2009, സെപ്റ്റംബർ 15, ചൊവ്വാഴ്ച

വാകീറിയ മാധ്യമങ്ങള്‍

പത്ര,ദൃശ്യ മാധ്യമങ്ങള്‍ അതിന്‍റെ ധര്‍മ്മം പൂര്‍ണമായി നിറവേറ്റപ്പെടുന്നത് അറിയാനുള്ള പൌരന്‍റെ അവകാശത്തെ കളങ്കരഹിതവും നിര്‍ഭയവും വസ്തുനിഷ്ടവുമായ വാര്‍ത്തകള്‍ അറിയിക്കുമ്പോളാണ് . അവന്‍റെ അറിവിന്‍റെ വാതായനങ്ങളിലെ സുപരിചിതനായ സന്ദേശവാഹകനായിരിക്കണം പത്ര,ദൃശ്യ മാധ്യമങ്ങള്‍ . അവന്‍റെ ദിശാബോധത്തെയും പുരോഗമാനാത്മകമായ ചിന്തകളെയും, ആശയങ്ങളെയും ഉണര്‍ത്തുവാനും മാധ്യമങ്ങള്‍ക്കു കഴിയും .

ഭരണപ്രതിഭക്ഷ ഭേതമന്യേ പക്ഷപാതമറ്റ പ്രവര്‍ത്തനമാണ് വായനകാരന്‍ പ്രതീക്ഷിക്കുന്നത് എന്ന ബോധം മാധ്യമങ്ങള്‍ വിസ്മരിക്കരുത് .ധര്‍മ്മവും നീതിയും കാത്തു സൂക്ഷിക്കുവാന്‍ മാധ്യമങ്ങള്‍ കടപ്പെട്ടിരിക്കുന്നു .മാധ്യമ ഭാഷകള്‍ അത്രകണ്ടു സംസ്കരിക്കപ്പെട്ടതായിരിക്കണം .ഒരു പ്രദേശത്തിന്റെയോ, സംസ്കാരത്തിന്റെയോ, പ്രസ്ഥാനത്തിന്റെയോ ,സ്ഥാപിത താല്പര്യ കാരുടെയോ ആജ്ഞാനുവര്‍ത്തികളായിരിക്കരുത് മാധ്യമങ്ങള്‍. പൊതുഭാഷയും, ശൈലിയും തനതായസ്വഭാവവും മാധ്യമങ്ങള്‍‍ക്കു‍ണ്ടന്ന തിരിച്ചറിവ് ആദ്യം തന്നെ മാധ്യമങ്ങള്‍ക്കുണ്ടാകണം .

ഒരു വാര്‍ത്ത സത്യസന്നമായി ഒരാളുടെ അറിവിന്‍റെ മണ്ഡലത്തിലേക്ക് എത്തുമ്പോള്‍ അവന്‍റെ ബോധത്തെയും ചിന്തകളെയും സംവേദനത്തെയും സമ്മേളിച്ചു ആശയ പരമായ ഒരു നേരറിവു അവനില്‍ ജനിപ്പിക്കണം. അങ്ങനെ അവനില്‍ അറിയാനുള്ള ത്വര വളര്‍ത്തുകയും വായനയുടെ തീവ്രവും മനോഹരവുമായ മാനങ്ങള്‍ തുറക്കപ്പെടുകയും ചെയ്യണം.ഒരു വായനക്കാരന്‍ അല്ലങ്കില്‍ ഒരു കാഴ്ചക്കാരന്‍ വായിക്കുന്നതിനു മുന്‍പും കാണുന്നതിന് മുന്‍പും അവന്‍റെ മനസ്സുശൂന്യമാണ് എന്നാല്‍ വായിച്ചു അഥവാ കണ്ടു മനസ്സിലാക്കി കേട്ടുക്കഴിയുമ്പോള്‍ അവന്‍റെ മനസ്സില്‍ ഒരു അറിവിന്‍റെ സന്ദേശം എത്തിക്കാന്‍ കഴിയണം. എങ്കില്‍ മാത്രമേ കണ്ടതോ,കേട്ടതോ,വായിക്കപ്പെട്ടതോ എതാണങ്കിലും ഓര്‍ക്കുവാനും ആ അറിവിനെ മനനം ചെയ്യുവാനും അവനു കഴിയുകയുള്ളൂ .

ഇന്നിപ്പോള്‍ ജനശ്രദ്ധക്ക് വേണ്ടി മാധ്യമങ്ങള്‍ നടത്തുന്ന ഈ വികലമായ പ്രവര്‍ത്തനങ്ങള്‍ വഞ്ചനാപരവും അധാര്‍മികവുമാണ്.അറിവിനായി കാത്തിരിക്കുന്നവരെ തെറ്റുധരിപ്പിക്കാനല്ലാതെ മറ്റൊന്നും ഇതുകൊണ്ടു സദ്ധ്യമാകുന്നില്ല.ദൃശ്യ മാധ്യമങ്ങളും അച്ചടി മാധ്യമങ്ങളും ഇന്നുകളില്‍ വല്ലാണ്ട് പെരുകിയപ്പോള്‍ അത്രത്തോളം പെരുകിയ ഒരു ജനതയ്ക്ക് കരുത്തുറ്റ ഒരു മാധ്യമസംസ്കാരം പകരാന്‍ കഴിയാതെ പോകുന്നത് ഒരു സാമുഹ്യ ജീവിത സംസ്കാരത്തിന്‍റെ തകര്‍ച്ചയാണ് ചൂണ്ടി കാണിക്കുന്നത്, പുകഴ്പെറ്റ ഒരു മാധ്യമ സംസ്കാരം ഇവിടെ പിച്ചികീറപ്പെടുന്നു . ഇതൊന്നും നമ്മളെ ആരെയും ബാധിക്കിന്നില്ലല്ലോ ?ആശ്വാസം തന്നെ.. സുഖനിദ്ര നേര്‍ന്നുകൊണ്ട്........

40 അഭിപ്രായങ്ങൾ:

മാണിക്യം പറഞ്ഞു...

ലേഖനം നന്നായിരിക്കുന്നു.
:"......ദൃശ്യ മാധ്യമങ്ങളും അച്ചടി മാധ്യമങ്ങളും ഇന്നുകളില്‍ വല്ലാണ്ട് പെരുകിയപ്പോള്‍ അത്രത്തോളം പെരുകിയ ഒരു ജനതയ്ക്ക് കരുത്തുറ്റ ഒരു മാധ്യമസംസ്കാരം പകരാന്‍ കഴിയാതെ പോകുന്നത് ഒരു സാമുഹ്യ ജീവിത സംസ്കാരത്തിന്‍റെ തകര്‍ച്ചാണ് ചൂണ്ടി കാണിക്കുന്നത്, പുകഴ്പെറ്റ ഒരു മാധ്യമ സംസ്കാരം ഇവിടെ പിച്ചികീറപ്പെടുന്നു ......":

പ്രതികരണ ശേഷി നശിച്ച രീതിയില് ആണല്ലോ
ഇന്ന് ജനം പെരുമാറുന്നത് ചുറ്റും എന്ത് നടന്നാലും
'ഹേയ്‌ അതെന്നെ അല്ലല്ലോ'!
"എന്റെ വീട്ടില് അല്ലല്ലോ!" എന്നാ മനോഭാവം ..

മാദ്ധ്യമങ്ങള്‍ അത് മുതലെടുക്കാന്‍ പരമാവധി ശ്രമിക്കുന്നവരും ....

ആശംസകളോടെ മാണിക്യം

മുരളി I Murali Mudra പറഞ്ഞു...

നന്നായി എഴുതി.....
തികച്ചും ചിന്തനീയം
ആശംസകള്‍...

പാവത്താൻ പറഞ്ഞു...

നമുക്കാവശ്യം ഒരു മീഡിയാ ലിറ്റെറസി ആണെന്നു തോന്നുന്നു.മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെ സ്വതന്ത്രമായി വിശകലനം ചെയ്യാനും അവയിലെ ശരി തെറ്റുകളെ കണ്ടെത്താനും നമുക്കു കഴിയണം. മാധ്യമ വാര്‍ത്തകളെ സ്വാധീനിക്കാന്‍ ഇടയുള്ള ഘടകങ്ങള്‍ എന്തൊക്കെ എന്ന അറിവു നമുക്കുണ്ടാകണം. ഒരു വാര്‍ത്തയെ പല മാധ്യമങ്ങളുടെ വത്യസ്ഥ വീക്ഷണ കോണുകളില്‍ നിന്നും വീക്ഷിച്ചു പൂര്‍ണ്ണമായ കാഴ്ചപ്പടിലെത്താന്‍ വേണ്ട കഴിവുണ്ടാകണം നമുക്ക്.. അങ്ങിനെ വരുമ്പോള്‍ തീര്‍ത്തും വികലമായ വാര്‍ത്തകള്‍ തുടര്‍ച്ചയായി തരുന്ന മാധ്യമങ്ങളെ ഒഴിവാക്ക്പ്പെടും..

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

പാവപ്പെട്ടവനെ,
നല്ല എഴുത്ത്.
നല്ല ചിന്തകളും.

ഹരീഷ് തൊടുപുഴ പറഞ്ഞു...

ഭരണപ്രതിഭക്ഷ ഭേതമന്യേ പക്ഷപാതമറ്റ പ്രവര്‍ത്തനമാണ് വായനകാരന്‍ പ്രതീക്ഷിക്കുന്നത് എന്ന ബോധം മാധ്യമങ്ങള്‍ വിസ്മരിക്കരുത്

പാവപ്പെട്ടവൻ എഴുതിയിരിക്കുന്ന കാര്യങ്ങളെല്ലാം തികച്ചും സത്യസന്ധം..
ഇപ്പോൾ മാധ്യമങ്ങൾ വായിക്കുമ്പോൾ കിട്ടുന്നത് അറിവുകളല്ല..
എന്തൊക്കെയോ മിഥ്യകളാണു..

Junaiths പറഞ്ഞു...

ഇതൊന്നും നമ്മളെ ആരെയും ബാധിക്കിന്നില്ലല്ലോ ?ആശ്വാസം തന്നെ.. സുഖനിദ്ര
ഒടുവിലൊരു സത്യവും....

ബിന്ദു കെ പി പറഞ്ഞു...

ചിന്തനീയമായ വരികൾ തന്നെ..

നെല്ലും പതിരും തിരിച്ചറിയാനുള്ള വിവേകം വളർത്തിയെടുക്കുക എന്നതാണ് നമ്മുടെ ഭാഗത്തുനിന്നു ചെയ്യാനുള്ളത്...

Typist | എഴുത്തുകാരി പറഞ്ഞു...

വളരെ പ്രസക്തമായ ചിന്തകള്‍.ചാനലുകളില്‍ കാണുന്നതില്‍, അല്ലെങ്കില്‍ പത്രങ്ങളില്‍ വായിക്കുന്നതില്‍ ഏതൊക്കെയാ വിശ്വസിക്കേണ്ടതെന്നുപോലും പലപ്പോഴും അറിയുന്നില്ല.

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

വളരെ നല്ല ലേഖനം!
നല്ല കാഴ്ചപ്പാട്! ഇനിയും ലേഖനങ്ങള്‍ ഈ ബ്ലോഗില്‍കാണട്ടെ! താങ്കള്‍ പാവപ്പെട്ടവനല്ല, സമ്പന്നനാണ് ആശയ സമ്പന്നന്‍!

ഈദ് മുബാറക്

വീകെ പറഞ്ഞു...

ഏറ്റവും ചിന്തനീയമായ കാര്യങ്ങൾ.

ഇന്ന് മാധ്യമങ്ങളിൽ നിന്നും നല്ലതും ചീത്തയും തിരിച്ചറിയാൻ കഴിയാതെ, ഏതാണ് വിശ്വസിക്കുക ഏതാണ് അവിശ്വസിക്കുക എന്നറിയാതെ കുഴയുകയാണ്.

ആശംസകൾ.

amantowalkwith@gmail.com പറഞ്ഞു...

sathyam evideyaanennu ariyendathine kurich bodham nashtapedunna oru samoohamaanu yadharthathil ee avasthaykku karanam.

ചിന്തകന്‍ പറഞ്ഞു...

നല്ല ചിന്തകള്‍.

കച്ചവടത്തില്‍ പബ്ലിസിറ്റിയാണ് പ്രധാനം. ഒരു കച്ചവടക്കാരനില്‍ നിന്ന് മൂല്യങ്ങള്‍ പ്രതീക്ഷിക്കാന്‍ മാത്രം എന്ത് പ്രത്യയ ശാസ്ത്രമാണ് അയാളെ ഭരിക്കുന്നത്==> മുതലാളിത്തം ???

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

ഈ ലേഖനം വായിച്ചപ്പോഴാണ് കുറച്ചു നാളുകള്‍ക്ക് മുന്‍പ് എനിക്ക് ഇങ്ങനെ ഒരു ചിന്തയുണ്ടാവുകയും അതില്‍ നിന്ന് ഉള്‍തിരിഞ്ഞുവന്ന മാധ്യമ പ്രവര്‍ത്തനം എന്ന കവിതയേയും കുറിച്ച് ഓര്‍മ്മിച്ചത്.ലേഖനം നന്നായിരിക്കുന്നു.ചിന്തകള്‍ക്ക് മൂര്‍ച്ചയുണ്ടാക്കുന്നു.

Sabu Kottotty പറഞ്ഞു...

ഒരു വാര്‍ത്ത സത്യസന്ധമായി മനസ്സിലാക്കണമെങ്കില്‍ ചുരുങ്ങിയത് നാലു പത്രങ്ങളെങ്കിലും വായിയ്ക്കേണ്ട ഗതികേടാണ്. വാര്‍ത്താമാധ്യമങ്ങളെന്ന പേരേ ഉള്ളൂ, അവരുടെ ലക്ഷ്യം ആളെക്കൂട്ടുകയെന്നതു മാത്രമായിരിയ്ക്കുന്നു.അവര്‍ക്കു വരുമാനം മാത്രം മതി...

Unknown പറഞ്ഞു...

മാധ്യമങ്ങൾക്ക് ശരിയായ ഒരു ധർമ്മം ഊണ്ടായിർന്ന ഒരു കാലഘട്ടമുണ്ടായിരുന്നു.ഇനി അതൊന്നും ഉണ്ടാവാൻ പോണില്ല

raadha പറഞ്ഞു...

നല്ല ലേഖനം. മാധ്യമങ്ങള്‍ ഒരിക്കലും സ്വതന്ത്രരല്ല എന്ന തിരിച്ചറിവാണ് നമുക്ക് ഇവിടെ ലഭിക്കുന്നത്.

കുട്ടന്‍ പറഞ്ഞു...

exclusives നു വേണ്ടിയുള്ള പരക്കം പാച്ചിലിനിടയില്‍ മാധ്യമങ്ങള്‍ അവരുടെ ധര്‍മം വിസ്മരിക്കുന്നു എന്നുള്ളത് ചര്‍ച്ച ചെയ്യപെടെണ്ട വിഷയം തന്നെ......ലേഖനം വളരെ നന്നായിരിക്കുന്നു .

അജ്ഞാതന്‍ പറഞ്ഞു...

oru yaathaarthyam..... nallakaazhchappadum, samoohathintea avanavanisathilyakkulla madakkavum..!

ഗീത പറഞ്ഞു...

പത്രങ്ങള്‍ക്ക് വേണ്ടത് ‘സ്കൂപ്പ്’ ആണല്ലോ. അത് മറ്റു പത്രങ്ങള്‍ക്ക് കിട്ടുന്നതിനു മുന്‍പ് അച്ചടിക്കാനുള്ള വെപ്രാളത്തില്‍ സത്യമേത് നുണയേത് എന്നൊക്കെ അന്വേഷിച്ചു കണ്ടുപിടിക്കാന്‍ എവിടെ സമയമിരിക്കുന്നു?

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഇപ്പോൾ ആടിനെ പട്ടിയാക്കുന്ന രീതിയാണ് മാധ്യമങ്ങൾ മിക്കവാറും സ്വീകരിച്ചിരിക്കുന്ന നയം എന്നുതോന്നുന്നൂ.

VEERU പറഞ്ഞു...

സുഖ നിദ്ര എങ്ങനെ കിട്ടാൻ സുഹൃത്തേ...??

hshshshs പറഞ്ഞു...

ങ്ങള് പാവപ്പെട്ടോനൊന്നല്ലാന്ന്...പുല്യാണ്..മ്മളെ പോലുള്ള പാവപ്പെട്ടോർക്ക് പറയാൻ പറ്റ്ണ കാര്യാണോ ങ്ങള് പറഞ്ഞേ...എന്തായാലും പെരുത്ത് സന്തോഷായേക്ക്ണ്..!!

നിഷാർ ആലാട്ട് പറഞ്ഞു...

ലേഖനം വളരെ നന്നായിരിക്കുന്നു .
ഉറക്കം കളയുകയാന്നു ചെയ്തത്
എന്നാലും നന്ദി യുൻണ്ട്,
ആശംസകള്‍

ജ്വാല പറഞ്ഞു...

മൂല്യങ്ങള്‍ എല്ലാ രംഗത്തും കൈമോശം വന്നിരിക്കുന്നു.അതു രാഷ്ട്രീയത്തിലും പത്ര മാധ്യമ രംഗത്തും മാത്രമല്ല ആതുര ശുശ്രൂഷ രംഗത്തും ബാധകം.പക്ഷെ മാധ്യമങ്ങള്‍ മുന്‍പത്തേക്കാള്‍ ശക്തമായി സമൂഹത്തില്‍ സ്വാധീനം ചെലുത്തുവാനുള്ള സാഹചര്യമാണു ഇപ്പോള്‍ നിലവില്‍ ഉള്ളത്.എന്നാല്‍ “പത്രധര്‍മ്മം“എന്നതു മറന്നുപോയ അവസ്ഥയിലാണ് ഇന്നതെ പത്ര പ്രവര്‍ത്തനം.

വളരെ കാലികമായ വിഷയം

പാവപ്പെട്ടവൻ പറഞ്ഞു...

ഈ എഴുത്തിലേക്ക്‌ മനസിനെ പറഞ്ഞുവിട്ട എല്ലാ നല്ല സുഹൃത്തുകള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി

simy nazareth പറഞ്ഞു...

മാഷേ, നല്ല ലേഖനം,

മാദ്ധ്യമങ്ങള്‍ ഒരു സംസ്കാരത്തിന്റെയോ പ്രസ്ഥാനത്തിന്റെയോ ആജ്ഞാനുവര്‍ത്തികളാകരുത് എന്ന് പറയാന്‍ എളുപ്പമാണ്. ദേശാഭിമാനി / ജനയുഗം / വീക്ഷണം പത്രങ്ങളോട് ഇങ്ങനെ പറയാന്‍ പറ്റുമോ? ഒബ്സര്‍വര്‍ (ആറെസ്സെസ്) / സാമന (ശിവസേന), തുടങ്ങി മിക്ക പാര്‍ട്ടികള്‍ക്കും അവരുടെ നാവായി പത്രങ്ങളുണ്ട്. ഇവ പാലുതരുന്ന കൈയ്ക്ക് കൊത്തുമോ? ജോണ്‍ ബ്രിട്ടാസ് വിവാദങ്ങള്‍ ഓര്‍മ്മയുണ്ടല്ലോ. ഇന്ന് പാര്‍ട്ടി ബ്ലോഗുകള്‍ വരെയുണ്ട്.

മാദ്ധ്യമങ്ങള്‍ സെന്‍സേഷണലിസത്തിന്റെ പിന്നാലെ പോവുന്നതിന്റെ ദൂഷ്യങ്ങളുണ്ട്, പക്ഷേ ഇതില്‍ തിരുത്തല്‍ വരേണ്ടത് മാദ്ധ്യമങ്ങളില്‍ നിന്നുതന്നെയല്ലേ? മറ്റേതു തരത്തില്‍ മാദ്ധ്യമങ്ങള്‍ക്ക് മൂക്കുകയറിടാന്‍ നോക്കിയാലും കൂടുതല്‍ ദോഷങ്ങള്‍ക്കല്ലേ വഴിവെക്കൂ?

Post പറഞ്ഞു...

"ഒരു പ്രദേശത്തിന്റെയോ, സംസ്കാരത്തിന്റെയോ, പ്രസ്ഥാനത്തിന്റെയോ ,സ്ഥാപിത താല്പര്യ കാരുടെയോ ആജ്ഞാനുവര്‍ത്തികളായിരിക്കരുത് മാധ്യമങ്ങള്‍." ഈ എഴുത്തിന്റെ ആത്മാര്‍ത്ഥതയെ പ്രശംസിക്കുമ്പോള്‍ തന്നെ, വളരെ idealistic ആയ അഭിപ്രായമാണിതെന്ന് തോന്നുന്നു. മാധ്യമങ്ങള്‍ എക്കാലത്തും ഇത്തരം സംസ്കാരങ്ങളുടെയും പ്രസ്ഥാനങ്ങളുടെയുമൊക്കെ താത്പര്യങ്ങള്‍ സംരക്ഷിച്ചിരുന്നു. അതെവിടുത്തെ മാധ്യമങ്ങളായാലും. അങ്ങിനെയൊരു സാഹചര്യത്തില്‍ മാധ്യമങ്ങളുടെ ബഹുസ്വരത നിലനിര്‍ത്തുകയാണ് ഭരണകൂടം ചെയ്യേണ്ടതെന്നു തോന്നുന്നു. മൂക്കുകയറുകള്‍ വഴി ജനം എന്തു വായിക്കണം എന്ന് ഭരിക്കുന്നവര്‍ തീരുമാനിക്കുന്നതിനു പകരം ജനങ്ങള്‍ക്ക് Choice കൊടുക്കുക. ബൂര്‍ഷ്വാ പത്രപ്രവര്‍ത്തനം തന്നെ. പക്ഷേ, സ്റ്റേറ്റ് മീഡിയയേക്കാല്‍ അതു ഭേദമായിരിക്കും.

shajkumar പറഞ്ഞു...

സ്വദെശാഭിമാനി നാടു കടത്തപെട്ടു..

Sureshkumar Punjhayil പറഞ്ഞു...

Madhyama samskaram. ...!

Manoharam, Ashamsakal..!

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

ഒരു പൌരന്‍റെ പ്രതിഷേധം....

ANITHA HARISH പറഞ്ഞു...

nalla lekhanam to... kaanaan vaikiyathil kshamikkuka... nannaayirikkunnu.

ദൃശ്യ- INTIMATE STRANGER പറഞ്ഞു...

nannayirikkunnu..lekhanam...

നരിക്കുന്നൻ പറഞ്ഞു...

മാധ്യമങ്ങൾ ഇന്ന് നടത്തുന്ന മത്സരങ്ങൾ തികച്ചും അനാരോഗ്യകരമാണ്. അതു പക്ഷെ ഇനി ഒരിക്കലും സുഗമമായി മുന്നോട്ട് പോകില്ല. നെല്ലും പതിരും മനസ്സിലാക്കാൻ പൊതുജനം സന്നദ്ധരാകണം.

Thabarak Rahman Saahini പറഞ്ഞു...

സെന്സേഷണലിസത്തിനു മാത്രം പ്രാധാന്യം നല്കി വരുന്ന നമ്മുടെ മാധ്യമങ്ങള്‍,
വസ്തുതകളെ മനപ്പൂര്‍വം മറക്കുന്നു. പീഡനങ്ങളെയും, ഗുണ്ടാമാഫിയെയും, ചവച്ചരച്ച്‌ ചവച്ചരച്ച്‌ നിസ്സാരവല്‍കരിച്ചു,
ഇങ്ങനെയുള്ള വാര്‍ത്തകളില്ലെങ്കില്‍ പത്രം ചിലവാകില്ലെന്ന നിലയില്‍ കൊണ്ടെത്തിച്ചിരിക്കുന്നു
നമ്മുടെ മുത്തശ്ശിപത്രങ്ങളുടെ പണക്കൊതി. ചൂടാറാത്ത ഇക്കിളി വാര്‍ത്തകള്‍ക്ക് പിറകെ
പരക്കം പായുന്നു നമ്മുടെ പത്രങ്ങള്‍.
ഗഹനമായ ഒരു വിഷയം ചര്ച്ചക്കെടുത്തിരിക്കുന്നു.
അഭിനന്ദനങള്‍
സ്നേഹപൂര്‍വ്വം.
താബു.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

സർവ്വ മാധ്യമങ്ങളും ഇന്ന് സംഘടന/മതം/കക്ഷി..,..എന്നിവരുടെ കീഴാളന്മാരായി വർത്തിക്കുകയണ്...എങ്ങിനെ അവക്ക് വായ് തുറക്കാനാവും ?
നല്ല എഴുത്ത് കൂട്ടുകാര...

gopalamenon@gmail.com പറഞ്ഞു...

,"റിപ്പബ്ലിക്ക് ദിനാശംസകള്‍"

gopalamenon@gmail.com പറഞ്ഞു...

പ്രിയ മാഷെ,
ഞാന്‍ താമസിചെത്തിയ ഒരു വായനക്കാരന്‍.ആശയം വളരെ സംപുഷ്ട്ടം പക്ഷെ വക്കുകള്‍ക്കെ അത്രയും വളര്‍ച്ച പോരാ.
വിജയത്തിന്റെ ഏകമാനദണ്ഡം ലാഭമായപ്പോള്‍ മാനേജര്‍മാര്‍ മാട്യമ പ്രവര്‍ത്തകര്‍ക്ക് മുകളിലായ് .പരസ്യ ദാതാക്കള്‍ വായനക്കാര്‍ക്കും വരിക്കാര്‍ക്കും മുകളിലായ് .കുടുതല്‍ വായനക്കാര്‍ ഉള്ള പത്രം അല്ല ഇന്നു വലിയപത്രം .പരസ്യം കുടുതലും പെജെ എണ്ണം കുടുതലും ഉള്ള
പത്രമനെ വലിയ പത്രം .പരസ്യ ധതക്കള്‍ക്ക് താല്പര്യം ഉള്ള വാര്‍ത്തകളോ വാര്‍ത്തകള്‍ അവയ്ക്ക് താല്പര്യം തോന്നുന്ന വിട്ധത്തില്‍ വളചോടിക്കുകയോ വേണ്ടി വരുന്ന മാധ്യമ സദാചാരം ആണെ ഇന്നുല്ലാതെ. പത്രങ്ങള്‍ മാത്രമല്ല സകല മദ്യമങ്ങളും ഇത്തരം പ്രവനതയനെ തുടര്ന്നുപോയ്ക്കൊടിരിക്കുന്നത്തെ. അധ്വനിക്കുന്നവന്റെ ശബ്തം എന്നവകഷപെടുന്ന ദേശാഭിമാനി പൊലും അതില്‍ നിന്നും വീബിന്നം അല്ലതാനും. സമുഹത്തില്‍ തോഴിലളികളെ മലയാള മനോരമ ദ്രോഹിച്ചത് പോലെ ഇന്ത്യയില്‍ ഒരു മദ്യമവും പ്രവര്‍ത്തിച്ചിട്ടില്ല എങ്കിലും ഇന്നും അവര്‍ വാങ്ങിക്കുന്ന പത്രം മനോരമ തന്നെയനെ. പത്രത്തിനെ വായന കാരനെകാള്‍ അവര്‍ക്കിന്നവശ്യം പരസ്യ ദാതാക്കളെ തന്നെ യാനെ എന്നതിന്റെ ഉധകരണം മാത്രം ആണെ.

xjd7410@gmail.com പറഞ്ഞു...

kate spade
toms outlet
polo ralph lauren
ghd hair straighteners
cartier watches
beats by dr dre
nike air max 90
louis vuitton handbags
louis vuitton bags
michael kors outlet
michael kors outlet
michael kors outlet online
adidas uk
oakley sunglasses
giuseppe zanotti
oakley sunglasses wholesale
louis vuitton purses
ralph lauren outlet
nfl jerseys
hollister kids
coach outlet
michael kors outlet
gucci outlet
burberry outlet
kobe 8
jordan retro 4
louis vuitton
louis vuitton outlet online
louis vuitton outlet stores
toms shoes
chenyingying0709

chenlina പറഞ്ഞു...

gucci outlet
fitflops
canada goose outlet
true religion jeans
seattle seahawks jerseys
cheap uggs
air max sale
christian louboutin paris
fitflops
ray ban sunglasses
chenlina20161108

Unknown പറഞ്ഞു...

tommy hilfiger
louis vuitton handbags
hollister
nike huarache
ugg boots
canada goose outlet
canada goose
louis vuitton purses
moncler jackets uk
calvin klein
20172.14wengdongdong