

ഒരു പ്രഭാതത്തില്‍ തലേന്ന് കണ്ട സ്വപ്നത്തിന്റെ ഭയത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്ന വ്യക്തികള്‍ ,സ്ഥാപനങ്ങള്‍ തിരിച്ചറിയേണ്ടതായിട്ടുള്ള ചില കാര്യങ്ങളുണ്ട് . അറിവിന്റെ തികഞ്ഞ ആക്കങ്ങളിലാണ് ജീവിതത്തിന്റെ മുന്നോട്ടുള്ള ഗതിവിഗതികളെ തിട്ടപെടുത്തുകയും സുഖസഞ്ചാരത്തിനു ഉന്നമിടുകയും ചെയ്യുന്നത് . അറിവുകള്‍ എന്ന് പറയുമ്പോള്‍ എല്ലാത്തരത്തിലുള്ള അറിവുകളും ആവിശ്യമാണ് ശാസ്ത്രം ,സാഹിത്യം ,സാമ്പത്തികം ,സംസ്കാരം ,കലാ ,കായികം ,സംഗീതം പ്രധാനമായും രാജ്യത്തുണ്ടാകുന്ന മാറ്റങ്ങള്‍ ,നിയമങ്ങള്‍ ,വിലക്കുകള്‍, ഭരണവ്യവഹാരങ്ങള്‍ ,മറ്റുരാജ്യങ്ങളുമായി ഉണ്ടാക്കുന്ന കാരാറകള്‍ എല്ലാം തന്നെ നാളേക്കുള്ള പ്രതിക്ഷയുടെ അറിവാണ് . അറിയാനുള്ള ജനത്തിന്റെ മൌലിക അവകാശത്തെ കളങ്കപ്പെടുത്തുകയും സംരക്ഷിക്കുന്നതിനു ബോധപൂര്‍വ്വമായ നീരസം കാട്ടുകയും ചെയ്യുന്ന ഒരു സാഹചര്യം അറിഞ്ഞോ അറിയാതയോ നിര്‍ഭാഗ്യവശാല്‍ ഭരണതലങ്ങളില്‍ നിലനില്‍ക്കുന്നുണ്ട് . ഈ നീക്കം രാജ്യത്തെ അസ്ഥിരത പെടുത്താനാണ് .ഇന്നിന്റെ ജീവിത തിരക്കില്‍ നെട്ടോട്ടമോടുന്നതിനിടയില്‍ ഇതൊന്നും ശ്രദ്ധിക്കാന്‍ നമ്മളില്‍ പലരും മെനകെടാറില്ല ,അതിനു വേണ്ടി സമയം നീക്കിവെക്കാറില്ല. ഇത് രാജ്യത്തെ അശ്രദ്ധരായിട്ടുള്ള ജനവിഭാഗത്തെ വളര്‍ത്തുന്നതിന്റെ ഭാഗമാണ് .രാജ്യത്തിനും ,ഇവിടെത്തെ പൂരിഭക്ഷംവരുന്ന ജനവിഭാഗത്തിനും അപകടം മുണ്ടാക്കുന്ന കരാറുകളും, വ്യവസ്ഥകളും ,നിയമങ്ങളും ഉണ്ടാക്കുമ്പോള്‍ അറിഞ്ഞുകൊണ്ട് മൌനംഭചിക്കുകയും ,വാര്‍ത്തകളെ തിരസ്കരിക്കുകയും എന്നിട്ട് വര്‍ദ്ധിച്ചുവരുന്ന കലാപങ്ങളില്‍ , അക്രമങ്ങളില്‍ എന്തിനേറെ സമൂഹത്തില്‍ ഉണ്ടാകുന്ന ,ഉണ്ടാക്കപ്പെടുന്ന കത്തികുത്തിനും ചെറുകവര്ച്ചകള്‍ക്ക് പോലും ശ്രദ്ധയോടുള്ള ഒരു വാര്‍ത്ത പ്രാധാന്യം കൊടുക്കുന്നത് നിഗൂടമായ ഒരു ലക്ഷ്യത്തിന്റെ ഭാഗമാണ് . ആ സമൂഹത്തില്‍ ജീവിക്കുന്നവനില്‍ നിലവിലുള്ളനിയമ വ്യവസ്ഥിതിയിലും ,നീതിപരിപാലനത്തിലും വിരക്തി ഉണ്ടാക്കുക, നിയമസംവിധങ്ങള്‍ സമൂഹത്തിനു വേണ്ടുന്നസുരക്ഷ നല്‍കുന്നില്ല എന്ന് വരുത്തി തീര്‍ക്കുക ,അത്തരത്തില്‍ നിലവിലുള്ള എല്ലാ വ്യവസ്ഥതകളെയും തെളളിപറയുവാന്‍ പ്രേരിപ്പിക്കുന്ന മനസ് നിരന്തരമായ ശ്രമങ്ങളിലൂടെ സമൂഹത്തില്‍ സൃഷ്ടിക്കാനും അത് വഴി നമ്മുടെ സാമൂഹ്യസംവിധാനങ്ങള്‍ ശരിയല്ല എന്ന് പറയുന്ന വ്യക്തികളെ പാകപെടുത്തുക എന്നതാണ് അതിന്റെ ഉന്നം . സത്യസന്നത വല്ലാണ്ട് മുറിവേല്‍ക്കുകയും അപകട പെടുകയും ചെയ്ത ഒരു വര്‍ത്തമാനത്തിലാണ് നമ്മള്‍ കഴിയുന്നത്‌ . രാജ്യത്തിന്റെ നിയമനിര്‍മാണസഭകളില്‍ വെക്കുന്ന ഉപയകക്ഷി കരാറുകള്‍ പോലും സത്യസന്നമായി ജനങ്ങളെ ബോധ്യപ്പെടുത്താതെ മറ്റാര്‍ക്കോ വേണ്ടി വളച്ചൊടിക്കുകയോ മൂടിവെക്കപ്പെടുകയോ ചെയ്യുന്നത് കരാറുകളുടെ ദൂഷ്യവശങ്ങള്‍ ജനം അറിയണ്ട എന്ന് കരുതി മാത്രമല്ല എതിര്‍പ്പുകള്‍ ഇല്ലാതെ കച്ചവടം ഉറപ്പിക്കുന്നതിനു കൂടിയാണ് . ജനജീവിതത്തിന്റെ സമസ്ത മേഘലയിലേക്കും ഒളിഞ്ഞും, തെളിഞ്ഞും, ചെറുതും ,വലുതുമായ നിലയില്‍ വിദേശ ശക്തികളുടെയോ അവരുടെ ഏജന്ടുമാരുടെയോ ഇടപ്പെടലുകള്‍ ഉണ്ടാകുന്നതു ആരും അറിയാതെയല്ല .രാജ്യത്തെയും ജനതയെയും സംരക്ഷിക്കേണ്ടുന്നവരുടെ അറിവോടയാണ് എന്നതു ഖേദകരം തന്നെ . പ്രതികരണശേഷിയില്ലാത്ത ,അരാഷ്ട്യയവാദികളായിട്ടുള്ള ഒരു സമൂഹത്തെ സൃഷ്ടിച്ചാല്‍ ഇവിടെയുണ്ടാകാന്‍ ഇടയുള്ള ഒരു സാമൂഹ്യ പ്രശ്നങ്ങളിലും അവരിടപെടില്ല കാര്യങ്ങള്‍ നിസാരം . ഏതുരാജ്യത്തിന്റെയും എത്രനിലവാരം കുറഞ്ഞ ഉല്പ്പന്നമായാലും വളരെ വേഗതയില്‍ വിറ്റഴിക്കാന്‍ പറ്റുന്ന ഏക വിപണിയും ഇന്നിപ്പോള്‍ ഇന്ത്യ തന്നെയാണ് .ഇത് വളരെ കാലങ്ങളായി പരുവപെടുത്തിയെടുത്ത ഒരു പദ്ധതിയാണ് .അതിനൊക്കെ ഇവിടെത്തെ മാധ്യമങ്ങളും ,ചില രാഷ്ടിയക്കാരും ഉയര്‍ന്ന ഉദ്യോഗസ്ഥവൃദ്ധങ്ങളും ആവോളം വിദേശികളെ സഹായിച്ചിട്ടുണ്ട് . കച്ചവട താല്പര്യങ്ങളുടെ അപകടം പറഞ്ഞവരെ പഴഞ്ചന്‍മാരായും ,വികസന വിരോധികളായും അവര്‍ ചിത്രികരിച്ച് ജനത്തെ തെറ്റുധരിപ്പിച്ചു. ഇവിടെത്തെ കോടതികള്‍ അത്തരം സാമൂഹ്യ
പ്രശനങ്ങളില്‍ ഇടപെട്ടില്ല . വിദ്യാര്‍ത്ഥി രാഷ്ട്യയത്തെ രിരോധിക്കാന്‍ കോടതിയിലേക്ക് ചെന്ന സ്വകാര്യപരാതിയിന്‍മേല്‍ കണ്ണുമടച്ചു വിധിപറയുമ്പോള്‍ കോടതികള്‍ ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തെ കുറിച്ച് ആലോചിക്കണമായിരുന്നു . കോടതികള്‍ക്ക് ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശങ്ങളിലും നീതിപൂര്‍വ്വമായി ഇടപെടല്‍ നടത്താന്‍ കുറെ കാലങ്ങളായി ശ്രമിക്കാറില്ല . ജനവിരുദ്ധനയങ്ങള്‍ ഉണ്ടാകുമ്പോള്‍ ജാനകിയ സമരങ്ങള്‍ ഉണ്ടാവുക സ്വഭാവികമാണ് .ആ സമരങ്ങളെ നിരോധിക്കാന്‍ കോടതികള്‍ ഉത്തരവിടുമ്പോള്‍ കോടതികള്‍ ആരുടെ താല്പര്യമാണ് സംരക്ഷിക്കുന്നത് . എണ്ണിയാല്‍ ഒടുങ്ങാത്ത സമരങ്ങളിലൂടെയും ,അത്രതന്നെ രൂക്ഷമായ പോരാട്ടങ്ങളിലൂടയുമാണ് ഇന്ത്യക്ക് അതിന്റെ സ്വാതന്ത്ര്യ പഥങ്ങളില്‍ എത്താന്‍ കഴിഞ്ഞത് എന്ന ചരിത്രം കോടതികള്‍ മറക്കരുത്.
www.pavapettavan.com

34 അഭിപ്രായങ്ങൾ:

Junaiths പറഞ്ഞു...

ഒരല്പം സുകുമാര്‍ അഴീക്കോടായോ?
എന്തായാലും കാലികപ്രസക്തം തന്നെ

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം. ഗഹനം.

shajkumar പറഞ്ഞു...

oho....athraykkangu paavappettavanonnum alla.....!!

ഹരീഷ് തൊടുപുഴ പറഞ്ഞു...

എണ്ണിയാല്‍ ഒടുങ്ങാത്ത സമരങ്ങളിലൂടെയും ,അത്രതന്നെ രൂക്ഷമായ പോരാട്ടങ്ങളിലൂടയുമാണ് ഇന്ത്യക്ക് അതിന്റെ സ്വാതന്ത്ര്യ പഥങ്ങളില്‍ എത്താന്‍ കഴിഞ്ഞത് എന്ന ചരിത്രം കോടതികള്‍ മറക്കരുത്.


athanne..

നീര്‍വിളാകന്‍ പറഞ്ഞു...

കാലിക പ്രസക്തിയുള്ള ഒരു വിഷയത്തെ അതിന്റെ നാനാ മേഖലയില്‍ നിന്ന് വളരെ വിശദമായി പ്രതിപാദിച്ചിരിക്കുന്നു... ഇത്തരം ലേഖനങ്ങള്‍ ബ്ലോഗ് ലോകത്തിനു പുറത്തേക്കും സഞ്ചരിക്കേണ്ടതുണ്ട്.... അതിനു വേണ്ടത് ചെയ്യൂ.

lekshmi. lachu പറഞ്ഞു...

രഷ്ട്രീയം നല്ലത് തന്നെ ,പക്ഷെ
അത് നല്ല രീതിയില്‍ ഉള്ളതാണെങ്കില്‍ മാത്രം.
ഇപ്പൊ വിദ്യാലയങ്ങളില്‍ നടക്കുനതു
കൊല്ലും ,കൊലയുമല്ലേ...നമ്മള്‍ മക്കളെ
അറിവുനേടാന്‍ വിദ്യാലങ്ങളില്‍ പറഞ്ഞു
വിടുമ്പോള്‍ രാഷ്ട്രീയത്തിന്റെ പേരും പറഞ്ഞു എത്ര കുട്ടികള്‍ രക്ത സാക്ഷികള്‍ ആകുന്നു.?നഷ്ട പെടുന്ന മക്കളെ തിരിച്ചു കൊടുക്കാന്‍ ഏത് പാര്‍ട്ടിക്ക് കഴിയും?.
പണ്ട് നാം നേടിയ സ്വാതന്ത്ര്യത്തെക്കുറിച്ച്
ഇന്നു പറഞ്ഞാല്‍ അന്ന് ഭരിച്ച നേതാക്കളെ പോലെ
രാജ്യ നന്മയ്ക്കും പുരോഗതിക്കും വേണ്ടി രാഷ്ട്രീയം കൊണ്ട് നടക്കുന്ന
എത്ര നേതാക്കന്‍ മാരുണ്ട് ഇന്നു..??വിരലില്‍ എന്നാവുന്നവ്ര്‍
മാത്രം.എല്ലാവരും സ്വന്തം പോക്കറ്റ്
വീര്‍പ്പിക്കാന്‍ അല്ലെ നോക്കുന്നത്?..രാഷ്ട്രീയം എന്ന് പറഞ്ഞാല്‍
ഇപ്പോള്‍ കൊട്ട്യ്ഷന്‍ പോലെ ആണു.വിദ്യാലങ്ങളിലൂടെ അക്രമാസക്തരായ
ഒരു വിഭാഗത്തെ സൃഷ്ടിക്കാനെ ഇതുകൊണ്ട് ഇന്നു കഴിയൂ..
എന്നാണു എനിക്ക് തോന്നിയിട്ടുള്ളത് ..ഇതെന്റെ മാത്രം അഭിപ്രായം.
പോസ്റ്റിനു നീളം അല്പം കൂടി പൊയ് എന്ന് തോന്നി. .. നല്ലപോസ്റ്റ് .

lekshmi. lachu പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Appu Adyakshari പറഞ്ഞു...

അരാഷ്ട്രീയ ചിന്താഗതി ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ സംഘടിതമായ ഒരു നീക്കം തന്നെ നടക്കുന്നില്ലേ എന്ന് സംശയിക്കണം. മാധ്യമങ്ങള്‍ക്കും ഇതില്‍ നല്ലൊരു പങ്കുണ്ട്. ജനങ്ങളെ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുവാനും, എനിക്കെന്തു കിട്ടും എന്ന് മാത്രം ചിന്തിക്കാനും, സമൂഹത്തിന്റെ കാര്യം എന്റെ കാര്യം അല്ല ചിന്തിക്കുവാനും ഈ മാധയ്മങ്ങള്‍ ആണ് പ്രേരിപ്പിക്കുന്നത്.

പാവപ്പെട്ടവൻ പറഞ്ഞു...

മോനെ ജുനൈദെ എനിക്ക് ഞാനായാല്‍ മതി ഒരു അഴിക്കോടും ആകണ്ട

പാവപ്പെട്ടവൻ പറഞ്ഞു...

ഷാജി സാര്‍: രക്തസാക്ഷികളാണേ ഞാന്‍ പാവപ്പെട്ടവനാണേ

സജി പറഞ്ഞു...

പാവപ്പെട്ടവന്‍,
കേരളത്തില്‍ പുത്തകം മാത്രം പഠിച്ച് ഇറങ്ങുന്ന ബ്രോയിലറുകള്‍ മതി പോലും- ആര്‍ക്ക്?

ഇതൊക്കെ ഉസ്ക്കൂളുനടത്തുന്ന കച്ചോടക്കാരും, ടീവിക്കാരു പറയണകേട്ടു വിധിപറയണ കുറെ ന്യായാധിപന്മാരും പറയുന്നതല്ലേ..

ഒഴാക്കന്‍. പറഞ്ഞു...

കാലികപ്രസക്തം!

saju john പറഞ്ഞു...

ഇത്തരം ലേഖനങ്ങള്‍ വെറും ബൂലോകത്ത് വായിച്ചാല്‍ പോരാ... ജനങ്ങളും അറിയണം.

പത്രങ്ങളില്‍ എഴുതുന്ന കൂലിയെഴുത്തുകാരെക്കാള്‍ എത്ര പൌഢഗംഭീരമായ ലേഖനം.

രാഷ്ടീയം എന്നത് വെറും കക്ഷിരാഷ്ടീയമാക്കിയതില്‍ നമ്മുടെ രാഷ്ടീയപാര്‍ട്ടികളുടെ പങ്ക് ചെറുതല്ല. അതും പ്രധാനപ്പെട്ട ഒരു മൂല്യശോഷണമായിരുന്നു.

സുനിൽ കൃഷ്ണൻ(Sunil Krishnan) പറഞ്ഞു...

മാനേജ്‌മെന്റിനു ഇഷ്ടമുള്ള സര്‍വ വര്‍ഗീയ സംഘടനകള്‍ക്കും ക്യാമ്പസില്‍ പ്രവര്‍ത്തിക്കാം, അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാം..പുരോഗമന ചിന്തയും രാഷ്ട്രീയവും മാത്രം പാടില്ല.18 വയസ്സു തികഞ്ഞവര്‍ക്ക് വോട്ടവകാശമുള്ള ഒരു നാട്ടിലാണു ഈ കാടന്‍ നിയമം ഉള്ളത്.താന്‍ ജീവിക്കുന്ന സമൂഹത്തെക്കുറിച്ചും അതിന്റെ പ്രശ്നങ്ങളെക്കുറിച്ചും ചിന്തിച്ചു പോകരുത്, മറിച്ച് തന്നിലേക്കൊതുങ്ങി ആഗോളവല്‍ക്കരണം നേടിത്തന്ന മത്സരങ്ങളുടെ ലോകത്ത് മാത്രം ജീവിക്കുക.....എങ്കിലല്ലേ ഈ വിഷബീജങ്ങള്‍ക്ക് അവരുടെ വിത്തുകള്‍ ആവശ്യാനുസരണം വിതറാനും ഫലം കൊയ്യാനും കഴിയൂ...

വളരെ പ്രസക്തമായ പോസ്റ്റ് പാവപ്പെട്ടവന്‍ !

Manoj മനോജ് പറഞ്ഞു...

അരാഷ്ട്രീയ വാദം ചിലര്‍ക്ക് ആവശ്യമാണ്. അതില്‍ നിന്നുണ്ടാകുന്ന അവ്യക്തതയില്‍ നിന്ന് മുതലെടുക്കുവാന്‍ പലരും തക്കം പാര്‍ത്തിരിക്കുന്നു. അവരില്‍ വിദ്യാഭ്യാസ “ബിസിനസ്സ്” കൂടങ്ങള്‍ മുതല്‍ തീവ്രവാദ കൂട്ടങ്ങള്‍ വരെയുണ്ട്....

ലക്ഷ്മി പറഞ്ഞത്: ‘പണ്ട് നാം നേടിയ സ്വാതന്ത്ര്യത്തെക്കുറിച്ച് ഇന്നു പറഞ്ഞാല്‍ അന്ന് ഭരിച്ച നേതാക്കളെ പോലെ രാജ്യ നന്മയ്ക്കും പുരോഗതിക്കും വേണ്ടി രാഷ്ട്രീയം കൊണ്ട് നടക്കുന്ന എത്ര നേതാക്കന്‍ മാരുണ്ട് ഇന്നു..??”

അന്നും, ഇന്നും, എന്നും, എവിടെയും ഭരിച്ചവരും ഭരിക്കുന്നവരും സ്വന്തം ഇമേജ് അല്ലെങ്കില്‍ കീശ വീര്‍പ്പിക്കുവാനേ നോക്കിയിട്ടുള്ളൂ... അല്ലാത്ത ഒരാളെ ചൂണ്ടികാട്ടുവാന്‍ കഴിയുമോ!

കാട്ടിപ്പരുത്തി പറഞ്ഞു...

ഒരു ജനാധിപത്യ രാജ്യത്ത് ജനാധിപത്യ ബോധമില്ലാത്ത ഒരു തലമുറ വളര്‍ന്നു വരുന്നത് ഭീതിയോടെയല്ലാതെ നോക്കുക വയ്യ-
നല്ല ലേഖനം

ഹംസ പറഞ്ഞു...

പ്രസക്തമായ ലേഖനം

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

സത്യസന്നത വല്ലാണ്ട് മുറിവേല്‍ക്കുകയും അപകട പെടുകയും ചെയ്ത ഒരു വര്‍ത്തമാനത്തിലാണ് നമ്മള്‍ കഴിയുന്നത്‌ . രാജ്യത്തിന്റെ നിയമനിര്‍മാണസഭകളില്‍ വെക്കുന്ന ഉപയകക്ഷി കരാറുകള്‍ പോലും സത്യസന്നമായി ജനങ്ങളെ ബോധ്യപ്പെടുത്താതെ മറ്റാര്‍ക്കോ വേണ്ടി വളച്ചൊടിക്കുകയോ മൂടിവെക്കപ്പെടുകയോ ചെയ്യുന്നത് കരാറുകളുടെ ദൂഷ്യവശങ്ങള്‍ ജനം അറിയണ്ട എന്ന് കരുതി മാത്രമല്ല എതിര്‍പ്പുകള്‍ ഇല്ലാതെ കച്ചവടം ഉറപ്പിക്കുന്നതിനു കൂടിയാണ് ...

നല്ല പോസ്റ്റ് കേട്ടൊ മാഷെ
കനകസിംഹാസനങ്ങളിൽ ഇരിക്കുമ്പോഴെങ്കിലും നമുക്ക് ഒരു തിരിഞ്ഞുനോട്ടങ്ങൾ നല്ലതാണ്...

ശ്രീനാഥന്‍ പറഞ്ഞു...

ഇടത്തരക്കാരുടെ പൊതു ധാരണകള്ക്കെതിരായ താങ്കളുടെ നിലപാടാണ് ശരി എന്നാണ് ഒരു അധ്യാപകനായ എന്റെ അഭിപ്രായം. രാഷ്റീയമെന്നാല്‍ രാഷ്ട്രത്തെ സംബന്ധിച്ചത്, അതില്‍ നിന്ന് ഏറ്റവും ഡൈനമിക്കായി ചിന്തിക്കുന്ന, നിക്ഷിപ്ത താത്പര്യങ്ങള്‍ ഏറ്റവും കുറവായ വിദ്യാര്‍ ഥികള്‍ മാറി നില്‍ക്കണമെന്ന് പറയുന്നവര്ക്ക് വേറെ കോടാലി രാകാനുണ്ട്. അനാവശ്യ സമരങ്ങളും അക്രമങ്ങളും ഒഴിവാക്കി വിദ്യാര്‍ഥി സജീവമായി രാഷ്ട്റീയത്തില്‍ നിലയുറപ്പിക്കേണ്ടത് രാജ്യതാത്പര്യത്തിന് അത്യന്താപേക്ഷിതമാകുന്നു.

jayanEvoor പറഞ്ഞു...

പോസ്റ്റിനൊട് യോജിക്കുന്നു.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

theerchayayum, kalika prashakthavum, gauravamayi charcha cheyyappedenda vishayavumanithu............itharam postukal iniyum pratheekshikkunnu.......

Irshad പറഞ്ഞു...

നല്ല ലേഖനം. പ്രസക്തം. ഒരു ഷാജി-രഞിപ്പണിക്കര്‍ പടത്തിലെ ഡയലോഗ് പോലെ തീപ്പൊരിപാറുന്നു. വായിക്കുമ്പോള്‍ ആവേശത്താല്‍ രക്തം തിളക്കുന്നു.

എങ്കിലും ചിലകാര്യങ്ങള്‍ പറയാതെ വയ്യ. സ്വന്തം തന്തപ്രസ്ഥാനം പ്രതിപക്ഷത്തായിരുന്നപ്പോള്‍ അവര്‍ക്കായി പഠിപ്പു മുടക്കിയ എത്ര കാര്യങ്ങള്‍ ഭരണത്തിലെത്തിയപ്പോള്‍ നേടിയെടുക്കാന്‍ നമ്മുടെ വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്. അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ സ്ഥിരതയോടെ നിന്ന എന്തു തീരുമാനമാണ് നമ്മുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ അടുത്ത കാലത്തായി കണ്ടിട്ടുള്ളത്. പാര്‍ട്ടിമീറ്റിംഗ് ദിനത്തിലെ പരീക്ഷ മാറ്റാന്‍ ഒരു യൂണിവേഴ്സിറ്റി വിസമ്മതിച്ചതിനാല്‍ അന്നേ ദിവസം വിദ്യാഭ്യാസബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട് ഒരു പാര്‍ട്ടി. നമ്മുടെ രാഷ്ട്രീയ നേതാക്കളില്‍ എത്ര പേരുടെ മക്കള്‍ സമരമുള്ളിടങ്ങളില്‍ പഠിക്കുന്നുണ്ട്? സ്വന്തം മക്കള്‍ സമരച്ചുഴിയില്‍ പെട്ടു ഭാവി നഷ്ടപ്പെടാതിരിക്കാന്‍ സമരമില്ലാത്ത സ്വാശ്രയ സ്ഥാപനങ്ങളിലും പുറത്തും മറ്റും പഠിപ്പിക്കുകയും പാവപ്പെട്ടവന്‍ (താങ്കളല്ല) പഠിക്കുന്നിടങ്ങളില്‍ സമരം നടത്തുകയും ചെയ്യുന്നതിനു പിന്നിലെ കുത്തക താല്‍പ്പര്യങ്ങള്‍കൂടി തിരിച്ചറിയേണ്ടതുണ്ട്.

ഇത്തരം രാഷ്ട്രീയമല്ല, വ്യക്തമായ രാഷ്ട്രീയബോധമാണ് വിദ്യാര്‍ത്ഥികളിലുണ്ടാവേണ്ടതു. നിലവിലെ രാഷ്ട്രീയ പ്രവര്‍ത്തനം മാറാത്തിടത്തോളം അരാഷ്ട്രീയ വാദം വളരുകയെയുള്ളൂ. മോശം രാഷ്ട്രീയം വേണോ, നല്ല പഠനം വേണോ എന്നതാണ് ഇവിടെ മാതാപിതാക്കള്‍ നേരിടുന്ന ചോദ്യം. പ്രൈവറ്റ് സ്കൂള്‍-കോളേജുകള്‍ തഴക്കുകയും ഗവണ്മെന്റ് അധീനതയിലുള്ളവ തളരുകയും ചെയ്യുന്നതിനൊരു കാരണം, മുകളില്‍ ചോദിച്ച ചോദ്യത്തിനു ഏറെ ഓണം കൂടുതലുണ്ട മാതാപിതാക്കള്‍ നല്‍കുന്ന ഉത്തരങ്ങളാണ്.

Abdulkader kodungallur പറഞ്ഞു...

വളരെ ചിന്തോദ്ദീപകമായ ഗഹനമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണ്ട ഒരു വിഷയമാണ്'താങ്കള്‍ ഭംഗിയായി കൈകാര്യം ചെയ്തിരിക്കുന്നത്. വിശദമായ പഠനങ്ങള്‍ക്കുശേഷം തയ്യാറാക്കിയ ലേഖനം ഉന്നതമായ നിലവാരം പുലര്‍ത്തുന്നു.

അക്ഷരം പറഞ്ഞു...

very true freind

sm sadique പറഞ്ഞു...

കോടതികൾ ഒന്നും മറക്കരുത്. പ്രത്തേകിച്ച് മുൻ കാലങ്ങളെ…
സമരം നേടി എടുത്ത ജനകീയ സത്യങ്ങളെ….
വിദ്യാർഥികളുടെ അവകാശങ്ങളെ….
മറക്കരുത് ഒന്നും മറക്കരുത്…. ബഹു: കോടതി.

അജ്ഞാതന്‍ പറഞ്ഞു...

കാലികമായ വിഷയത്തെ അതിന്റെ പല ഭാഗങ്ങൾ ഉൾപ്പെടുത്തി പറഞ്ഞിരിക്കുന്നു എത്ര ചർച ചെയ്താലും തീരാത്ത വിഷയം ..

മുരുകന്‍ കാട്ടാക്കട പറഞ്ഞു...

പ്രിയ പാവപ്പെട്ടവന്‍ അരാഷ്ട്രിയ വാദത്തിന്റെ സുവ്യക്തമായ ഒരു വിളിച്ചു പറയല്‍ താങ്കള്‍ വളരെ ഒതുക്കത്തോടെ ഇവിടെ നടത്തിയിരിക്കുന്നു രാഷ്ട്രിയം എന്നത് ഏതു പക്ഷമോ ആയിക്കോട്ടെ രാഷ്ടത്തിന്റെ വ്യക്തി എന്ന നിലയിലെ പൌരബോധത്തിനു അത് ആവിശ്യമാണ്
അഭിനന്ദനങ്ങള്‍

Vellayani Vijayan/വെള്ളായണിവിജയന്‍ പറഞ്ഞു...

പ്രസക്തമായ പോസ്റ്റ്.

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

സർഗ്ഗാത്മക കലാലയം എന്നതു തന്നെ വിദ്യാർത്ഥിരാഷ്ട്രീയത്തിന്റെ സംഭാവനയാ‍ണ്. എന്നാൽ അരാഷ്ട്രീയവൽക്കരിക്കപ്പെടുന്ന കലാലയങ്ങളിൽ നിന്നും എല്ലാ സർഗ്ഗാത്മകതകളും ഇല്ലാതാകുന്നു. പഠനമെന്നാൽ മസ്സിലും പിടിച്ച് ക്ലാസ്സിലിരിക്കുന്നത് മാത്രമാണെന്ന മിഥ്യാ ധാരണയാണ് ചിലർക്കുള്ളത്. ചിലർക്കാകട്ടെ പ്രതിരോധമില്ലാത്ത കലാലയങ്ങൾ സൃഷ്ടിക്കണം. കാരണം അവർക്ക് വിദ്യാഭ്യാസം വ്യവസായം മാത്രമാണ്. അവരുടെ താല്പര്യങ്ങൾക്ക് എതിരു നിൽക്കാൻ ആരുമുണ്ടാകരുത്. നാവടക്കി പഠിക്കുന്ന ഒരു തലമുറ നാളെയുടെ ദുരന്തമാണെന്ന് തിരിച്ചറിയണം

വെഞ്ഞാറന്‍ പറഞ്ഞു...

ഏത് ഇസമായാലും രാഷ്ട്രീയം അവനവനിസം തന്നെയാണ്. എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത കുറേ ഗര്‍‌ദ്ദഭങ്ങള്‍ പുറകേ വെയില്‍കൊണ്ട് നടക്കും.

തൂലിക നാമം ....ഷാഹിന വടകര പറഞ്ഞു...

നല്ല വിഷയം ...
നന്നായിരിക്കുന്നു ...
വീണ്ടും വരാം ...

ഭാനു കളരിക്കല്‍ പറഞ്ഞു...

തികച്ചും പ്രസക്തമായ വിഷയം. നന്നായി എഴുതിയിരിക്കുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ ഭയക്കുന്നത് ഇവിടത്തെ ഭരണ വര്‍ഗ്ഗങ്ങള്‍ തന്നെയാണ്. കാരണം ഏതൊരു സമൂഹത്തേയുമ് ഉടച്ചുവാര്‍ക്കാന്‍ കഴിവുള്ള സചേതനമായ വര്‍ഗ്ഗമാണ് വിദ്യാര്‍ത്ഥി സമുഉഹം. നാം ചരിത്രം പരിശോധിക്കുമ്പോള്‍ മനസ്സിലാക്കുന്ന ഒരു കാര്യം അന്ന് വിദ്യാര്ത്ധികള്‍ ആയിരുന്നവരാണ് പില്‍ക്കാലത്ത് ദേശീയ നേതാക്കളായി ഉയര്‍ന്നു വന്നത്. സ്വാതന്ത്ര്യ സമരം നയിച്ച്ചിരുന്നതില്‍ മുക്കാല്‍ പങ്കും വിദ്യാര്‍ത്ഥികളായിരുന്നു . അവരുടെ ആശയങ്ങളും ആദര്‍ശങ്ങളുമാണ് പുതിയ ഇന്ത്യക്കു രൂപമ് കൊടുത്തത്‌. ഈ നഗ്ന സത്യം നമ്മെ ഇന്നു ഭരിക്കുന്നവര്‍ക്കറിയാം. അതുകൊന്ട്ട് അവരുടെ രാഷ്ട്രീയ മേല്‍ക്കോയ്മ തകിടം മറിയാതെ ഇരിക്കണമെങ്കില്‍ പുതിയ യുവത്വം വിദ്യാര്‍ത്ഥി സമുഉഹം രാഷ്ട്രീയമായി നിരക്ഷരായെ മതിയാവു

Unknown പറഞ്ഞു...

zhengjx20160811
oakley sunglasses
cheap ray ban sunglasses
the north face outlet
louis vuitton outlet online
ugg boots uk
burberry outlet
oakley canada
canada goose uk
michael kors purses
pandora charms
moncler coat
uggs outlet
kate spade outlet
north face jackets
ray ban sunglasses
michael kors outlet
ghd hair straighteners
cleveland cavaliers jerseys
oklahoma city thunder jerseys
kobe 10
uggs on sale
tommy hilfiger outlet
abercrombie & fitch
louis vuitton borse
ray ban sonnenbrille
mont blanc pens outlet
true religion outlet
polo ralph lauren outlet
fitflops sale
coach outlet store online clearances
coach outlet
cheap jordans
louis vuitton purses
hollister shirts
longchamp sac
ugg boots
juicy couture
michael kors
polo ralph lauren
burberry handbags

Unknown പറഞ്ഞു...

ralph lauren uk
ugg boots
louis vuitton outlet
fitflop shoes
ralph lauren polo
nhl jerseys
pandora uk
tory burch handbags
coach outlet
toms wedges
20172.14wengdongdong